Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിരാമമല്ല ഇത്​...

വിരാമമല്ല ഇത്​ ‘ഹിന്ദുത്വ’യുടെ പുതുവരവ്​

text_fields
bookmark_border
advani-modi-ratha-yathra
cancel
camera_alt?????????? ?????????? ????????

അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധി വന്നയുടൻ സമൂഹ മാധ്യമങ്ങളിൽ ഇൻസ്​റ്റൻറ്​ കമൻറുകൾ പാറിനടന്നു: എല് ലാ മുട്ടും നീങ്ങി ഇനി മുന്നോട്ടുപോകാനുള്ള സമയമായി, വിവാദത്തിനൊക്കെ വിരാമമായി, ദേശീയ സാന്ത്വനമായി, അങ്ങനെയ ങ്ങനെ...നമ്മളെല്ലാവരും ഏകകണ്​ഠമായ കോടതിവിധി അംഗീകരിച്ച്​ കഴിഞ്ഞതൊക്കെ പിറകിലേക്ക്​ വലിച്ചെറിയണം. ലിബറലുകള െന്നു പറയപ്പെടുന്നവരാണ്​ ഇൗ വാദവുമായി മുന്നിൽ ചാടിയിറങ്ങിയത്​. രാഷ്​ട്രീയ പാർട്ടികളും അവരുടെ പ്രതികരണങ്ങളി ൽ ‘സംയമനം’ പുലർത്തി.

കോൺഗ്രസ്​ ഒരുപടി മുന്നോട്ടുപോയി വിധിയെ സ്വാഗതംചെയ്​തു, സമാധാനത്തിന്​ അഭ്യർഥിച്ചു കൊണ്ട്​. ഭാരതീയ ജനത പാർട്ടിയുടെ ഒൗദ്യോഗികശബ്​ദവും സാ​ന്ത്വനമയം. പാർട്ടി ഭക്തർ ഇത്തിരി വിജ​യഭേരി മുഴക്കി. എന ്നാൽ, സാക്ഷാൽ പ്രധാനമന്ത്രി കോടതിയുടെ വിവേകത്തെ അഭിനന്ദിക്കുകയും ‘സമവായ സംസ്​കാരം’, ‘നാനാത്വത്തിൽ ഏകത്വം’ ത ുടങ്ങിയ പദാവലികളുപയോഗിച്ച്​ വായ്​ത്താരിയുടെ വീര്യം കുറച്ചു. ഇത്​ അപരനഷ്​ടത്തിൽ സന്തോഷിക്കേണ്ട നിമിഷമല്ല, ഒന്നിച്ചുനീങ്ങേണ്ട സന്ദർഭമാണ്​ എന്ന്​ ഇടത്​, വലത്​, മധ്യരാഷ്​ട്രീയക്കാരെല്ലാവരും ചേർന്ന്​ ഒരു പൊതുധാരണയി​ലെത്തിയതുപോലെ. അതൊരു ​ദേശീയ സാങ്കൽപിക ആശ്ലേഷംതന്നെയായിരുന്നു. ഉൗഷ്​മള ഹൃദ​യത്തോടെയായിരുന്നു എല്ലാം.

എന്നാൽ, ഇതി​​െൻറ​ നേർ മറുപുറം ഒന്ന്​ ആലോചിച്ചുനോക്കാം. ഹിന്ദു ഗ്രൂപ്പുകളുടെ വാദം ന്യായീകരണമർഹിക്കുന്നില്ലെന്നു പറഞ്ഞ്​ ഭൂമി ​മൊത്തമായി മുസ്​ലിംകൾക്കു തിരിച്ചുനൽകാൻ ജഡ്​ജിമാർ വിധി പുറപ്പെടുവി​ക്കുന്നു. അല്ലെങ്കിൽ അലഹബാദ്​ ഹൈകോടതിയുടെ വിധി കീഴ്​വഴക്കമാക്കി ഭൂമി മൂന്നി​ലൊന്ന്​, മൂന്നിൽ രണ്ട്​ എന്നിങ്ങനെ രണ്ടു ഭാഗത്തേക്ക്​ വീതിച്ചുനൽകി പള്ളിയും ക്ഷേത്രവും നിർമിച്ചുനൽകാൻ വിധിക്കുന്നു. ഇക്കാണുന്ന വിശാലത അപ്പോഴുണ്ടാകുമായിരുന്നോ? ഇൗ ഭക്തിപ്രകടനവും അനുരഞ്​ജന ആവേശവുമൊക്കെ അപ്പോൾ കാണുമായിര​ുന്നോ? ബി.ജെ.പിയുടെ, എന്നല്ല, ഏതെങ്കിലുമൊരു പാർട്ടി വിധി സ്വാഗതംചെയ്യാനും വിവേക​ത്തി​​​െൻറ പേരിൽ ജഡ്​ജിമാരെ അനുമോദിക്കാനും ചങ്കൂറ്റം കാട്ടുമായിരുന്നോ? ഇൗ വിധിയെ തുടർന്ന്​ മുംബൈയിൽ പലയിടത്തും ഇൻറർനെറ്റ്​ തടസ്സപ്പെടുത്തലും കനത്ത ​പൊലീസ്​ ബന്തവസ്സുമൊക്കെയുണ്ടായിരുന്നു. ബാബരി ധ്വംസനത്തെ തുടർന്നുണ്ടായ കലാപങ്ങൾ ഇന്നും വേദനിപ്പിക്കുന്ന ഒരു നഗരമാണ്​ മുംബൈ. വിധി ‘മറുഭാഗത്ത്​’ ആയിരുന്നെങ്കിൽ സ്​റ്റേറ്റി​​െൻറ പ്രതികരണം എന്തായിരിക്കുമെന്ന്​ ഉൗഹിച്ചുനോക്കൂ. കേസി​​െൻറ വിധി ഇപ്പോൾ ‘ഹിന്ദുക്കളെ’ തൃപ്​തിപ്പെടുത്തുന്നതാണ്​. അതുകൊണ്ട്​ അവർ ഹൃദയവിശാലത കാട്ടുന്നതിൽ വലിയ അത്ഭുതമൊന്നുമില്ല.

ഇത്​ വെറുമൊരു ഉൗഹമല്ല. നിർഭാഗ്യവശാൽ ഇന്ത്യയിൽ നിലനിൽക്കുന്ന പരുക്കൻ യാഥാർഥ്യമാണിത്​. ‘ദേശീയ അനുരഞ്​ജനം’ അല്ലെങ്കിൽ അടഞ്ഞ തീർപ്പ്​ ഒക്കെ സംഭവിക്കുന്നത്​ ഭൂരിപക്ഷത്തി​​െൻറ ആവശ്യങ്ങൾ തൃപ്​തികരമായി അംഗീകരിക്കപ്പെടു​േമ്പാൾ മാത്രമാണ്​. രണ്ടാംകിട, മൂന്നാംകിട പൗരത്വത്തോ​ട്​ ഭൂരിപക്ഷസമുദായം കാണിക്കുന്ന ഒൗദാര്യത്തി​​െൻറ സൂചനയാണത്​. പൗരത്വത്തിലെ അധീശത്വം ക്രൂരമായി പഠിപ്പിച്ച ശേഷം, ദശലക്ഷക്കണക്കിനാളുകളെ പൗരത്വരഹിതരായി മാറ്റിക്കളഞ്ഞ ശേഷം ഭൂരിപക്ഷം കൈയയച്ചുതരുന്ന സമ്മാനം​. ഇല്ലേ, നിങ്ങൾക്ക്​ അഞ്ചേക്കർ കിട്ടിയില്ലേ? കോടതി മസ്​ജിദ്​ ധ്വംസനത്തെ നിയമവിരുദ്ധമെന്നു വിളിച്ചില്ലേ? കുറ്റവാളികൾക്കെതിരെ ക്രിമിനൽ കേസ്​ നടന്നുവരുന്നില്ലേ? പിന്നെയെന്തിന്​ പരാതി?

എല്ലാം ‘അവസാനിപ്പിക്കാനുള്ള’ സാത്വികനിർദേശങ്ങളുടെ അന്തരീക്ഷത്തിൽ ചിലതൊക്കെ നഷ്​ടപ്പെടുന്നുണ്ട്​. എൽ.കെ. അദ്വാനിയുടെ രഥയാത്രയിൽ ജീവിതം നഷ്​ടപ്പെട്ട ദശലക്ഷക്കണക്കിന്​ ഇന്ത്യക്കാരുടെ ആഴത്തിലുള്ള വേദന എന്തെന്ന്​ അറിയാ​തെ പോകുന്നുണ്ട്​. ആ രക്​തയാത്ര തുടക്കമിട്ട സംഭവപരമ്പരകളാണ്​ നമ്മെ ഇൗ നിലയിലെത്തിച്ചത്​. ഇനിയും അതിന്​ ​ഒരു അറ്റവുമായിട്ടില്ല. ഇന്നു കളത്തിനു പുറത്ത്​ മാർഗദർശകനായി ഒതുക്കപ്പെട്ട അന്നത്തെ യോദ്ധാവായ അ​ദ്വാനി ഒരു പള്ളി പൊളിക്കുകയല്ല ചെയ്​തത്​. ആധുനിക ഇന്ത്യ നിലകൊണ്ട പടുകൂറ്റൻ ​എടുപ്പാണ്​ അ​ദ്ദേഹം തകർത്തുകളഞ്ഞത്​. അതുകൊ​ണ്ട്​ അദ്ദേഹത്തിനൊന്നും നേടാനായില്ല. എന്നാൽ ശിഷ്യൻ, അദ്ദേഹത്തെ തട്ടിക്കളഞ്ഞ്​, എല്ലാ പ്രതീക്ഷകളെയും കടത്തിവെട്ടി മുന്നേറി. മരവിച്ച കാരിരുമ്പിൻ കരുത്തിൽ നരേന്ദ്ര മോദി ഇന്ത്യയെ എന്നെന്നേക്കുമായി മാറ്റിക്കളയാനുള്ള ശ്രമത്തിലാണ്​. ദശലക്ഷക്കണക്കിനാളുകളുടെയും സ്​ഥാപനങ്ങളുടെയും പിന്തുണയും അദ്ദേഹത്തിനുണ്ട്​.

തൽക്കാലം പഴയ അനുഭവങ്ങളൊക്കെ മറന്ന്​ നമുക്ക്​ അദ്ദേഹത്തെ മുഖവിലക്കെടുക്കാം. രാജ്യത്തെ സാമ്പത്തികസ്​ഥിതി മുഖ്യശ്രദ്ധയായിരുന്ന 2014ലെ ​പൊതു​തെരഞ്ഞെടുപ്പു കാലത്ത്​ കണ്ടപോലെ, ആദ്യം ഹൈ റോഡിൽ കയറി, പിന്നെ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ അരോചകമായ വായ്​ത്താരിയൊക്കെ വിട്ട്​ നേർക്കുത്തനെ തിരിഞ്ഞുനടക്കുന്നതാണ്​ അദ്ദേഹത്തി​​െൻറ രീതി. ഇനിയും തെരഞ്ഞെടുപ്പുകൾ ഏറെ വരാനുണ്ട്​. ഇൗ ‘സമവായ സംസ്​കാരം’ അദ്ദേഹം അപ്പോഴും നിലനിർത്തുമോ അതോ, തിരിഞ്ഞുനടക്കുമോ എന്നു നോക്കാം. പക്ഷേ, അതിനിനിയും സമയമുണ്ട്​.

ആർ.എസ്​.എസ്​ ​തലവൻ വിധിയിൽ സംതൃപ്​തി പ്രകടിപ്പിച്ചു. ആരുടെയും ജയമോ പരാജയമോ അ​ല്ലെന്നു പറയുകയും ചെയ്​തു. വിശ്വഹിന്ദു പരിഷത്ത്, കാശി, മഥുര പള്ളികൾ കൂടി തകർക്കണം എന്നു വാദിച്ചിരുന്ന ഭൂതകാലത്തിൽനിന്നു വ്യത്യസ്​തമായി അതൊക്കെ പഴയത്​ എന്നു പറയുന്നു. ഇൗ അഭിപ്രായപ്രകടനങ്ങളെല്ലാം പ്രോത്സാഹജനകമാണ്​. എന്നിട്ടും സന്ദേഹമല്ല, ആധിതന്നെ അവശേഷിക്കുന്നു. ഇൗ സംഘടനകൾക്ക്​ വ്യക്​തമായ അജണ്ടയുണ്ട്​. ആ ലക്ഷ്യം നേടാനുള്ള കരുത്തും ശക്​തിയുമുണ്ട്​. തങ്ങൾ ലക്ഷ്യമിട്ട ഒരു ഇന്ത്യയിലേക്ക്​ വ്യവസ്​ഥാപിതമായി, വേണമെങ്കിൽ നിർദാക്ഷിണ്യംതന്നെ, നീങ്ങുകയാണവർ. ദേശീയ പൗരത്വപ്പട്ടിക, പൗരത്വ ഭേദഗതി ബിൽ, ഏക സിവിൽകോഡ്​ എന്നിങ്ങനെ ആ ലക്ഷ്യത്തിലേക്ക്​ കുറെയേറെ ചുവടുകളുണ്ട്​. ഭരണഘടനാപരമായ വകുപ്പു​കൾ ആർ.എസ്​.എസിനും ബി.ജെ.പിക്കും അത്ര പഥ്യമല്ല. അതിലെ മതേതരത്വമാണ്​ അവർക്ക്​ ഏറ്റവും വെറുപ്പുളവാക്കുന്നത്​. അതുകൊണ്ട്​ ​അയോധ്യ കേസ്​ പോലുള്ള ചിലതിൽ അവരുടെ നീക്കങ്ങൾ പതിറ്റാണ്ടുകൾ നീണ്ടെങ്കില​ും മറ്റുള്ളവയി​ൽ ക്ഷിപ്രവേഗത്തിലായിരിക്കും മാറ്റങ്ങൾ.

വിധിത്തീർപ്പ്​ മാത്രമല്ല, അനുരഞ്​ജനവും പ്രായശ്ചിത്തവുംകൂടി വരു​േമ്പാഴാണ്​ ശരിയായ സാന്ത്വനമുണ്ടാകുന്നത്​. വിജയാഘോഷം ഒഴിവായത്​ എല്ലാം പര്യവസാനിച്ചതി​​െൻറ സൂചനയല്ല. ഇത്​ നടപടിക്രമത്തിലുള്ള ഒരു അടക്കം, ശ്വാസമെടുക്കാനുള്ള അൽപസമയം മാത്രമാണ്​. ഇതി​​െൻറയൊക്കെ മുഴുവൻ പ്രത്യാഘാതങ്ങളുമെന്തെന്ന്​ രാജ്യം മനസ്സിലാക്കിയെടുക്കാൻ ശ്രമിക്കുകയാണ്​. ന്യൂനപക്ഷങ്ങൾ ഇൗ വിധിയെ അവരുടെ സ്വന്തം മനസ്സിലിട്ട്​ വിശകലനം ചെയ്യും. അങ്ങനെ എക്കാലവും തങ്ങളുടെ സ്വന്തമെന്ന്​ വിളിച്ചുകൊണ്ടിരുന്ന നാട്ടിൽ തങ്ങളുടെ മാറുന്ന പദവിയുടെ നാനാർഥങ്ങൾ അവർ മനസ്സിലാക്കാൻ ശ്രമിക്കും. ഇത്​ മുസ്​ലിംകൾക്കു മാത്രം ബാധകമല്ല. ഏതാനും ചില ചർച്ചുകളുടെ മേലും കണ്ണുവെച്ച്​ അത്​ തകർത്തു താഴെയിടാൻ ആർക്കെങ്കിലും എന്തിന്​ കൈയറപ്പ്​ തോന്നണം? ഇല്ല, ഇത്​ അവസാനമല്ല. നീണ്ടുപോകുന്ന ഒരു പാതയിലെ സുപ്രധാനമായൊരു വഴിത്തിരിവാണ്​. ഹിന്ദുത്വ പദ്ധതി ഇവിടെനിന്ന്​ വീണ്ടും നവോന്മേഷത്തോടെ പുതുക്കത്തിൽ ഇറങ്ങുകയാണ്​.
(‘ദ വയർ’ സ്​ഥാപക പത്രാധിപരായ ലേഖകൻ എഴുതിയത്​)

Show Full Article
TAGS:Babari Masjid Land Dispute ayodha case Malayalam Article 
News Summary - Babari Masjid Land Dispute Case -Malayalam Article
Next Story