Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒാ​ട്ടി​സം:...

ഒാ​ട്ടി​സം: ക​രു​ത​ൽ​ത​ന്നെ മി​ക​ച്ച പ​രി​ച​ര​ണം 

text_fields
bookmark_border
ഒാ​ട്ടി​സം: ക​രു​ത​ൽ​ത​ന്നെ മി​ക​ച്ച പ​രി​ച​ര​ണം 
cancel

1943ൽ ലിയോ കാനർ എന്ന മനോരോഗ വിദഗ്ധനാണ് കുട്ടികളിൽ അപൂർവമായി കാണുന്ന  ഓട്ടിസം എന്ന അസുഖത്തെപ്പറ്റി ആദ്യമായി വിശദീകരിച്ചത്.  ഇൻഫൈൻറൽ ഓട്ടിസം എന്നാണ് അദ്ദേഹം ഈ അസുഖത്തിനു പേരിട്ടത്. 1980ൽ ഇത് വ്യക്തമായ മേനാരോഗമായി അംഗീകരിക്കപ്പെട്ടു. അതുവരെ സ്കീസോഫ്രീനിയ എന്ന രോഗമായിട്ടായിരുന്നു ഇതിനെ കണക്കാക്കിയിരുന്നത്. 12 വയസ്സിനു താഴെയുള്ള പതിനായിരം കുട്ടികളിൽ രണ്ടു മുതൽ അഞ്ചു ശതമാനം പേർക്ക് ഓട്ടിസം ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. മൂന്നു വയസ്സിനുമുമ്പേ കുട്ടികൾ അസുഖലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. പേക്ഷ,  ഈ രോഗത്തെക്കുറിച്ച് സമൂഹത്തിനുള്ള അജ്ഞത മൂലം മൂർധന്യാവസ്ഥയിൽ എത്തുമ്പോഴാണ് മാതാപിതാക്കൾ ഡോക്ടറെ സമീപിക്കുന്നത്.

ആൺകുട്ടികളിലാണ് ഓട്ടിസം കൂടുതൽ.  പെൺകുട്ടികളെ അപേക്ഷിച്ച് അഞ്ചിരട്ടിയാണ് ആൺകുട്ടികളിൽ രോഗസാധ്യത. പെൺകുട്ടികൾക്ക് അസുഖം പിടിപെട്ടാൽ അത് കൂടുതൽ ഗുരുതരമായി കാണപ്പെടുന്നു. ഓട്ടിസം താരതമ്യേന സമ്പന്ന കുടുംബങ്ങളിൽ മാത്രമായി കാണുന്ന അസുഖമെന്നായിരുന്നു പഴയ ധാരണ. എന്നാൽ, കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഈ രോഗം നിരവധി സാധുകുടുംബങ്ങളിലും കടന്നെത്തിയിട്ടുണ്ട്. ഓട്ടിസത്തെക്കുറിച്ച് സമീപകാലത്തുണ്ടായ ബോധവത്കരണമാകാം ഈ തിരിച്ചറിവിനു കാരണം.
ലക്ഷണങ്ങൾ

ചെറിയ പ്രായത്തിൽതന്നെ കുട്ടികളുടെ പെരുമാറ്റരീതികൾെവച്ച് ഓട്ടിസത്തി​െൻറ  ലക്ഷണങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ പറ്റും.  ശൈശവ ഓട്ടിസം ഉള്ള കുട്ടികൾ നന്നേ ചെറുപ്പത്തിൽ പലതരം ലക്ഷണങ്ങളും പ്രകടമാക്കുന്നു.  മറ്റുള്ളവരാകട്ടെ ഏകദേശം 15-18 മാസം വരെ ഒരു കുഴപ്പവുമില്ലാതെയിരിക്കുകയും അതിനുശേഷം കഴിവുകൾ (വളർച്ചയുടെ നാഴികക്കല്ലുകൾ) ഓരോന്നായി കുറഞ്ഞുവരുകയും ചെയ്യുന്നു.  ഓട്ടിസ്റ്റിക് കുട്ടികളിൽ അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പവും, പരിചയത്തോടെയുള്ള ചിരിയും എടുക്കാൻവേണ്ടി കൈനീട്ടുന്ന സ്വഭാവവും കാണപ്പെടാറില്ല. ചില ഓട്ടിസ്റ്റ് കുട്ടികൾ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോൾ ബധിരരെപ്പോലെ അങ്ങോട്ട് ശ്രദ്ധിക്കുകയേയില്ല. ചിലരാകട്ടെ, പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിച്ചെന്നിരിക്കും. സാധാരണ കുട്ടികളെപ്പോലെ മാതാപിതാക്കളെ പിരിഞ്ഞാൽ പേടിയോ ഉത്കണ്ഠയോ ഓട്ടിസ്റ്റിക് കുട്ടികൾ കാണിക്കുകയില്ല. സ്കൂളിൽ  കൂട്ടുകാരോടൊത്തുള്ള കളികൾ അപൂർവമായിരിക്കും. മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാനോ അതിൽ സഹതപിക്കാനോ ഓട്ടിസ്റ്റിക് കുട്ടികൾക്ക് കഴിയില്ല. 

ഓട്ടിസത്തി​െൻറ മറ്റൊരു പ്രത്യേകത സംസാരിക്കുന്നതിലുള്ള വൈകല്യങ്ങളാണ്. ഓട്ടിസ്റ്റിക് കുട്ടികൾ സംസാരിക്കാൻ തുടങ്ങുന്നതുതന്നെ വൈകിയായിരിക്കും. വളരെ മിതമായേ ഇത്തരക്കാർ സംസാരിക്കൂ. ഉച്ചാരണത്തിൽ പല ശബ്ദങ്ങളും ഇവർ വിട്ടുകളയും. വാക്കുകളുടെ അർഥം ഉൾക്കൊള്ളാതെ ഒഴുക്കൻമട്ടിലാണ് ഇവർ സംസാരിക്കുക. സംസാരത്തിന് വിചിത്രമായ ഒഴുക്കും ശബ്ദവും ഇവരുടെ പ്രത്യേകതകളാണ്. മറ്റുള്ളവർ എന്താണ് ഇവരോടു പറയുന്നതെന്ന് മനസ്സിലാക്കാനുള്ള ശേഷി ഇവർക്കില്ല. വാക്കുകളോ വാചകങ്ങളോതന്നെ ഇവർ സംസാരിക്കുമ്പോൾ വിട്ടുപോകാം. 

ഓട്ടിസ്റ്റിക് കുട്ടികളുടെ കളികളിലും പ്രത്യേകതകളുണ്ട്. പാവകളോടും മൃഗങ്ങളോടും ഇവർക്ക് താൽപര്യം കുറവായിരിക്കും. കളിപ്പാട്ടങ്ങൾ വട്ടംകറക്കുക, നിലത്തിട്ട് അടിക്കുക, വരിവരിയായി അടുക്കിവെക്കുക എന്നിവയാണ് ഇവരുടെ  പ്രധാന വിനോദങ്ങൾ. ദൈനംദിന കാര്യങ്ങൾ ഒരേ മാതിരി ചെയ്യാനാണ് ഇവർക്കിഷ്ടം. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കാൻ ഒരേ പ്ലേറ്റ്, ഇരിക്കാൻ ഒരേ കസേര, ഒരേ ഡ്രസ് എന്നിങ്ങനെ ഇവർ വാശിപിടിച്ചെന്നിരിക്കും.

ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക, സ്വയം മുറിവേൽപിക്കുക എന്നീ സ്വഭാവങ്ങളും ഓട്ടിസത്തിൽ കാണാം. ചിലർക്ക് വേദന സഹിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. ഗുരുതരമായ പരിക്കുകളുണ്ടായാൽപോലും ഓട്ടിസ്റ്റിക് കുട്ടികൾ കരയില്ല. വട്ടംകറങ്ങൽ, ഉൗഞ്ഞാലാടൽ, പാട്ട്, വാച്ചി​െൻറ ടിക് ടിക് ശബ്ദം എന്നിവയോട് ചില ഓട്ടിസ്റ്റിക് കുട്ടികൾ അതിരുകവിഞ്ഞ കമ്പം കാണിക്കും. ഓട്ടിസ്റ്റിക് കുട്ടികളിൽ മൂന്നിൽ രണ്ടുഭാഗത്തിന് ബുദ്ധിവളർച്ച കുറവായിരിക്കും. സ്വസ്ഥമായി ഒരിടത്തിരിക്കാതെ ഓടിനടക്കുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ എന്ന രോഗവും ഇത്തരക്കാരിൽ കൂടുതലാണ്.
കാരണങ്ങൾ
തലച്ചോറിനെ ബാധിക്കുന്ന പല ശാരീരികരോഗങ്ങളിലും ഓട്ടിസത്തി​െൻറ ലക്ഷണങ്ങൾ കാണാറുണ്ട്. ഓട്ടിസ്റ്റിക് കുട്ടികളിൽ ജന്മനാ പലവിധ ശാരീരിക വൈകല്യങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് ഗർഭാവസ്ഥയിൽ ഈ കുട്ടികളുടെ വളർച്ചയിലുണ്ടായിട്ടുള്ള  വൈകല്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഓട്ടിസ്റ്റിക് കുട്ടികളിൽ ഗണ്യമായ ഒരു വിഭാഗത്തിന് അപസ്മാരം ഉണ്ടാകാറുണ്ട്. മാത്രമല്ല, തലച്ചോറി​െൻറ പരിശോധനകളായ സി.ടി സ്കാൻ, എം.ആർ.ഐ, ഇ.ഇ.ജി  എന്നിവയിലും ഇവരുടെ മസ്തിഷ്കത്തിന് സാധാരണ കുട്ടികളുടേതിനെ അപേക്ഷിച്ച് പ്രകടമായ വ്യത്യാസങ്ങളുള്ളതായി കണ്ടിട്ടുണ്ട്. പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇവരുടെ തലച്ചോറിൽ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സിറടോണിൻ എന്ന രാസവസ്തുവി​െൻറ അളവ് കൂടുതലാണെന്നാണ്. പാരമ്പര്യ ഘടകങ്ങളും ഒരു പരിധിവരെ ഓട്ടിസത്തിന് കാരണമാണ്. 

കുട്ടികളെ വളർത്തുന്നതിലുള്ള പലവിധ പ്രശ്നങ്ങൾ ഓട്ടിസം കൂടുന്നതിന് കാരണങ്ങളാണ്. മാതാപിതാക്കളുടെ അമിതമായ ദേഷ്യം, തങ്ങളുടെ സ്വന്തം ചിന്തകളിൽ മാത്രം മുഴുകിയിരിക്കുന്ന സ്വഭാവം, കുട്ടിയോടുള്ള നിഷേധാത്മക മനോഭാവം എന്നിവയെല്ലാം അസുഖത്തി​െൻറ തീവ്രത കൂട്ടുന്നു. 
പ്രായം കൂടുമ്പോൾ

ഓട്ടിസം പരിപൂർണമായി സുഖപ്പെടാനുള്ള സാധ്യത കുറവാണ്. ഇവരിൽ ബുദ്ധിവളർച്ച കൂടിയവർക്ക് കൂടുതൽ സുഖപ്രാപ്തി  ലഭിക്കാം. പ്രായപൂർത്തിയാകുമ്പോൾ മൂന്നിൽ രണ്ടുഭാഗമെങ്കിലും മാനസിക വൈകല്യം ബാധിച്ചവരും ഒറ്റക്ക് ജീവിക്കാൻ കഴിയാത്തവരുമായിത്തീരുന്നു. ചെറിയൊരു വിഭാഗത്തിനു മാത്രമേ സ്വന്തമായി തൊഴിൽ ചെയ്ത് ജീവിക്കാനാകൂ.  ഏകദേശം പകുതിയോളം പേർക്ക് പ്രായമാകുമ്പോൾ അപസ്മാരം പിടിപെടാം. സ്വയം മുറിവേൽപിക്കൽ, അമിത ദേഷ്യപ്രകടനം എന്നിവ ഇവർക്ക് പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന അനുബന്ധ  പ്രശ്നങ്ങളാണ്.
പ്രതിവിധി

ഓട്ടിസം രോഗത്തി​െൻറ നേരത്തേയുള്ള കണ്ടുപിടിത്തം വളരെ നേരേത്തതന്നെ പരിശീലനവും പരിഹാരമാർഗങ്ങളും നൽകുന്നതിന് സഹായിക്കുന്നു.  ഇവരുടെ  പെരുമാറ്റരൂപവത്കരണത്തിനുള്ള പരിശീലനം വീട്ടിൽെവച്ചും സ്കൂളിൽെവച്ചും നൽകേണ്ടിവരുന്നു.  മാതാപിതാക്കൾക്ക് ഇവരെ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക പരിശീലനവും നൽകേണ്ടതുണ്ട്.

ഓട്ടിസത്തി​െൻറ അനുബന്ധ പ്രശ്നങ്ങൾക്കല്ലാതെ ഓട്ടിസത്തിന് പ്രത്യേക മരുന്നുചികിത്സ ലഭ്യമല്ല.  അക്രമവാസന, അമിത ബഹളം, ഉറക്കപ്രശ്നങ്ങൾ, അപസ്മാരം എന്നിവ മരുന്നുപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്.  ഓട്ടിസത്തിനുള്ള ചികിത്സ എത്രയും നേരേത്ത ആരംഭിക്കുന്നുവോ അത്രയുംതന്നെ ഫലപ്രാപ്തി ലഭിക്കുന്നു.  പ്രായംകൂടിവരുന്തോറും ലഭിക്കുന്ന മാറ്റങ്ങളിൽ കുറവ് വരുന്നു.  ഓട്ടിസം ഉണ്ടോ എന്ന് ചെറിയ സംശയം ഉടലെടുക്കുമ്പോൾതന്നെ പ്രതിവിധികളും സ്വീകരിച്ചുതുടങ്ങുന്നതാണ് ഏറ്റവും ഉത്തമം.  വേറൊരു വസ്തുത ഇതോടൊപ്പം മനസ്സിലാക്കേണ്ടത്, ചികിത്സയിലൂടെ കുട്ടിക്ക് ഉണ്ടാകുന്ന പുരോഗതി ചിലപ്പോൾ വളരെ മന്ദഗതിയിലായിരിക്കും, എന്നിരുന്നാലും അതിൽതന്നെ ഉറച്ചുനിന്ന് ചികിത്സ തുടരണം.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്

നിർദേശങ്ങൾ വളരെ വ്യക്തതയോടെ പറയുക അടുത്തതായി ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ച് ഒരു ചെറിയ വിശദീകരണം മുൻകൂട്ടി നൽകുക.  ഇത് അവരുടെ ഉത്കണ്ഠ കുറക്കും. ഇതിലേക്കുവേണ്ടി ചിത്രങ്ങളോ ചിത്രങ്ങളടങ്ങിയ ടൈംടേബിളോ ഉപയോഗിക്കാം.
കുട്ടിയുടെ ദേഹത്ത് തൊട്ട് പേര് വിളിക്കുക.
ലളിതമായി അവനോട് സംസാരിക്കുക.
ചോദ്യങ്ങളും വിശദീകരണങ്ങളുംകൊണ്ട് കുട്ടിയെ വീർപ്പുമുട്ടിക്കരുത്.
കുട്ടിക്ക് പ്രതികരിക്കാനുള്ള സമയം നൽകുക.
കുട്ടിയെ കളിയാക്കരുത്.
കുട്ടിയെ അനാവശ്യമായി ആശയക്കുഴപ്പത്തിലാക്കരുത്.  
സംവേദനക്ഷമതയെ ഉത്തേജിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്യിക്കുക.(കെ.എം.സി.ടി മെഡിക്കൽ കോളജിൽ സൈക്യാട്രി വിഭാഗം പ്രഫസറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autism
News Summary - autisam patiet need more care
Next Story