Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകിങ്​ ആരായാലും...

കിങ്​ ആരായാലും കിങ്​മേക്കർ ജോഗി തന്നെ

text_fields
bookmark_border
കിങ്​ ആരായാലും കിങ്​മേക്കർ ജോഗി തന്നെ
cancel

10 കൊല്ലം മുമ്പ്​ നടന്ന സംഭവമാണ്​​. ബഹുജൻ സമാജ്​ പാർട്ടിയുടെ അനിഷേധ്യ നേതാവായിരുന്ന കാൻഷിറാം അന്നത്തെ അവിഭക ്​ത മധ്യപ്രദേശിലെ സംസ്​ഥാന കേ​ാൺഗ്രസി​​​െൻറ തലയെടുപ്പുള്ള നേതാവ്​ അജിത്​ ജോഗിയെ വിളിച്ചു. കോൺഗ്രസ്​ മധ്യപ്രദേശിൽ അധികാരത്തിലിരിക്കെ ആ ഒരൊറ്റ വിളി കോൺഗ്രസിൽ ഉണ്ടാക്കിയ പുകിൽ ചില്ലറയല്ല. കോൺഗ്രസ്​ വിട്ടുവന്ന്​ ബി.എസ്​.പിയുടെ എക്​സിക്യൂട്ടിവ്​ പ്രസിഡൻറായി സ്​ഥാനമേൽക്കാൻ ആവശ്യപ്പെട്ടായിരുന്നു കാൻഷിയുടെ വിളി. സംസ്​ഥാനത്തെ കോൺഗ്രസ്​ നേതാക്കൾ മായാവതിയുടെ ക്യാമ്പിൽ ചില രാഷ്​ട്രീയ കരുനീക്കങ്ങൾക്കു ശ്രമി​ച്ചുകൊണ്ടിരിക്കെയായിരുന്നു ഇത്​. ബി.എസ്​.പിയിലേക്കുള്ള​ കൂർമബുദ്ധിയായ മുൻ ​െഎ.എ.എസ്​ ഒാഫിസർ ജോഗിയുടെ വരവ്​ ത​​​െൻറ പിടി അയക്കുമെന്ന്​ കണ്ട മായാവതി അന്ന്​ അതിനെ എതിർത്തു.

അന്നത്തെ മുഖ്യമന്ത്രി ദിഗ്​വിജയ്​ സിങ്ങുമായി തെറ്റിപ്പിരിഞ്ഞ അജിത്​ ജോഗിക്ക്​ കോൺഗ്രസ്​ വിടാനുള്ള അവസരം നഷ്​ടമായി. രണ്ടു പതിറ്റാണ്ടിനുശേഷം ജോഗി പകരംവീട്ടി. കോൺഗ്രസിന്​ ഛത്തിസ്​ഗഢിൽ വിശേഷിച്ചും ദേശീയതലത്തിൽ പൊതുവായും കനത്ത ആഘാതമേൽപിച്ചിരിക്കുന്നു അദ്ദേഹം. അഞ്ചു മാസമായി കോൺഗ്രസ്​ വിയർത്തുകുളിച്ച്​ ശ്രമിക്കുകയാണ്​ മായാവതിയുടെ ബി.എസ്​.പിയെ സഖ്യകക്ഷിയായി പിടിക്കാൻ. അതേ ബി.എസ്​.പിയെ കൈപിടിച്ചിറക്കി കൊണ്ടുപോയി പുതിയ സഖ്യമുണ്ടാക്കിയിരിക്കുന്നു ജോഗി. കോൺഗ്രസി​​​െൻറ അഞ്ചുമാസത്തെ യജ്ഞം പൊളിക്കാൻ ​േജാഗിക്ക്​ അഞ്ചു മണിക്കൂറേ വേണ്ടിവന്നുള്ളൂ. 2016ൽ രൂപംകൊടുത്ത ജനത കോൺഗ്രസ്​ ഛത്തിസ്​ഗഢും​ (ജെ.സി.സി) ബി.എസ്​.പിയും ഒന്നിച്ചാണ്​ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുക.

കോൺഗ്രസിനെതിരെ സ്​ഥാനാർഥികളെ നിർത്താനുള്ള ബി.എസ്​.പിയ​ുടെ നീക്കം കാര്യങ്ങൾ അത്ര പന്തിയായിരിക്കില്ല എന്ന പ്രത്യക്ഷസന്ദേശമാണ്​ കോൺഗ്രസിന്​ നൽകുന്നത്​. ദേശീയതലത്തിൽ ബി.ജെ.പിക്കെതി​രായ വിശാലസഖ്യത്തിൽ ചേരാൻ വലിയ താൽപര്യമില്ലെന്ന്​ മായാവതി സൂചിപ്പിച്ചുകഴിഞ്ഞു. അതിനപ്പുറം ഇൗ നവംബറിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഛത്തിസ്​ഗഢിൽ കോൺഗ്രസി​നെ പരമാവധി ക്ഷീണിപ്പിക്കാൻ ഇറങ്ങിക്കളിക്കാൻതന്നെയാണ്​ അവരുടെ ശ്രമം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഒരു ശതമാനത്തിലും താഴെയുള്ള വോട്ടുവ്യത്യാസം മുന്നിൽവെച്ചാണ്​ തുടർച്ചയായി മൂന്നുതവണ അധികാരത്തിലിരിക്കുന്ന ബി.​െജ.പിക്ക്​ പ്രഹരമേൽപിക്കാൻ കോൺഗ്രസ്​ തിടുക്കപ്പെടുന്നത്​. എന്നാൽ, രണ്ടു പ്രധാന പ്രതിയോഗികൾ ഏറ്റുമുട്ടിയിരുന്ന ഛത്തിസ്​ഗഢിൽ ജെ.സി.സിയും ബി.എസ്​.പിയുമായി മുന്നണി വന്നതോടെ ത്രികോണമത്സരത്തിനാണ്​ അരങ്ങു തെളിയുന്നത്​. 2003ൽ രണ്ടര ശതമാനമായിരുന്നു ബി.ജെ.പിയും കോൺഗ്രസും തമ്മിലെ വോട്ടുവ്യത്യാസം.

2008ൽ ഇത്​ 1.7 ശതമാനവും 2013ൽ 0.75 ശതമാനവുമായി കുറഞ്ഞു. ബി.എസ്​.പിയെ കൂട്ടിയാൽ 2013ൽ അവർ നേടിയ 4.27 ശതമാനം വോട്ടുകൂടി പെട്ടിയിലായാൽ പിന്നെ ബി.ജെ.പിയെ മറികടക്കാനാവും എന്നാണ്​ അവരുടെ കണക്കുകൂട്ടൽ. ബി.എസ്​.പി വിജയപ്രതീക്ഷ കാണുന്ന സീറ്റുകൾ കോൺഗ്രസ്​ വിട്ടുനൽകാൻ വിസമ്മതിച്ചതോടെ അവരുടെ ധാരണയിൽ വിള്ളലുണ്ടാക്കി മായാവതിയെ കൊണ്ടുപോകാൻ ജോഗിക്ക്​ നിഷ്​പ്രയാസം സാധിച്ചു. ​പ്രാഥമിക റിപ്പോർട്ട്​ അനുസരിച്ച്​ ഗിരിവർഗ മേഖലയി​ലെ 29 സീറ്റുകളിൽ ബി.ജെ.പി കാര്യമായ നേട്ടമുണ്ടാക്കാനിടയില്ല. പട്ടികജാതിക്കാർക്ക്​ സംവരണം ചെയ്യപ്പെട്ട 10 സീറ്റുകൾ നിയമസഭ തെരഞ്ഞെടുപ്പിൽ നിർണായകമായിരിക്കും. ഇൗ പത്തിൽ ഒമ്പതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയിരുന്നതാണ്​. എന്നാൽ, ഇത്തവണ അത്​ നിലനിർത്താനാവുമോ എന്ന കാര്യത്തിൽ പാർട്ടിക്ക്​ ആശങ്കയുണ്ട്​.

ബി.എസ്​.പിയും ജി.സി.സിയും തമ്മിലെ സഖ്യം ബി.​ജെ.പിക്ക്​ ഏറെ ആശ്വാസം നൽകുന്നതാണ്​. ബി.എസ്​.പി ഇല്ലാതെതന്നെ സംസ്​ഥാനത്തെ പട്ടികജാതി വിഭാഗത്തിൽ ഗണ്യമായ സ്വാധീനം ജോഗിക്കുണ്ട്​. ജനത ഛത്തിസ്​ഗഢ്​ കോൺഗ്രസ്​ 55 സീറ്റിലും ബി.എസ്​.പി 35ലുമാണ്​ മത്സരിക്കുക. ജോഗി-ബി.എസ്​.പി സഖ്യം ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കും. അത്​ കോൺഗ്രസിന്​ സാരമായ ക്ഷീണമുണ്ടാക്കും- രാഷ്​ട്രീയനിരീക്ഷകരുടെ ഇൗ അഭിപ്രായം കോ​ൺഗ്രസും സമ്മതിക്കുന്നുണ്ട്​. ബി.എസ്​.പിയും ജെ.സി.സിയും ബി.ജെ.പിയെ സഹായിക്കുകയാണെന്നും ഇപ്പോൾ അത്​ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും സംസ്​ഥാന കോൺഗ്രസ്​ അധ്യക്ഷൻ ഭൂപേഷ്​ ബാഗൽ പറഞ്ഞു. എന്നാൽ, തങ്ങൾ അത്​ കാര്യമാക്കുന്നില്ലെന്നാണ്​ അദ്ദേഹത്തി​​​െൻറ വാദം. ​​േകാൺഗ്രസിനൊപ്പം ചേരാനിരുന്ന ബി.എസ്​.പിയെ പാർട്ടി സുപ്രീമോക്കെതിരെ സി.ബി.​െഎ, എൻഫോഴ്​സ്​മ​​െൻറ്​ അന്വേഷണം എന്ന ഭീഷണിയിൽ സമ്മർദത്തിലാക്കുകയായിരുന്നുവെന്ന്​ അദ്ദേഹം പറയുന്നു. കോ​ൺഗ്രസ്​ സംസ്​ഥാനത്ത്​ ഒരു ശക്​തിയല്ലെന്നും അഴിമതിയിലും കെടുകാര്യസ്​ഥതയിലും മുഴുകിയ ബി.ജെ.പി ഭരണത്തെ മറിച്ചിടാൻ ബി.എസ്​.പി-ജെ.സി.സി സഖ്യത്തി​േന കഴിയൂ എന്നും ജോഗി ഉറച്ചുപറയുന്നു. കോൺഗ്രസ്​ അധ്യക്ഷനെ ആക്രമിക്കാൻ ലഭിക്കുന്ന ഒരവസരവും അജിത്​ ജോഗി പാഴാക്കുന്നില്ല. ജോഗിയും ബാഗലും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക്​ നീങ്ങുകയാണ്​.

നാലാമൂഴത്തിനുള്ള ആത്​മവിശ്വാസത്തിലാണ്​ ബി.ജെ.പി. ത്രികോണമത്സരം ബി.ജെ.പിക്ക്​ സഹായകമാവും. കഴിഞ്ഞ തവണ നേടിയതിലും അധികം ഇത്തവണ ബി.ജെ.പി അടിച്ചെടുക്ക​ുമെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ ധരംലാൽ കൗശിക്​ ഉറപ്പുപറയുന്നു. ബി.ജെ.പിക്ക്​ ഇൗസി വാക്കോവർ ഉണ്ടാവില്ലെന്നു പ്രവചിച്ചവരും കോൺഗ്രസിനകത്തെ അസ്വാസ്​ഥ്യങ്ങളുടെ ഗുണം അവർക്കു ലഭിക്കുമെന്ന കണക്കുകൂട്ടലിലാണിപ്പോൾ. എന്നാൽ, ജോഗിയും ബി.എസ്​.പിയും എത്ര കോൺഗ്രസ്​ വോട്ടുകൾ പിടിക്കുമെന്നതിനെ ആശ്രയിച്ചാകും തെരഞ്ഞെടുപ്പ്​ ഫലമെന്നാണ്​ മറ്റൊരു നിരീക്ഷക​​​െൻറ അഭിപ്രായം. 2008ലെ 6.12 ശതമാനത്തിൽനിന്ന്​ 2013ൽ 4.27ലേക്ക്​ വോട്ടുവിഹിതം പിന്തള്ളപ്പെട്ടു പോയിരിക്കെ ഛത്തിസ്​ഗഢ്​ രാഷ്​ട്രീയത്തിൽ സ്വന്തമായൊരു ഇടമുണ്ടാക്കിയെടുക്കാനാണ്​ ബി.എസ്​.പിയുടെ ശ്രമം. ഭരണവിരുദ്ധ വികാരവും ഒട്ടും അവഗണിക്കാനാവുന്നത​െല്ലന്നും അത്​ കോ​ൺഗ്രസി​​​െൻറ പെട്ടിയിലാവും വീഴുകയെന്നും അദ്ദേഹം പറയുന്നു.

അജിത്​ ജോഗിയുടെ സഖ്യം കൂടുതൽ സീറ്റുകൾ നേടുകയാണെങ്കിൽ ഛത്തിസ്​ഗഢ്​ പോലുള്ള ചെറിയൊരു സംസ്​ഥാനത്ത്​ തൂക്കുസഭ വരാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. അപ്പോഴും ശിഥിലമായൊരു ജനവിധിയിൽ തെളിഞ്ഞുവരുക ​േജാഗിയുടെ രാശിയാവും. കിങ്​ ആയില്ലെങ്കിൽ കിങ്​മേക്കറാവും അദ്ദേഹം.
(ഛത്തിസ്​ഗഢിലെ മാധ്യമപ്രവർത്തകയും കോളമിസ്​റ്റുമാണ്​ ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleAjit JogiChhattisgarh Election
News Summary - Chhattisgarh Election Ajit jogi -malayalam Article
Next Story