Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ സ​​മ്പ്ര​ദാ​യം മാറു​േമ്പാൾ

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ സ​​മ്പ്ര​ദാ​യം മാറു​േമ്പാൾ
cancel

സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജുക്കേഷനിൽ (സി.ബി.എസ്.ഇ) അഫിലിയേറ്റ് ചെയ്യപ്പെട്ട, രാജ്യത്തും പുറത്തുമുള്ള 18,688 സ്കൂളുകളിൽ പഠനമേഖലകളിലും വാർഷിക മൂല്യനിർണയത്തിലും മാറ്റത്തി​െൻറ കാറ്റുവീശുകയാണിപ്പോൾ. കഴിഞ്ഞ ഏഴു വർഷം ഒമ്പത്, 10 ക്ലാസുകളിൽ വളരെ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഹേതുവായ നിരന്തരവും സമഗ്രവുമായ മൂല്യനിർണയത്തി​െൻറ (സി.സി.ഇ) അവസാനം കുറിച്ചുള്ള സി.ബി.എസ്.ഇയുടെ പുതിയ തീരുമാനങ്ങൾ ഒേട്ടറെ ആശങ്കകൾക്കും പ്രതീക്ഷകൾക്കും ഇടം നൽകുന്നു.

2010 മുതൽ ബോർഡ് പരീക്ഷയോടൊപ്പം സ്കൂൾ അധിഷ്ഠിത പരീക്ഷകൾക്കും തുല്യപ്രാധാന്യം നൽകി. ഇതിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിദ്യാർഥികൾക്ക് നൽകിയതിലൂടെ പരീക്ഷയുടെ അമിത പ്രാധാന്യത്തെ ലഘൂകരിക്കുകയും പ്ലസ് ടു പഠനത്തിലേക്കുള്ള ഒരു ഇടത്താവളം മാത്രമായി കണക്കാക്കുന്ന മാനസികാവസ്ഥ വികസിപ്പിക്കുകയും ചെയ്തു. എന്നാൽ, ഒേട്ടറെ നന്മകളുള്ള നിരന്തരവും സമഗ്രവുമായ മൂല്യനിർണയ സമ്പ്രദായം ഏഴാം വർഷം അവസാനിപ്പിച്ച് ഏറക്കുറെ പഴയതെന്ന് തോന്നിപ്പിക്കുന്ന സമ്പ്രദായത്തിലേക്ക് തിരിച്ചുപോവുകയാണിപ്പോൾ.

വസ്തുനിഷ്ഠതക്ക് പകരം വ്യക്തിനിഷ്ഠതക്ക് കൂടുതൽ സ്ഥാനം നൽകി എന്നത് സി.സി.ഇയുടെ ഏറ്റവും വലിയ കുറവാണെന്ന് വിലയിരുത്താൻ കഴിയും. പല പ്രധാന മേഖലകളിലെയും നിരന്തര മൂല്യനിർണയത്തി​െൻറ പ്രയോഗത്തിൽ വന്ന ആശയക്കുഴപ്പവും സ്കൂളുകൾക്ക് കൃത്യമായ മൂല്യനിർണയ ഉപാധികൾ വികസിപ്പിച്ചെടുക്കാൻ സാധിക്കാതെ പോയതും ഒരു പരാജയംതന്നെയാണ്. അതുകൊണ്ടുതന്നെ അനർഹരായ വിദ്യാർഥികൾപോലും ആന്തരിക മൂല്യനിർണയത്തി​െൻറ ബലത്തിൽ ജയിച്ചുകയറുന്ന അനുഭവം ഇൗ   സമ്പ്രദായത്തിൽനിന്ന്  തിരിഞ്ഞുനടക്കാൻ കാരണമാക്കിയിട്ടുണ്ടാകാം.

എന്തായാലും വളരെ സമ്മർദരഹിതവും സാധാരണ വിദ്യാർഥികൾക്ക് പരീക്ഷ ഭയം ജനിപ്പിക്കാത്തതും ഇച്ഛാഭംഗത്തിനോ മാനസിക പിരിമുറുക്കത്തിനോ ഒരിക്കലും സാധ്യതയില്ലാത്തതുമായ ഒരു സമ്പ്രദായത്തി​െൻറ പൊളിച്ചെഴുത്താണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്നുവേണം കരുതാൻ. എന്നാൽ, മുൻകാലങ്ങളിലെപ്പോലെ അങ്ങേയറ്റം കഠിനവും പ്രയാസം നിറഞ്ഞതുമായ ഒന്നിേലക്കല്ല ഇൗ മാറ്റം.

പുതിയ മാറ്റങ്ങൾക്കു മുമ്പുള്ള പത്താം ക്ലാസിലെ അസസ്മ​െൻറ് സമ്പ്രദായം അനുസരിച്ച് വർഷത്തെ രണ്ടു ടേമുകളിലായി വിഭജിച്ചിരുന്നു. ഇതിൽ ഒന്നാമത്തെ ടേമിൽ ഫോർമാറ്റിവ് അസസ്മ​െൻറ് ഒന്നും രണ്ടും കൂടി 20 മാർക്കും ഒന്നാം സേമ്മറ്റിവ് അസസ്മ​െൻറിന് 30 മാർക്കും ചേർത്ത് ആകെ 50 മാർക്കാണ് ഒന്നാമത്തെ ടേമിൽ ഒരു വിഷയത്തിനുള്ളത്. രണ്ടാമത്തെ ടേമിൽ  മൂന്നും നാലും ഫോർമാറ്റിവ് അസസ്മ​െൻറിന് 20 മാർക്കും സേമ്മറ്റിവ് അസസ്മ​െൻറ് രണ്ടിന് 30 മാർക്കുംകൂടി ആകെ 50 മാർക്കാണുണ്ടായിരുന്നത്. ഇങ്ങനെ ഒരു വർഷം ഒരു വിഷയത്തിന് 100 മാർക്കാണുണ്ടായിരുന്നത്. ഇതിൽ കുട്ടികൾ വാർഷിക പരീക്ഷയിൽ (സേമ്മറ്റിവ്) ആകെ നേടുന്നത് 30 മാർക്കാണ്. അതായത്, ബോർഡ് പരീക്ഷയിലൂടെ 30 മാർക്കി​െൻറ നേട്ടം മാത്രമുള്ളപ്പോൾ സ്കൂളിൽനിന്നു പരീക്ഷയിലും മറ്റു ഫോർമാറ്റിവ് പ്രവർത്തനങ്ങളിലും കൂടി സമ്പാദിക്കുന്നത് 70 മാർക്കാണ്.

ഇൗയൊരു സമ്പ്രദായത്തിൽ വാർഷിക പരീക്ഷയോടുള്ള ഭയവും വേവലാതിയും തീരെയില്ല. മാത്രമല്ല, പഠനഭാരം രണ്ടു ടേമുകളിലായി വിഭജിക്കപ്പെടുകയും ചെയ്യുന്നു. കോസ്കോളാസ്റ്റിക്  (പാഠ്യേതര) മേഖലയുടെ കാര്യം പറയുകയാണെങ്കിൽ പഴയ സമ്പ്രദായത്തിൽ വർക്ക് എജുക്കേഷൻ, ആർട്ട്, ഫിസിക്കൽ എജുക്കേഷൻ എന്നിവക്കു പുറമെ തിങ്കിങ് സ്കിൽ, സോഷ്യൽ സ്കിൽ, ഇമോഷനൽ സ്കിൽ തുടങ്ങിയ ജീവിത നൈപുണികളും അധ്യാപകർ, സഹപാഠികൾ, സ്കൂൾ പരിപാടികൾ, പരിസ്ഥിതി, വാല്യൂസിസ്റ്റം തുടങ്ങിയവയോടുള്ള സമീപനങ്ങളും വിലയിരുത്തി ഗ്രേഡ് നൽകണമായിരുന്നു. അതോടൊപ്പം ശാസ്ത്ര പ്രവർത്തനങ്ങൾ, സൗന്ദര്യ സങ്കൽപവുമായി ബന്ധപ്പെട്ട നൈപുണികൾ, സർഗാത്മക പ്രവർത്തനങ്ങൾ, ക്ലബ് പരിപാടികൾ തുടങ്ങിയവയും പൂന്തോട്ട നിർമാണം പോലുള്ളവയും വിലയിരുത്തുകയും ഗ്രേഡ് നൽകുകയും ചെയ്യേണ്ടതുണ്ടായിരുന്നു.

എന്നാൽ, ഇത്തരം പാഠ്യേതര മേഖലകളിലെ വിലയിരുത്തൽ പ്രായോഗികമായ ഒേട്ടറെ വിഷമതകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് മാത്രമല്ല കൃത്യതയോ വസ്തുനിഷ്ഠതയോ പലപ്പോഴും ഉണ്ടാകാറില്ല എന്നതും വസ്തുതയാണ്.

പത്താം ക്ലാസിലെ പുതിയ രീതി
ഒമ്പത്, പത്ത് ക്ലാസുകളിൽ സെമസ്റ്റർ സമ്പ്രദായം എടുത്തുകളഞ്ഞു എന്നതാണ് സുപ്രധാനമായ മാറ്റം. അതുകൊണ്ടുതന്നെ ഒരു വിഷയത്തിൽ വർഷത്തി​െൻറ ആദ്യം മുതൽ അവസാനം വരെ വരുന്ന മുഴുവൻ സിലബസും ഉൾക്കൊള്ളുന്ന രീതിയിലായിരിക്കും ബോർഡ് പരീക്ഷ. നേരത്തേ രണ്ടാമത്തെ ടേമിലെ വെറും 30 മാർക്കിന് വേണ്ടിയായിരുന്ന പരീക്ഷയിപ്പോൾ ടേമുകളായി വിഭജിക്കാതെ മുഴുവൻ പാഠഭാഗങ്ങൾക്കുമായി  80 മാർക്കിലായിരിക്കും നടത്തുക. ഇതു വിദ്യാർഥികളുടെ പരീക്ഷയോടുള്ള സമീപനത്തിൽ കാതലായ മാറ്റം വരുത്തും. തുടക്കം മുതൽ ഒടുക്കം വരെയുള്ള മുഴുവൻ പാഠഭാഗങ്ങളും പരീക്ഷയിൽ വരുന്നു എന്നത് പരീക്ഷയെ അത്യധികം ഗൗരവത്തോടെ കാണാൻ വിദ്യാർഥികളെ പ്രേരിപ്പിക്കും. നേരത്തേ വാർഷിക പരീക്ഷക്ക് 50 ശതമാനം പാഠഭാഗം മാത്രം പഠിച്ചാൽ മതിയെന്ന സൗകര്യം ഇല്ലാതാകുന്നത് ഒരു പക്ഷേ മാനസിക സമ്മർദങ്ങൾക്കും പരീക്ഷാേപടി വർധിക്കുന്നതിനും കാരണമായേക്കും.

മറ്റൊരു പ്രധാന മാറ്റം, നേരത്തേ ഇേൻറണൽ അസസ്മ​െൻറ് മാർക്ക് ഒരു വർഷത്തിൽ 40 ശതമാനമായിരുന്നത് പുതിയ രീതിയനുസരിച്ച് 20 ശതമാനമാക്കി എന്നുള്ളതാണ്. അതായത് ഒരു വിഷയത്തി​െൻറ മൊത്തം മാർക്കായ 100ൽ 20 മാർക്ക് മാത്രമാണ് ഇേൻറണൽ അസസ്മ​െൻറിലൂടെ നൽകപ്പെടുക എന്നർഥം. ബാക്കി 80 മാർക്ക് വാർഷിക എഴുത്തുപരീക്ഷക്കുള്ളതാണ്. ഇേൻറണൽ അസസ്മ​െൻറിൽ പുതിയ രീതിയനുസരിച്ച് പിരിയോഡിക് ടെസ്റ്റുകൾക്ക് 10 മാർക്കും നോട്ട് ബുക്കുകൾ കൃത്യവും വൃത്തിയുള്ളതുമായി സൂക്ഷിക്കുന്നതിന് അഞ്ച് മാർക്കും വിഷയ കേന്ദ്രീകൃതമായ എൻറിച്ച്മ​െൻറ് പ്രവർത്തനങ്ങൾക്ക് അഞ്ചു മാർക്കുമാണ് ഒരു വർഷത്തിൽ ഒരു വിഷയത്തിന് നൽകപ്പെടുക. എന്നാൽ, ഇേൻറണൽ അസസ്മ​െൻറി​െൻറ പേരിലും നൽകപ്പെടുന്ന 10 മാർക്ക് പിരിയോഡിക് ടെസ്റ്റുകൾക്കാണ് എന്നുള്ളത് പരീക്ഷയുടെ മൊത്തം വെയ്റ്റേജ് 90 ശതമാനം ആക്കുന്നു എന്നത് കാണാതിരുന്നുകൂട. പരീക്ഷകളല്ലാത്ത മേഖലയിലൂടെ കുട്ടികൾ ഒരു വിഷയത്തിൽ സമ്പാദിക്കുന്നത് വെറും 10 മാർക്കാണെന്നത് അൽപം നിരാശക്ക് വക നൽകുന്നതാണ്. ഇേൻറണൽ അസസ്മ​െൻറുകളുടെ സങ്കീർണതക്ക് വിരാമമിട്ടു എന്നുള്ളത് പുതിയരീതിയുടെ ക്രിയാത്മകമായ ഒരു മാറ്റമായി കാണാം.

പത്താം ക്ലാസിൽ ഇനി ബോർഡ് പരീക്ഷ മാത്രമാണുണ്ടാവുക. പരീക്ഷകൾക്ക് ലഭിച്ച അമിത പ്രാധാന്യം മൂലം മത്സരം മുറുകാൻ കാരണമായേക്കാം. വിദ്യാർഥികൾക്ക് മുൻകാലങ്ങളിൽ സംഭവിച്ചതുപോലെ പരീക്ഷാപേടി വർധിക്കുവാനും മാനസിക സംഘർഷത്തതിനും കാരണമായേക്കാം. പക്ഷേ, നിരന്തരമായ പരിശീലനവും താൽപര്യവും ജനിപ്പിക്കുന്ന പഠനരീതികളും കൗൺസലിങ്ങും കൊണ്ട് ഇതിനെ മറികടക്കേണ്ടതുണ്ട്.

ആറ്, ഏഴ്, എട്ട് ക്ലാസുകൾ
ആറു മുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ പ്രധാനമായും പരീക്ഷാരീതിയും റിപ്പോർട്ട് കാർഡി​െൻറ മാതൃകയുമാണ് മാറാൻ പോകുന്നത്. ആറ് മുതൽ എട്ടു വരെ ക്ലാസുകളിൽ നിർബന്ധമായും എൻ.സി.ഇ.ആർ.ടി സിലബസ് മാത്രമാണ് നടപ്പാക്കേണ്ടത് എന്നതിനാൽ മൂല്യനിർണയവും റിപ്പോർട്ട് കാർഡും ഒരു പോലെയാക്കേണ്ടതും അനിവാര്യമാണ്.

പിരിയോഡിക് ടെസ്റ്റുകൾ മാറ്റിനിർത്തിയാൽ ഒറ്റ ടേമായി നടത്തപ്പെടുന്ന പത്താം ക്ലാസ് പരീക്ഷയിൽനിന്ന് വ്യത്യസ്തമായി ആറു മുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ വാർഷിക മൂല്യനിർണയം രണ്ടു ടേമുകളിലായാണ് നടത്തുക. ഒമ്പത്, പത്ത് ക്ലാസുകളിൽ സെമസ്റ്റർ സമ്പ്രദായം പാടെ എടുത്തുകളഞ്ഞപ്പോൾ ആറു മുതൽ എട്ടുവരെ ഇത് ചില പരിഷ്കാരങ്ങളോടെ നിലനിർത്തുകയാണ്.

വിവരാവകാശനിയമം (ആർ.ടി.ഇ) പ്രകാരമുള്ള നിർദേശങ്ങൾക്കൊത്താണ് അധ്യയനം രണ്ട് ടേമുകളിലായി നിജപ്പെടുത്തിയത്. എന്നാൽ, രണ്ടാം സെമസ്റ്ററി​െൻറ കൂടെ ഒന്നാം സെമസ്റ്റിൽനിന്നുള്ള ഏതാനും പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് രണ്ടു സെമസ്റ്ററുകൾക്കിടയിൽ ഒരു കൂട്ടിയിണക്കൽ സാധ്യമാക്കുന്നു.

ഇനി മുതൽ സി.ബി.എസ്.ഇ സ്കൂളുകളിൽ ആറുമുതൽ എട്ടു വരെ ഒരേ പാറ്റേൺ ആയിരിക്കും. അഫിലിയേറ്റഡ് സ്കൂളുകളിൽ ഇന്ന് നിലനിൽക്കുന്ന സമ്പ്രദായങ്ങൾ ഏകീകരിക്കുവാൻ ഇതുകൊണ്ട് സാധിക്കും. ഇന്ത്യക്കകത്തും പുറത്തുമുള്ള ആയിരക്കണക്കിന് സ്കൂളുകൾക്കിടയിൽ കുട്ടികളുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒഴുക്കിന് സ്വാഭാവികമായ എളുപ്പം കൈവരിക്കാൻ റിപ്പോർട്ട് കാർഡുകളുടെയും പരീക്ഷരീതികളുടെ ഏകീകരണം കൊണ്ട് സാധിക്കും.

പുതിയ സമ്പ്രദായമനുസരിച്ച് ഒരു വിഷയത്തിൽ ആകെ 100 മാർക്കിൽ 20 മാർക്ക് ഇേൻറണൽ അസെസ്മ​െൻറിനും 80 മാർക്ക് പരീക്ഷക്കുമുള്ളതാണ്.

പാഠ്യേതര മേഖല
കോ ^സ്കോളാസ്റ്റിക് (പാഠ്യേതര) മേഖലയിൽ വർക്ക് ഏജുക്കേഷൻ, ആർട്ട് എജുക്കേഷൻ, ആരോഗ്യ കായികവിദ്യാഭ്യാസം എന്നീ ഇനങ്ങൾ ആറുമുതൽ പത്തുവരെ ക്ലാസുകളിൽ നിലനിർത്തിയിരിക്കുന്നു. പുതിയ ഒരിനമായി അച്ചടക്കം ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒമ്പത്, പത്ത് ക്ലാസുകളിൽ ഇൗ മേഖലയുടെ വിലയിരുത്തൽ വർഷാന്ത്യത്തിൽ ഒറ്റത്തവണയായാണ് രേഖപ്പെടുത്തുക. ഇത് അഞ്ചു പോയൻറ് സ്കെയിലിൽ ആയിരിക്കും. എന്നാൽ, ആറ് മുതൽ എട്ടുവരെ ക്ലാസുകളിൽ ഇൗ മേഖല രണ്ടു സെമസ്റ്ററുകളിലും വിലയിരുത്തപ്പെടുകയും  മൂന്ന് പോയൻറ് സ്കെയിലിൽ രേഖപ്പെടുത്തുകയും ചെയ്യും. പാഠ്യേതര മേഖലയിൽ നിലനിന്നിരുന്ന അവ്യക്തതകൾക്കും സങ്കീർണതക്കും ഒരു വിരാമം തന്നെയാണ് പുതിയരീതിയുടെ ആവിഷ്കാരത്തോടെ സംഭവിച്ചത്.

പഠനപ്രവർത്തനങ്ങളുടെ സിംഹഭാഗവും പരീക്ഷകൾ കവരുമെന്നതാണ് പുതിയ പരിഷ്കാരങ്ങൾക്കെതിരെ ഉയരുന്ന പ്രധാന വിമർശനം. പരമ്പരാഗത പരീക്ഷാ സമ്പ്രദായങ്ങളിലേക്കുള്ള ഒരു തിരിച്ചുപോക്കായും പുതിയ രീതികളെ വ്യാഖ്യാനിക്കാം. അൽപം കുത്തഴിഞ്ഞ പഴയരീതികളുടെ പോരായ്മകൾ പരിഹരിക്കാൻ പുതിയതിന്  കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEexam system
News Summary - change the cbse exam system
Next Story