Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right​െഎ​ക്യ​പ്പുഞ്ചിരി

​െഎ​ക്യ​പ്പുഞ്ചിരി

text_fields
bookmark_border
​െഎ​ക്യ​പ്പുഞ്ചിരി
cancel

സാ​ഹോ​ദ​ര്യ​ത്തി​നും മൈ​ത്രി​ക്കും വേ​ണ്ടി ചി​ന്തി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​​േ​മ്പാ​ഴാ​ണ്​ ഒ​രാ​ൾ​ക്ക്​ യ​ഥാ​ർ​ഥ സ​ന്തോ​ഷ​മു​ണ്ടാ​വു​ക​യെ​ന്നാ​ണ്​ മ​ഹാ​ത്മജി പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​ത്ത​ര​മൊ​രു സ​ന്തോ​ഷ​ത്തി​െ​ൻ​റപേ​രാ​ണ്​ ത​ബ​സ്സും ഹ​സ​ൻ. ത​ബ​സ്സും എ​ന്ന വാ​ക്കി​െ​ൻ​റ അ​ർ​ഥം ത​ന്നെ സ​ന്തോ​ഷം, പു​ഞ്ചി​രി എ​ന്നൊ​ക്കെ​യാ​ണ്. ഇൗ ​രാ​ജ്യം വ​ലി​യ കേ​ടു​പാ​ടു​ക​ളി​ല്ലാ​െ​ത ക​ഴി​ഞ്ഞു​പോ​കണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന സ​ക​ല​ർ​ക്കും ശു​ഭ​പ്ര​തീ​ക്ഷ​യു​ടെ പു​ഞ്ചി​രി സ​മ്മാ​നി​ച്ച്​ ത​ബ​സ്സും ഇ​പ്പോ​ൾ ആ ​വാ​ക്കി​നെ അ​ന്വ​ർ​ഥ​മാ​ക്കി​യി​രി​ക്കു​ന്നു. യോ​ഗി​യു​ടെ യു.​പി​യി​ൽ ഗോ​ര​ഖ്​​പുരി​നും ഫു​ൽ​പുരി​നും ശേ​ഷം കൈ​രാ​ന​യും പ്ര​തി​പ​ക്ഷ ​െഎ​ക്യം പി​ടി​ച്ചെ​ടു​ക്കു​േ​മ്പാ​ൾ, ആ ​മ​ഹാ​സ​ഖ്യ​ത്തി​െ​ൻ​റ വാ​ഹ​ക​യാ​യി ച​രി​ത്ര​ത്തി​ലേ​ക്ക്​ ന​ട​ന്നു​കയ​റാ​നാ​ണ്​ കൈ​രാ​ന​യു​ടെ മ​രു​മ​ക​ളു​ടെ നി​യോ​ഗം. 

മു​സ​ഫ​ർ ന​ഗ​ർ ക​ലാ​പ​ത്തി​െ​ൻ​റ ചോ​ര​പ്പാ​ടു​ക​ൾ വീ​ണ പ​ടി​ഞ്ഞാ​റ​ൻ യു.​പി​യി​െ​ല ഒ​രു ജാ​ട്ട്​ ഗ്രാ​മ​ത്തി​ൽ വോ​ട്ടു​ചോ​ദി​ച്ചെ​ത്തി​യ​താ​യി​രു​ന്നു  ത​ബ​സ്സും. കാ​ല​ങ്ങ​ളാ​യി അ​വി​ടെ നി​ല​നി​ന്നി​രു​ന്ന ജാ​ട്ട്​^​മു​സ്​​ലിം സ​ഹ​വ​ർ​ത്തി​ത്വം ഇ​ല്ല​ാതാ​ക്കി​യ ആ ​ക​ല​ാപം ഹി​ന്ദു​ത്വ പാ​ർ​ട്ടി​യു​ടെ രാ​ഷ്​​ട്രീ​യ മു​ത​ലെ​ടു​പ്പുമാ​ത്രം ല​ക്ഷ്യ​മാ​ക്കി​യാ​ണെ​ന്ന്​ അ​വ​ർ ഇ​ന്ന്​ തി​രി​ച്ച​റി​യു​ന്നു​ണ്ട്. കു​ടും​ബം പോ​ലെ ക​ഴി​ഞ്ഞ​വ​രെ ​ഗ്രാ​മ​ത്തി​ൽ​നി​ന്ന്​ ആ​ട്ടി​യോ​ടി​ച്ച​തി​ൽ അ​വ​ർ​ക്ക്​ ദുഃ​ഖം മാ​ത്ര​മ​ല്ല, അ​ധി​കാ​രി​ക​ളോ​ട്​ ഒ​ടു​ങ്ങാ​ത്ത പ​ക​യു​മു​ണ്ട്. ആ ​പ​ക​കൂ​ടി​യാ​ണ്​ യ​ഥാ​ർ​ഥ​ത്തി​ൽ ബി.​ജെ.​പി​ക്കെ​തി​രാ​യ ​െഎ​ക്യമു​ന്ന​ണി​യെ സാ​ധ്യ​മാ​ക്കി​യ​തും ത​ബ​സ്സു​മി​നെ പാ​ർ​ല​മെ​ൻ​റി​ലെ​ത്തി​ച്ച​തും. ത​ബ​സ്സു​മി​നെ​യും സം​ഘ​ത്തെ​യും അ​വ​ർ ഹൃ​ദ്യ​മാ​യി വ​ര​വേ​റ്റു. ഒ​രു ഗ്ലാ​സ്​ വെ​ള്ളം അ​തി​ലൊ​രാ​ൾ നീ​ട്ടി​യ​പ്പോ​ൾ അ​വ​ർ സ്​​നേ​ഹ​പൂ​ർ​വം നി​ര​സി​ച്ചു. ത​ബ​സ്സും റ​മ​ദാ​ൻ വ്ര​ത​ത്തി​ലാ​ണ്. ഇൗ ​ക​ടു​ത്ത വേ​ന​ലി​ൽ നോ​മ്പു​മ​നു​ഷ്​​ഠി​ച്ച്​ ഇ​ങ്ങോ​ട്ടു വ​േ​ര​ണ്ടി​യി​രുന്നി​ല്ല​​ല്ലൊ, എ​ല്ലാം ഇ​വി​ടെ ഭ​ദ്ര​മ​ല്ലെ എ​ന്നാ​യി അ​വ​ർ. ര​ണ്ട്​ സ​മു​ദാ​യ​ങ്ങ​ളു​ടെ അ​റ്റു​പോ​യ സ്​​നേ​ഹം തു​ന്നി​ച്ചേ​ർ​ക്കാ​ൻ എ​​ന്നേ നോ​െ​മ്പ​ടു​ത്തി​രി​ക്കു​ന്നു ത​ബ​സ്സും. ആ ​ഉ​ദ്യ​മ​ത്തി​െ​ൻ​റ ഭാ​ഗം​കൂ​ടി​യാ​യി​ട്ടാ​ണ്​ അ​വ​ർ ആ ​​​ഗ്രാ​മ​ത്തി​ലെ​ത്തി​യ​ത്.

അ​വി​ടെ അ​വ​ർ പ​റ​ഞ്ഞ​ത്​ ഏ​താ​നും വാ​ക്കു​ക​ൾ മാ​​ത്രം: ‘‘എ​െ​ൻ​റ ഭ​ർ​ത്താ​വ്​ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ മ​ര​ണാ​സ​ന്ന​നാ​യി കി​ട​ന്ന​ത്​​ ഒ​രു ജാ​ട്ടി​െ​ൻ​റ മ​ടി​യി​ലാ​യി​രു​ന്നു. അ​ദ്ദേ​ഹം അ​ന്ത്യ​ശ്വാ​സം വ​ലി​ക്കു​േ​മ്പാ​ൾ ഞ​ങ്ങ​ളാ​രു​മ​ല്ല, ജാ​ട്ടു​ക​ളാ​യ ര​ണ്ട്​ സു​ഹൃ​ത്തു​ക്കളാ​യി​രു​ന്നു കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത്.’’ ഇൗ ​വാ​ക്കു​ക​ളി​ൽ എ​ല്ലാ​മു​ണ്ടാ​യി​രു​ന്നു. 
സ​മാ​ജ്​വാ​ദി പാ​ർ​ട്ടി​യു​ടെ ​േന​താ​വാ​യി​രു​ന്നു ത​ബ​സ്സു​മി​െ​ൻ​റ ഭ​ർ​ത്താ​വ്​ മു​ന​വ്വ​ർ ഹ​സ​ൻ. നി​യ​മനി​ർ​മാ​ണ സ​ഭ​യു​ടെ നാ​ല്​ നി​ല​ങ്ങ​ളി​ലും വി​രാ​ജി​ച്ച ഇ​ന്ത്യ​യി​ലെ അ​ത്യ​പൂ​ർ​വ രാ​ഷ്​​ട്രീ​യ​ക്കാ​ര​ൻ. യു.​പി അ​സം​ബ്ലി​യി​ൽ എം.​എ​ൽ.​എ​യും എം.​എ​ൽ.​സി​യു​മാ​യി​ട്ടു​ണ്ട്. 96ൽ ​ആ​ദ്യ​മാ​യി ലോ​ക്​​സ​ഭ​യി​ൽ. ലോ​ക്​​സ​ഭ​യി​ൽ ര​ണ്ട്​ ത​വ​ണ​യും ആ​റ്​ വ​ർ​ഷം രാ​ജ്യ​സ​ഭ​യി​ലു​മി​രു​ന്നി​ട്ടു​ണ്ട്.  2004ൽ ​മു​സ​ഫ​ർ ന​ഗ​റി​ൽ​നി​ന്നാ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ൽ ലോ​ക്​​സ​ഭ​യി​ലെ​ത്തി​യ​ത്. അ​തി​നി​ടെ, പാ​ർ​ട്ടി മാ​റി ബി.​എ​സ്.​പി​യി​ലെ​ത്തി​യി​രു​ന്നു. കൂ​റു​മാ​റ്റ കേ​സ്​ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ, 2008 ഡി​സം​ബ​റി​ലാ​യി​രു​ന്നു ആ ​അ​പ​ക​ട മ​ര​ണം. അ​പ്പോ​ഴേ​ക്കും 2009 പാ​ർ​ല​മെ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​െ​ൻ​റ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു.

മു​ന​വ്വർ ഹസ​െ​ൻ​റ കു​ടും​ബ​ത്തി​ന്​ ലോ​ക്​​സ​ഭ ടി​ക്ക​റ്റ്​ ന​ൽ​ക​ണ​മെ​ന്ന്​ മാ​യാ​വ​തി​ക്ക്​ ഒ​രേ നി​ർ​ബ​ന്ധം. അ​ങ്ങ​നെ​യാ​ണ്​ ത​ബ​സ്സും ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ഗോ​ദ​യി​ലെ​ത്തു​ന്ന​ത്. ത​ബ​സ്സു​മി​നെ സം​ബ​ന്ധി​ച്ച്​ ദീ​ക്ഷാ കാ​ല​മാ​യി​രു​ന്നു (ഭ​ർ​ത്താ​വ്​ മ​ര​ണ​പ്പെ​ട്ട​ശേ​ഷം ഭാ​ര്യ നി​ശ്ചി​ത ദി​വ​സം വീ​ട്ടി​ൽ​ത​ന്നെ ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്) അ​ന്ന്. പ്ര​ചാ​ര​ണ​ത്തി​നൊ​ന്നും കാ​ര്യ​മാ​യി ഇ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നി​ട്ടും കൈ​രാ​ന​യു​ടെ എം.​പി​യാ​യി അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബി.​എ​സ്.​പി​ക്ക്​ വ​ലി​യ തി​രി​ച്ച​ടി നേ​രി​ട്ട ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പാ​ർ​ട്ടി​യു​ടെ ആ​ശ്വാ​സ​ത്തു​രു​ത്താ​യി അ​വ​ർ. 2014ൽ ​കൈ​രാ​ന​യി​ൽ മ​ക​ൻ ന​ാഹി​ദ്​ ഹ​സ​ന്​ അ​വ​സ​രം ന​ൽ​കി മാ​റി​നി​ന്നു. പ​ക്ഷേ, മോ​ദി പ്ര​ഭാ​വ​ത്തി​ൽ ആ ​സീ​റ്റ്​ ഹു​കും സി​ങ്​ സ്വ​ന്ത​മാ​ക്കി. പ​ക്ഷേ, പ​രാ​ജ​യ​ത്തി​ന്​ ത​ബ​സ്സു​മും ന​ാഹിദും പ്ര​തി​കാ​രം ചെ​യ്​​തു. ഹു​കും സി​ങ്​ മ​രു​മ​ക​നു​വേ​ണ്ടി ഒ​ഴി​ഞ്ഞു​കൊ​ടു​ത്ത സീ​റ്റി​ൽ ന​ാഹി​ദ്​ ത​ന്നെ ജ​യി​ച്ചു ക​യ​റി. 2017ൽ, ​ഹു​കും​സി​ങ്ങി​െ​ൻ​റ മ​ക​ൾ മൃ​ഗ​ങ്ക​യെ തോ​ൽ​പി​ച്ച്​ കൈ​രാ​ന നി​യ​മസ​ഭാ മ​ണ്ഡ​ലം വീ​ണ്ടും കൈ​പ്പി​ടി​യി​ലൊ​തു​ക്കി. ഇ​പ്പോ​ൾ ഹു​കും സി​ങ്ങി​െ​ൻ​റ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ ഒ​ഴി​വു​വ​ന്ന സീ​റ്റി​ലേ​ക്കാ​ണ്​ ത​ബ​സ്സും മ​ത്സ​രി​ച്ച​ത്​; തോ​ൽ​പി​ച്ച​ത്​ മൃ​ഗ​ങ്ക​യെ​യും. പ്ര​തി​പ​ക്ഷ ​െഎ​ക്യ കാ​ഹ​ളം മു​ഴ​ക്കി​യ ഇൗ ​വി​ജ​യ​ത്തോ​ടൊ​പ്പം ചേ​ർ​ത്തു​പ​റ​യേ​ണ്ട മ​റ്റൊ​രു കാ​ര്യം കൂ​ടി​യു​ണ്ട്​: 2014നു​ശേ​ഷം യു.​പി​യി​ൽനി​ന്ന്​ ആ​ദ്യ​മാ​യി ഒ​രു മു​സ്​​ലിം അം​ഗം പാ​ർ​ല​മെ​ൻ​റി​ലെ​ത്തി​യി​രി​ക്കു​ന്നു.

16ാം വ​യ​സ്സിലാ​യി​രു​ന്നു മു​ന​വ്വർ ഹ​സ​നു​മാ​യു​ള്ള വി​വാ​ഹം. മു​ന​വ്വറി​െ​ൻ​റ പി​താ​വ്​ അ​ക്​​ത​ർ ഹ​സ​നും കൈ​രാ​ന​െ​യ പ്ര​തി​നി​ധാനംചെയ്​ത്​​ പാ​ർ​ല​​മെ​ൻ​റി​ലെ​ത്തി​യി​ട്ടു​ണ്ട്​; 1984ൽ ​കോ​ൺ​ഗ്ര​സ്​ ടി​ക്ക​റ്റി​ലാ​യി​രു​ന്നു അ​ത്. ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി​യ നാ​ൾ മു​ത​ലേ യു.​പി രാ​ഷ്​​ട്രീ​യ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്ന്​ സാ​രം. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം മു​ന​വ്വർ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ച്ച്​ വി​ജ​യി​ച്ച​തോ​ടെ ത​ബ​സ്സു​മും രാ​ഷ്​​ട്രീ​യ​ത്തി​െ​ൻ​റ ചൂ​ട​റി​ഞ്ഞു തു​ട​ങ്ങി. അ​ങ്ങ​നെ തു​ട​ങ്ങി​യ രാ​ഷ്​​ട്രീ​യ വി​ദ്യാ​ഭ്യാ​സ​മാ​ണ്​ മോ​ദി^​അ​മി​ത്​ ഷാ ​ത​ന്ത്ര​ങ്ങ​ളെവ​രെ പൊ​ളി​ച്ച​ടു​ക്കു​ന്ന​തി​ടംവ​രെ​യെത്തി​യ​ത്. ഇ​പ്പോ​ൾ ദേ​ശീ​യ രാ​ഷ്​​ട്രീ​യ​ത്തി​ൽ മോ​ദിവി​രു​ദ്ധ മ​ഹാ​സ​ഖ്യ​ത്തി​െ​ൻ​റ അം​ബാ​സ​ഡ​ർ ആ​യി​രി​ക്കു​ന്നു. 2019ലേ​ക്കു​ള്ള വ​ഴി​യ​ട​യാ​ള​മെ​ന്നാ​ണ്​ സ്വ​ന്തം വി​ജ​യ​ത്തെ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ​രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​ർ പൂ​ർ​ണ​മാ​യും ശ​രി​വെ​ച്ചി​രി​ക്കു​ന്നു ആ ​വി​ശേ​ഷ​ണ​ത്തെ. 

1970ലെ ​ക്രി​സ്​​മ​സ്​ ദി​ന​ത്തി​ൽ സ​ഹാ​റ​ൻ​പുരി​ന​ടു​ത്ത ദും​ചേ​ധ ഗ്രാ​മ​ത്തി​ൽ ജ​ന​നം. അ​ക്​​ത​ർ ഹ​സ​െ​ൻ​റ​യും അ​ക്​​ത​രി ബീ​ഗ​ത്തി​െ​ൻ​റ​യും ഏ​ഴു​ മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ​യാ​ൾ. സ​ഹാ​റ​ൻ​പുരി​ലെ ജെ.​ബി.​എ​സ്​ ക​ന്യ ഇ​ൻ​റ​ർ​കോ​ള​ജി​ൽ​നി​ന്ന്​ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്​ പാ​സാ​യി. പാ​ർ​ല​മെ​ൻ​റ്​ രേ​ഖ​ക​ളി​ൽ ജോ​ലി കാ​ണി​ച്ചി​രി​ക്കു​ന്ന​ത്​ കൃ​ഷി എ​ന്നാ​ണ്. യു.​പി സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡ്​ അം​ഗം, കേ​ന്ദ്ര നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ​യും കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​െ​ൻ​റ​യും സ​മി​തി​ക​ളി​ൽ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​ണ്​ ത​ബ​സ്സും. ആ ​പ​ദ​വി രാ​ജി​വെ​ച്ച​ശേ​ഷ​മാ​കും എം.​പി​യാ​യി സ​ത്യ​പ്ര​തി​ജ​്​ഞ ചെ​യ്യു​ക. നാ​ഹി​ദ്​ ഹ​സ​ൻ കൂ​ടാ​തെ ഒ​രു മ​ക​ൾകൂ​ടി​യു​ണ്ട്​്: ഇ​ഖ്​​റ ഹ​സ​ൻ.  

Show Full Article
TAGS:UP Elections kairana up OPNION malayalam news 
News Summary - UP Byelection results-Opnion
Next Story