Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചെങ്ങന്നൂർ മർമം

ചെങ്ങന്നൂർ മർമം

text_fields
bookmark_border
ചെങ്ങന്നൂർ മർമം
cancel

വിട്ടുവിട്ടു സ്​പന്ദിക്കുകയും അമർത്തു​​​​​​േമ്പാൾ  വേദനിക്കുകയും ചെയ്യുന്ന ശരീരഭാഗങ്ങളെയാണ്​ മർമസ്​ഥാനങ്ങൾ എന്നു പറയുന്നത്​. ഇൗ ഭാഗത്ത്​  മുറിവേൽക്കുകയോ അടിയേൽക്കുകയോ ചെയ്​താൽ മരണംവരെ സംഭവിക്കാം. മർമം എന്ന പദം മരിക്കുക എന്നർഥമുള്ള ‘മൃ’ എന്ന ധാതുവിൽ നിന്നാണ്​ ഉത്ഭവിച്ചിരിക്കുന്നത്​ എന്നതുതന്നെ മർമത്തി​​​​െൻറ പ്രാധാന്യം വ്യക്​തമാക്കുന്നു. നൂറ്റിയെട്ട്​ മർമങ്ങളാണ്​ മനുഷ്യശരീരത്തിലുള്ളത്​. തൊടുമർമം, പടുമർമം, തട്ടുമർമം, നോക്കുമർമം... എന്നിങ്ങനെ. ഇപ്പോൾ പുതിയൊരു മർമംകൂടി കേരളത്തിൽ ഉദയംചെയ്​തിരിക്കുകയാണ്. അതാണ്​ ‘ചെങ്ങന്നൂർ മർമം’. ഇക്കൊല്ലം ജനുവരിക്കു ശേഷമാണ്​ ഇതു​ കണ്ടെത്തിയത്​. സൂക്ഷ്​മമായി പറഞ്ഞാൽ, ജനുവരി 14ന്​ ചെങ്ങന്നൂർ എം.എൽ.എയായിരുന്ന കെ.കെ.രാമചന്ദ്രൻ നായർ മരിക്കുകയും അവിടെ ഉപതെരഞ്ഞെടുപ്പ്​ വേണ്ടിവരുകയും ചെയ്തതോടെ. നിലവിലുള്ള  മർമങ്ങളെക്കുറിച്ച്​ ഏതാ​ണ്ടൊരു ധാരണ കളരിയാശാന്മാരിൽനിന്ന്​ ലഭിച്ചിട്ടുണ്ടെങ്കിലും ‘ചെങ്ങന്നൂർ മർമം’ എങ്ങനെയാണ്​ പ്രവർത്തിക്കുകയെന്നോ പ്രതി​പ്രവർത്തിക്കുകയെന്നോ ഇനിയും പൂർണമായും വ്യക്​തമായിട്ടില്ല. ‘മർമമറിയുന്നവന്​ സർവത്ര മർമം’ എന്നു പറയു​​േമ്പാലെ എവിടെത്തൊട്ടാൽ അനുകൂലം, എവിടെത്തൊട്ടാൽ പ്രതികൂലം എന്നറിയാത്ത ആശങ്കയിലാണ്​ ചെങ്ങന്നൂരിലെ നിയുക്​ത സ്​ഥാനാർഥികളും അവരെ നിർത്തിയിട്ടുള്ള രാഷ്​ട്രീയ പാർട്ടികളും. പൂർണസ്വഭാവം തെരഞ്ഞെടുപ്പുഫലം വന്നാലേ അറിയാനാവൂവെങ്കിലും പുറത്തുവരുന്ന സൂചനകൾ ​െവച്ച്​ അസാധാരണ സ്വഭാവ വിശേഷങ്ങളുള്ളതാണ്​ ​ ചെങ്ങന്നൂർ മർമമെന്നാണ്​ വ്യക്​തമാവുന്നത്​. ഇതുവരെ ദോഷമായിരുന്നത്​ നല്ലതായി മാറുക, നല്ലതായിരുന്നത്​ ദോഷമാവുക, എന്തും എപ്പോഴും വിളിച്ചു പറഞ്ഞിരുന്നവർ മൗനികളാവുക തുടങ്ങിയവയൊക്കെ സംഭവിക്കുന്നതായിട്ടാണ്​ ഫലസൂചനകൾ. കഴിഞ്ഞ കുറെ നാളുകളായി അല്ല, വർഷങ്ങളായി എന്നുതന്നെ പറയാം, കേരളീയർക്കാകെ എന്ത്​ തോന്നിയവാസവും വിളിച്ചുപറയാനും ആക്ഷേപിക്കാനും ലൈസൻസുള്ള ഒരു പേരായിരുന്നു കെ.എം. മാണി. മുമ്പ്​​ മാണിസാർ എന്ന്​ മുഴുവൻ പറയും മുമ്പ്​ എഴുന്നേറ്റ്​ നിന്നിരുന്നവർ വരെ ഇക്കാലയളവിൽ സാറൊക്കെ കളഞ്ഞ്​ മാണിയെന്നു മാത്രമല്ല, പല വിശേഷണങ്ങളും ചേർത്ത്​  അദ്ദേഹത്തെ വിളിക്കുക പതിവായിരുന്നു. എന്തിന്​, സത്യസന്ധത തെളിയിക്കണമെങ്കിൽ മാണിയെ രണ്ടു ചീത്ത പറയണമെന്നുവരെയായി കാര്യങ്ങളുടെ കിടപ്പ്​.

എന്നാൽ, ചെങ്ങന്നൂർ മർമം പ്രത്യക്ഷപ്പെട്ടതോടെ എല്ലാം മാറിമറിഞ്ഞു. ഇപ്പോൾ മാണിയെന്നു പറഞ്ഞാൽ സി.പി.എമ്മിനും കോൺഗ്രസിനും ബി.ജെ.പിക്കും വെറും മാണിയല്ല, പൊന്നുമാണിയാണ്​. സാറിനു വേണ്ടി അവർ പിടിവലിയാണ്​. ഒ​രു​വ​ശ​ത്ത്​ സ​ജി ചെ​റി​യാ​ൻ, മ​റു​വ​ശ​ത്ത്​ ഡി. ​വി​ജ​യ​കു​മാ​ർ, അ​തി​​നു​മ​പ്പു​റ​ത്ത്​ പി.​എ​സ്.​ ശ്രീ​ധ​ര​ൻ പി​ള്ള.
ബാ​റെ​ന്നോ ബാ​ർ​ക്കോ​ഴ​യെ​ന്നോ നോ​​െ​ട്ട​ണ്ണ​ൽ യ​ന്ത്ര​മെ​ന്നോ വി​ജി​ല​ൻ​സ്​ കേ​സെ​ന്നോ നി​യ​മ​സ​ഭ​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ബ​ജ​റ്റ്​ അ​വ​ത​ര​ണ​മെ​​ന്നോ പ​റ​ഞ്ഞാ​ൽ ആ​ർ​ക്കും ഒ​ന്നും ഒാ​ർ​മ​യി​ല്ല. എല്ലാവർക്കും ഒരുമിച്ച്​ സ്​മൃതിനാശം വന്ന അവസ്​ഥ​. ഇ​നി എ​ങ്ങ​നെ​യെ​ങ്കി​ലും അ​തൊ​ക്കെ ഒ​ന്നു ഒാ​ർ​മ​പ്പെ​ടു​ത്തി​യാ​ൽ​ത്ത​ന്നെ  ചോ​ദി​ക്കും അ​തി​ന്​ മാ​ണി, അ​ല്ല, മാ​ണി സാ​റു​മാ​യി എ​ന്തു ബ​ന്ധ​മെ​ന്ന്​. എം.പിയൊക്കെയായതി​​​െൻറ ആവേശത്തിൽ പാവം വി. മുരളീധരൻ എന്തോ ഒന്ന്​ പറഞ്ഞത്​ മാണിയെക്കുറിച്ചാണെന്ന്​ തോന്നിയതി​​​െൻറ പേരിൽ എന്തൊക്കെയായിരുന്നു പുകില്​. ബി.ജെ.പി കോർ കമ്മിറ്റിവരെ കൂടി മുരളീധരനെ ഒരു പരുവമാക്കി.

സി.പി.എമ്മിനാണെങ്കിൽ മാണി സാറില്ലാതെ ഇനി എന്തു ജീവിതം എന്ന മട്ടാണ്​. സാറിനെതിരെയുള്ള കേസുകളോരോന്നായി അവർ തീർത്തുകൊണ്ടിരിക്കുകയാണ്. ബാറുകൾ എല്ലാം തുറക്കുംമുമ്പ്​ തന്നെ ബാർക്കേസുകൾ അടച്ച്​ എല്ലാം ശരിയാക്കുമെന്ന പ്രകടനപത്രിക വാഗ്​ദാനം പാലിക്കുന്നതിൽ മാത്രമാണ്​ അവരുടെ ശ്രദ്ധ.  ഞങ്ങളാരും ഇറക്കിവിട്ടതല്ല, വേണമെങ്കിൽ മാണി വന്നോ​േട്ട എന്നൊക്കെ നേരത്തേ ഗമ പറഞ്ഞിരുന്ന ചെന്നിത്തല പോലും ഇപ്പോൾ സൗമ്യഭാവത്തിലാണ്​. മാണിയെ കൂട്ടിക്കൊണ്ടുവരാൻ കുഞ്ഞാലിക്കുട്ടിയെ ഏർ​പ്പെടുത്തിയിരിക്കുകയാണ്​ ഉമ്മൻ ചാണ്ടി. ആകപ്പാടെ ഒരു കാനം രാജേന്ദ്രന്​ മാത്രമാണ്​ മുറുമുറുപ്പ്​. മെയ്യനങ്ങാതെ കൂലി വാങ്ങുന്നവരായതുകൊണ്ട്​ ​ സി.പി.​​​െഎക്കാർക്ക്​ എന്തു പണിക്കുറ്റവും പറയാമല്ലോ! അഴിമതിക്കേസിൽ സുപ്രീംകോടതി ശിക്ഷിച്ച ആർ. ബാലകൃഷ്​ണ പിള്ളയെ കൂടെക്കൊണ്ടുനടക്കാൻ  ഒരു പ്രയാസവുമില്ലാത്ത കാനത്തിനാണ്​ മാണി ഇത്ര അസ്​പൃശ്യനാവുന്നത്​ എന്നത്​ മറ്റൊരു വിരോധാഭാസം.

കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ സാമൂഹികാവസ്​ഥയെ വർണത്തിൽനിന്ന്​ വർഗാടിസ്​ഥാനത്തിലാക്കുകയെന്ന ചരിത്രപരമായ ദൗത്യനിർവഹണമാണ്​ സാമ്പത്തികസംവരണം നടപ്പാക്കൽകൊണ്ട് ​സി.പി.എം ലക്ഷ്യമിട്ടത്​. ഉദ്യോഗസ്​ഥരിൽ തൊണ്ണൂറിലധികം ശതമാനവും മുന്നാക്കക്കാരായ ദേവസ്വം ബോർഡ്​ തന്നെ മുന്നാക്കസംവരണം  നടപ്പാക്കാൻ തെരഞ്ഞെടുത്ത ആ സി.പി.എം ബുദ്ധിവൈഭവത്തെ വിശേഷിപ്പിക്കാൻ മലയാളത്തിൽ പദമില്ലെന്നാണ്​  ഭാഷാപണ്ഡിതർ പറയുന്നത്​. ബി.ജെ.പിക്കാരോടു വല്ലോം ചോദിച്ച്​ ഇതിനായി സംസ്​കൃതത്തിൽ നിന്ന്​ വാക്ക്​ കടമെടുക്കാൻ എം.എ. ബേബിയെപ്പോലെയുള്ള ഭാഷാപണ്ഡിതരെ സി.പി.എം ചുമതലപ്പെടുത്തിയിരിക്കുകയാ​ണ്​​.

ലോ അക്കാദമി മുതൽ കീഴാറ്റൂർ വരെയുള്ള കാര്യങ്ങളിൽ പിണറായി വിജയൻ എടുത്ത എല്ലാ തീരുമാനങ്ങൾക്കും എതിരായിരുന്നു കോൺഗ്രസും ബി.ജെ.പിയും സി.പി.​​െഎയും വരെ. എന്നാൽ, സാമ്പത്തികസംവരണം നടപ്പാക്കുന്നതിൽ അവർക്കാർക്കും ഒരു എതിർപ്പുമുണ്ടായിരുന്നില്ല. അക്കാര്യത്തിൽ എല്ലാവരും രഹസ്യമാ​യെങ്കിലും പിണറായിയെ സ്​തുതിച്ചു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ചെങ്ങന്നൂർ മർമത്തിൽ സംവരണം എങ്ങനെ ഏശുമെന്ന ശങ്ക എല്ലാവർക്കുമുണ്ട്​. അതിനാൽ, കേന്ദ്രത്തിൽ ഇത്​ നടപ്പാക്കാൻ ധൈര്യമുണ്ടോയെന്ന്​ ചോദിച്ച്​ വീമ്പടിച്ച കോടിയേരി തന്നെ ഇനി അവിടെച്ചെന്ന്​ ‘സ’ എന്നുച്ചരിക്കാൻ പോലും തയാറാവുമോയെന്ന്​ കണ്ടറിയണം.

ഇ​തി​നി​ടെ ചി​ല മൗ​ന​ങ്ങ​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കു​റേ​ക്കാ​ല​മാ​യി, പെ​രു​ന്ന​യി​ലെ സു​കു​മാ​ര​ൻ​നാ​യ​ർ ചേ​ട്ട​ൻ രാ​ഷ്​​ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ പ​ര​സ്യ​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​നൊ​ന്നും ത​യാ​റാ​വാ​റി​ല്ല. പത്​മ കഫേ, സമുദായാംഗങ്ങളുടെ ആരോഗ്യരക്ഷ തുടങ്ങിയ സൃഷ്​ടിപരമായ കാര്യങ്ങളിലാണ്​ അദ്ദേഹത്തിന്​ കമ്പം. എങ്കിലും ചെങ്ങന്നൂർ കയറണമെങ്കിൽ നായന്മാരുടെ കൈപിടിക്കണമെന്നതിനാൽ ആ കൈകളുടെ ഉടമസ്ഥനായ ചേട്ടൻ എന്തെങ്കിലുംപറയുമെന്നാണ്​ എല്ലാവരും വിചാരിച്ചത്​. രാമചന്ദ്രൻ നായർക്കുപകരം സജി ചെറിയൻ വന്നിട്ടുപോലും അദ്ദേഹം ഒന്നും മിണ്ടിയിട്ടില്ല. ഇനി എൻ.എസ്​.എസി​​​െൻറ ചിരകാല ആഗ്രഹമായ സാമ്പത്തിക സംവരണം പിണറായി നടപ്പാക്കിക്കൊടുത്തതിനാലാണോ ഇൗ മൗനമെന്നും അറിയില്ല.

തെ​ര​ഞ്ഞെ​ടു​പ്പാ​വു​േ​മ്പാ​ൾ ചി​ല സ്​​ഥാ​നാ​ർ​ഥി​ക​ൾ ജ​യി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ അ​വ​രു​ടെ തോ​ൽ​വി ഉ​റ​പ്പാ​ക്കു​ന്ന ന​ടേ​ശ​ൻ മു​ത​ലാ​ളി​യും ഉ​റ​പ്പി​ച്ച്​ മി​ണ്ടി​യി​ട്ടി​ല്ല. മോൻ ബി.ജെ.പിയോട്​ ഗുഡ്​ബൈ പറഞ്ഞിട്ടില്ല, സാമ്പത്തിക സംവരണം നടപ്പാക്കിയ സി.പി.എമ്മിനെ പിന്തുണക്കാൻ പറ്റില്ല, കോൺഗ്രസുകാർ വി​​െട്ടാന്നും പറയുന്നില്ല.പിണറായിയുടെ കൈയിലിരിക്കുന്ന വിജിലൻസ്​ കേസുകൾ ഒന്നും രണ്ടുമല്ല എന്നിങ്ങനെയുള്ള വിഷമവൃത്തത്തിലുമാണ്​ അദ്ദേഹം.

ഇനിയുമുണ്ട്​ മർമങ്ങൾ. ആറന്മുള പറഞ്ഞാൽ കീഴാറ്റൂർ വരും, ദലിത്​ ശാന്തി പറഞ്ഞാൽ വടയമ്പാടി ഉയരും, വിഷ്​ണുനാഥിനെ കാണിച്ചാൽ  സോളാർ കത്തും.  ത്രിപുര പറഞ്ഞാൽ ഗോരഖ്​പുർ പറയും, അലിമുദ്ദീനെ ഒാർത്താൽ  ഷുഹൈബിനെയും ഒാർക്കും. തെരഞ്ഞെടുപ്പ്​ കമീഷന്​ മുമ്പ്​ കർണാടകയിൽ തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിച്ച ബി.ജെ.പിക്ക്​ ചെങ്ങന്നൂർ തീയതി പറയാൻ ഇനിയും ധൈര്യം വരാത്തത്​ ബി.ഡി.ജെ.എസ്​ മർമഭയം കൊണ്ടുമാവാം. ശോഭന ജോർജി​​​െൻറ  ഇഷ്​ടനേതാവായി പിണറായി വിജയൻ മാറി എന്ന അത്ഭുതവും ചെങ്ങന്നൂരിൽ സംഭവിച്ചു!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsChengannur election
News Summary - Chengannur Election - Article
Next Story