Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബാ​ബ​രി മ​സ്ജി​ദ് കി...

ബാ​ബ​രി മ​സ്ജി​ദ് കി അമർ ക​ഹാ​നി -2

text_fields
bookmark_border
babri masjid story
cancel
camera_alt

വര: കിഴക്കൂട്ട് ഗോപിക ബാബു

  • 1934 ​ലെ ബലിപെരുന്നാളിന് സമീപ പ്രദേശമായ ഷാജഹാൻപൂരിൽ പശുവിനെ അറുത്തുവെന്ന പ്രചാരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ഭയാനകമായ വർഗീയ കലാപം അയോധ്യയിലേക്ക് വ്യാപിച്ചു. കലാപകാരികൾ ബാബരി മസ്ജിദിന്റെ ചുമരും താഴികക്കുടവും തകർത്തു. ബ്രിട്ടിഷ് സർക്കാറിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ കേടുപാടുകൾ പരിഹരിച്ചത്

  • സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടിഷ് അധിനിവേശകർക്കൊപ്പം നിലയുറപ്പിച്ച് പ്രവർത്തിച്ചിരുന്ന ഹിന്ദുമഹാസഭ സ്വാത​ന്ത്ര്യലബ്ധിക്ക് ശേഷം കോൺഗ്രസിലെ ഹിന്ദുത്വവാദി നേതാക്കളുടെ പിന്തുണയോടെ വിദ്വേഷ-വിധ്വംസക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. ഇന്ത്യാ വിഭജനം സൃഷ്ടിച്ച മുറിവുകൾ അവർക്ക് കാര്യങ്ങൾ എളുപ്പമാക്കി.വി.ഡി സവർക്കറുടെ ചിന്താധാരയാണ് അവർ പ്രയോഗവത്കരിച്ചത്.

  • 1948 ജനുവരി 30 സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിലെ ആദ്യ​ ഭീകരാക്രമണം. ഹിന്ദുത്വ ഭീകരവാദ സംഘടനകൾ ആസൂത്രിത ഗൂഢാലോചന നടത്തി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്നു. ആർ.എസ്.എസിനെയും ഹിന്ദുമഹാസഭയേയും കേന്ദ്രസർക്കാർ നിരോധിച്ചു

  • ഗാന്ധിവധത്തോടെ ജനങ്ങൾക്കു മുന്നിൽ ഒറ്റപ്പെട്ട ഹിന്ദുത്വ സംഘടനകൾ പിന്തുണ വീണ്ടെടുക്കാൻ രാജ്യവ്യാപകമായി ക്ഷേത്രപ്രക്ഷോഭങ്ങൾക്ക് തീരുമാനിച്ചു. ഗാന്ധിജിയുടെ വധത്തിന് വേണ്ടി വാദിച്ചിരുന്ന മഹന്ത് ദിഗ്‍വിജയ്നാഥിനായിരുന്നു അയോധ്യയിലെ ബാബരി മസ്ജിദ് പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ആസൂത്രണ ചുമതല.പള്ളിയിൽ നമസ്കരിക്കാനെത്തുന്നവരെ ഭീഷണി​പ്പെടുത്തി ഓടിച്ചുവിടുന്ന സംഭവങ്ങളുമുണ്ടായി. ആൾ ഇന്ത്യ രാമായൺ മഹാസഭ എന്ന സംഘടന രൂപവത്കരിച്ച് പള്ളിക്കു മുന്നിൽ രാമായണ പാരായണവും പൂജകളും ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri MasjidHistoryIndia NewsRam Temple AyodhyaBabri Masjid Ki Kahani Madhyamam Special Article
News Summary - Babri Masjid Ki Amar Kahani-part 2
Next Story