Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭീകരവേട്ട, പൗരത്വ...

ഭീകരവേട്ട, പൗരത്വ നിഷേധം; ജനാധിപത്യത്തിന്‍റെ ഉൾത്തകര്‍ച്ചകള്‍

text_fields
bookmark_border
assam-nrc
cancel

അസമിലെ പൗരത്വനിഷേധ ശ്രമങ്ങള്‍ അഥവാ, വ്യക്തികളെ തിരഞ്ഞുപിടിച്ചു പൗരത്വപരിശോധന നടത്തുന്ന നിയമം, വ്യക്തി അവകാശ ങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്ന ഭീകരനിയമങ്ങളുടെ വികാസം, വിമതശബ്​ദങ്ങളെയും രാഷ്​ട്രീയ സ്വരങ്ങളേയും നിയമം ഉ പയോഗിച്ച് അടിച്ചമര്‍ത്തുന്ന പ്രവണതകള്‍- ഇതൊന്നും ഇന്ത്യന്‍ സാഹചര്യത്തില്‍മാത്രം ഒതുങ്ങുന്നതല്ല. എല്ലാം ആഗോ ളതലത്തില്‍തന്നെയുള്ള രാഷ്​ട്രീയമാറ്റങ്ങളുടെ ഭാഗമാണ്.
ശീതയുദ്ധ ശേഷം പൊതുവായും അമേരിക്കയുടെ ഇറാഖ്-അഫ്ഗാന ്‍ അധിനിവേശത്തിനുശേഷം സവിശേഷമായും ജനാധിപത്യരാഷ്​ട്രീയത്തിലുണ്ടായ ഉൾത്തകർച്ചകളുടെ (implosions) ഭാഗമാണ് ഈ മാറ്റങ്ങ ള്‍. ജോര്‍ജ് ബുഷ്‌ ഭരണകൂടം ഉദ്ഘാടനം ചെയ്ത ഭീകരതക്കെതിരായ യുദ്ധം (War on Terror) എന്ന നവകൊളോണിയല്‍ യുക്തിയുടെ പ്രതിഫലനമ ാണ് ഈ രാഷ്​ട്രീയ പ്രതിസന്ധികള്‍.

പരമാധികാരത്തി​​​െൻറ തിരിച്ചുവരവ്
ആഗോളീകരണത്തി​​​െൻറ വക്താക് കള്‍ ലിബറല്‍ മുദ്രാവാക്യങ്ങളുടെ ഭാഗമായി തുറന്ന സമൂഹവും തുറന്ന വിപണിയും തുറന്ന അതിര്‍ത്തിയും വാഗ്ദാനം ചെയ്​ തു. എന്നാൽ, ഇൗ തുറന്ന വാതില്‍ നയം ലിബറല്‍വിരുദ്ധമായ പരമാധികാര രാഷ്​ട്രീയത്തിലേക്ക് തിരിച്ചുനടക്കാന്‍ തുടങ് ങിയിരിക്കുന്നു. ആഗോളീകരണ കാലഘട്ടത്തിൽ അസ്തമിച്ചു എന്ന് പറയപ്പെടുന്ന ‘പരമാധികാരം’ (Sovereignity) എന്ന പ്രശ്നം രാഷ്​ട് രീയചിന്തയുടെയും പ്രവര്‍ത്തനത്തി​​​െൻറയും കേന്ദ്രത്തിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് ഇന്നുള്ളത്.

അപരവ ിദ്വേഷത്തിലും ആക്രമണ ദേശീയതയിലും വംശവെറിയിലും അടിസ്ഥാന​െപ്പടുത്തിയ ആഗോളക്രമം ഇന്ന് വികസിച്ചിരിക്കുന്നു. ഉറച്ച സ്വത്വത്തിനും ശക്തമായ ഭരണകൂടങ്ങൾക്കും കെട്ടുറപ്പുള്ള ദേശീയസമൂഹങ്ങൾക്കും പ്രാധാന്യം നൽകുന്ന രാഷ്​ട്രീയസമീപനം പല വരേണ്യസമൂഹങ്ങളിലും വികസിച്ചുതുടങ്ങി. തൽഫലമായി അതിര്‍ത്തികള്‍ അടച്ചും ആഭ്യന്തര ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്തും പാരിസ്ഥിതിക തകർച്ച വിളിച്ചുവരുത്തിയും വരേണ്യ/വംശീയ/വലതുപക്ഷ ശക്തികള്‍ ലോകമാകെ ശക്തിയാര്‍ജിച്ചിരിക്കുന്നു.

സുരക്ഷ, പരമാധികാരം തുടങ്ങിയ പ്രശ്നങ്ങള്‍ അവകാശം, നീതി തുടങ്ങിയവയെക്കുറിച്ചുള്ള ലിബറല്‍ വീക്ഷണങ്ങളെപോലും മുൻകടക്കുന്ന രീതിയിലാണ് പുതിയ പരമാധികാരവ്യവസ്ഥയില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഇത് പൗരത്വത്തി​​​െൻറ അർഥങ്ങള്‍തന്നെ മാറ്റിമറിച്ചിരിക്കുന്നു. ലിബറല്‍ പൗരത്വത്തി​​​െൻറ ഭാഷ ഭൂപ്രദേശം, സാമൂഹിക അംഗത്വം എന്നീ ഘടകങ്ങളില്‍ നിന്നുമാറി കടുത്ത വംശീയമാനങ്ങള്‍ കൈവരിച്ചിരിക്കുന്നു.

അടയുന്ന ജനാധിപത്യം
ജനാധിപത്യ ദേശരാഷ്​ട്രങ്ങള്‍ നീണ്ട അതിര്‍ത്തികള്‍ നിര്‍മിക്കുന്നത്​ പുതിയ പരമാധികാര വാഴ്ചയുടെ ഭാഗമാണ്. ഇന്ത്യന്‍ സാഹചര്യവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. അസമിലെ പൗരത്വവിലക്കി​​​െൻറ രാഷ്​ട്രീയം ചര്‍ച്ചചെയ്യുമ്പോള്‍ പ്രസ്തുത നീക്കത്തിലേക്ക് നയിച്ച പരമാധികാരത്തി​​​െൻറ രാഷ്​ട്രീയ ആകാംക്ഷകളെ മറന്നുകളയാന്‍ കഴിയില്ല. കേവലം ഇരുനൂറു കിലോമീറ്റര്‍ മതില്‍ മാത്രമാണ് 2002 വരെ ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയില്‍ ഉണ്ടായിരുന്നത്. 2012 ആവുമ്പോഴേക്കും ഇന്ത്യയില്‍ 4096 കിലോമീറ്റര്‍ നീളമുള്ള മതില്‍ നിലവില്‍ വന്നു. രാഷ്​ട്ര പരമാധികാരത്തെക്കുറിച്ചുള്ള ഉത്കണ്​ഠയും ആഗോള ഭീകരവേട്ടയുടെ രാഷ്​ട്രീയവും ഈ മതില്‍ നിര്‍മാണത്തില്‍ മുഖ്യപങ്കുവഹിച്ചു. ജോര്‍ജ് ബുഷ്‌ ഭരണകൂടം നിര്‍മിച്ച ഭീകരവേട്ടയുടെ വ്യവഹാരം ദേശീയ ഭാവനകളില്‍ സൃഷ്‌ടിച്ച പ്രകമ്പനങ്ങളാണ് ഇന്ത്യയെ പുതിയ മതില്‍ നിര്‍മാണത്തിന് പ്രേരിപിച്ചതെന്നു റീസ് ജോനസ് എഴുതിയ ‘ബോര്‍ഡര്‍ വാള്‍സ്: സെക്യൂരിറ്റി ആൻഡ്​ വാര്‍ ഓണ്‍ ടെറര്‍ ഇന്‍ ദി യുനൈറ്റഡ് സ്​റ്റേറ്റ്സ്, ഇന്ത്യ ആൻഡ്​ ഇസ്രായേല്‍’ എന്ന പഠനം നിരീക്ഷിക്കുന്നു.

ആരാണ് ശത്രു എന്നതിനെപ്പറ്റി പരമാധികാരം നിര്‍മിച്ച നിഗമനമാണ് ഈ പുതിയ മാറ്റത്തിന് പിന്നിലെന്ന് റീസ് ജോനെസ് പറയുന്നു. ഇനിയുള്ള കാലം ശത്രു ദേശരാഷ്​ട്രത്തി​​​െൻറ അകത്തു മാത്രമ​െല്ലന്നായിരുന്നു ജോര്‍ജ് ബുഷി​​​െൻറ വാദം. ശത്രു അതിര്‍ത്തി കടന്നും വരാം. ഈ രീതിയില്‍ ഭീകരവിരുദ്ധ വ്യവഹാരത്തി​​​െൻറ ആഖ്യാനം വികസിച്ചു. രണ്ടാമത്, ആഭ്യന്തരശത്രുവിനെ ഒരു ജനാധിപത്യരാജ്യത്ത് പൊറുപ്പിക്കാന്‍ കഴിയി​െല്ലന്ന തീരുമാനം നടപ്പായി. സ്വന്തം അതിര്‍ത്തിക്ക് പുറത്തേക്ക് ശത്രുവിനെ തുരത്താനും അതുവഴി ആഭ്യന്തര സുരക്ഷ ഒരുക്കാനും ജോര്‍ജ് ബുഷ്‌ ഭരണകൂടം ആഗോളസമൂഹത്തോട് കൽപിച്ചിരുന്നു. ഈ ആഹ്വാനം ഇന്ത്യയുടെ അതിര്‍ത്തി രാഷ്​ട്രീയത്തിലും പ്രതിഫലിച്ചിരുന്നുവെന്നു സാരം.

അതിര്‍ത്തികള്‍ നിര്‍മിക്കുന്ന ഭീകരവേട്ടയുടെ മര്‍ദനവ്യവഹാരത്തിന് ആഗോളധര്‍മം മാത്രമല്ല നിര്‍വഹിക്കാനുള്ളത്. മറിച്ച്, ഓരോ ദേശരാഷ്​ട്രത്തിനും പൗരന്മാര്‍ക്കിടയില്‍ നിലനിൽക്കുന്ന ആന്തരിക അപരത്വത്തെ കൂടുതല്‍ വ്യക്തമായി അടയാളപ്പെടുത്താനും ഇതിലൂടെ കഴിയുന്നു. രാഷ്​ട്ര പരമാധികാരത്തി​​​െൻറ വംശീയാവിഷ്കാരം എന്ന നിലയില്‍ രാജ്യത്തെ ജനങ്ങൾക്കിടയില്‍ മിത്രത്തെക്കുറിച്ചും ശത്രുവിനെക്കുറിച്ചും വ്യക്തമായ സൂചനകള്‍ നല്‍കാന്‍ ഈ നീക്കത്തിലൂടെ ഭരണകൂടത്തിന്​ സാധിക്കുന്നു.

പൗരത്വത്തി​​​െൻറ സംഘര്‍ഷങ്ങള്‍
ലോകത്തെ മിക്ക ദേശരാഷ്​ട്രങ്ങളിലും ജോർജ്​ ബുഷ്​ ഭരണകൂടം അനുവാദം നല്‍കി ഉണ്ടാക്കിയ ഭീകരവേട്ടയുടെ നിയമങ്ങള്‍ പുതിയ പരമാധികാര രാഷ്​ട്രീയത്തി​​​െൻറ ആധാരമായി മാറി. രണ്ടുതരം പൗരന്മാരെ നിയമം ഉപയോഗിച്ചുതന്നെ നിര്‍മിക്കുന്ന തരത്തിലാണ് ഈ ഭീകരനിയമങ്ങള്‍ ഓരോ രാജ്യത്തും വിഭവന ചെയ്യപ്പെട്ടത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ആഭ്യന്തര അപരരെ നിര്‍മിക്കുന്ന തരത്തിലാണ് എൻ.​െഎ.എയുടെ ഇടപെടലുകളും യു.എ.പി.എയുടെ പ്രയോഗവും എന്ന കാര്യം കഴിഞ്ഞ ഒരു ദശകത്തിൽ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു. പൗരത്വാവകാശങ്ങളുടെ ലംഘനത്തിനായി ഭരണകൂടത്തി​​​െൻറ അമിതാധികാര പ്രയോഗങ്ങള്‍ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നു. എൻ.​െഎ.എ ഭേദഗതി അതി​​​െൻറ ഒടുവിലത്തെ ഉദാഹരണമാണ്.

കഴിഞ്ഞ കാലങ്ങളില്‍ മുസ്​ലിംകളില്‍ നല്ലൊരു ശതമാനവും യു.എ.പി.എ പ്രകാരം അറസ്​റ്റ്​ ചെയ്യപ്പെട്ടത്‌ അവര്‍ ചെയ്ത കുറ്റത്തി​​​െൻറ പേരിലല്ല; കുറ്റം ചെയ്യാനുള്ള സാധ്യത മുന്‍നിർത്തിയായിരുന്നു. തീവ്രവാദികളെയും ഭീകരവാദികളെയും കണ്ടെത്തുന്ന പരിപാടി സംശയിക്കേണ്ട പൗരനെ കണ്ടെത്തുന്നതിലേക്ക് വഴിമാറിയതാണ് കാരണം. അങ്ങനെ എൻ.​െഎ.എയും യു.എ.പി.എയും രണ്ടാംകിട പൗരന്മാരെ നിർമിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയുടെ ഭാഗമായി മാറി. പരമാധികാരത്തി​​​െൻറ യുക്തി ജനാധിപത്യ രാഷ്​ട്രീയത്തിലുണ്ടാക്കിയ മാറ്റത്തി​​​െൻറ ഭാഗമായാണ് ഇതൊക്കെ സാധ്യമായത്.

വ്യത്യാസവും ജനാധിപത്യവും
ജനാധിപത്യത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കിയ ലിബറലിസത്തിനും സമഗ്രാധിപത്യ ഉട്ടോപിയകള്‍ക്കും ബദലായി സാമൂഹികതയുടെ തുറന്ന സങ്കൽപങ്ങളുള്ള ജനാധിപത്യ സങ്കല്‍പത്തെക്കുറിച്ച് ധാരാളം സംവാദങ്ങള്‍ കഴിഞ്ഞ ദശകങ്ങളില്‍ നടന്നിരുന്നു. ആ അർഥത്തില്‍ പുതിയ ജനാധിപത്യം എന്ന ആശയത്തി​​​െൻറ ഉൾത്തകർച്ചകളുടെ ഭാഗമാണ് പരമാധികാരത്തി​​​െൻറ തിരിച്ചുവരവ്. സമൂഹത്തെക്കുറിച്ചും രാഷ്​ട്രീയത്തെക്കുറിച്ചും പുതിയ രീതിയില്‍ അന്വേഷിക്കാതെ ജനാധിപത്യത്തി​​​െൻറ ഈ തകര്‍ച്ചയെ തടഞ്ഞുനിർത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.

സമൂഹം എന്നത് അധികാര സംഘര്‍ഷങ്ങളുടെയും വ്യത്യാസങ്ങളുടെയും മേഖലയാണ്. ഏതെങ്കിലും നിര്‍ണിതമായ ഘടനകളുടെ ഭാഗമല്ല ഈ സംഘര്‍ഷങ്ങളും വ്യത്യാസങ്ങളും. അതുകൊണ്ടുതന്നെ സംഘര്‍ഷങ്ങളെയും വ്യത്യാസങ്ങളെയും ഉള്‍ക്കൊണ്ടു തന്നെ സാമൂഹിക ജീവിതത്തില്‍ രാഷ്​ട്രീയമായി പരിഹാരങ്ങള്‍ അന്വേഷിക്കുന്ന ഇടപാടാണ് ജനാധിപത്യമെന്നു പറയാം. ചില സാമൂഹികഘടകങ്ങളെ നിരന്തരം പൈശാചികവത്​കരിച്ചുകൊണ്ടു സാമൂഹിക സംഘര്‍ഷങ്ങളെയും വ്യത്യാസങ്ങളെയും പരിഹരിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യമെന്ന വാഗ്ദാനത്തിനു നിരക്കുന്ന നീക്കമല്ല.

ഭീകരവാദത്തെപ്പറ്റിയും രണ്ടാംകിട പൗരത്വത്തെപ്പറ്റിയുമുള്ള പൊതുവ്യവഹാരങ്ങള്‍ മുസ്‌ലിംകള്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍ക്ക് സാമൂഹികവ്യത്യാസങ്ങളുടെ ഭാഗമാകാനുള്ള അവകാശങ്ങള്‍ സാധ്യമാക്കുന്നുണ്ടോ? മായ്ച്ചു കളയേണ്ട ഒരു അധികം എന്ന നിലയില്‍നിന്ന് മാറി, സാമൂഹിക വ്യത്യാസത്തെ, രാഷ്​ട്രീയ വികാസത്തി​​​െൻറ ഭാഗമായി കാണാനും സംവദിക്കാനും സാധ്യമാകുന്ന സാഹചര്യമാണ് വികസിച്ചുവരേണ്ടത്.
(യൂനിവേഴ്സിറ്റി ഓഫ് ജോഹാനസ്ബര്‍ഗില്‍ റിസര്‍ച് ഫെലോയാണ് ലേഖകന്‍)

Show Full Article
TAGS:Assam NRC National Register of Citizens Malayalam Article 
News Summary - Assam NRC National Register of Citizens -Malayalam Article
Next Story