Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅതിരപ്പിള്ളിയുടെ...

അതിരപ്പിള്ളിയുടെ ആകുലതകള്‍

text_fields
bookmark_border
അതിരപ്പിള്ളിയുടെ ആകുലതകള്‍
cancel


അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് അസംബ്ലിയില്‍ ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിരിക്കുന്നു.  എ.കെ. ബാലനും കടകംപള്ളി സുരേന്ദ്രനും ഇപ്പോള്‍ എം.എം. മണിയും ഇത് പറയുന്നുണ്ട്. രണ്ടു പ്രബല മുന്നണി സംവിധാനങ്ങളും പദ്ധതിയെ അനുകൂലിക്കുന്നു എന്ന്​ ഇതുകൊണ്ട് മാത്രം പറയാന്‍ കഴിയില്ല. കാരണം, കോൺഗ്രസിനുള്ളിലും എല്‍.ഡി.എഫിനുള്ളിലും ഈ പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഉണ്ട്. എല്‍.ഡി.എഫിൽ സി.പി.ഐ പദ്ധതിയെ ശക്​തമായി എതിര്‍ക്കുകയാണ്. സി.പി.ഐ ഇല്ലാത്ത ഒരു സി.പി.എം മുന്നണി  കേരളം ഭരിച്ചിട്ടില്ല. ഉണ്ടാകാനും സാധ്യത കുറവാണ്. ഇത്​ സി.പി.എം അണികളുടെ ഒരു നിത്യവേദനയായി തോന്നാറുണ്ട് സോഷ്യല്‍ മീഡിയയിലെ ചില സി.പി.ഐ-സി.പി.എം തര്‍ക്കങ്ങള്‍ കാണുമ്പോള്‍. കോൺഗ്രസുമായി ചേര്‍ന്ന് ഭരിച്ചപ്പോള്‍ സി.പി.ഐക്കുണ്ടായിരുന്ന ആശയപരമായ മേല്‍ക്കൈ അവര്‍ക്ക് എല്‍.ഡി.എഫിൽ ലഭിച്ചിട്ടില്ലെങ്കിലും സി.പി.ഐ എതിര്‍ക്കുന്നു എന്നത് ഇപ്പോഴും നിസ്സാരമായി തള്ളിക്കളയാന്‍ കഴിയുന്ന കാര്യമല്ല.

എന്നാല്‍, കക്ഷിരാഷ്​ട്രീയത്തിനപ്പുറം സിവില്‍സമൂഹസംഘടനകളും വ്യക്​തികളും  സാംസ്കാരിക പ്രവര്‍ത്തകരും ഓൺലൈൻ-പ്രിൻറ്​ പ്രസിദ്ധീകരണങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും അടക്കം കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളും ഈ പദ്ധതിയെ തുറന്നെതിര്‍ക്കാൻ മുന്നോട്ടുവന്നിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഇത്രക്കു വിപുലമായ ഒരു ആശയരൂപവത്​കരണത്തിന്​  സാമൂഹികമാധ്യമങ്ങള്‍ക്ക് മുമ്പുള്ള കാലത്ത് ഇതില്‍ കൂടുതല്‍ സമയം വേണ്ടിവരുമായിരുന്നു. ആണവനിലയം പോലുള്ള സമരങ്ങളില്‍ എനിക്ക് ഇക്കാര്യം നേരിട്ട് ബോധ്യമുള്ളതാണ്.

സാമൂഹിക മാധ്യമങ്ങള്‍ ഇത്രയും പ്രബലമല്ലാതിരുന്ന കാലത്താണ് പാത്രക്കടവ് പദ്ധതി നടപ്പാക്കാനുള്ള ഗൂഢലക്ഷ്യവുമായി അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു പോയത്. എല്‍.ഡി.എഫി​​െൻറ പൂർണ പിന്തുണ അവർക്കുണ്ടായിരുന്നു. സൈലൻറ്​ വാലി നാഷനല്‍ പാര്‍ക്കി​​െൻറ 500  മീറ്റർ താഴെയായികുന്തിപ്പുഴയില്‍ 462  കോടി രൂപയുടെ ഒരു പദ്ധതിയാണ് ആലോചിച്ചിരുന്നത്. അതി​​െൻറ ഭാഗമായി നടത്തിയ പബ്ലിക്ഹിയറിങ്​ ്കെ.എസ്​.ഇ.ബിയും രാഷ്​​​ട്രീയപാർട്ടികളും ചില ട്രേഡ് യൂനിയന്‍ ഗുണ്ടകളും ചേര്‍ന്ന് പ്രഹസനമാക്കി മാറ്റുകയായിരുന്നു. പദ്ധതിയെ എതിര്‍ക്കുന്ന ആരെയും അവിടെ സംസാരിക്കാന്‍ അനുവദിച്ചില്ല എന്ന് മാത്രമല്ല, ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സുഗതകുമാരി അടക്കം നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ പദ്ധതിയോടുള്ള എതിര്‍പ്പ് വിശദീകരിക്കാന്‍ അവിടെ എത്തിയിരുന്നു. എന്നാല്‍, അവരെ ആരെയും സംസാരിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിൽ ആയിരുന്നു ഉദ്യോഗസ്ഥരും ഗുണ്ടകളും. ഒടുവിൽ ജില്ല കലക്​ടർ ഇടപെട്ടു സുഗതകുമാരിയെ സംസാരിക്കാന്‍ വിളിച്ചെങ്കിലും അവരെ കൂവിവിളിക്കുകയും ഉന്തിമാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായി. തദ്ദേശവാസികള്‍ എന്ന പേരിലാണ് ഈ അതിക്രമം അന്ന്  അഴിച്ചുവിട്ടത്. എന്നാൽ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടായതിനാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല.

ജലവൈദ്യുതി പദ്ധതികളെ എതിര്‍ക്കുന്നവരെ വികസന വിരുദ്ധര്‍ എന്ന് മുദ്രകുത്താനുള്ള ശ്രമം, എക്കാലത്തും മുഖ്യരാഷ്​ട്രീയ പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്. എങ്കിലുംസി.പി.എം മുഖ്യമന്ത്രിമാരാണ് അങ്ങേയറ്റം അക്രമോത്സുകമായി ആ വ്യവഹാരത്തില്‍ ഏര്‍പ്പെട്ടുകണ്ടിട്ടുള്ളത്. നായനാരുടെ കാലം മുതല്‍ ഇതുണ്ടായിട്ടുണ്ട്. നായനാര്‍ക്ക് പക്ഷേ, ആണവനിലയത്തിനെതിരെയുള്ള ജനകീയ സമരത്തിന്‌ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. ഭരണാധികാരികളുടെ തുച്ഛമായ ഇത്തരം അഹന്തകളെ ഒരുകാലത്തും കേരളം വക​െവച്ചുകൊടുത്തിട്ടില്ല. നിർലജ്ജം ഇപ്പോള്‍ ഇതേ വാദം പിണറായി വിജയനും ഉന്നയിക്കുന്നു. ഇതി​​െൻറ ചരിത്രം അറിയാനും അറിയാതിരിക്കാനും പിണറായി പി.എസ്​.നടരാജപിള്ളയുടെ കാലം വരെയൊന്നും പിറകോട്ടു പോകേണ്ടതില്ല. വികസനത്തെ കുറിച്ചുള്ള വികലമായ ഒരു കാഴ്ചപ്പാട് മുന്നോട്ടു ​െവക്കുന്നു എന്നതിനപ്പുറം ഇപ്പോള്‍ ഈ വാദത്തിനു ഒരു സ്വീകാര്യതയുമില്ല. പറയുന്നവർ പ‍രിഹാസ്യരാവുന്നു എ​േന്നയുള്ളൂ. 

കേരളത്തി​​െൻറ സവിശേഷമായ പാരിസ്ഥിതിക ദൗർലഭ്യങ്ങൾ കണക്കിലെടുക്കുന്ന ഒരു വികസന സമീപനം വിശാലമായ അർഥത്തില്‍ ഉണ്ടാകേണ്ടതുണ്ട്. പശ്ചിമഘട്ടത്തി​​െൻറ പരിസ്ഥിതി പ്രശ്നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മാത്രമല്ല, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും അതിരപ്പിള്ളി പദ്ധതി തള്ളിക്കളഞ്ഞതാണ് എന്നത് വിസ്മരിക്കാന്‍ കഴിയില്ല. കര്‍ഷകര്‍ക്ക് അവരുടെ ജീവിതോപാധികള്‍ തന്നെ നഷ്​ടപ്പെടുത്തുന്ന തരത്തിലുള്ള നിയമനിർമാണങ്ങൾക്കുവേണ്ടി വാദിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനില്ല. പശ്ചിമഘട്ടത്തിനുമാത്രമായല്ല നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടത്​ എന്ന അഭിപ്രായമാണ് എനിക്കുള്ളത്. തീരദേശപരിസ്ഥിതിയും, ഇടനാടന്‍പരിസ്ഥിതിയും പശ്ചിമഘട്ടത്തിലെ പരിസ്ഥിതിപ്രശ്നങ്ങളും പാരസ്പര്യമുള്ളവയാണ്. ഈ മൂന്നു ഭൂവിഭാഗങ്ങളിലും നടത്തുന്ന ഇടപെടലുകള്‍ കേരളത്തി​​െൻറ നിലനിൽപിനെ സംബന്ധിച്ചിടത്തോളം ആപദ്​കരമായ മാനങ്ങള്‍ ഉള്ളവയാണ്. തീരദേശസംരക്ഷണനിയമം കൊണ്ടുവന്നെങ്കിലും ഒരു കാലത്തും അത് ശരിയായ രീതിയില്‍ നടപ്പാക്കപ്പെട്ടില്ല എന്ന് മാത്രമല്ല അതിനെ അട്ടിമറിക്കുന്ന നിലപാടാണ് എക്കാലത്തും ഭരണകൂടങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ദീര്‍ഘമായ നിയമപോരാട്ടങ്ങളും സമരങ്ങളും മത്സ്യത്തൊഴിലാളികളും സിവില്‍സമൂഹ സംഘടനകളും ഇതിനെതിരെ നടത്തിയിട്ടുണ്ട്. ജലവൈദ്യുതിപദ്ധതികള്‍ ഈ പ്രദേശങ്ങളെയെല്ലാം വിവിധരീതികളില്‍ ബാധിക്കുന്ന സങ്കീര്‍ണമായ സാങ്കേതികവിദ്യയാണ്. അതുകൊണ്ടുതന്നെ, ഇക്കാര്യത്തിൽ സമവായം എന്നത് ഈ പദ്ധതികള്‍ക്കെതിരെ ഉണ്ടാവേണ്ടതാണ്. അല്ലാതെ, അവ നടപ്പാക്കാന്‍ സമയവും സാവകാശവും വാങ്ങാനുള്ള ചതിവാക്കല്ല സമവായം.

എഴുപതുകള്‍ മുതല്‍ ശക്തമായ കാഴ്ചപ്പാടുകള്‍ വികസനവുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന പ്രദേശമാണ് കേരളം. ആഗോളതലത്തില്‍ ഉണ്ടായ ദാർശനികവും സൈദ്ധാന്തികവുമായ ഉള്‍ക്കാഴ്ചകള്‍ സ്വാംശീകരികുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട് കേരളത്തിലെ പരിസ്ഥിതിവാദികള്‍. ഡീപ്പ്ഇക്കോളജിയും ലോക മാര്‍ക്സിസത്തില്‍ ഉണ്ടായിട്ടുള്ള പരിസ്ഥിതി ചിന്താപരമായതിരുത്തലുകളും ബദല്‍ വികസന കാഴ്ചപ്പാടുകളുടെ ശക്തിദൗർബല്യങ്ങളും വികസനാനന്തര രാഷ്​ട്രീയത്തി​​െൻറ മാനങ്ങളും ഇവിടെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ  സംവാദങ്ങളെക്കാള്‍ ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിട്ടുള്ള പരിസ്ഥിതിബോധത്തി​​െൻറ കാരണമായി ചൂണ്ടിക്കാട്ടാവുന്നത് പ്രകൃതിയിലും കാലാവസ്ഥയിലും വരുന്ന മാറ്റങ്ങള്‍ നമ്മുടെ വികസന സമീപനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ശക്തമായ തിരിച്ചറിവാണ്. പാത്രക്കടവായാലും അതിരപ്പിള്ളി ആയാലും പശ്ചിമഘട്ടത്തി​​െൻറയോ തീരദേശത്തി​​െൻറയോ സംരക്ഷണമായാലും സാവധാനമെങ്കിലും പരിസ്ഥിതിവാദത്തി​​െൻറ ആശയങ്ങള്‍ക്ക് സമൂഹത്തില്‍ സ്വീകാര്യത വർധിക്കുകയാണ്. അതിരപ്പിള്ളി പോലുള്ള പദ്ധതികള്‍ ഉണ്ടാവുമ്പോള്‍ സാമൂഹികമായ എതിര്‍പ്പുകള്‍ കൂടുതല്‍ ശക്തമാവുന്നത് ഈ പശ്ചാത്തലത്തില്‍ ആണ്.

എന്നാൽ വ്യക്​തിതലത്തിലുള്ള തിരുത്തലുകള്‍ക്ക് ഇപ്പോഴും സമൂഹം തയാറായിട്ടില്ല. ഉപഭോഗസംസ്കാരവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പരിശോധനകള്‍ക്ക് ഇപ്പോഴും നാം ഒരുക്കവുമല്ല. കേവലം ഉട്ടോപ്യന്‍ ആയ ഒരു ശുദ്ധപരിസ്ഥിതിവാദത്തിനു ഒരുകാലത്തും കേരളത്തില്‍ വേരോട്ടമുണ്ടായിരുന്നില്ല. അതുവേണമെന്നോ വേണ്ടെന്നോ അല്ല. ആപത്ക്കരമായ ഉപഭോഗജീവിതം കേരളത്തി​​െൻറ മാത്രം പ്രശ്നവുമല്ല. എന്നാല്‍, പരിസ്ഥിതിവാദത്തി​​െൻറ സമഗ്രമായ സമീപനത്തോട് ലോകം ഇപ്പോഴും മുഖംതിരിഞ്ഞാണ് നില്‍ക്കുന്നത്.

ദശാബ്​ദങ്ങള്‍ക്ക് മുമ്പ്​ ഇരുപത്തിമൂന്ന് ലക്ഷം രൂപ മുടക്കി നിർമിച്ച കുറ്റിപ്പുറം പാലത്തില്‍ നിന്ന് ഇടശ്ശേരി അനുസ്മരിച്ചത്​   എന്തൊക്കെയാണ്​ എന്നോർക്കുമ്പോൾ ‍ഒരു ഞടുക്കം തോന്നുന്നുണ്ട്. അദ്ദേഹം പാലത്തിനു താഴെ കണ്ടത് ‘ശോഷിച്ച പേരാര്‍’ ആയിരുന്നു. അവിടെ നിന്നപ്പോള്‍ അദ്ദേഹത്തിന് ചിരിയും വേദനയും വന്നു. ഭൂതാതുരതയുടെ കേവലമായ ഒരു നിലവിളി അല്ല.മര്‍ത്യഭാഗധേയത്തെകുറിച്ചുള്ള ദാര്‍ശനികമായ വിഷാദവും ചിരിയും. ‘ശാന്തഗംഭീരമായ് പൊങ്ങി നില്‍ക്കും/അന്തിമഹാകാളന്‍ കുന്നുപോലും/ ജംഭ്രിതയന്ത്രക്കിടാവെറിയും/പമ്പരം പോലെ കറങ്ങി നില്‍ക്കും’ എന്ന്​ മുൻകാഴ്​ച കാണുന്ന ഒരു പ്രവാചകത്വം. കേരളത്തി

ലോലോകത്തെവിടെയെങ്കിലുമോ അടിസ്ഥാനപരമായ മാറ്റങ്ങള്‍ പരിസ്ഥിതിസംസ്കാരത്തി​​െൻറ കാര്യത്തില്‍ ഉണ്ടാകും എന്ന് ഇപ്പോൾ കരുതാന്‍ വഴിയില്ല. അങ്ങനെ ഒരു തുരുത്തായി മാറാന്‍ ഒരു സമൂഹത്തിനും കഴിയാത്തതരത്തില്‍ പരസ്പരബന്ധിതമാണ്​ മുതലാളിത്തത്തി​​െൻറ വിപണി-രാഷ്​ട്രീയ വ്യവസ്ഥ.
എന്നാല്‍, വന്‍ പരിസ്ഥിതി ദുരന്തങ്ങള്‍ക്ക് കാരണമായേക്കാവുന്ന പദ്ധതികള്‍ കേരളത്തില്‍ കൂടുതല്‍ കൂടുതല്‍ അസ്വീകാര്യമാവുകയാണ്. ജനതയുടെ മനസ്സ് മാറിയതി​​െൻറ ശക്തമായ തെളിവാണ് ഇപ്പോള്‍ അതിരപ്പിള്ളിപദ്ധതിക്കെതിരെ ഉയരുന്ന വന്‍ പ്രതിഷേധം. ഇത് മനസ്സിലാകാത്ത ഭരണാധികാരി ദയനീയമായ ഒരു കാഴ്ച തന്നെയാണ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. കാലഹരണപ്പെട്ട ഒരു രാഷ്​ട്രീയത്തി​​െൻറ ദുർബലനായ പ്രതിനിധി.
 

Show Full Article
TAGS:athirapalli project 
News Summary - athirapalli water falls
Next Story