ചിദംബര മുദ്ര
text_fieldsബജറ്റ് പ്രസംഗങ്ങൾ ശ്രദ്ധിച്ചിട്ടിേല്ല? സാമ്പത്തികാസൂത്രണെത്തക്കാൾ സാഹിത്യാവലോകനത്തിന് പ്രാധാന്യം നൽകുക എന്നതാണ് ന്യൂജൻ ബജറ്റുകളുടെ ഒരു ലൈൻ. നമ്മുടെ െഎസക് മന്ത്രിയൊക്കെ ഇതിൽ മാസ്റ്ററാണ്. കലോത്സവവേദിയിൽ രചിക്കപ്പെട്ട കവിത തൊട്ട് പാത്തുമ്മയുടെ ആട്വരെ കടന്നുവരും ടിയാെൻറ പ്രസംഗത്തിൽ. ആസൂത്രണം ചെയ്യപ്പെടുന്ന പദ്ധതികളോേരാന്നും ഒാരോ സാഹിത്യകാരന്മാർക്കായി ഡെഡിക്കേറ്റ് ചെയ്യുന്ന ഇൗ ഏർപ്പാട് അത്ര മോശമൊന്നുമല്ല. അങ്ങനെയെങ്കിലും നമ്മുടെ സാമാജികർ നാലക്ഷരം പഠിക്കെട്ട; ബഷീർ തൊട്ട് വേഡ്സ്വർത്ത് വരെയുള്ള സാഹിത്യപ്രതിഭകളെ സഹപ്രവർത്തകർക്ക് പരിചയപ്പെടുത്തുന്ന അധ്യാപകർകൂടിയാകെട്ട നമ്മുടെ ധനകാര്യ മന്ത്രിമാർ. അത്തരമൊരു ഉദ്യമം തൊണ്ണൂറുകളിൽ കടലൂർ പളനിയപ്പ ചെട്ടിയാരുടെ മകൻ പളനിയപ്പൻ ചിദംബരം ഇന്ത്യൻ പാർലമെൻറിൽ നടത്തിയിട്ടുണ്ട്. പഴയ ചെന്തമിഴ് കമ്പത്തിൽ സാക്ഷാൽ തിരുവള്ളുവരെക്കുറിച്ചായിരുന്നു അന്നത്തെ ക്ലാസ്. ആരോഗ്യവും ധനവും സന്തോഷവുമാണ് സമൂഹശരീരത്തിെൻറ ആഭരണങ്ങളെന്ന തിരുവള്ളുവരുടെ ആപ്തവാക്യമാണ് അന്ന് സെൻട്രൽ ഹാളിൽ മുഴങ്ങിക്കേട്ടത്. ഇൗ ആഭരണങ്ങളിൽ ചിദംബരത്തിന് ഏറ്റവും കൂടുതൽ ബന്ധം ധനത്തോടാണെന്ന് ആർക്കാണറിയാത്തത്? ദീർഘകാലം രാജ്യത്തിെൻറ ധനമന്ത്രിയായിരുന്നതുകൊണ്ടു മാത്രമല്ല അത്; ഇന്ത്യയെ സ്വർഗരാജ്യമാക്കാൻ ആഗോളീകരണത്തെയും ഉദാരീകരണത്തെയും കൂട്ടുപിടിച്ചതുകൊണ്ടുമല്ല. ചിദംബരത്തിെൻറ പ്രപിതാവ് അണ്ണാമലൈ ചെട്ടിയാർ, അണ്ണാമലൈ സർവകലാശാലയുടെ സ്ഥാപകൻ മാത്രമായിരുന്നില്ല, മികച്ച ബാങ്കർ കൂടിയായിരുന്നുവെന്ന് ഒാർക്കണം. അദ്ദേഹത്തിെൻറ സഹോദരനാണ് ഇന്ത്യൻ ബാങ്കിന് അടിത്തറയിട്ടത്. പേക്ഷ, കച്ചവടക്കാരായ ഇൗ നടുക്കോട്ട ചെട്ടിയാരുടെ കുടുംബപാരമ്പര്യം ചിദംബരവും കടന്ന് ഇളംതലമുറയിലേക്കെത്തിയപ്പോഴേക്കും ശനിദശയായി. അതാണ് മകൻ കാർത്തി ചിദംബരത്തിനെ അഴിക്കുള്ളിലാക്കിയത്. പത്തുവർഷം മുമ്പ്, പിതാവിെൻറ മന്ത്രിപദവിയുടെ മറവിൽ ഏതാനും കോടികൾ മറിക്കാൻ നടത്തിയ ശ്രമങ്ങൾ കൂട്ടിലടച്ച തത്ത കൈയോടെ പിടികൂടി.
അണ്ണാഹസാരെ അഴിമതിക്കെതിരെ നിരാഹാരം കിടക്കുന്നതിനും മുമ്പുള്ള നാളുകൾ. മൻമോഹെൻറ നേതൃത്വത്തിൽ ഇടതുപിന്തുണയോടെ ഒന്നാം യു.പി.എ സർക്കാർ രാജ്യം ഭരിക്കുന്നു. ചിദംബരവും യെച്ചൂരിയും ചേർന്ന് തയാറാക്കിയ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഭരണം ഭംഗിയായി മുന്നോട്ടുപോകുന്ന സമയം. കോൺഗ്രസുകാരേല്ല, ഇൗ െപാതുമിനിമത്തിനിടയിലും അവർക്ക് ചില അണ്ടർഗ്രൗണ്ട് ഒാപറേഷനുകളൊക്കെ വേണം. ഇല്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. പത്തുവർഷം മുമ്പ് നടത്തിയ അത്തരമൊരു ഒാപറേഷനാണ് ഇപ്പോൾ പാരയായിരിക്കുന്നത്. ധനമന്ത്രിയായിരുന്നു അന്ന്. െഎ.എൻ.എക്സ് മീഡിയ എന്ന ടെലിവിഷൻ കമ്പനിയുടെ ഡയറക്ടർമാരായ പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും (അതെ, അവർ തന്നെ; ഷീന ബോറകേസിലെ പ്രതികൾ) ചിദംബരത്തെ സമീപിക്കുന്നു. കമ്പനിക്ക് വിദേശനിക്ഷേപ സമാഹരണത്തിനുള്ള അംഗീകാരം വാങ്ങിത്തരണെമന്ന് അപേക്ഷിക്കുന്നു. ബിസിനസിലും രാഷ്ട്രീയത്തിലും പച്ചപിടിച്ചുവരുന്ന കാർത്തിയെ ഒന്ന് സഹായിച്ചാൽ ലൈസൻസ് റെഡിയെന്ന് ചിദംബരം. ആ കരാർ പ്രകാരം ഏഴ് ലക്ഷം ഡോളർ കാർത്തി അടിച്ചുമാറ്റിയെന്നാണ് ഇപ്പോൾ സി.ബി.െഎ പറയുന്നത്. എയർസെൽ^മാക്സിസ് ഇടപാടിലും ഇതേ അണ്ടർഗ്രൗണ്ട് പ്രവർത്തനം നടന്നിട്ടുണ്ടത്രെ. െമാറീഷ്യസ് ആസ്ഥാനമായ മാക്സിസിെൻറ ഉപകമ്പനിയായ ഗ്ലോബൽ കമ്യൂണിക്കേഷൻസ് സർവിസസിന് കാർത്തി ചിദംബരത്തിന് പങ്കാളിത്തമുള്ള എയർസെൽ കമ്പനിയിൽ 800 ദശലക്ഷം ഡോളർ നിക്ഷേപിക്കാൻ ചിദംബരം അനുമതി കൊടുത്തുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇൗ ആരോപണങ്ങൾക്കൊക്കെ ഒരൊറ്റ മറുപടിേയ ചിദംബരത്തിനുള്ളൂ: എല്ലാം കള്ളക്കേസ്; രാഷ്ട്രീയമായി തന്നെ ഒതുക്കാൻ മോദിയും സംഘവും ഒരുക്കിയ ഗൂഢാലോചന. അതുകൊണ്ടുതന്നെ ഒട്ടും പേടിയില്ല. കണ്ടിേല്ല, കാർത്തിയുടെ അറസ്റ്റ് വാർത്ത കേട്ട് ലണ്ടനിൽ നിന്ന് നേരെ ഡൽഹിയിൽ പറന്നെത്തി മകനെ ആശ്വസിപ്പിച്ചത്. പാട്യാല കോടതിയിലെ ഇടനാഴിയിലെ ആ കൂടിക്കാഴ്ചയിൽ മകനോട് പറഞ്ഞത് ഇത്രമാത്രം: ടേക് കെയർ.
ചിദംബരത്തിെൻറ ഗൂഢാലോചനസിദ്ധാന്തത്തെ അങ്ങനെയങ്ങ് തള്ളിക്കളയാനാകില്ല. ഇശ്റത്കേസിൽ അദ്ദേഹത്തെ കുടുക്കാനുള്ള ശ്രമം ചീറ്റിപ്പോയതിന് പിന്നാലെയേല്ല കാർത്തി വഴി അടുത്ത പണിയൊപ്പിച്ചിരിക്കുന്നത്. വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇശ്റത്തിന് ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടായിരുന്നുവെന്ന സത്യവാങ്മൂലം ആഭ്യന്തരമന്ത്രിയായിരിക്കെ ചിദംബരം തിരുത്തി മറ്റൊന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ചുവെന്ന് ആരോപിച്ചത് അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്നു. പിന്നെ ഇതുസംബന്ധിച്ച രേഖകൾ കാണാതാകുന്നു. ഇൗ കേസിൽ സാക്ഷികളെ അന്വേഷണ ഉദ്യോഗസ്ഥർ സ്വാധീനിക്കാൻ ശ്രമിച്ചത് പുറംലോകം അറിഞ്ഞതോടെ മോദിയുടെ ആ നാടകം പൊളിഞ്ഞു. പാർലമെൻറ് ആക്രമണകേസിൽ അഫ്സൽ ഗുരുവിെൻറ പങ്ക് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞതിെൻറ പേരിലും ബി.ജെ.പിയുടെ പഴി ഒരുപാട് കേട്ടിട്ടുണ്ട്. അതുകൊണ്ടൊന്നും തളർന്നിട്ടില്ല. അതുകൊണ്ടാണ്, ജമ്മു^കശ്മീരിന് കൂടുതൽ സ്വയംഭരണം നൽകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്. രാജീവ് ഗാന്ധി സൽമാൻ റുഷ്ദിയുടെ സാത്താനിക് വേഴ്സസ് നിരോധിച്ചത് ശരിയായില്ലെന്ന് 27 വർഷത്തിനുശേഷമാണെങ്കിലും അദ്ദേഹത്തിനുമാത്രമാണ് പറയാൻ സാധിച്ചത്. പേക്ഷ, ഇപ്പോൾ കേൾക്കുന്ന വാർത്തകൾ അത്ര സുഖത്തിലുള്ളതല്ല. സി.ബി.െഎ വല്ലാതെ പിടിമുറുക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പാണ് വരാൻപോകുന്നത്. പിടിച്ചുനിൽക്കാനുള്ള കേന്ദ്രത്തിെൻറ മികച്ച ആയുധമാണ് ചിദംബരം.
1945 സെപ്റ്റംബർ 14ന് തമിഴ്നാട്ടിലെ കണ്ടന്നൂരിൽ ജനനം. മദ്രാസ് പ്രസിഡൻസി കോളജിൽനിന്ന് ശാസ്ത്രത്തിൽ ബിരുദം. തുടർന്ന്, മദ്രാസ് ലോ കോളജിൽനിന്ന് നിയമബിരുദം. പിന്നെ, ഹാർവാഡിൽനിന്ന് എം.ബി.എ. 1984ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ പാശ്ചാത്യബിരുദക്കാർക്ക് ഇന്ത്യൻരാഷ്്ട്രീയത്തിൽ പ്രിയമേറിയതാണ് ചിദംബരത്തിന് തുണയായത്. ആ വർഷം ശിവഗംഗ മണ്ഡലത്തിൽനിന്ന് ജയിച്ച് പാർലമെൻറിലെത്തി. തൊട്ടടുത്ത വർഷം കേന്ദ്രസഹമന്ത്രി. റാവു സർക്കാറിൽ മൻമോഹൻ സിങ്ങിെൻറ സഹകാരി. 1996ൽ, മൂപ്പനാരുടെ പാർട്ടിയിൽ ചേർന്ന വകയിൽ ഗുജ്റാൾ സർക്കാറിലും മന്ത്രി. അന്നും ശിവഗംഗയാണ് മണ്ഡലം. 2004^08 കാലത്ത് ധനകാര്യം, പിന്നെ മൂന്ന് വർഷം ആഭ്യന്തരം, അതിനുശേഷം ഒരിക്കൽകൂടി ധനകാര്യം... ഇപ്പോൾ രാജ്യസഭാംഗം. നിരവധി പ്രബന്ധങ്ങളും ഏതാനും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: നളിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
