Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒരു കാലഘട്ടത്തി​െൻറ...

ഒരു കാലഘട്ടത്തി​െൻറ ധൈര്യം 

text_fields
bookmark_border
ഒരു കാലഘട്ടത്തി​െൻറ ധൈര്യം 
cancel

സി. കേശവനൊരു കാലഘട്ടത്തി​​​െൻറ ധീരതയും മലയാളനാടി​​​െൻറ മനഃസാക്ഷിയുമാണ്​. ശ്രീനാരായണ ഗുരുവി​​​െൻറയും ഗാന്ധിജിയുടെയും മാർക്​സി​​​െൻറയും സാമൂഹിക ദർശനവും ഡോ. പി. പൽപ്പുവി​​​െൻറ സമരോന്മുഖതയും യുക്​തിഭഭ്ര ജീവിത വീക്ഷണവും ചേർന്ന ഒരസാധാരണ വ്യക്​തിത്വത്തിനുടമയാണ്​ ചരിത്രപുരുഷനായ സി. കേശവൻ. മാതൃകാപരമെന്ന്​ ഇന്ന്​ പ്രത്യേകിച്ചും ഉയർത്തിപ്പിടിക്കാവുന്ന മറ്റു പല സവിശേഷതകളുമുള്ള ആ രാഷ്​​്ട്രീയാചാര്യ​​​െൻറ നൂറ്റിയിരുപത്തേഴാം ജന്മദിനമാണിന്ന്​​.

നീതി നടപ്പാക്കാനുള്ള ധീരമായ സാമൂഹിക പരിവർത്തനപ്രവർത്തനം തന്നെയാണ്​ രാഷ്​ട്രീയപ്രവർത്തനമെന്ന്​ ഉറച്ചുവിശ്വസിക്കുകയും അതിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവെക്കുകയുംചെയ്​ത മഹാനായ മനുഷ്യസ്​നേഹിയും സമത്വവാദിയും ഉൽപതിഷ്​ണുവുമായിരുന്നു അദ്ദേഹം. അങ്ങനെയുള്ളവരെയാണ്​ ആദരപൂർവം രാഷ്​ട്രീയക്കാരെന്ന്​ പണ്ട്​ സമൂഹം അഭിസംബോധന ചെയ്​തിരുന്നതെന്ന്​ നാം മറന്നുപോയിരിക്കുന്നു. ജാതി^മത^സാമുദായിക^സങ്കുചിത ചിന്ത പ്രചരിപ്പിച്ചും മറ്റു ദുർബല മനോവികാരം ചൂഷണം ചെയ്​തും ആളുകളെ മറയാക്കി സ്വന്തം കാര്യം നേടുന്ന അഴിമതിയും അക്രമവും നിറഞ്ഞ ഏർപ്പാടിനെയാണിന്ന്​ പലരും രാഷട്രീയം എന്നു പറയുന്നത്​.  ​േകാടതിക്കുപോലും അങ്ങനെ തോന്നി. അതുകൊണ്ടാണല്ലോ കലാലയ രാഷ്​ട്രീയം നിരോധിച്ചത്​. അരാഷ്​ട്രീയത്തെ രാഷ്​ട്രീയമെന്ന്​ കരുതുന്ന അഭ്യസ്​തവിദ്യരുള്ള നാടായിരിക്കുന്നു നമ്മുടേത്​. രാഷ്​​്ട്രീയം എന്നും സമഷ്​ടി മാത്രമാണെന്നും അത്​ വ്യക്​തിയല്ലെന്നും കമ്യൂണിസ്​റ്റ്​ നേതാക്കളെപ്പോലെ സാഹിസികമായി ജീവിച്ചു​കാണിച്ച രാഷ്​ട്രീയാചാര്യനായ സി. കേശവ​​​െൻറ ജീവചര​ിത്രം എല്ലാവരും പഠിക്കണം. അരാഷ്​ട്രീയക്കാരെ രാഷ്​ട്രീയവത്​കരിക്കാനത്​ സഹായിച്ചേക്കും.

അവർണജാതികളെ സർക്കാർതല തൊഴിലുകൾക്ക്​ പരിഗണിക്കില്ലെന്ന അനുവദനീയ സ​മ്പ്രദായത്തിനെതിരെ ഇൗഴവരെ മാത്രമല്ല, മുസൽമാന്മാരെയും ക്രൈസ്​തവരെയും സംഘടിപ്പിച്ച രാഷ്​ട്രീയ പ്രവർത്തകനായിരുന്നു സി. കേശവൻ. ജാതിവിരുദ്ധ നവോത്ഥാന പ്രസ്​ഥാനത്തിലും പിന്നീട്​ ജാത്യാധിഷ്​ഠിത സ്വാഭിമാന പ്രസ്​ഥാനത്തിലും പിന്നാക്ക ജനവിഭാഗങ്ങളുടെ മോചനപ്രസ്​ഥാനത്തിലും അദ്ദേഹം പ്രവർത്തിച്ചു. സ്വാതന്ത്ര്യസമര സേനാനി, എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്നീ നിലകളിലൊക്കെ സ്​തുത്യർഹ സേവനം നിർവഹിച്ച സി. കേശവൻ,  മഹാനായ ഏത്​ ജനകീയ സംഘാടകനും സമസ്​കന്ധനാണ്​. ജനകീയ സഹകരണം വഴി കൗമുദി എന്ന പത്രം നടത്തി അഭിപ്രായസ്വാത​ന്ത്ര്യത്തി​​​െൻറ പ്രാധാന്യം വിളംബരം ചെയ്​തതിനുശേഷം ശിക്ഷ ഏറ്റുവാങ്ങിയ ജനാധിപത്യവാദി, തിരുവിതാംകൂർ കോ​ൺഗ്രസി​​​െൻറ പ്രമുഖനായ സാരഥി, ഉത്തരവാദ ഭരണപ്രസ്​ഥാന നേതാവ്​, നിവർത്തനപ്രസ്​ഥാനത്തി​​​െൻറ ശിൽപി എന്നിങ്ങനെ ചരിത്ര വിഖ്യാതനായ അദ്ദേഹത്തെ, പട്ടംതാണു പിള്ളക്കും ടി.എം. വർഗീസിനുമൊപ്പം തലമുതിർന്ന രാഷ്​ട്രീയ നേതാവായി ചരിത്രം രേഖപ്പെടുത്തുന്നു. 

1932കാലത്ത്​ സി. കേശവ​​​െൻറ നേതൃത്വത്തിലരങ്ങേറിയ തിരുവിതാംകൂറിലെ ഒരു സംഘടിത പ്രക്ഷോഭമായിരുന്ന​േല്ലാ നിവർത്തന പ്രക്ഷോഭം. വൈക്കം സത്യഗ്രഹത്തിനുശേഷം കേരളത്തിലുണ്ടായ വലിയൊരു മുന്നേറ്റമായിരുന്നു അത്​. വേണ്ടതിലധികം യോഗ്യതകളുണ്ടായിട്ടും ജാതിവിവേചനത്തിലൂടെ പിന്നാക്ക ജനവിഭാഗങ്ങളെ സർക്കാർതല ജോലികളിൽനിന്നകറ്റി നിർത്തുന്ന അനീതിക്കെതിരെ അദ്ദേഹം കോഴഞ്ചേരിയി​ൽവെച്ച്​ അധികാരത്തെ നീതിയുടെ ഗർജനം കേൾപ്പിച്ചു. ജാതി വിവേചനം വഴി അവർണരെ  അവഗണിക്കുകയും സവർണ ധനികരെ മാത്രം പരിഗണിച്ച്​ ജനപ്രതിനിധികളാക്കുകയും ചെയ്യുന്നതിനെതിരെ ഇൗഴവരെ മാത്രമല്ല, എല്ലാ ക്രൈസ്​തവരെയും മുസ്​ലിംകളെയും അദ്ദേഹം സംഘടിപ്പിച്ചു. നിവർത്തന പ്രസ്​ഥാനക്കാ​െരാ​രുമിച്ച്​ ഒരു സംയുക്​ത പാർട്ടി കോൺഗ്രസ്​ രൂപവത്​കരിച്ചതും 1937ലെ പ്രാദേശിക സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോ​െട്ടടുപ്പ്​ ബഹിഷ്​കരിച്ചുകൊണ്ട്​ അനീതികൾക്കെതിരെ പ്രതിഷേധിക്കാനദ്ദേഹം ജനങ്ങളോടാഹ്വാനം ചെയ്​തതും അത്​ ഫലം കണ്ടതും ചരിത്രപ്രസിദ്ധമാണ്​.

സി.പി. രാമസ്വാമിയുടെ ജാതിവിവേചനപരവും ജനാധിപത്യവിരുദ്ധവുമായ ഭരണ പരിഷ്​കാരങ്ങൾക്കെതിരെ ​അദ്ദേഹം പടവാളിളക്കി. സ്വേച്ഛാധിപത്യത്തിനെതിരെ  സന്ധിയില്ലാ സമരം നയിച്ച ജനകീയ യോദ്ധാവെന്ന നിലയിലിന്ന്​​ ഇന്ത്യയുടെ രാഷ്​ട്രീയ ചരിത്രത്തിലദ്ദേഹം ലബ്​ധപ്രതിഷ്​ഠനാണ്​. സാമൂഹികനീതിയുടെയും അവകാശബോധത്തി​​​െൻറയും ലോകവീക്ഷണത്തി​​​െൻറയും കാര്യത്തിലെന്നും എ.​െഎ.സി.സിയുടെ സമീക്ഷക്കപ്പുറത്തായിരുന്നു സി. കേശവ​​​െൻറ രാഷ്​ട്രീയം. ജാതിവിവേചനംപോലുള്ള സാമൂഹികാസമത്വത്തെ ദേശീയതലത്തിൽതന്നെ പരിഗണിക്കേണ്ടതാണെന്ന്​ അദ്ദേഹം വാദിച്ചിരുന്നു. ഇത്തരം പ്രശ്​നങ്ങളെ പ്രാദേശികമായി പരിഗണിക്കുന്ന രീതിയെ അദ്ദേഹം നിശിതമായി ചോദ്യം ചെയ്​തു.

സി. കേശവ​​​െൻറ 127ാം ജന്മദിനത്തിൽ ഒന്നു​ മാത്രമേ അരാഷ്​​്ട്രീയത പത്തിവിടർത്തിയാടുന്ന ആനുകാലിക സമൂഹത്തെ ഒാർമിപ്പിക്കാനുള്ളൂ; സി. കേശവ​​​െൻറ രാഷ്​ട്രീയ ജീവിതം. അത്​ മനസ്സിലാവാഹിച്ചുകൊണ്ട്​ രാഷ്​ട്രീയം തിരിച്ചുപിടിക്കുക, വിമർശോന്മുഖത്വം വീണ്ടെടുക്കുക, സമത്വത്തിനും സ്വാതന്ത്ര്യത്തിനും ജനനിരപേക്ഷതക്കുംവേണ്ടി പൊരുതുക. നമുക്ക്​ രാഷ്​ട്രീയവത്​കരണത്തിന്​ പ്രതിജ്​ഞാബദ്ധരാവാനുളള സന്ദർഭമായി ആ പുണ്യദിനത്തെ കാണാം. രാഷ്​ട്രീയത്തി​​​െൻറ എല്ലാ കോണുകളിൽനിന്നും ഉറവകൊള്ളുന്ന ആഗോള സാ​േങ്കതിക സൈനിക സാമ്രാജ്യത്വത്തിനെതി​െര സംഘടിക്കാനത്​ കൂടിയേതീരൂ. അതിലണിചേരാത്ത അരാഷ്​ട്രീയപ്പരിഷകളെ കാത്തിരിക്കുന്നത്​ അടിമത്തമാണെന്നോർക്കുക. 

Show Full Article
TAGS:C Keshavan article malayalam news 
News Summary - C. Keshavan - Article
Next Story