Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightച​മ്പാ​ര​ൻ...

ച​മ്പാ​ര​ൻ സ​ത്യ​ഗ്ര​ഹ​ത്തി​ന്​ ഒ​രു നൂ​റ്റാ​ണ്ട്​

text_fields
bookmark_border
ച​മ്പാ​ര​ൻ സ​ത്യ​ഗ്ര​ഹ​ത്തി​ന്​ ഒ​രു നൂ​റ്റാ​ണ്ട്​
cancel

ബിഹാർ സംസ്ഥാനത്തി​െൻറ വടക്ക് പടിഞ്ഞാറായി ഹിമാലയ പർവതത്തി​െൻറ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ചമ്പാരൻ. ബ്രിട്ടീഷ് ഭരണകാലത്ത് അവിടത്തെ കൃഷിക്കാർക്ക് കഠിനയാതനകൾ അനുഭവിക്കേണ്ടിവന്നു. സ്വന്തം കൃഷിഭൂമി പോലും അവർക്ക് നഷ്ടമായി. ചമ്പാരനിലെ സുപ്രധാന കൃഷിയായിരുന്നു നീലം. ഇവിടെ കൃഷിക്കാർക്കുവേണ്ടി മഹാത്മ ഗാന്ധി നടത്തിയ സത്യഗ്രഹത്തിലൂടെയാണ് ചമ്പാരൻ ഗ്രാമം പുറംലോകം അറിഞ്ഞത്. 1917 ഏപ്രിൽ 10നായിരുന്നു ചമ്പാരൻ സത്യഗ്രഹത്തിനായി ഗാന്ധിജി അവിടെ എത്തിയത്. സത്യഗ്രഹത്തി​െൻറ ശതാബ്ദി വർഷത്തിൽ ഇപ്പോഴും കർഷകസമരങ്ങൾ നടന്നുവരുന്ന നമ്മുടെ രാജ്യത്ത് ആ സമരസ്മരണക്ക് ഏറെ പ്രസക്തിയുണ്ട്.

ജനകീയപ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉചിതമായ സമരമാർഗമാണ് സത്യഗ്രഹം എന്ന് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നുതന്നെ മനസ്സിലാക്കിയിരുന്നു. അവിടെ ചില സത്യഗ്രഹങ്ങൾ നടത്തി വിജയിച്ച ഗാന്ധിജി 1915ലാണ് ഇന്ത്യയിൽ മടങ്ങിയെത്തുന്നത്. തിരിച്ചെത്തിയ അദ്ദേഹം നടത്തിയ പ്രഥമ സത്യഗ്രഹമാണ് ചമ്പാരൻ സത്യഗ്രഹം. രാജകുമാർ ശുക്ല  എന്ന നിരക്ഷരനായ ഒരു സാധാരണ ഗ്രാമീണ കർഷക​െൻറ നിർബന്ധത്തിന് വഴങ്ങിയാണ് അതുവരെ കേട്ടിട്ടുപോലുമില്ലാത്ത ചമ്പാരൻ ഗ്രാമത്തിൽ മഹാത്മജി എത്തുന്നത്. ആ സ്ഥലത്തെക്കുറിച്ചോ നീലം കൃഷി എന്തെന്നോ അവിടത്തെ കൃഷിക്കാരുടെ പ്രശ്നമെന്താണെന്നോ പോലുമറിയാതെ അവിടെ എത്തിയ അദ്ദേഹം ചമ്പാരനിലെ കർഷകർ നൂറ്റാണ്ടുകളായി അനുഭവിച്ചുപോന്ന ദുരിതങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തിയശേഷം മാത്രമേ മടങ്ങിയുള്ളൂ. ഇൗ സമരത്തിലൂടെ ഗാന്ധിജി നവീനമായ ശൈലിയിൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനുകൂടി ശക്തിപകരുകയാണ് ചെയ്തത്.

ചമ്പാരൻ ഗ്രാമത്തിന് മറ്റു നിലയിലും ചരിത്രപ്രാധാന്യമുണ്ട്. ഗംഗയുടെ പോഷകനദിയായ ഗാണ്ഡക് നദിയും മറ്റൊരു പോഷകനദിയായ സിക്രഹാനയും ഒഴുകുന്നത് ചമ്പാരനിൽ കൂടിയാണ്. സീതാദേവിയുടെ ജന്മഭൂമിയും വാല്മീകി മഹർഷിയുടെ ആശ്രമവും പാണ്ഡവന്മാർ അജ്ഞാതവാസം അനുഷ്ഠിച്ച വിരാട രാജധാനിയും ഇൗ സ്ഥലത്താണെന്ന് വിശ്വസിക്കപ്പെടുന്നു. 16ാം നൂറ്റാണ്ടിൽ സിക്കന്തർലോധി ചമ്പാര​െൻറയും അയൽപ്രദേശമായ തീർഹാട്ടി​െൻറയും ആധിപത്യം സമ്പാദിച്ചതോടെ ഇത് മുസ്ലിം സാമ്രാജ്യത്തി​െൻറ ഭാഗമായെന്നും ചരിത്രം രേഖെപ്പടുത്തുന്നു. 1765ൽ ഷാ ആലം ചമ്പാരൻ ഇൗസ്റ്റ് ഇന്ത്യ കമ്പനിക്ക് ഗ്രാൻറായി കൊടുത്തു. വലിയ എസ്റ്റേറ്റുകൾ നിറഞ്ഞതാണ് ജില്ല. യൂറോപ്യൻ മാർക്കറ്റിൽ നീലം വളരെ വിലപിടിച്ച വസ്തുവായിരുന്നു. ഇത് ലോകത്തിൽ പ്രധാനമായും അന്ന് കൃഷി ചെയ്തിരുന്നത് ചമ്പാരൻ ജില്ലയിലായിരുന്നു. അതിനാൽ വെള്ളക്കാർ ഇവിടെ തള്ളിക്കയറി താവളമുറപ്പിക്കുകയും ജന്മിമാരായി മാറി ഭൂമിയുെട അവകാശം കൈവശപ്പെടുത്തി ഇന്ത്യക്കാർക്കുതന്നെ കൃഷി ചെയ്യാൻ പാട്ടത്തിന് കൊടുക്കുകയും ചെയ്തു. പാട്ടത്തിന് കൊടുത്ത ഭൂമിയിൽ നീലം കൃഷി െചയ്യാൻ അവരെ നിർബന്ധിച്ചു.

നീലം കൃഷി തുടങ്ങിയശേഷമാണ് ബ്രിട്ടീഷുകാരുടെ തനിനിറം കൃഷിക്കാർക്ക് മനസ്സിലായത്. കൃഷി ചെയ്യുന്ന നീലം തുച്ഛവിലക്ക് ജന്മിമാർക്ക് കൊടുക്കാൻ പാട്ടക്കാർ നിർബന്ധിതരാകുന്ന ഒരു കരാർ ഉണ്ടാക്കി. ഇത് പ്രകാരം കൃഷിക്കാരൻ ത​െൻറ പക്കലുള്ള ഭൂമിയിൽ ഇരുപതിൽ മൂന്ന് ഭാഗത്ത് നീലം കൃഷി ചെയ്യണമെന്ന് നിർബന്ധമായിരുന്നു. ‘തീൻ കഠിയ’ എന്നായിരുന്നു ഇൗ സമ്പ്രദായത്തിന് പേര്. ഇരുപത്  കഠിയയിൽ, അതായത് ഒരു ഏക്കർ ഭൂമിയിൽ തീൻ അഥവ മൂന്ന് കഠിയ സ്ഥലത്ത് നീലം കൃഷി നിർബന്ധമാക്കിയതിനാലാണ് ഇങ്ങനെ പേര് വന്നത്. ഇൗ സമ്പ്രദായം കൃഷിക്കാർക്ക് ഇഷ്ടമായിരുന്നില്ല എന്ന് മാത്രമല്ല അവർ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, എതിർപ്പുകൾ ഫലവത്തായില്ല. അഭിഭാഷകർ മുഖേന കോടതിയിൽ കേസ് കൊടുക്കുകയാണ് കൃഷിക്കാർ ചെയ്തിരുന്നത്. വക്കീലന്മാരിൽതന്നെ പലരും കർഷകരെ കബളിപ്പിച്ചു. ഇൗ സാഹചര്യത്തിലാണ് തീൻകഠിയ രീതിയുടെ ദോഷഫലം ഏറെ അനുഭവിച്ച രാജകുമാരൻ ശുക്ല എന്ന  നീലം കൃഷിക്കാര​െൻറ ക്ഷണത്തിന് വഴങ്ങി ഗാന്ധിജി ചമ്പാരൻ ഗ്രാമത്തിൽ എത്തിയത്.

ചമ്പാരൻ യാത്രാമധ്യേ ഗാന്ധിജി രാജകുമാരൻ ശുക്ലയോട് പറഞ്ഞത് ഒന്നോ രണ്ടോ ദിവസം ചമ്പാരൻ ഗ്രാമത്തിൽ നിൽക്കാനാണ് ഞാൻ യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത് എന്നാണ്. ഇത് കേട്ട ശുക്ല പറഞ്ഞു; ‘ഒരുദിവസം മതിയാകും. താങ്കൾക്ക് സ്വന്തം കണ്ണുകൊണ്ട് എല്ലാം കാണാമല്ലോ.’ കൃഷിക്കാരെ ചൂഷണം ചെയ്തിരുന്ന വക്കീലന്മാരെപോലെതന്നെ അവരെ സഹായിച്ച വക്കീലന്മാരും ഉണ്ടായിരുന്നു. അവേരാടായി ഗാന്ധിജി പറഞ്ഞു: ‘ഇന്നത്തെരീതിയിൽ കോടതിയിൽ പോയി വാദിച്ചാൽ കൃഷിക്കാർക്ക് ഗുണം ലഭിക്കില്ല. അതുകൊണ്ട് നിങ്ങൾ കോടതി വിട്ട് കൃഷിക്കാർക്കൊപ്പം നിന്ന് അവരെ ഭയമുക്തരാക്കാൻ ശ്രമിക്കണം.’ രണ്ടുദിവസം മാത്രം ചമ്പാരനിൽ തങ്ങാൻ പോയ അദ്ദേഹം കൃഷിക്കാരുടെ ദുരവസ്ഥ കണ്ടപ്പോൾ രണ്ടുവർഷം അവിടെ താമസിക്കാനുള്ള മാനസികാവസ്ഥയിലായി. ചമ്പാരനിൽ എത്തി കൃഷിക്കാർക്കൊപ്പം ചേർന്ന ഗാന്ധിജിയെ ജില്ല ഭരണകൂടം വേട്ടയാടി. അവർ അദ്ദേഹത്തോട് ചമ്പാരൻ വിടാൻ ആവശ്യപ്പെട്ടു.

ഇൗ കൽപന ധിക്കരിച്ച ഗാന്ധിജിക്കെതിരെ കേസ് എടുത്തു. ഗാന്ധിജി ത​െൻറ നിലപാട് കോടതിയെ അറിയിക്കുകയും ജോലി പൂർത്തിയാക്കാതെ ചമ്പാരൻ വിട്ടുപോവുകയില്ലെന്ന് അറിയിക്കുകയും ചെയ്തു. തോട്ടം ഉടമകളെയും ഡിവിഷനൽ പൊലീസ് കമീഷണറെയും കണ്ട് ഗാന്ധിജി സംസാരിച്ചു. എന്നാൽ അവരും ഗാന്ധിജിയുടെ സാന്നിധ്യം ഇഷ്ടപ്പെട്ടില്ല. ജില്ല വിട്ടുപോകണമെന്ന ഉത്തരവ് നിരസിച്ച ഗാന്ധിജിയെ ഏപ്രിൽ 18ന് കോടതിയിൽ ഹാജരാക്കാൻ അധികൃതർ ഉത്തരവിട്ടു. ഗാന്ധിജി കോടതിയിലേക്ക് കാൽനടയാത്രയായി പുറപ്പെട്ടു. പത്തു മണിയോടെ കോടതിവളപ്പ് ജനങ്ങളാൽ നിറഞ്ഞു. കൃഷിക്കാർക്കുവേണ്ടി സമരത്തിനിറങ്ങിയ ഗാന്ധിജിയെ പിന്തുണക്കാൻ ഒഴുകിയെത്തിയ ജനസമുദ്രമായിരുന്നു അവിടെ. ഗാന്ധിജിയുടെ സഹകരണമില്ലാതെ ജനങ്ങളെ നിയന്ത്രിക്കുക സാധ്യമാകുകയില്ലെന്ന് അധികൃതർക്ക് ബോധ്യപ്പെട്ടു. ജില്ല വിട്ടുപോകാമെങ്കിൽ കേസ് ഒഴിവാക്കാമെന്ന് പറഞ്ഞെങ്കിലും വീണ്ടും അദ്ദേഹം അത് നിരസിച്ചു. അപ്പോൾ 100 രൂപ ജാമ്യം കെട്ടിയാൽ വിടാമെന്ന് പറഞ്ഞു. പണമില്ലെന്ന് പറഞ്ഞേപ്പാൾ അവർ സ്വന്തം ജാമ്യത്തിൽ ഗാന്ധിജിയെ വിട്ടയച്ചു.

ചമ്പാരനിലെ സത്യഗ്രഹം ശക്തിയാർജിച്ചേപ്പാൾ സർക്കാർ മുട്ടുമടക്കി. പ്രശ്നം പഠിച്ച് പരിഹരിക്കുവാൻ ഗാന്ധിജി കൂടി അംഗമായ കമ്മിറ്റിക്ക് രൂപം നൽകി. ഇതി​െൻറ ഫലമായി ‘തീൻ കഠിയ’ സമ്പ്രദായം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ കഴിഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തി​െൻറ ഭാഗമായി എഴുതിച്ചേർത്ത ധീരമായ ഇതിഹാസത്തി​െൻറ ഏടാണ് ചമ്പാരൻ സമരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chambaran sathyagraha
News Summary - chambaran satyagraha
Next Story