Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസു​ധാ​ൻ​ശു ത്രി​വേ​ദി...

സു​ധാ​ൻ​ശു ത്രി​വേ​ദി പ​റ​ഞ്ഞ​തും പ​റ​യാ​ത്ത​തും

text_fields
bookmark_border
Adi Shankaracharya - Painting by Raja Ravi Varma
cancel
camera_alt

ആദി ശങ്കരാചാര്യ - രാജാ രവിവർമയുടെ പെയിന്റിങ്

"ജ​നാ​ധി​പ​ത്യ​ത്തി​ന് പ്ര​ധാ​ന​മാ​യും ര​ണ്ട് ശ​ത്രു​ക്ക​ളു​ണ്ട്: ഒ​ന്ന് സ്വേ​ച്ഛാ​ധി​പ​ത്യം, ര​ണ്ട് മ​നു​ഷ്യ​നും മ​നു​ഷ്യ​നും ത​മ്മി​ൽ ഭേ​ദ​മം​ഗീ​ക​രി​ക്കു​ന്ന നീ​തി​യും സം​സ്കാ​ര​വും."-ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ

പാ​ർ​ല​മെ​ന്റി​ൽ ‘കേ​ര​ളം’ പേ​രു​മാ​റ്റ ബി​ൽ ച​ർ​ച്ച ചെ​യ്യ​വെ ബി.​ജെ.​പി എം.​പി സു​ധാ​ൻ​ശു ത്രി​വേ​ദി പ​റ​യു​ക​യു​ണ്ടാ​യി:

‘‘ഭാ​ര​ത​ച​രി​ത്ര​ത്തി​ൽ ഏ​തെ​ങ്കി​ലും ഒ​രു വി​ജ​യ​ത്തെ ധ​ർ​മ​വി​ജ​യം എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​മെ​ങ്കി​ൽ അ​ത് കേ​ര​ള​ത്തി​ന്റെ മ​ണ്ണി​ൽ നി​ന്ന്... ആ​ദി​ശ​ങ്ക​രാ​ചാ​ര്യ​ർ പോ​യി വ​ട​ക്കേ ഇ​ന്ത്യ മു​ഴു​വ​ൻ അ​ത് സ്വീ​ക​രി​ച്ച​താ​ണ്.’’​ആ​ദി​ശ​ങ്ക​രാ​ചാ​ര്യ​ർ പ​ത്ത് ഉ​പ​നി​ഷ​ത്തു​ക​ളെ ഒ​രു​മി​പ്പി​ച്ചു​വെ​ന്നും വേ​ദാ​ന്തി​ക​മാ​യ ഉ​പ​നി​ഷ​ദ് പ​തി​പ്പു​ക​ൾ ലോ​ക​ത്തെ​ത്തി​യെ​ങ്കി​ൽ അ​തി​ന് കാ​ര​ണം ശ​ങ്ക​രാ​ചാ​ര്യ​രാ​ണ് എ​ന്നും സു​ധാ​ൻ​ശു അ​വ​കാ​ശ​പ്പെ​ട്ടു. ‘ധ​ർ​മ​വി​ജ​യം’ എ​ന്ന് സു​ധാ​ൻ​ശു ത്രി​വേ​ദി വി​ശേ​ഷി​പ്പി​ച്ച ആ ​ധ​ർ​മം യ​ഥാ​ർ​ഥ​ത്തി​ൽ എ​ന്താ​യി​രു​ന്നു? ഉ​പ​നി​ഷ​ദ് ഭാ​ഷ്യ​ങ്ങ​ളു​ടെ ര​ച​ന​ക​ളി​ലൂ​ടെ ശ​ങ്ക​ര​ൻ നി​ർ​വ​ഹി​ച്ച​ത് എ​ന്തെ​ല്ലാ​മാ​ണ്? തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്.

ശ​ങ്ക​ര​നും കേ​ര​ള​വും

ഹി​ന്ദു​രാ​ഷ്ട്ര വ്യ​വ​സ്ഥ​ക്കാ​ധാ​ര​മാ​യ വ​ർ​ണ​വ്യ​വ​സ്ഥ​യു​ടെ പ്ര​ധാ​ന സൈ​ദ്ധാ​ന്തി​ക​നാ​ണ് ആ​ദി​ശ​ങ്ക​രാ​ചാ​ര്യ​ർ. കേ​ര​ള​ത്തി​ൽ നി​ന്ന് തു​ട​ങ്ങി​യ​താ​ണ് ഈ ​ധ​ർ​മ​വി​ജ​യം എ​ന്ന് പ്ര​സ്താ​വി​ക്കു​ന്ന​തി​ലൂ​ടെ, ഹി​ന്ദു​ത്വ​രാ​ഷ്ട്ര വ്യ​വ​സ്ഥ​യു​ടെ ആ​ശ​യ​ബീ​ജം കേ​ര​ള​ത്തി​ൽ ശ​ങ്ക​രാ​ചാ​ര്യ​രി​ലൂ​ടെ സ്ഥാ​പി​ച്ചെ​ടു​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ശ​ങ്ക​ര​നെ​ക്കു​റി​ച്ച് ശ്രീ​നാ​രാ​യ​ണ ഗു​രു നി​രീ​ക്ഷി​ച്ച​ത് ‘‘ജാ​തി സ്ഥാ​പി​ക്കാ​ൻ ശ​ങ്ക​രാ​ചാ​ര്യ​ർ ബു​ദ്ധി​കൊ​ണ്ട് പ​റ​ന്നി​ട്ടു​ണ്ട്’’ എ​ന്നാ​ണ്.

ശ​ങ്ക​രാ​ചാ​ര്യ​ർ ഉ​പ​നി​ഷ​ത്തു​ക​ളെ ഒ​രു​മി​പ്പി​ച്ചു എ​ന്ന സു​ധാ​ൻ​ശു ത്രി​വേ​ദി​യു​ടെ വാ​ദ​ത്തി​ന്റെ അ​ക​ക്കാ​മ്പും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. പ്ര​സ്ഥാ​ന​ത്ര​യ ഭാ​ഷ്യ​ങ്ങ​ളി​ലൂ​ടെ ശ​ങ്ക​രാ​ചാ​ര്യ​ർ ചാ​തു​ർ​വ​ർ​ണ്യ ജാ​തി​വ്യ​വ​സ്ഥ​യെ ന്യാ​യീ​ക​രി​ക്കു​ക​യും സാ​ധൂ​ക​രി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. ത്രി​വേ​ദി പ്ര​സ്താ​വി​ച്ച ‘‘ധ​ർ​മം’’, ശ​ങ്ക​ര​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ വ​ർ​ണാ​ശ്ര​മ​ധ​ർ​മം ത​ന്നെ​യാ​ണ്. ‘‘സ ​ധ​ർ​മോ ബ്രാ​ഹ്മ​ണാ​ദ്യൈ​ർ വ​ർ​ണി​ഭി​രാ​ശ്ര​മി​ഭി​ശ്ച...’’ എ​ന്ന് ഗീ​താ​ഭാ​ഷ്യ​ത്തി​ന്റെ ആ​മു​ഖ​ത്തി​ൽ എ​ഴു​തു​ന്ന ശ​ങ്ക​ര​ൻ, ധ​ർ​മം എ​ന്ന​തു​കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത് ജാ​തി​വ്യ​വ​സ്ഥ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ വ​ർ​ണാ​ശ്ര​മ വ്യ​വ​സ്ഥ​യെ​യാ​ണ്. ബ്രാ​ഹ്മ​ണ​ത്വ​ത്തെ​യും വൈ​ദി​ക​ധ​ർ​മ​ത്തെ​യും വ​ർ​ണാ​ശ്ര​മ​ഭേ​ദ​ങ്ങ​ളെ​യും ര​ക്ഷി​ക്കാ​ൻ നാ​രാ​യ​ണ​ൻ അ​വ​ത​രി​ക്കു​മെ​ന്നും ("ബ്രാ​ഹ്മ​ണ​ത്വ​സ്യ ര​ക്ഷ​ണേ ര​ക്ഷി​ത: സ്യാ​ദ് വൈ​ദി​കോ ധ​ർ​മ: ത​ദ​ധീ​ന​ത്വാ​ദ് വ​ർ​ണാ​ശ്ര​മ ഭേ​ദാ​നാം" - ഗീ​താ ശാ​ങ്ക​ര​ഭാ​ഷ്യം) ശ​ങ്ക​രാ​ചാ​ര്യ​ർ കു​റി​ക്കു​ന്നു​ണ്ട്.

ഭാ​ര​തം മു​ഴു​വ​ൻ സ്വീ​ക​രി​ച്ചു എ​ന്ന് സു​ധാ​ൻ​ശു അ​വ​കാ​ശ​പ്പെ​ടു​ന്ന ധ​ർ​മ​ത്തി​ന്റെ പ്രോ​ക്താ​വാ​യ ശ​ങ്ക​രാ​ചാ​ര്യ​ർ, ശൂ​ദ്ര​ന് വേ​ദാ​ധി​കാ​ര​മി​ല്ലെ​ന്ന് ഗീ​താ​ഭാ​ഷ്യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി ("ശൂ​ദ്രാ​ണാം അ​സ​മാ​സ​ക​ര​ണം ഏ​ക​ജാ​തി​ത്വേ സ​തി വേ​ദാ​ന​ധി​കാ​രാ​ത് " - ഗീ​ത 18.41-ന്റെ ​ശാ​ങ്ക​ര​ഭാ​ഷ്യം). സ്ത്രീ​ക​ളും വൈ​ശ്യ​രും ശൂ​ദ്ര​രും പാ​പ​യോ​നി​ക​ളാ​ണെ​ന്ന് എ​ഴു​തു​ന്ന (ഗീ​ത 9.32-ന്റെ ​ശാ​ങ്ക​ര​ഭാ​ഷ്യം) ശ​ങ്ക​ര​ൻ ചാ​തു​ർ​വ​ർ​ണ്യ​ത്തി​ന്റെ ശ​ക്ത​നാ​യ വ​ക്താ​വാ​യി​രു​ന്നു.

സ​ത്ക​ർ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​ർ ബ്രാ​ഹ്മ​ണ-​ക്ഷ​ത്രി​യ-​വൈ​ശ്യ യോ​നി​ക​ളി​ൽ പി​റ​ക്കു​മെ​ന്നും പാ​പി​ക​ൾ പ​ട്ടി​യാ​യും പ​ന്നി​യാ​യും ച​ണ്ഡാ​ള​രാ​യും ജ​നി​ക്കു​മെ​ന്നും ശ​ങ്ക​ര​ൻ ഛാന്ദോ​ഗ്യ ഉ​പ​നി​ഷ​ത് ഭാ​ഷ്യ​ത്തി​ൽ പ​റ​യു​ന്നു ("ത​ദ്യ ഇ​ഹ ര​മ​ണീ​യ ച​ര​ണാ...... ച​ണ്ഡാ​ല​യോ​നിം വാ" - ഛാ​ന്ദോ​ഗ്യം 5.10.7). സ്ര​ഷ്ടാ​വാ​യ ബ്ര​ഹ്മം മ​നു​ഷ്യ​രി​ൽ ബ്രാ​ഹ്മ​ണ​ജാ​തി​യാ​യി​ത്തീ​ർ​ന്നു​വെ​ന്നും നാ​ല് വ​ർ​ണ​ങ്ങ​ളാ​യി ബ്ര​ഹ്മം മാ​റി​ത്തീ​ർ​ന്നു​വെ​ന്നും ശ​ങ്ക​ര​ൻ ബൃ​ഹ​ദാ​ര​ണ്യ​കോ​പ​നി​ഷ​ദ് ഭാ​ഷ്യ​ത്തി​ലും സ​മ​ർ​ഥി​ക്കു​ന്നു​ണ്ട് ("... ദേ​വേ​ഷു ബ്ര​ഹ്മ ബ്രാ​ഹ്മ​ണ​ജാ​തി: അ​ഭ​വ​ത് ബ്രാ​ഹ്മ​ണ: ബ്രാ​ഹ്മ​ണ സ്വ​രൂ​പേ​ണ മ​നു​ഷ്യേ​ഷു ബ്ര​ഹ്മാ ഭ​വ​ത്..." - ബൃ​ഹ​ദാ​ര​ണ്യ​കം 1.4.15). അ​തി​നാ​ൽ ത​ന്നെ, ‘‘ഹി​ന്ദു സ​ന്യാ​സി​യാ​യ ആ​ദി​ശ​ങ്ക​ര​നാ​ണ് ഏ​ക​ത എ​ന്ന ഇ​ന്ത്യ​ൻ കാ​ഴ്ച​പ്പാ​ട് ആ​ദ്യ​മാ​യി അ​മൂ​ർ​ത്ത​മാ​ക്കി​യ​ത്’’ എ​ന്ന ശ​ശി ത​രൂ​രി​ന്റെ വാ​ദം (ദേ​ശീ​യ​ത​യു​ടെ ഉ​ത്ക​ണ്ഠ) പോ​ലെ ച​രി​ത്ര​പ​ര​മാ​യ തെ​ളി​വു​ക​ളി​ല്ലാ​ത്ത വെ​റും വാ​ചാ​ടോ​പം മാ​ത്ര​മാ​ണി​ത്.

ട്ര​സ്റ്റീ​ഷി​പ്പും തി​രു​വി​താം​കൂ​റും

ട്ര​സ്റ്റീ​ഷി​പ്പ് എ​ന്ന ആ​ശ​യം ഇം​ഗ്ല​ണ്ടി​ൽ നി​ന്ന​ല്ല കേ​ര​ള​ത്തി​ൽ നി​ന്നാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് തി​രു​വി​താം​കൂ​റി​നെ​യും പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തെ​യും മു​ൻ​നി​ർ​ത്തി സു​ധാ​ൻ​ശു വാ​ദി​ക്കു​ക​യു​ണ്ടാ​യി. ‘‘തി​രു​വി​താം​കൂ​റി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​റ​യു​മാ​യി​രു​ന്നു, ഞ​ങ്ങ​ൾ കേ​വ​ലം സേ​വ​ക​ർ മാ​ത്ര​മാ​ണെ​ന്ന്. ട്ര​സ്റ്റീ​ഷി​പ്പ് എ​ന്ന ആ​ശ​യം ഇം​ഗ്ല​ണ്ടി​ൽ നി​ന്ന​ല്ല, കേ​ര​ള​ത്തി​ൽ നി​ന്നാ​ണ് ഉ​ണ്ടാ​യ​ത്’’ എ​ന്നാ​ണ് ത്രി​വേ​ദി പ​റ​ഞ്ഞ​ത്.

ട്ര​സ്റ്റീ​ഷി​പ്പ് എ​ന്ന​ത് പ്ര​ധാ​ന​മാ​യും മ​ഹാ​ത്മാ​ഗാ​ന്ധി മു​ന്നോ​ട്ടു​വെ​ച്ച ഒ​രു സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ആ​ശ​യ​മാ​ണ്. സ​മ്പ​ന്ന​ർ ത​ങ്ങ​ളു​ടെ സ്വ​ത്ത് സ്വ​ന്തം സ്വാ​ർ​ഥ​ലാ​ഭ​ത്തി​നാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കാ​തെ, സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മ​ത്തി​നാ​യി ഒ​രു ‘ട്ര​സ്റ്റി’ എ​ന്ന നി​ല​യി​ൽ കൈ​കാ​ര്യം ചെ​യ്യ​ണം എ​ന്ന​താ​ണ് അ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. തി​രു​വി​താം​കൂ​ർ രാ​ജാ​ക്ക​ന്മാ​ർ ജ​ന​ങ്ങ​ൾ​ക്കാ​യി അ​ങ്ങ​നെ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന് ച​രി​ത്ര​പ​ര​മാ​യി പ​റ​യാ​ൻ ക​ഴി​യി​ല്ല. ‘പ​ത്മ​നാ​ഭ​ദാ​സ​ന്മാ​ർ’ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ഭ​ര​ണാ​ധി​കാ​രി​ക​ൾ ക്രൂ​ര​മാ​യ അ​യി​ത്താ​ചാ​ര​ങ്ങ​ളാ​ണ് വെ​ച്ചു​പു​ല​ർ​ത്തി​യ​ത്. പൊ​തു​വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നും വി​ദ്യാ​ഭ്യാ​സം നേ​ടാ​നും മ​ഹാ​ത്മാ അ​യ്യ​ങ്കാ​ളി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വ​ലി​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ വേ​ണ്ടി​വ​ന്നു. ഡോ. ​പ​ൽ​പ്പു ജോ​ലി​ക്ക് അ​പേ​ക്ഷി​ച്ച​പ്പോ​ൾ ജാ​തി​യു​ടെ പേ​രി​ൽ അ​ത് നി​ര​സി​ച്ച​വ​രാ​ണ് തി​രു​വി​താം​കൂ​ർ ഭ​ര​ണ​കൂ​ടം. മു​ല​ക്ക​ര​വും ത​ല​ക്ക​ര​വും ചു​മ​ത്തി തൊ​ട്ടു​കൂ​ടാ​യ്മ​യും തീ​ണ്ടി​ക്കൂ​ടാ​യ്മ​യും അ​ടി​മ​ത്ത​വും നി​ല​നി​ർ​ത്തി​യ വ്യ​വ​സ്ഥി​തി​യെ​യാ​ണ് സ​ഭ​യി​ൽ മ​ഹ​ത്വ​വ​ത്ക​രി​ക്കാ​ൻ ഹി​ന്ദു​ത്വ​വാ​ദി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്.

കേ​ര​ളം പ​ര​ശു​രാ​മ​ക്ഷേ​ത്ര​മോ?

‘‘മാ​ധ​വ​സ​ര​ണി​യി​ലെ ആ ​ഗ​ണി​ത​ശാ​സ്ത്രം യൂ​റോ​പ്പ് എ​ത്ര​യോ നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് നേ​ടി​യെ​ടു​ത്ത​ത്’’ എ​ന്ന് കേ​ര​ള​ത്തി​ന്റെ ഗ​ണി​ത​ശാ​സ്ത്ര പാ​ര​മ്പ​ര്യ​ത്തെ പു​ക​ഴ്ത്തി സു​ധാ​ൻ​ശു പ​റ​യു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ വി​ക​സി​ച്ചു​വ​ന്ന ജ്യോ​തി​ശാ​സ്ത്ര-​ഗ​ണി​ത വി​ജ്ഞാ​ന​ത്തി​ന് അ​ടി​ത്ത​റ​യേ​കി​യ അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സം​ഭാ​വ​ന​ക​ളെ ത​മ​സ്ക​രി​ച്ച്, അ​വ​യെ​ല്ലാം ബ്രാ​ഹ്മ​ണ-​അ​മ്പ​ല​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച ഒ​ന്നാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് ഇ​വി​ടെ ചെ​യ്യു​ന്ന​ത്.

ക്ഷേ​ത്ര​ങ്ങ​ളും വി​ഗ്ര​ഹ​ങ്ങ​ളും അ​നു​ബ​ന്ധ വാ​സ്തു​വി​ദ്യ​ക​ളും നി​ർ​മി​ച്ച​ത് ആ​ശാ​രി, മൂ​ശാ​രി, ക​ല്ലാ​ശാ​രി, കൊ​ല്ല​ൻ, ത​ട്ടാ​ൻ തു​ട​ങ്ങി​യ പ​ഞ്ച​ക​മ്മാ​ള വി​ഭാ​ഗ​ങ്ങ​ളാ​ണ്. ഇ​വ​രു​ടെ അ​നു​ഭ​വ​ജ്ഞാ​ന​ത്തെ​യാ​ണ് ബ്രാ​ഹ്മ​ണ പൗ​രോ​ഹി​ത്യം മ​യ​മ​തം, മ​നു​ഷ്യാ​ല​യ​ച​ന്ദ്രി​ക തു​ട​ങ്ങി​യ സം​സ്കൃ​ത ഗ്ര​ന്ഥ​ങ്ങ​ളി​ലൂ​ടെ സ്വാം​ശീ​ക​രി​ച്ച​ത്. യ​ഥാ​ർ​ഥ​ത്തി​ൽ വി​ശ്വ​ക​ർ​മ​ജ​രു​ടെ പ്രാ​യോ​ഗി​ക വി​ജ്ഞാ​ന​ത്തെ​യാ​ണ് ബ്രാ​ഹ്മ​ണ്യ പൗ​രോ​ഹി​ത്യം സം​സ്കൃ​ത​വ​ത്ക​രി​ച്ച് ത​ങ്ങ​ളു​ടേ​താ​ക്കി മാ​റ്റി​യ​ത്.

അ​മ്പ​ല​ങ്ങ​ളെ​യും യാ​ഗ​ങ്ങ​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് വ​ള​ർ​ന്നു​വ​ന്ന ജ്യോ​തി​ശാ​സ്ത്ര​വും ഗ​ണി​ത​വും സാ​മാ​ന്യ ജ​ന​ജീ​വി​ത​ത്തി​ന്റെ പു​രോ​ഗ​തി​ക്ക് കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ളൊ​ന്നും ന​ൽ​കി​യി​ല്ല. ശു​ൽ​ബ​സൂ​ത്ര​ങ്ങ​ളി​ൽ ജ്യാ​മി​തീ​യ ക​ണ​ക്കു​ക​ൾ കാ​ണാ​മെ​ങ്കി​ലും, ഇ​ന്ത്യ​യി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​പ​ര​മാ​യ ഉ​ന്ന​മ​ന​ത്തി​ന് അ​ത് ഉ​പ​ക​രി​ച്ചി​ല്ല. ഇ​ഷ്ടി​ക​കൊ​ണ്ടു​ള്ള യാ​ഗ​പീ​ഠ നി​ർ​മാ​ണ​ത്തി​ലൂ​ടെ വൈ​ദി​ക കാ​ല​ത്തു​ത​ന്നെ ഗ​ണി​ത​വും സാ​ങ്കേ​തി​ക​വി​ദ്യ​യും വി​ക​സി​ച്ചി​രു​ന്നു എ​ന്ന വാ​ദ​വും വ​സ്തു​താ​പ​ര​മ​ല്ല. ഇ​ഷ്ടി​ക നി​ർ​മാ​ണ വി​ദ്യ ഹാ​ര​പ്പ​ൻ സം​സ്കാ​ര​ത്തി​ന്റെ സം​ഭാ​വ​ന​യാ​ണെ​ന്നാ​ണ് ശാ​സ്ത്ര ച​രി​ത്ര​കാ​രി ഡോ. ​മീ​രാ ന​ന്ദ (Prophets Facing Backward) നി​രീ​ക്ഷി​ക്കു​ന്ന​ത്. കൈ​ത്തൊ​ഴി​ൽ വി​ദ​ഗ്ധ​രു​ടെ​യും ക​ൽ​പ്പ​ണി​ക്കാ​രു​ടെ​യും പ്രാ​യോ​ഗി​ക വി​ജ്ഞാ​നം ബ്രാ​ഹ്മ​ണ്യ പൗ​രോ​ഹി​ത്യം ത​ങ്ങ​ളു​ടെ യാ​ഗാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

‘‘ഭ​ഗ​വാ​ൻ പ​ര​ശു​രാ​മ​ൻ ത​ന്റെ മ​ഴു​വെ​റി​ഞ്ഞ് നേ​ടി​യെ​ടു​ത്ത ഭൂ​മി​യാ​ണി​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു’’ എ​ന്ന ഐ​തി​ഹ്യ​വും സു​ധാ​ൻ​ശു സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​ര​ള​ത്തെ ന​മ്പൂ​തി​രി​മാ​ർ​ക്ക് തീ​റെ​ഴു​തി​ക്കൊ​ടു​ക്കാ​ൻ ബ്രാ​ഹ്മ​ണ പൗ​രോ​ഹി​ത്യം മെ​ന​ഞ്ഞു​ണ്ടാ​ക്കി​യ ക​ഥ​യാ​ണി​തെ​ന്ന് ശ്രീ ​ച​ട്ട​മ്പി​സ്വാ​മി​ക​ൾ പ​ണ്ടേ തു​റ​ന്നു​കാ​ട്ടി​യി​ട്ടു​ള്ള​താ​ണ്.

‘‘ഭം​ഗി​യൊ​ടു ഭൂ​മി ത​ന്നേ ബ്രാ​ഹ്മ​ണ​ർ​ക്കു

ന​ൽ​കു​വാ​ൻ ഭാ​ർ​ഗ​വ​നാ​യ് വ​ന്നു​ദി​ച്ച രാ​മ രാ​മ പാ​ഹി​മാം’’​എ​ന്ന കീ​ർ​ത്ത​ന​ത്തി​ന്റെ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ കേ​ര​ളം ബ്രാ​ഹ്മ​ണ​ർ​ക്ക് ന​ൽ​കു​വാ​നാ​ണ് പ​ര​ശു​രാ​മ​ൻ അ​വ​ത​രി​ച്ച​ത് എ​ന്ന ബ്രാ​ഹ്മ​ണ മി​ത്തി​ന് വ​ർ​ത്ത​മാ​ന​കാ​ല​ത്തും സാ​ധൂ​ക​ര​ണം ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. 'Brahmin Settlements in Kerala' തു​ട​ങ്ങി​യ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ ബ്രാ​ഹ്മ​ണ ച​രി​ത്ര​ങ്ങ​ൾ മാ​ത്രം അ​ന്വേ​ഷി​ച്ച കേ​ര​ള​ത്തി​ലെ മു​ഖ്യ​ധാ​രാ-​വ​രേ​ണ്യ ച​രി​ത്ര​കാ​ര​ന്മാ​ർ അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്താ​ൻ തു​നി​ഞ്ഞി​ല്ല. കേ​ര​ള​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന അ​ടി​മ​ത്ത​ത്തെ​യും അ​ടി​മ​ജീ​വി​ത​ങ്ങ​ളെ​യും കാ​ര്യ​മാ​യി പ​രി​ഗ​ണി​ക്കാ​ത്ത​വ​രാ​ണ് അ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും.

പു​രോ​ഗ​മ​നം പ​റ​യു​ന്ന കേ​ര​ള​ത്തി​ൽ ത​ന്നെ​യാ​ണ് ഒ​രു ച​രി​ത്ര ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന്റെ മു​ന്നി​ൽ മ​ഴു​വെ​റി​യു​ന്ന പ​ര​ശു​രാ​മ​ന്റെ പ്ര​തി​മ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത് എ​ന്ന​തി​നാ​ൽ സു​ധാ​ൻ​ശു ത്രി​വേ​ദി​യെ മാ​ത്രം കു​റ്റം പ​റ​യാ​നു​മാ​വി​ല്ല.ചു​രു​ക്ക​ത്തി​ൽ, കേ​ര​ള ച​രി​ത്ര​ത്തെ ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​ന്റെ അ​ച്ചി​ലി​ട്ട് വാ​ർ​ത്തെ​ടു​ത്ത ഒ​രു മി​ഥ്യാ ഭൂ​ത​കാ​ല​മാ​ക്കി മാ​റ്റാ​നാ​ണ് സു​ധാ​ൻ​ശു ത്രി​വേ​ദി​യു​ടെ പ്ര​സം​ഗം ശ്ര​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralamBJP governmentbjp mpParliament Speech
News Summary - BJP MP Sudhanshu Trivedi speaks during the discussion on the bill to change the name of 'Kerala' in Parliament
Next Story