Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസി.ബി.​െഎ...

സി.ബി.​െഎ അപമാനിതമായതി​െൻറ പിന്നിൽ

text_fields
bookmark_border
സി.ബി.​െഎ അപമാനിതമായതി​െൻറ പിന്നിൽ
cancel

ചിട്ടി തട്ടിപ്പു കേസുകളിൽ സി.ബി.​െഎയും പശ്ചിമ ബംഗാൾ സർക്കാറും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്ന്​ സുപ്രീംകോടതിയ ിലെത്തു​േമ്പാൾ, രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസി അപമാനിതമായതി​​​െൻറ ഉത്തരവാദിത്തത്തിൽനിന്ന്​ കേന്ദ്ര സർക്കാറിനും സംസ്​ഥാന സർക്കാറുകൾക്കും ഒഴിഞ്ഞുമാറാനാവില്ല. ‘പൊലീസ്​’ ഭരണഘടനാപരമായി സംസ്​ഥാന വിഷയമായതിനാൽ സംസ്​ഥാന സർക്കാറി​​​െൻറ അനുമതിയില്ലാതെ സി.ബി.​െഎക്ക്​ പ്രവർത്തിക്കാൻ നിയമപ്രകാരം കഴിയില്ലെന്നാണ്​ മമത ബാനർജിയുടെ നിലപാട്​. 1946ലെ ഡൽഹി സ്​പെഷൽ പൊലീസ്​ എസ്​റ്റാബ്ലിഷ്​മ​​െൻറ്​ നിയമത്തിലെ ആറാം വകുപ്പുപ്രകാരം സംസ്​ഥാന സർക്കാർ സി.ബി.​െഎക്കു​ നൽകിയ അനുമതി 2018 നവംബറിൽ പിൻവലിച്ചതിനാൽ സി.ബി.​െഎ നടത്തുന്ന അന്വേഷണം നിയമവിരുദ്ധമാണെന്നാണ്​ അവരുടെ വാദം.

സി.ബി.​െഎയുടെ നിലപാട്​
എന്നാൽ, കൊൽക്കത്ത പൊലീസി​​​െൻറ നടപടി കോടതിയലക്ഷ്യമാണെന്നാണ്​ സി.ബി.​െഎ നിലപാട്​. ശാരദ ചിട്ടി തട്ടിപ്പ്​​ സി.ബി.​െഎ അന്വേഷിക്കുന്നത്​ സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ചാണ്​. 2014 മേയ്​ ഒമ്പതിന്​ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ലംഘിക്കുന്നത്​ കോടതിയലക്ഷ്യമാണെന്ന്​ കേന്ദ്രവും പറയുന്നു.

‘അന്വേഷണത്തെ കുഴിച്ചുമൂടുന്ന കേന്ദ്ര’മെന്നാണ്​ഏറ്റവും ഉന്നതമായ അന്വേഷണ ഏജൻസിയായ സി.ബി.​െഎയെ സുപ്രീംകോടതി വിശേഷിപ്പിച്ചത്​. രാജ്യത്തെ പിടിച്ചുകുലുക്കിയ ഹവാല കേസി​​​െൻറ അന്വേഷണം അട്ടിമറിക്കപ്പെട്ടപ്പോൾ സുപ്രീംകോടതി ജഡ്​ജി ജസ്​റ്റിസ്​ ബറൂച്ചയാണ്​ രോഷത്തോടെ ഇൗ പരാമർശം നടത്തിയത്​. ഇൗ വിശേഷണമാണ്​ സി.ബി.​െഎ പിന്നീട്​ സാർഥകമാക്കിയത്​! ജനങ്ങൾ ഒരുപടികൂടി കടന്ന്​ ​‘സെൻട്രൽ ബ്യൂറോ ഒാഫ്​ ഇഡിയറ്റ്​സ്​’ എന്നുകൂടി വിശേഷിപ്പിക്കാനും തുടങ്ങിയിരിക്കുന്നു ഇപ്പോൾ. സി.ബി.​െഎയു​െട ജന്മദിനം 1963 ഏപ്രിൽ ഒന്നിനായിരുന്നതും അതിനു കാരണമാകാം!

1947ൽ സ്​ഥാപിതമായ സ്​പെഷൽ പൊലീസ്​ എസ്​റ്റാബ്ലിഷ്​മ​​െൻറിൽനിന്നാണ്​ സി.ബി.​െഎയുടെ തുടക്കം. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്​ഞാപനത്തിലൂടെ 1963 ഏപ്രിൽ ഒന്നിനാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻകീഴിൽ സി.ബി.​െഎ നിലവിൽവന്നത്​. 1943ൽ പുറപ്പെടുവിച്ച ഒാർഡിനൻസിലൂടെ ഒരു പ്രത്യേക പൊലീസ്​ സേനയും ഇന്ത്യ ഗവൺമ​​െൻറ്​ രൂപവത്​കരിച്ചു. സി.ബി.​െഎയുടെ വിശ്വാസ്യത വർധിച്ചതോടെ മറ്റു​ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ​അന്വേഷണങ്ങളും ഏറ്റെടുക്കണമെന്ന മുറവിളി ഉയർന്നു.കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, തീവ്രവാദ കുറ്റകൃത്യങ്ങൾ, ബാങ്ക്​-ഇൻഷുറൻസ്​ തട്ടിപ്പ്​ എന്നിവയും സി.ബി.​െഎ അന്വേഷിക്കാൻ തുടങ്ങി.

സംസ്​ഥാനങ്ങളുടെ അനുമതിയില്ലാതെതന്നെ ഇത്തരം കുറ്റകൃത്യങ്ങളെ സംബന്ധിച്ച്​ അന്വേഷണങ്ങൾ ഏറ്റെടുക്കാൻ സി.ബി.​െഎക്ക്​ അധികാരമുണ്ടെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കിയതോടെ രാജ്യത്തെ ഹൈകോടതികളും സുപ്രീംകോടതികളും ഇത്തരം അന്വേഷണങ്ങൾ നടത്താൻ സി.ബി.​െഎക്ക്​ നിർദേശം നൽകിത്തുടങ്ങി. 1988ലെ അഴിമതി നിരോധന നിയമപ്രകാരമുള്ള സി.ബി.​െഎ നടത്തുന്ന അന്വേഷണത്തി​​​െൻറ മേൽ​േനാട്ടം കേന്ദ്ര വിജിലൻസ്​ കമീഷ​​​െൻറ അധികാരത്തിൽ കൊണ്ടുവന്നു. ഡി.വി.സി നിയമപ്രകാരം രണ്ടു വർഷത്തെ ​പ്രവർത്തന കാലാവധി സി.ബി.​െഎ ഡയറക്​ടർക്ക്​ ഉറപ്പുവരുത്തി. സി.ബി.​െഎ ഡയറക്​ടറെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളും ഡി.വി.സി നിയമത്തിൽ വ്യക്​തമാക്കി. ലോക്​പാൽ നിയമപ്രകാരം സെർച്ച്​ കമ്മിറ്റിയെയും നിയമിച്ചു. സി.ബി.​െഎയെ പരിഷ്​കരിക്കണമെന്നും രാഷ്​ട്രീയ നേതൃത്വത്തി​​​െൻറ പിടിയിൽനിന്ന്​ സ്വതന്ത്രമാക്കണമെന്നുമുള്ള രാജ്യത്തെ പരമോന്നത നീതിപീഠത്തി​​​െൻറ ശ്രമങ്ങൾക്ക്​ രണ്ടു പതിറ്റാണ്ടി​​​െൻറ പഴക്കമുണ്ട്​. സി.ബി.​െഎക്ക്​ സ്വയംഭരണാധികാരം നൽകുമെന്ന്​ യു.പി.എ സർക്കാറിൽനിന്ന്​ കോടതി ഉറപ്പുവാങ്ങിയെങ്കിലും ഒന്നും സംഭവിച്ചില്ല.

‘മാതൃത്വ’മില്ലാത്ത സി.ബി.​െഎ
രാജ്യത്തെ ഏറ്റവും സമുന്നതമായ അഴിമതിവിരുദ്ധ ഏജൻസിക്ക്​ ഒരു നിയമത്തി​​​െൻറ പിൻബലംപോലുമില്ല! അതുകൊണ്ടാണ്​ ഗുവാഹതി ഹൈകോടതി സി.ബി.​െഎ മാർഗനിർദേശം ഭരണഘടനവിരുദ്ധമായി പ്രഖ്യാപിച്ചത്​. 2007ലെ ‘ചാർട്ടർ ഒാഫ്​ ഡ്യൂട്ടീസ്​’ വിജ്​ഞാപനം ചെയ്​തുകൊണ്ടാണ്​ സി.ബി.​െഎയുടെ പ്രവർത്തനം കേന്ദ്ര സർക്കാർ രൂപപ്പെടുത്തിയത്​. അതിന്​ നിയമപരമായ പിൻബലമില്ലാത്തതിനാൽ ഭരണഘടനവിരുദ്ധമായി കോടതി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തെ ​പ്രധാന അന്വേഷണ ഏജൻസിയെ അസാധുവാക്കിയ വിധിയിൽ ഞെട്ടിത്തരിച്ച കേന്ദ്ര സർക്കാർ ആ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ​േകാടതി താൽക്കാലികമായി അനുവദിച്ച സ്​റ്റേ ഉത്തരവിലാണ്​ സി.ബി.​െഎ ഇപ്പോൾ പ്രവർത്തിക്കുന്നത്​.

‘സി.ബി.​െഎ നിയമം’ എന്ന പേരിൽ കരട്​ ബിൽ കേന്ദ്ര സർക്കാർ 2010ൽ ഒൗദ്യോഗിക വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. കം​ട്രോളർ-ഒാഡിറ്റർ ജനറൽ ഒാഫ്​ ഇന്ത്യ (സി.എ.ജി), തെരഞ്ഞെടുപ്പ്​ കമീഷൻ എന്നിവർക്ക്​ നൽകിയതുപേ​ാലെ ശക്​തമായ ഒരു ‘മാതൃനിയമം’ സി.ബി.​െഎക്ക്​ വേണം. പക്ഷേ, സി.ബി.​െഎയെ കൂട്ടിലടച്ച ഭരണകർത്താക്കൾ അതും അവഗണിച്ചു.

സി.ബി.​െഎയുടെ ഡയറക്​ടറായ അലോക്​ വർമയും സ്​പെഷൽ ഡയറക്​ടറായ രാകേഷ്​ അസ്​താനയും പരസ്​പരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ച്​ കൊമ്പുകോർത്തപ്പോൾ രാജ്യം തരിച്ചിരുന്നു. കേന്ദ്ര സർക്കാർ നി​ർദേശത്തെ തുടർന്ന്​ നിർബന്ധിത അവധിയിൽ പ്രവേശിച്ച വർമ സുപ്രീംകോടതി നിർദേശത്തെ തുടർന്ന്​ സ്​ഥാനമേൽക്കുകയും 48 മണിക്കൂറിനകം പുറത്താക്കപ്പെടുകയും ചെയ്​തു. അതിൽ പ്രതിഷേധിച്ച്​ വർമ രാജിവെച്ചു. സി.ബി.​െഎയുടെ സ്വാതന്ത്ര്യം സംരക്ഷിക്ക​പ്പെടേണ്ടതാണെന്നും സ്​ഥാപനത്തി​​​െൻറ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ശ്രമിച്ചതിന്​ പുറത്താക്കിയത്​ സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും വർമ പറഞ്ഞു. സി.ബി.​െഎയുടെ വിശ്വാസ്യത സംരക്ഷിക്കാനുള്ള സുവർണാവസരം രാജ്യത്തെ പരമോന്നത നീതിപീഠം നഷ്​ടപ്പെടുത്തി എന്നുതന്നെ പറയണം

​െഎ.ബിയും സി.ബി.​െഎയും
കേന്ദ്ര സർക്കാറി​​​െൻറ സുപ്രധാനമായ രണ്ടു വിഭാഗങ്ങളായ സി.ബി.​െഎയും ​െഎ.ബിയും തമ്മിലുള്ള തെരുവുയുദ്ധവും സർക്കാറിന്​ നാണക്കേടായി. സി.ബി.​െഎ ഡയറക്​ടറുടെ വീടിനു മുന്നിൽനിന്ന്​ ​െഎ.ബി ഉദ്യോഗസ്​ഥരെ കോളറിനു പിടിച്ച്​ തൂക്കിയെടുത്ത്​ സി.ബി.​െഎ ഉദ്യോഗസ്​ഥർ കൊണ്ടുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.വിനീത്​ നാരായൺ കേസിൽ ജസ്​റ്റിസ്​ ജെ.എസ്​. വർമ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്​, സി.ബി.​െഎയുടെ പ്രവർത്തനത്തെ രൂക്ഷമായി വിമർശിക്കുകയും അതി​​​െൻറ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി 24 ഇന മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്​തു. തുടർന്ന്​ അധികാരത്തിൽ വന്ന എല്ലാ സർക്കാറുകളും ഇൗ മാർഗനിർദേശങ്ങൾ പൂർണമായും അവഗണിച്ചു.

കൊൽക്കത്ത സംഭവം മമത ബാനർജിക്ക്​ രാഷ്​ട്രീയമായ നേട്ടം ഉണ്ടാക്കിയെങ്കിലും നിയമപരമായ തിരിച്ചടികൾ സംസ്​ഥാന സർക്കാർ നേരിടേണ്ടിവരും. സംസ്​ഥാനത്തി​​​െൻറ അനുമതിയില്ലെങ്കിലും കോടതി നിർദേശപ്രകാരം സി.ബി.​െഎക്ക്​ അന്വേഷണം നടത്താമെന്നിരിക്കെ മമത ഉയർത്തുന്ന ‘ഫെഡറൽ വ്യവസ്​ഥ തകർക്കൽ’ രാഷ്​ട്രീയമായി മമതക്ക്​ ലഭിക്കുന്ന മേൽക്കൈ പക്ഷേ നിയമപ്രകാരം നിലനിർത്താൻ കഴിയാതെ വരും എന്നതായിരിക്കും ആത്യന്തികമായ ഫലം.

അഴിമതിക്കേസുകൾ അ​ന്വേഷിക്കാൻ സി.ബി.​െഎക്ക്​ പ്രവർത്തന സ്വാതന്ത്ര്യം നൽകണം. മതിയായ സാമ്പത്തിക, ഭരണസ്വാതന്ത്ര്യവും അധികാരവും നൽകണം. ഡയറക്​ടർ ഉൾപ്പെടെയുള്ള ഉന്നത ഉ​ദ്യോഗസ്​ഥർക്ക്​ മൂന്നുവർഷത്തെ സേവനകാലമെങ്കിലും നിയമപരമായി ഉറപ്പുവരുത്തണം.കേന്ദ്ര ബജറ്റിൽതന്നെ സി.ബി.​െഎയുടെ പ്രവർത്തനങ്ങൾക്ക്​ വിഹിതം പ്രഖ്യാപിക്കണം. ഭരണഘടനപദവി തന്നെ സി.ബി.​െഎക്ക്​ നൽകണമെന്ന ആവശ്യവും പരിഗണിക്കേണ്ടതാണ്​. 2010 ലെ കരട്​ സി.ബി.​െഎ നിയമം പാസായില്ലെന്നു മാത്രമല്ല, 1988ലെ അഴിമതി നിരോധന നിയമം ഭേദഗതി ചെയ്​ത്​ പൂർണമായും അപ്രസക്​തമാക്കുകയാണ്​ കേന്ദ്ര സർക്കാർ ചെയ്​തത്. 2018ലെ ഇൗ ഭേദഗതിയോടെ മന്ത്രിമാർ, ഉദ്യോഗസ്​ഥർ എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണംപോലും അസാധ്യമായി. അതിന്​ സി.ബി.​െഎക്കും വിജിലൻസിനും മുൻകൂർ അനുമതി വേണമെന്ന്​ നിയമം ഭേദഗതി ചെയ്​തു. ലോക്​പാലോ വിസിൽബ്ലോവേഴ്​​സ്​ സംരക്ഷണ നിയമമോ രാജ്യത്ത്​ നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറായതുമില്ല.

Show Full Article
TAGS:CBI VS Mamata CBI Mamata Banerjee Bangal Stand Off india news malayalam news 
News Summary - Behind the Insult of CBI is - Article
Next Story