Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവെറുപ്പി​െൻറ...

വെറുപ്പി​െൻറ സ്​ഫോടനങ്ങൾ

text_fields
bookmark_border
srilanka
cancel

ഈ ഇൗസ്​റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന എട്ട് ആത്്മഹത്യ ഭീകരരുടെ പൊട്ടിത്തെറിയിൽ 350 ൽ പരം പേർ ഇതിനകം മരിച്ചുകഴിഞ്ഞു. പടിഞ്ഞാറും കിഴക്കുമായി കിടക്കുന്ന മൂന്നു ൈക്രസ്​തവദേവാലയങ്ങളിലാണ് അക്രമമുണ്ടായത്. പ്രത്യക്ഷത്തിൽ ശ്രീലങ്കയിൽ ഏഴു ശതമാനം വരുന്ന ൈക്രസ്​തവർക്കെതിരെയും വിദേശികൾക്കെതിരെയുമായിരുന്നു ആക്രമണം. ഇതി​​െൻറ ഉത്തരവാദിത്തം ശ്രീലങ്കൻ സർക്കാർ അവിടെത്തന്നെയുള്ള ഒരു തീവ്രവാദി ഇസ്​ലാമിക സംഘടനയുടെ പേരിൽ ചുമത്തിയെങ്കിലും ഇത്ര ഭീകരമായി നടത്തിയ ആക്രമണത്തിൽ വിദേശ തീവ്രവാദിസംഘത്തി​​െൻറ കൈ വ്യക്തമായിരുന്നു. അക്രമത്തി​​െൻറ രണ്ടാംദിനം ഇസ്​ലാമിക്​ സ്​റ്റേറ്റ് അതി​​െൻറ ഉത്തരവാദിത്തമേറ്റു.

പൊട്ടിത്തെറിച്ച തീവ്രവാദികൾ എല്ലാവരും തദ്ദേശീയരാണ്​. അവരുടെ നിരാശയും കോപവും വെറുപ്പും സംഘടിതമായ സ്​ഫോടനങ്ങളായി മാറുകയായിരുന്നു. ഇത്തരം ഭീകരാക്രമണത്തി​​െൻറ ഒരു ആഭ്യന്തരയുദ്ധം കഴിഞ്ഞിട്ടു പത്തു വർഷം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അന്ന് ആ ഭീകരത വംശീയ വെറുപ്പി​​െൻറയും സംഘർഷത്തി​​െൻറയും ഫലമായിരുന്നെങ്കിൽ ഇപ്പോൾ നടന്നതി​​െൻറ പിന്നിൽ മതമൗലികവാദത്തി​​െൻറ തീവ്രവാദം നിലനിൽക്കുന്നു. മനുഷ്യബോംബുകൾ വെറുപ്പി​​െൻറയും നിരാശയുടെയും കോപത്തി​​െൻറയും മനുഷ്യരാണ്. ശ്രീലങ്കയുടെ ചരിത്രത്തിൽ മനുഷ്യബോംബുകൾ പുതിയതല്ല. അവിടെ 88 മനുഷ്യബോംബുകളുടെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതുപോലുള്ള തമിഴ്വംശ പ്രതിസന്ധിയിലാണ്​, പ്രഭാകര​​െൻറ ‘പുലി’കളുടെ സ്​ഫോടനത്തിലാണ്​ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

ഇസ്​ലാമിക മൗലികവാദം ലോകസമാധാനത്തിനു ഭീഷണിയാണ്. അറബിസമൂഹത്തിൽ പടർന്നു വളർന്ന ഈ തീവ്രവാദത്തി​​െൻറ വേരുകൾ, ഏതു മൗലികവാദത്തിലുമെന്നപോലെ സംസ്​കാരത്തിൽ കത്തിജ്വലിക്കുന്നതു കോപത്തി​​െൻറ, നിരാശയുടെ സ്​ഫോടനങ്ങളാണ്. ഈ അപകടകരമായ വികാരങ്ങൾ പഴയ ചരിത്രസ്​മരണകൾ ഉണ്ടാക്കി ഉൗതി വീർപ്പിക്കുന്നതാകാം. ഇസ്​ലാമിക തീവ്രവാദത്തെ അതേ നാണയത്തിലല്ല നേരിടേണ്ടത്. സമാധാനപ്രിയരും ധർമബോധത്തി​​െൻറ ഉത്തമ ഉദാഹരണങ്ങളുമായ മുസ്​ലിംകൾ നമ്മോടൊത്തു വസിക്കുന്ന അയൽക്കാരാണ് എന്ന് ആരും മറക്കരുത്. സങ്കീർണ പ്രതിസന്ധിയിൽ വെറുപ്പ് പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണം. അപകർഷ ബോധം സൃഷ്​ടിക്കപ്പെടുന്നതാകാം. എമിൽ ഡുർക്ഹൈ എഴുതിയിട്ടുള്ളതുപോലെ കടുത്ത നിരാശയും തങ്ങൾക്കു നീതി ലഭിക്കില്ല എന്ന ഉറപ്പും ചിലർക്കു നഷ്​ടമാകുന്ന മരണഭയവും സൃഷ്​ടിക്കുന്ന താരബോധവും ജീവത്യാഗത്തി​​െൻറ േപ്രരണയാകും. കീഴടക്കാൻ പറ്റാത്ത വിധിക്കെതിരെ ഏറ്റവും വലിയ ആഘാതം സൃഷ്​ടിച്ചു മരിക്കാൻ ചിലർ സന്നദ്ധരാകുന്നു. ഇത്തരം നിരാശരെ ഉപയോഗിച്ചു രാഷ്​ട്രീയ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നവർ വ്യവസ്​ഥിതികളോട് ഏറ്റുമുട്ടുന്നു. അതിൽ ഇരകളാകുന്നത്​ നിഷ്കളങ്കരായ സാധാരണ മനുഷ്യരാണ്. മരിക്കാൻ തീരുമാനിച്ചവനു കൊല്ലാൻ തീരുമാനിക്കേണ്ടതില്ല എന്നു വരുന്നു. മരിക്കാൻ തീരുമാനിക്കുന്ന ഇത്തരക്കാരുടെ പൊട്ടിത്തെറിയിൽ നിന്നു സമൂഹത്തെ സുരക്ഷിതമാക്കുക ദുഷ്കരമാണ്. കാരണം, മനുഷ്യ​​െൻറ പരസ്​പരധാരണയും വിശ്വാസവും പൂർണമായി നീക്കപ്പെട്ട സമൂഹം ജയിലിനേക്കാൾ ഒട്ടും മെച്ചമല്ല.

സന്തോഷ് ശിവൻ സവിധാനം ചെയ്ത് 1998ൽ കൈറോ അന്തർദേശീയ ഫിലിം ഫെസ്​റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ഹ്രസ്വചിത്രമാണ് ‘തീവ്രവാദി’. അത് ആത്്മഹത്യാബോംബായി മാറിയ 19 വയസ്സുകാരിയുടെ കഥയാണ്. പൊട്ടിത്തെറിച്ചു കൊല്ലേണ്ടവ​​െൻറ കഴുത്തിൽ പൂമാല ചാർത്തി കുനിഞ്ഞു പാദം സ്​പർശിക്കുമ്പോൾ ബട്ടണമർത്തി പൊട്ടിത്തെറിക്കേണ്ടവൾ ആ നിമിഷത്തിൽ മറിച്ചു തീരുമാനമെടുക്കുന്നു. ജീവിതത്തിൽ ആദ്യമായി അവൾ മറ്റുള്ളവരെ അനുസരിക്കുന്നതിനു പകരം സ്വന്തമായ തീരുമാനമെടുക്കുന്നു. ഫിലിം ഇവിടെ അവസാനിക്കുന്നു. ഈ ഫിലിമിനെക്കുറിച്ച് എഴുതിയ സമീക്ഷയിൽ വായിക്കുന്നു: ‘‘ഈ ഫിലിം കാണുമ്പോഴൊക്കെ എനിക്കു വലിയ സങ്കടമാണ്. കാരണം, സ്വയം ഇല്ലാതാകുന്നതിനെ വിജയമായി കാണത്തക്കവിധം മനുഷ്യ​​െൻറ ഭാവന ഇത്ര ചുരുങ്ങിപ്പോകുന്നല്ലോ.’’

ഈ സങ്കടം മാറുന്നത് ഒരു നവോത്ഥാനത്തിലാണ്. കാൻറ്​ അതി​​െൻറ മുദ്രാവാക്യമെഴുതി: ‘‘ചിന്തിക്കാൻ ധൈര്യപ്പെടുക.’’ അതിനർഥം കാലിക്കൂട്ടത്തി​​െൻറ പിമ്പേ നടക്കുന്നവരാകാതെ സ്വയം തീരുമാനിക്കുക എന്നതാണ്. ജീവിതത്തി​​െൻറ സൗന്ദര്യവും നന്മയും കാണാൻ കഴിയുന്നതാണ് ധാർമികമായ പ്രബുദ്ധത. അതു വെറുപ്പി​​െൻറയും വൈരത്തി​​െൻറയും സംസ്​കാരത്തി​​െൻറ പൈശാചികതയിൽ നിന്നു പുറത്തു കടക്കാൻ സാധിക്കുന്ന സ്വയാവബോധമാണ്. അതു ധാർമികാവബോധത്തി​​േൻറതാണ്. ധാർമികതയാകട്ടെ, ജീവിതത്തി​​െൻറ നന്മയിലും സൗന്ദര്യത്തിലുമുള്ള താൽപര്യവുമാണ്.

മതങ്ങൾ പരാജയപ്പെടുന്നത്​ മതത്തി​​െൻറ അടിസ്​ഥാനം ‘ഉന്മാദ’മായി മാറുന്നതു മുതലാണ്. മതം തീവ്രവാദത്തിലേക്കു കൂപ്പുകുത്തുന്നത് അത്​ ഉന്മാദമാകുമ്പോഴാണ്. മൃഗബലി, മനുഷ്യബലി എന്നിവയിൽ അഭിരമിക്കുകയും ഉന്മാദം കൊള്ളുകയും ചെയ്യുന്നതു കണ്ടിട്ടില്ലേ? അമ്പലവും പള്ളിയും തകർക്കുന്നതിലും ഈ ഉന്മാദം പ്രകടമാകാം. കൊലയിലും മദ്യ–മദിരോത്സവം എന്നിവയിലും ഉന്മാദിക്കുകയും അതു മതാത്്മകമാക്കുകയും ചെയ്യുമ്പോൾ മതം പൈശാചികമാകും. എന്നാൽ, മതത്തി​​െൻറ മൗലികഭാവവും സത്തയും അതി​​െൻറ ധർമമാണ്. അത് അപരനോടു കാണിക്കുന്ന കടമയും ആദരവും ഉത്തരവാദിത്തവുമാണ്. ദൈവാരാധനയെ മനുഷ്യസേവനത്തിൽനിന്നു മാറ്റി പ്രതിഷ്ഠിക്കുമ്പോൾ മതം വഴിതെറ്റുന്നു. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും നിരാശയും പ്രചരിപ്പിക്കുന്നവർ ഈ പൈശാചികതയുടെ ഭക്തരാണ്. അവർ ഉണ്ടാക്കുന്ന നിഷേധസംസ്​കാരത്തിൽ മാത്രമേ ആത്്മഹത്യഭീകരർ വളർന്നുണ്ടാകൂ. നമ്മുടെ സംസ്​കാരത്തിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവരുണ്ടാകുന്നു എന്നതു ഭീതികരമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsSreelankan Blast
News Summary - Blast in Sreelanka - Article
Next Story