Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചീ​​ഫ് ഓ​​ഫ്...

ചീ​​ഫ് ഓ​​ഫ് ഡി​​ഫ​​ൻ​​സ്​ സ്​​റ്റാഫ്​ ആർക്കുവേണ്ടി?

text_fields
bookmark_border
defence-chief-of-staff
cancel
camera_alt????? ?????? ???? ????? ????????, ????? ??? ?????? ???????? ???????????, ????????? ?????? ???????? ????? ???????? ????? ???????

ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ലെ 53ാം വകുപ്പിൽ ​പ​​റ​​യു​​ന്നു:

1. യൂ​നി​യ​െ​​ൻ​റ ഭ​​ര​​ണ​​നി​​ർ​വ​ഹ​​ണ അ​​ധി​​ കാ​​രം രാ​ഷ്​​ട്ര​​പ​​തി​​യി​​ൽ നി​​ക്ഷി​​പ്ത​​മാ​​യി​​രി​​ക്കു​​ന്ന​​തും, ഈ ​​ഭ​​ര​​ണ​​ഘ​​ട​​ന അ​​നു​​സ ​​രി​​ച്ച് അ​​ദ്ദേ​​ഹം നേ​​രി​​ട്ടോ ത​െ​​ൻ​റ കീ​​ഴി​​ലു​​ള്ള ഉ​​ദ്യേ​​ാഗ​​സ്​​​ഥ​​ന്മാ​​ർ വ​​ഴി​​യോ പ് ര​​യോ​​ഗി​​ക്കേ​​ണ്ട​​തു​​മാ​​കു​​ന്നു.
2. മു​​ൻ​​പ​​റ​​ഞ്ഞ വ്യ​​വ​​സ്​​​ഥ​​യു​​ടെ സ​​ാമാ​​ന്യ​​ത​​ക് ക്​ ഭം​​ഗം​​വ​​രാ​​ത്ത​​വി​​ധം യൂ​നിയ​െ​ൻ​റ പ്രതി​​രോ​​ധ​​സേ​​ന​​ക​​ളു​​ടെ പ​​ര​​മാ​​ധി​​പ​​ത്യം രാ​ഷ് ​​ട്ര​​പ​​തി​​യി​​ൽ നി​​ക്ഷി​​പ്ത​​മാ​​യി​​രി​​ക്കു​​ന്ന​​തും, അ​​തി​​െൻറ പ്ര​​യോ​​ഗം നി​​യ​​മം വ​​ഴി ക ്ര​​മ​​പ്പെ​​ടു​​ത്തേ​​ണ്ട​​തുമാ​​കു​​ന്നു.
ഇ​​ന്ത്യ​​ൻ സൈ​​ന്യ​​ത്തിെ​​ൻ​റ സ​​ർ​വാ​ധി​​പ​​ൻ രാ​ഷ്​​ ട്ര​​പ​​തി​​യാ​​ണെ​​ന്ന് ഭ​​ര​​ണ​​ഘ​​ട​​ന അ​​ടി​​വ​​ര​​യി​​ട്ട് പ​​റ​​യു​​ക​​യാ​​ണ്. ഇ​​തി​രിക്കെയാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി ​ന​​രേ​​ന്ദ്ര​ മോ​​ദി സ്വാ​​ത​​ന്ത്ര്യ​​ദി​​ന പ്ര​​സം​​ഗ​​ത്തി​​ൽ നി​​ല​​വി​​ലു​ ​ള്ള ക​​ര, നാ​​വി​​ക, വാ​​യു​​സേ​​ന മേ​​ധാ​​വി​​ക​​ൾ​​ക്ക് മു​​ക​​ളി​​ലാ​​യി ഒ​​രു സേ​​നാത​​ല​​വ​​നെ പ്രഖ് യാപിച്ചിരി​​ക്കു​​ന്ന​​ത്. ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ നി​​ല​​വി​​ലു​​ള്ള പ്ര​​സി​​ഡ​​ൻ​റിെ​​ൻ​റ അ​​വ​​കാ​​ശാ​​ധി​​കാ​​ര​​ങ്ങ​​ളെ ചോ​​ദ്യം ചെ​​യ്യു​​ന്ന​​തി​​ന് സ​​മാ​​ന​​മാ​​യ ന​​ട​​പ​​ടി​​യാ​​ണി​​ത്. പു​​തി​​യ ചീ​​ഫ് ഓ​​ഫ് ഡി​​ഫ​​ൻ​​സ്​ സ്​​റ്റാ​ഫി​​ന് സ​​ർ​​വ​സൈ​​ന്യ​​ാധി​​പ​​ൻ പ​​ദ​​വി പ്ര​​ത്യേ​​കം എ​​ടു​​ത്തുപ​​റ​​യു​​ന്നി​​​െല്ല​​ങ്കി​​ലും മൂ​​ന്ന് സേ​​നാ​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ​​യും ത​​ല​​വ​​നാ​​യ ഇദ്ദേഹം സ്വാ​​ഭാ​​വി​​ക​​മാ​​യും അ​​പ്ര​​ഖ്യാ​​പി​​ത സ​​ർ​വ​സൈ​​ന്യാ​​ധി​​പ​​നാ​​കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ സം​​ശ​​യ​മി​​ല്ല.
ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ഒ​​രു​​ ന​​യ​​പ​​ര​​മാ​​യ തീ​​രു​​മാ​​നം കേ​​ന്ദ്ര​​സ​​ർ​​ക്കാ​റി​​ന് കൈ​​ക്കൊ​​ള്ളാം. എ​​ന്നാ​​ൽ, അ​​തി​​ന് ഭ​​ര​​ണ​​ഘ​ട​ന​ ​ഭേ​​ദ​​ഗ​​തി വേ​​ണ്ടി​​വരും. ഭ​​ര​​ണ​​ഘ​​ട​​നപ​​ര​​മാ​​യി നി​​ല​​വി​​ലു​​ള്ള സ​​ർ​വ​സൈ​​ന്യാ​​ധി​​പ​​നാ​​യ യൂ​​നിയ​​ൻ പ്ര​​സി​​ഡ​​ൻ​റിെ​​ൻ​റ അ​​വ​​കാ​​ശാ​ധി​​കാ​​ര​​ങ്ങ​​ൾ​​ക്ക് സ​​മാ​​ന്ത​​ര​​മാ​​യി ഒ​​രു പ​​ദ​​വി സൃ​​ഷ്​​​ടി​​ക്കു​​ന്ന​​ത് ഭ​​ര​​ണ​​ഘ​​ട​​ന​​യെത്തന്നെ തി​​രു​​ത്തി​​ക്കു​​റി​​ക്ക​​ലാ​​ണ്. അ​​തു​​കൊ​​ണ്ടുത​​ന്നെ ഇ​​ത് ഭ​​ര​​ണ​​ഘ​​ട​​ന വി​​രു​​ദ്ധ​​മാ​​ണ്.

എ​​ന്നാ​​ൽ, ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 368ാം വകുപ്പ്​ (ഭ​​ര​​ണ​​ഘ​​ട​​ന ​​ഭേ​​ദ​​ഗ​​തി ചെ​​യ്യു​​ന്ന​​തി​​ന് പാ​​ർ​​ല​​മെ​​ൻ​റി​​നു​​ള്ള അ​​ധി​​കാ​​ര​​വും അ​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളും) അ​​നു​​സ​​രി​​ച്ച് സ​​ർ​​ക്കാ​റി​​ന് ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഭേ​​ദ​​ഗ​​തി കൊ​​ണ്ടു​​വ​​രാ​ം. പാ​​ർ​​ല​​മെ​​ൻ​റി​​ൽ മൂ​​ന്നി​​ൽ ര​​ണ്ട് ഭൂ​​രി​​പ​​ക്ഷ​​ത്തോ​​ടെ ഇ​​ത് പാ​​സാ​​ക്ക​​ണം. രാ​​ജ്യ​​ത്തെ പ​​കു​​തി സം​​സ്​​​ഥാ​​ന നി​​യ​​മ​​സ​​ഭ​​ക​​ളു​​ടെ​​യെ​​ങ്കി​​ലും അം​​ഗീ​​കാ​​രം ഇ​​തി​​ന് അ​​നി​​വാ​​ര്യ​​വു​​മാ​​ണ്. ഇ​​തി​​ലേ​​ക്കൊന്നും പോ​​കാ​​തെ വെ​​റും കാ​​ബി​​ന​​റ്റ് തീ​​രു​​മാ​​നംകൊണ്ടു മാ​​ത്രം സൃ​​ഷ്​​​ടി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന ഒ​​രു പ​​ദ​​വി​​യ​​ല്ല രാ​​ജ്യ​​ത്തെ സ​​ർ​വ​സൈ​​ന്യാ​​ധി​​പ​​ന് സ​​മാ​​ന​​മാ​​യ ചീ​​ഫ് ഓ​​ഫ് ഡി​​ഫ​​ൻ​​സ്​ സ്​​റ്റാ​ഫ് സ്​​​ഥാ​​നം.

രാ​​ജ്യ​​ത്തിെ​​ൻ​റ മൂ​​ന്ന് സേ​​ന​ാ​വി​​ഭാ​​ഗ​​ങ്ങ​​ളെ​​യും ഏ​​കോ​​പി​​പ്പിക്കാ​​ൻ ഒ​​രു മേ​​ധാ​​വി (ചീ​​ഫ് ഓ​​ഫ് ഡി​​ഫ​​ൻ​​സ്​ സ്​​റ്റാ​ഫ്- സി.​​ഡി.​​എ​​സ്) എ​​ന്ന പു​​തി​​യ പ​​ദ​​വി സൃ​​ഷ്​​​ടി​​ച്ച് പ്ര​​തി​​രോ​​ധരം​​ഗ​​ത്ത് ഐ​​തി​​ഹാ​​സി​​ക​​വും സു​​പ്ര​​ധാ​​ന​​വു​​മാ​​യ പ​​രി​​ഷ്ക​ര​ണം ന​​ട​​ത്തു​​മെ​​ന്നാ​​ണ് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. അതി​​െൻറ ആ​​വ​​ശ്യ​​ക​​ത​​യും അദ്ദേഹം വ്യക്​ത​​മാ​​ക്കി: ‘‘ഇ​​നി യു​​ദ്ധ​​ത്തിെ​​ൻ​റ സ്വ​​ഭാ​​വം മാ​​റി. സാ​​ങ്കേ​​തി​​ക​​മാ​​യ ഒ​​രു​​പാ​​ട് മു​​ന്നേ​​റ്റ​​ങ്ങ​​ൾ പ്ര​​തി​​രോ​​ധരം​​ഗ​​ത്ത് ഉ​​ണ്ടാ​​യി. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ​​യും മു​​ന്നോട്ടുപോ​​യേ മ​​തി​​യാ​​വൂ. മൂ​​ന്ന് സേ​​നാ​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ ഏ​​കോ​​പ​​നം ആ​​വ​​ശ്യ​​മാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സു​​പ്ര​​ധ​​ാന​​മാ​​യ ഈ ​​തീ​​രു​​മാ​​ന​​ത്തി​​ലേ​​ക്ക് പോ​​കു​​ന്ന​​ത്.’’

ന​​രേ​​ന്ദ്ര ​​മോ​​ദി​​യു​​ടെ ര​​ണ്ടാം സ​​ർ​​ക്കാ​​ർ ‘ഒ​​രു രാ​​ജ്യം, ഒ​​രു ഭ​​ര​​ണ​​ഘ​​ട​​ന’ എ​​ന്ന മു​​ദ്ര​ാ​വാ​​ക്യമു​യ​​ർ​​ത്തി ജ​​മ്മു-ക​​ശ്മീ​ർ വിഭജിച്ചതിനു പി​​ന്നാ​​ലെ​​യാ​​ണ് ഈ ​​തീ​​രു​​മാ​​നം. അ​​മേ​​രി​​ക്ക, ഫ്രാ​​ൻ​​സ്, ബ്രി​​ട്ട​​ൻ, ചൈ​​ന എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ൽ സി.​​ഡി​​.എ​​സ് (അ​​ല്ലെ​​ങ്കി​​ൽ സ​​മാ​​ന​​പ​​ദ​​വി) ഉ​​​െണ്ട​​ന്നാ​​ണ് മോ​​ദി പ​​റ​​യു​​ന്ന​​ത്. ദേ​​ശീ​​യ​​സു​​ര​​ക്ഷ ഉ​​പ​​ദേ​​ഷ്​ടാ​​വ് പ​​ദ​​വി നേ​​ടി​​യെ​​ടു​​ത്ത പ്ര​​ധാ​​ന​​മ​​ന്ത്രി എ.​ബി.​​ വാ​​ജ്​​േപയിയുടെ ​​പി​​ൻ​​ഗാ​​മി​​യാ​​യി​​രി​​ക്കു​​ക​​യാ​​ണ് ചീ​​ഫ് ഓ​​ഫ് ഡി​​ഫ​​ൻ​​സ്​ സ്​​റ്റാ​ഫ് സൃ​​ഷ്​​​ടി​​ക്കു​​ന്ന മോ​​ദി.

സി.​​ഡി.​​എ​​സ്​ എ​​ന്ന ആ​​വ​​ശ്യ​​ത്തി​​ന് ഇ​​ന്ത്യ​​യി​​ൽ ര​​ണ്ട് ദ​​ശാ​ബ്​ദ​​ത്തോ​​ളം പ​​ഴ​​ക്കമുണ്ട്​. കാ​​ർ​​ഗി​​ൽ യു​​ദ്ധ​ശേ​​ഷം രൂ​പവത്​കരിച്ച കെ.​​ സു​​ബ്ര​​ഹ്മണ്യ​​ൻ ക​​മ്മി​​റ്റി ഇ​​ത്ത​​രം ഒ​​രു നി​​ർദേ​​ശം മു​​ന്നോ​ട്ടുവെ​​ച്ചി​​രു​​ന്നു. 2001ൽ ​​അ​​ന്ന​​ത്തെ ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ൽ.​​കെ.​​ അ​​ദ്വാ​​നി അ​ധ്യ​​ക്ഷ​​നാ​​യ മ​​ന്ത്രി​​സ​​ഭ ​​ഉ​​പ​​സ​​മി​​തി സി.​​ഡി.​​എ​​സ് വേ​​ണ​​മെ​​ന്ന് അ​​ഭി​​പ്രാ​​യം രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​മു​​ണ്ട്. എ​​ന്നാ​​ൽ, പൊ​​തു​ ​അ​​ഭി​​പ്രാ​​യ​​ത്തെ മാ​​നി​​ച്ച് അ​​ത് ന​​ട​​പ്പാ​ക്കാ​​ൻ അ​​ന്ന​​ത്തെ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​യി​​ല്ല. 2018ൽ ​​പാ​​ർ​​ല​​മെ​​ൻ​റി​​ൽ സി.​​ഡി.​​എ​​സ്​ രൂ​​പവത്​​​ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചോ​​ദ്യം ഉ​​യ​​ർ​​ന്നി​​രു​​ന്നു. ഈ ​​വി​​ഷ​​യ​​ത്തെ​​പ്പ​​റ്റി രാ​ഷ്​​ട്രീ​​യ​​ പാ​​ർ​​ട്ടി​​ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ന്നു​​വ​​രുക​​യാ​​ണെ​​ന്നാ​​യി​​രു​​ന്നു അ​​ന്ന് പ്ര​​തി​​രോ​​ധ​​ സ​​ഹ​​മ​​ന്ത്രി​ മ​​റു​​പ​​ടി ന​​ൽ​​കിയ​​ത്. മു​​ൻ പ്ര​​തി​​രോ​​ധ​​മ​​ന്ത്രി മ​​നോ​​ഹ​​ർ പ​​രീ​​ക​​റും ദേ​​ശീ​​യ​​സു​​ര​​ക്ഷ ഉ​​പ​​ദേ​​ഷ്​​​ടാ​​വ് അ​​ജിത്​ ഡോ​​വ​​ലും കു​​റേ​​ക്കാ​​ല​​മാ​​യി ഇ​​ത് ന​​ട​​പ്പാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലു​​മാ​​യി​​രു​​ന്നു. ചീ​​ഫ് ഓ​​ഫ് ഡി​​ഫ​​ൻ​​സ്​ സ്​​റ്റാ​ഫ് സ​​ർ​വ​സൈ​​ന്യാ​​ധി​​പ​​ൻ അ​​ല്ലെ​​ന്നും മൂ​​ന്ന് സേ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ​​യും വെ​​റും കോഓ​​ഡി​​നേ​​റ്റ​​ർ മാ​​ത്ര​​മാ​​ണെ​​ന്നു​​മാ​​ണ് ഇ​​വ​​ർ പ​​റ​​യു​​ന്ന​​ത്. എ​​ന്താ​​യാ​​ലും ക​​ര, നാ​​വി​​ക, വാ​​യു​​സേ​​ന മേ​​ധാ​​വി​​ക​​ളു​​ടെ മു​​ക​​ളി​​ൽത്തന്നെ​​യാ​​ണ് സി.​​ഡി.​​എ​​സ്. ഈ ​​സേ​​നാ​​മേ​​ധാ​​വി​​ക​​ൾ​​ക്ക് നാ​​ല് ന​​ക്ഷ​​ത്ര​​ റാ​​ങ്കാ​​ണ് ഉ​​ള്ള​​ത്. സി.​​ഡി.​​എ​​സി​​ന് പ​​ഞ്ച​​ന​​ക്ഷ​​ത്ര റാ​​ങ്ക് ന​​ൽ​​കാ​​നാ​​ണ് ധാ​​ര​​ണ​​യെ​​ന്ന കാ​​ര്യ​​വും പു​​റ​​ത്തു​​വ​​ന്നി​​ട്ടു​​ണ്ട്.

സൈ​​നി​​ക​​രം​​ഗ​​ത്ത് സപ​​യ​​റ്റി​​ത്തെളി​​ഞ്ഞ ഒ​​രു ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ൻത​​ന്നെ പ്ര​​തി​​രോ​​ധ വി​​ഷ​​യ​​ത്തി​​ൽ സ​​ർ​​ക്കാ​റി​​ന് ഉ​​പ​​ദേ​​ശം ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് പു​​തി​​യ തീ​​രു​​മാ​​നം. നി​​ല​​വി​​ലു​​ള്ള ഐ.​​എ.​​എ​​സ്/​​ഐ.​​എ​​ഫ്.​​എ​​സ്/​​ഐ.​​പി.​​എ​​സ് ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ന്മാ​​ർ​​ക്ക് സൈ​​നി​​ക വി​​ഷ​​യ​​ത്തി​​ൽ കാ​​ര്യ​​മാ​​യ പ​​രിജ്​ഞാ​​നം കാ​​ണു​​ക​​യി​​​െല്ല​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ. ചീ​​ഫ് ഓ​​ഫ് ഡി​​ഫ​​ൻ​​സ്​ സ്​​റ്റാ​ഫ് നി​​ർദേ​​ശ​​ത്തെ ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം പ്ര​​തി​​പ​​ക്ഷ​​നേ​​താ​​ക്ക​​ളും ശ​​ക്ത​​മാ​​യ ഭാ​​ഷ​​യി​​ലാ​​ണ് വി​​മ​​ർ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഡി​​ഫ​​ൻ​​സ്​ രം​​ഗ​​ത്ത് നി​​ല​​വി​​ലു​​ള്ള സം​​വി​​ധാ​​ന​​മാ​​കെ മാ​​റ്റി​​മ​​റി​​ക്കാ​​നു​​ള്ള ഒ​​രു സാ​​ഹ​​ച​​ര്യ​​വും ഇ​​ന്ന് ഈ ​​രാ​​ജ്യ​​ത്ത് ഇ​​ല്ല. ന​​മ്മു​​ടെ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ അ​​ഭേ​​ദ്യ​​ ഭാ​​ഗ​​മാ​​യി അ​​തി​​ന​​ക​​ത്തുനി​​ന്നുകൊ​​ണ്ടും, ജ​​നാ​​ധി​​പ​​ത്യ സം​​വി​​ധാ​​ന​​ങ്ങ​​ളെ പ​​രി​​പോ​​ഷി​പ്പി​​ച്ചു​​കൊ​​ണ്ടു​​മാ​​ണ് നി​​ല​​വി​​ലു​​ള്ള സൈ​​നി​​ക​​മേ​​ധാ​​വി​​ക​​ളും ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ലെ സ​​ർ​വ​സൈ​​ന്യാ​​ധി​​പ​​നാ​​യ പ്ര​​സി​​ഡ​​ൻ​റും മു​​ന്നോ​​ട്ടു പോ​​കു​​ന്ന​​ത്.

സ​​ർ​വ​സൈ​​ന്യാ​​ധി​​പ​​ന് സ​​മാ​​ന​​മാ​​യ ഒ​​രു പ​​ദ​​വി നി​​ല​​വി​​ലു​​ള്ള യൂ​​നി​​യ​​ൻ പ്ര​​സി​​ഡ​​ൻ​റിെ​​ൻ​റ അ​​ധി​​കാ​​ര​​ത്തി​​ന് സ​​മാ​​ന​​മാ​​യി സൃ​​ഷ്​​​ടി​​ക്കു​​ന്ന​​ത് ഗു​​രു​​ത​​ര​​മാ​​യ പ്ര​​ത്യാ​​ഘാ​​തം രാ​​ജ്യ​​ത്ത് സൃ​​ഷ്​​​ടി​​ക്കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ ഒ​​രു സം​​ശ​​യ​​വു​​മി​​ല്ല. ന​​മ്മു​​ടെ തൊ​​ട്ട​​ടു​​ത്തു​​ള്ള പാ​​കി​സ്​താ​​നി​​ലും ലോ​​ക​​ത്തി​​ലെ വി​​വി​​ധ ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ലു​​ള്ള ചി​​ല രാ​​ജ്യ​​ങ്ങ​​ളി​​ലും പ​​ട്ടാ​​ളം അ​​ധി​​കാ​​രം പി​​ട​​ിച്ചെ​​ടു​​ത്ത​​തി​​ന് സ​​മാ​​ന​​മാ​​യ ഒ​​രു സാ​​ഹ​​ച​​ര്യം ഇ​​വി​​ടെ​​യും സൃ​​ഷ്​​​ടി​​ക്ക​​പ്പെ​​ടാ​​ൻ ഇ​​ത് ഇ​​ട​​യാ​​ക്കു​​മെ​​ന്ന് ഇ​​തി​​ന​​കംത​​ന്നെ പ​​ല രാ​ഷ്​​ട്രീ​​യ നിരീ​​ക്ഷ​​ക​​രും വി​​ല​​യി​​രു​​ത്തിക്ക​​ഴി​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. ച​​രി​​ത്ര​​ത്തി​​ൽനി​​ന്ന്​ പാ​​ഠം പ​​ഠി​​ക്കാ​​ൻ മോ​​ദി-അ​​മി​​ത്​ ഷാ കൂട്ടുകെട്ട്​ ത​​യാ​റാ​​ക​ാ​ത്ത​​ത് ഖേ​​ദ​​ക​​ര​​മാ​​ണ്. യ​​ഥാ​​ർഥ​​ത്തി​​ൽ നേ​​രി​​ട്ട് ഔ​​ദ്യോ​​ഗി​​ക ബ​​ന്ധ​​മി​​ല്ലാ​​ത്ത മൂ​​ന്ന് സൈ​​ന്യാ​​ധി​​പ​​ന്മാ​​രും അ​​തി​​ന് മു​​ക​​ളി​​ൽ സ​​ർ​വ​സൈ​​ന്യാ​​ധി​​പ​​നാ​​യ യൂ​​നി​യ​​ൻ പ്ര​​സി​​ഡ​​ൻ​റു​​മെ​​ന്ന നി​​ല​​വി​​ലു​​ള്ള ന​​മ്മു​​ടെ ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ലെ വ്യ​​വ​​സ്​​​ഥയാണ്​ ഇ​​ന്ത്യ​​ൻ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന് ഗു​​ണ​​ക​​രം.

ത​​നി​​ക്ക് താ​​ൽ​​പ​​ര്യ​​മു​​ള്ള ഒ​​രു പ​​ട്ടാ​​ള​​മേ​​ധാ​​വി​​യെ ചീ​​ഫ് ഓ​​ഫ് ഡി​​ഫ​​ൻ​​സ്​ സ്​​റ്റാ​ഫ് ആ​​യി നി​​യ​​മി​​ച്ച് ഇ​​ന്ത്യ​​ൻ മി​​ലി​​ട്ട​​റി​​യി​​ൽ സ്വാ​ധീ​​നം കാ​​ര്യ​​മാ​​യി വ​​ർധി​​പ്പി​​ക്കു​​ക എ​​ന്ന ഗൂ​​ഢ​​ല​​ക്ഷ്യം മാ​​ത്ര​​മാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി ​​മോ​​ദി​​ക്ക് ഈ ​​വി​​ഷ​​യ​​ത്തി​​ലു​​ള്ള​​ത് എ​​ന്ന ആ​ക്ഷേ​​പം വ്യാ​​പ​​ക​​മാ​​​ണ്. എ​​ന്താ​​യാ​​ലും ഇ​​ന്ത്യ​​യെ​​പ്പോ​​ലു​​ള്ള പാ​​ർ​​ല​​മെ​​ൻ​റ​​റി ജനാധിപത്യം നി​​ല​​നി​​ൽ​​ക്കു​​ന്ന ഒ​​രു രാ​​ജ്യ​​ത്ത് ചീ​​ഫ് ഓ​​ഫ് ഡി​​ഫ​​ൻ​​സ്​ സ്​​റ്റാ​ഫ് എ​​ന്ന ഒ​​രു പു​​തി​​യ ത​​സ്​​​തി​​ക സൃ​​ഷ്​​​ടി​​ക്ക​​ുന്നതി​ന് ഒ​​രു നീ​​തീ​​ക​​ര​​ണ​​വുമി​​ല്ല. ഈ ​​പ​​ദ​​വി സൃ​​ഷ്​​​ടി​​ക്ക​​ണ​​മെ​​ങ്കി​​ൽത​​ന്നെ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 368ാം വകുപ്പ്​ അ​​നു​​സ​​രി​​ച്ചു​​ള്ള ഭ​​ര​​ണ​​ഘ​​ട​​ന​​ഭേ​​ദ​​ഗ​​തിയി​​ലേ​​ക്ക് നീ​​ങ്ങാ​​ൻ കേ​​ന്ദ്രം ത​യാ​​റാ​​ക​​ണം. ജ​മ്മ​ു-​​ക​ശ്മീ​​ർ വി​​ഭ​​ജ​​ന​​ത്തി​​ലും ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ലെ 370, 30(എ) ​​എ​​ന്നി​​വ റ​​ദ്ദ് ചെ​​യ്ത​​തി​​ലു​​മെ​​ന്ന​​തു​​പോ​​ലെ ഭ​​ര​​ണ​​ഘ​​ട​​ന​​ ഭേ​​ദ​​ഗ​​തി ഇ​​ല്ലാ​​തെ ഭ​​ര​​ണ​​ഘ​​ട​​ന​​യെ​​യും പാ​​ർ​​ല​​മെ​​ൻ​റി​​നെ​​യും നോ​​ക്കു​​കു​​ത്തി​​യാ​​ക്കി മു​​ന്നോ​​ട്ടു പോ​​കാ​​നാ​​ണ് മോ​​ദി​ ​സ​​ർ​​ക്കാ​റിെ​​ൻ​റ നീ​​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleChief of Defence StaffIndian deffence Forces
News Summary - Chief of Defence Staff Indian Forces -Malayalam Article
Next Story