Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവീരനായകരെ ഹൈജാക്​...

വീരനായകരെ ഹൈജാക്​ ചെയ്യുന്ന ഹിന്ദുത്വ രാഷ്​ട്രീയം

text_fields
bookmark_border
വീരനായകരെ ഹൈജാക്​ ചെയ്യുന്ന ഹിന്ദുത്വ രാഷ്​ട്രീയം
cancel

സംഘ് പരിവാർ ഇന്ത്യയിൽ ഒരു രാഷ്​ട്രീയ ശക്തിയായി വളർന്നതു മുതൽ അവരെ അലട്ടിയ വലിയൊരു പ്രശ്നം തങ്ങൾക്ക് പൊതുസമൂഹത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കാൻ രാഷ്​​ട്രശിൽപികളായ തലയെടുപ്പുള്ള ജനകീയ നേതാവി​െൻറ അഭാവമായിരുന്നു. അതിനാൽ തങ്ങളുടെ വീക്ഷണങ്ങളുമായി രാജിയാവാത്ത മിക്ക ഇന്ത്യൻ നേതാക്ക​െളയും കൈയൊഴിച്ചെങ്കിലും മൂന്നുപേരെ അവർക്ക്​ കൂട്ടുപിടിക്കാതെ തരമില്ലെന്നായി.

മഹാത്മാഗാന്ധി അവരിൽ പലരുടെയും കണ്ണിൽ കരടാണെങ്കിലും ആത്യന്തികലക്ഷ്യത്തിലെത്തുംവരെ അദ്ദേഹത്തെ വാരിപ്പുണരാതിരിക്കാനാവില്ല. സാധാരണക്കാരുടെ മനസ്സിൽ ആഴത്തിൽ വേരുറച്ച മഹാത്മജിയെ വാഴ്ത്തിക്കൊണ്ടിരിക്കാൻ അവർ തയാറാണ്. ഒപ്പം മഹാത്മജി ഉയർത്തിപ്പിടിച്ച ശ്രീരാമനും അദ്ദേഹം സ്വപ്നം കണ്ട രാമരാജ്യവും ഹിന്ദുത്വരാഷ്​ട്രീയ സങ്കൽപവുമായി പ്രത്യക്ഷത്തിൽ സമാനത പുലർത്തുമ്പോൾ പ്രത്യേകിച്ചും.

ഒരേസമയം ഗാന്ധിജിയെയും ഗാന്ധിഘാതകനായ ഗോദ്​സെയെയും ഒപ്പം കൊണ്ടുനടക്കുന്നതിൽ അവർ അസാംഗത്യമൊന്നും കാണുന്നില്ല. ബാപ്പുജി മരിച്ചു കാണണമെന്ന് കലശലായി അഭിലഷിച്ചവരും അത് വേഗത്തിലാക്കാൻ ഹിന്ദുത്വ സിദ്ധാന്തം തലക്കുപിടിച്ച ചിലരുടെ അന്തരംഗം തിളപ്പിച്ചുവിട്ടവരും ഗാന്ധിജിയുടെ പേരിൽ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും ആ സ്നേഹം കാപട്യമാണെന്നും ബോധ്യപ്പെടാൻ വലിയ ഗവേഷണമൊന്നും ആവശ്യമില്ല.

ഭീം റാവു അംബേദ്​കറാണ്​ രണ്ടാമത്തെ വ്യക്തിത്വം. അംബേദ്കറോട് അവർ പ്രകടിപ്പിക്കുന്ന ആഭിമുഖ്യവും ആദരവും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന ദലിത്- പിന്നാക്കവിഭാഗങ്ങളുടെ പിന്തുണയിലും വോട്ട്ബാങ്കിലും കണ്ണു​െവച്ചാണെന്നത്​ ആർക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. സവർണമേധാവിത്വത്തി​െൻറ പാരമ്പര്യരീതിയിൽ അഭിമാനം കൊള്ളുന്നവരും മനുസ്മൃതി അടിസ്ഥാന​സ്രോതസ്സായി പരിഗണിക്കാത്തതി​െൻറ പേരിൽ വർഷങ്ങളോളം ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്തവരുമായ ഹിന്ദുത്വവാദികൾക്ക്, ആ ഭരണഘടനയുടെ ശിൽപിയായ, ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയിൽ പൊറുതിമുട്ടി ആ മതംപോലും ഉപേക്ഷിച്ച്​ മൂന്നു ലക്ഷം അനുയായികളോടൊപ്പം ബുദ്ധമതത്തിൽ ചേർന്ന അംബേദ്കറെ എങ്ങനെ മനസ്സറിഞ്ഞു ഉൾക്കൊള്ളാൻ കഴിയും?

പ​േക്ഷ, ദലിത്-പിന്നാക്കവിഭാഗങ്ങളുടെ പിന്തുണയില്ലാതെ കേവലം സവർണ വിഭാഗങ്ങളെ മാത്രം ആശ്രയിച്ച്​, ഇന്ത്യയിലെ നിലവിലുള്ള ജനാധിപത്യസംവിധാനത്തിൽ, തങ്ങൾ വിഭാവനചെയ്യുന്ന രാഷ്​ട്രീയശക്തിയായി മാറാൻ കഴിയില്ലെന്ന ബോധ്യത്തിൽനിന്നാണ് താഴ്ന്ന വിഭാഗങ്ങളുടെ മുന്നണിപ്പോരാളിയായ ബാബാ സാ​േഹബിനെ താൽക്കാലിക നീക്കുപോക്കി​െൻറ ഭാഗമായി അവർ ഉയർത്തിക്കാട്ടുന്നത്. ലക്ഷ്യം നേടിയാൽ പിന്നാക്കക്കാരുടെ ഗതിയെന്തായിരിക്കുമെന്ന് വടക്കേ ഇന്ത്യയിലെ തെരുവുകൾ ലോകത്തിന് സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ.

ഇതുപോലെ വിചിത്രവും വൈരുധ്യാത്മകവുമാണ് സംഘ് പരിവാർ ശക്തികൾ സർദാർ വല്ലഭ ഭായി പട്ടേലിനോട് കാണിക്കുന്ന പ്രത്യേക താൽപര്യവും ആരാധനാഭാവവും. കോൺഗ്രസുകാരനായി ജീവിച്ച്​, കോൺഗ്രസുകാരനായി മരിച്ചുപോയ സർദാർ പട്ടേൽ, ഇന്ത്യൻ നാഷനൽ കോൺഗ്രസിൽനിന്ന് തീർത്തും വ്യതിരിക്തമായ ലക്ഷ്യവും പാരമ്പര്യവും പശ്ചാത്തലവും കാഴ്ചപ്പാടുകളുമുള്ള, കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന ഹിന്ദുത്വവാദികൾക്കെങ്ങനെ മാനസപുത്രനായി?

1948വരെ ആർ.എസ്​.എസിനോട്​ പട്ടേലിന് അൽപം മൃദുസമീപനം ഉണ്ടായിരുന്നു. പല കോൺഗ്രസ് നേതാക്കളും ആർ.എസ്.എസിനെ ബലം പ്രയോഗിച്ച്​ അടിച്ചമർത്താൻ ആവശ്യപ്പെട്ടപ്പോൾ പട്ടേൽ യോജിച്ചിരുന്നില്ല. 1948 ജനുവരി ആറിന് ലഖ്നോവിൽ നടത്തിയ ഒരു പ്രസംഗത്തിൽ പട്ടേൽ അവരെ കോൺഗ്രസിലേക്ക് ക്ഷണിക്കുകയും പ്രത്യക്ഷത്തിൽ ദേശസ്നേഹികളാണെന്നതിനാൽ സൗമ്യ സമീപനത്തിലൂടെ അവരുടെ തെറ്റുധാരണകൾ തിരുത്താൻ ശ്രമിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്​തു.

മൂന്നാഴ്ചകൾക്ക​ുശേഷം മഹാത്മജി വധിക്കപ്പെട്ടു. അതോടെ പട്ടേലി​െൻറ നിലപാട് മാറി. 1948 ഫെബ്രുവരി നാലിന്​ ആർ.എസ്​.എസിനെ നിരോധിച്ചു പുറപ്പെടുവിച്ച നെഹ്റു-പട്ടേൽ കമ്യൂണിക്കേയിൽ പറഞ്ഞു: ''നമ്മുടെ രാജ്യത്തി​െൻറ നിലനിൽപ്​ അപകടത്തിലാക്കാനും ഭാവി ഇരുളടഞ്ഞതാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന വെറുപ്പി​െൻറയും അക്രമത്തി​െൻറയും ശക്തികളെ പിഴുതെറിയാനാണ് സംഘടനയെ നിരോധിച്ചത്''.

ആറുമാസത്തിനുശേഷം നിരോധനം നീക്കാൻ ആവശ്യപ്പെട്ടതിന് മറുപടിയായി ശ്യാമപ്രസാദ് മുഖർജിക്കയച്ച കത്തിലും 1948 സെപ്​റ്റംബറിൽ ആർ.എസ്​.എസ് തലവൻ എം.എസ്. ഗോൾവാൾക്കറിന് പട്ടേൽ എഴുതിയ കത്തിലും അർഥശങ്കക്കിടയില്ലാത്തവിധം ആർ.എസ്​.എസി​െൻറ തനിനിറം തുറന്നു കാട്ടി. പലവട്ടം ആർ.എസ്എസ് നേതാക്കൾ സർദാർ പട്ടേലിനെ കണ്ട്​ നിരോധനം പിൻവലിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പലപ്പോഴും അദ്ദേഹം അവരെ കാണാൻ പോലും കൂട്ടാക്കിയില്ല. എന്നാൽ, ഒരു വർഷത്തിനു ശേഷം, തങ്ങൾ ഭരണഘടനയുടെ മതേതര സ്വഭാവം അടക്കം എല്ലാ ഖണ്ഡികകളും അംഗീകരിക്കാമെന്നും ദേശീയ പതാകയെ ആദരിക്കാമെന്നും സംഘടന രാഷ്​ട്രീയത്തിൽ ഇടപെടാതെ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഒതുങ്ങിനിൽക്കാമെന്നും ഉറപ്പ് നൽകിയതിനെ തുടർന്നാണ് നിരോധനം നീക്കിയത്. രഹസ്യസ്വഭാവത്തിലുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കാമെന്നും സംഘടന സുതാര്യമായ ഭരണഘടന നിർമിച്ചു മുന്നോട്ടു പോകുമെന്നും വ്യവസ്ഥ ചെയ്തിരുന്നു. നിരോധനം നീക്കിയതോടെ ആ ഉറപ്പുകളെല്ലാം കാറ്റിൽ പറത്തി. രാഷ്​ട്രീയത്തിൽ ഇടപെടില്ലെന്ന് ഉറപ്പുനൽകിയവർ, കേവലം ഒരു വർഷത്തിനുള്ളിൽ ഗോൾവാൾക്കറുടെ ഒത്താശയോടെ ശ്യാം പ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ ഭാരതീയ ജനസംഘം എന്നപേരിൽ രാഷട്രീയ പാർട്ടി രൂപവത്​കരിച്ച് രംഗത്തിറങ്ങി.

പട്ടേലായിരുന്നു പ്രധാനമന്ത്രിപദത്തിന് കൂടുതൽ അനുയോജ്യനെന്നും നെഹ്റു തന്ത്രപരമായി സ്ഥാനം തട്ടിയെടുത്തതാണെന്നും സംഘ് പരിവാർ ശക്തികൾ പ്രചരിപ്പിക്കാറുണ്ട്. ഇന്ത്യവിഭജനം നെഹ്റുവി​െൻറ തലയിൽ കെട്ടി​െവച്ച്​ പട്ടേലിനെ മാറ്റി നിർത്താനുള്ള ശ്രമവും ചരിത്രത്തി​െൻറ പിൻബലമില്ലാത്തതാണ്. സത്യത്തിൽ വിഭജനമല്ലാതെ വേറെ വഴിയില്ലെന്നുകണ്ട്​ അതിന് ആദ്യം പിന്തുണ നൽകിയത് പട്ടേലായിരുന്നുവെന്നും പിന്നീടാണ് നെഹ്റു അതംഗീകരിക്കുന്നതെന്നുമാണ് ചരിത്രം പഠിച്ചാൽ ബോധ്യപ്പെടുക.

ബാബരി മസ്ജിദ് പ്രശ്നത്തിലും ഹിന്ദുത്വവാദികളുടെ നിലപാടിനൊപ്പമായിരുന്നില്ല പട്ടേൽ. 1949ൽ ഹിന്ദുമഹാസഭ പ്രവർത്തകർ ബാബരി മസ്ജിദ് കോമ്പൗണ്ടിൽ പ്രവേശിച്ച് രഹസ്യമായും അനധികൃതമായും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചപ്പോൾ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേൽ യു.പി മുഖ്യമന്ത്രി ജെ.ബി പന്തിനെഴുതിയ കത്തിൽ, ബലപ്രയോഗത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാനാവില്ലെന്നും സമാധാനപരമായും മുസ്​ലിം സമൂഹത്തി​െൻറ ഇംഗിതം ഉൾക്കൊണ്ടും മാത്രമേ പ്രശ്നത്തിന് പ്രതിവിധി കാണാൻ കഴിയൂ എന്നും പ്രഖ്യാപിച്ചതാണ്.

അവസാനശ്വാസംവരെ കോൺഗ്രസുകാരനായിരുന്ന, ഹിന്ദുത്വ അജണ്ടകളിൽ പലതിനോടും കടുത്ത വിയോജിപ്പ് പുലർത്തിയ സർദാർ പട്ടേലിനെ പതിറ്റാണ്ടുകൾക്കുശേഷം കോൺഗ്രസ് നേതൃനിരയിൽനിന്ന് ഊരിയെടുത്ത്​ തങ്ങളുടെ മുന്നിൽ പ്രതിഷ്ഠിച്ച്​, അദ്ദേഹത്തി​െൻറ പേരിൽ 3000 കോടിയുടെ പ്രതിമ സ്ഥാപിച്ചു. ജന്മദിനം ദേശീയ ഏകതാ ദിനമായി ആചരിച്ചു. തങ്ങളുടെ വർഗീയപാരമ്പര്യത്താൽ വികൃതമായ മുഖം അതുവഴി വെളുപ്പിച്ചെടുക്കാം എന്നവർ കണക്കുകൂട്ടുന്നു.

Show Full Article
TAGS:BJP Nationalist leader RSS 
News Summary - BJP Hijack indian nationalist leaders
Next Story