Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅസദുദ്ദീന്‍ ഉവൈസിയുടെ...

അസദുദ്ദീന്‍ ഉവൈസിയുടെ സ്വത്വാന്വേഷണ പരീക്ഷണങ്ങള്‍

text_fields
bookmark_border
അസദുദ്ദീന്‍ ഉവൈസിയുടെ സ്വത്വാന്വേഷണ പരീക്ഷണങ്ങള്‍
cancel
camera_alt??????????? ?????, ??. ?????????? ????

കറന്‍സി നിരോധനം വന്നതുമുതല്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യാപകമായും പ്രചരിപ്പിച്ചുകൊണ്ടിരുന്നതായിരുന്നു ഈ തീരുമാനം കൊണ്ട് ഏറ്റവും വലിയ തിരിച്ചടി മുസ്ലിം സമുദായത്തിനാണെന്നത്. മുസ്ലിംകള്‍ അനുഭവിക്കുന്ന പ്രയാസത്തില്‍ ആനന്ദം കണ്ടത്തൊന്‍ പറഞ്ഞ് നിരോധനം കൊണ്ട് ഹിന്ദു സ്വയം അനുഭവിക്കുന്ന പ്രയാസത്തെ മറക്കാന്‍ പഠിപ്പിക്കുകയായിരുന്നു ഇതിലൂടെ സംഘ്പരിവാര്‍ ചെയ്തിരുന്നത്. കേവലം ഉത്തര്‍പ്രദേശില്‍ മാത്രമൊതുങ്ങിയില്ല സംഘ്പരിവാറിന്‍െറ തന്ത്രം. കേരളത്തില്‍ വരെ ഇതേ പ്രചാരണം ഏറ്റുപിടിച്ചു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ കേരളത്തിലെ ആദ്യ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിനെ കൊണ്ട് മലപ്പുറത്ത് ബംഗ്ളാദേശികള്‍ ക്യൂ നില്‍ക്കുന്നുവെന്ന് പറയിപ്പിച്ചത് മുസ്ലിംകള്‍ പ്രയാസപ്പെടുന്നുവെന്ന് കേള്‍ക്കുമ്പോള്‍ വല്ലവനും ആത്മസുഖമുണ്ടെങ്കില്‍ അതനുഭവിച്ചോട്ടെ എന്ന സംഘ്പരിവാര്‍ മനസ്സായിരുന്നു.

എന്നാല്‍, സംഘ്പരിവാര്‍ കേന്ദ്രങ്ങളുടെ പ്രചാരണം പണം കിട്ടാതെ വലഞ്ഞ ജനത്തിലേശിയില്ല. ബി.ജെ.പിയെ അകമഴിഞ്ഞ് സഹായിക്കുന്ന മാധ്യമങ്ങള്‍ക്കുപോലും ഈ പ്രചാരണം ഏറ്റെടുക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു കറന്‍സി നിരോധനത്തിന്‍െറ പ്രത്യാഘാതങ്ങളുടെ വ്യാപ്തി. കറന്‍സി നിരോധനത്തെ തുടര്‍ന്ന് പെരുവഴിയിലായ ജനത്തിന് അതത്തേുടര്‍ന്നുള്ള പ്രയാസങ്ങള്‍ കൊടുമ്പിരിയിലത്തെുകയും മോദിയെ അനുകൂലിച്ചവര്‍ പോലും പ്രതികൂലമായി സംസാരിക്കുകയും ചെയ്യുന്ന ഘട്ടമത്തെിയപ്പോഴാണ് അപ്രതീക്ഷിതമായ കോണില്‍നിന്ന് കറന്‍സി നിരോധനത്തില്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച ഈ സ്വത്വവാദവുമായി ഹൈദരാബാദ് കേന്ദ്രീകരിച്ച മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തത്തെുന്നത്.

കറന്‍സി നിരോധനത്തിന്‍െറ പിറ്റേന്ന് മുതല്‍ കിട്ടുന്ന വേദികളില്‍ മോദിക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ട് ഉവൈസി. എന്നാല്‍, അന്നൊന്നും വിഷയത്തിന് ഏതെങ്കിലും സാമുദായിക വിവേചനത്തിന്‍െറ മുഖം നല്‍കാന്‍ ഉവൈസി തയാറായിരുന്നില്ല. അന്ന് നടത്തിയ പ്രസംഗങ്ങളിലെല്ലാം മോദിയുടെ തീരുമാനത്തിലെ വിഡ്ഢിത്തത്തെക്കുറിച്ച പരിഹാസങ്ങളായിരുന്നു ഉവൈസിയുടെ പ്രസംഗങ്ങളില്‍. എന്നാല്‍, കറന്‍സി നിരോധനം തുടങ്ങിയ നാള്‍ തൊട്ട് മോദി സര്‍ക്കാറിന് അനുകൂലമാക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരുന്ന സംഘ്പരിവാര്‍ സംഘടനകള്‍ പോലും പ്രതിരോധത്തിലായി അപസ്വരമുയര്‍ത്തിയ ഘട്ടത്തിലാണ് കച്ചിത്തുരുമ്പുമായി ഉവൈസി ഇറങ്ങിയത്. വര്‍ഗീയമായി ബി.ജെ.പി തങ്ങള്‍ക്കൊപ്പം നിര്‍ത്തിയ ഹിന്ദു വോട്ടുബാങ്ക് പോലും കറന്‍സി നിരോധനത്തില്‍ തങ്ങള്‍ക്ക് എതിരാകുമെന്ന് തോന്നിയ ഘട്ടത്തിലായിരുന്നു ഇത്. കറന്‍സി നിരോധനം രാജ്യത്തെ ഓരോ സാധാരണക്കാരനും സമ്മാനിച്ച ദുരിതത്തെക്കുറിച്ച് സംസാരിക്കുന്നതിന് പകരം ലോകം മുഴുവന്‍ ഒറ്റക്കെട്ടായി തള്ളിപ്പറഞ്ഞ ഈ പ്രക്രിയയെ തന്‍െറ പ്രതിലോമരാഷ്ട്രീയത്തിന് എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിക്കുകയായിരുന്നു ഉവൈസി.

യഥാര്‍ഥ ഗുണഫലം ലഭിക്കുന്നവരെ ഈ പ്രസ്താവന ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. അന്തിമ ചര്‍ച്ചക്ക് എല്ലാവരുടെയും വിഷയം അസദുദ്ദീന്‍ തൊടുത്തുവിട്ട ഈ വര്‍ഗീയ അജണ്ടയായി. മോദിയുടെ തീരുമാനത്തില്‍ കാര്യമായി തിരിച്ചടിയേറ്റത് മുസ്ലിംകള്‍ക്കാണെന്ന് എങ്ങനെ പറയുമെന്ന് മടിച്ചുനിന്ന ബി.ജെ.പിയെ തുണക്കുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കിട്ടിയ പിടിവള്ളിയായി ഉവൈസിയുടെ നബിദിന പ്രസംഗം. മുസ്ലിം പ്രദേശങ്ങളില്‍ ബാങ്കുകള്‍ തുറന്നിട്ടില്ളെന്നും ഈ പ്രദേശങ്ങളെല്ലാം ‘റെഡ്സോണ്‍’ ആയി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അവിടെ വായ്പ ലഭ്യമല്ളെന്നുമായിരുന്നു ഉവൈസി പറഞ്ഞത്.

മുസ്ലിം പ്രദേശങ്ങളില്‍ സ്ഥാപിച്ച എ.ടി.എമ്മുകളില്‍നിന്ന് പണം വരുന്നില്ളെന്നും അവയെല്ലാം പ്രവര്‍ത്തനരഹിതമാണെന്നും ഉവൈസി ആരോപിച്ചു. ഉത്തരവാദപ്പെട്ട ഒരു പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ വസ്തുതകളുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല ഉവൈസി തൊടുത്തുവിട്ട ഈ വര്‍ഗീയാസ്ത്രം. ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ വരികള്‍ക്കിടയില്‍ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രമല്ല ജനം കണ്ടത്. മത ജാതി വര്‍ഗ വര്‍ണ ഭേദങ്ങള്‍ക്കതീതമായി ഇന്ത്യയുടെ പരിച്ഛേദമായിരുന്നു റോഡില്‍ വന്ന് വരിനിന്നത്.

അവസരവാദത്തിന്‍െറ അസദുദ്ദീന്‍ മോഡല്‍
ആന്ധ്രയില്‍നിന്ന് തെലങ്കാനയെ മോചിപ്പിക്കുന്നതിനുള്ള പ്രക്ഷോഭം കൊടുമ്പിരി ക്കൊള്ളുന്ന കാലം. ദിനേനയെന്നോണം ഉസ്മാനിയ യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളുമായി പൊലീസ് ഏറ്റുമുട്ടുകയും നിരവധി പേര്‍ തെരുവുകളില്‍ മരിച്ചുവീഴുകയും ചെയ്തു. തെലങ്കാനയിലെ മുസ്ലിംകള്‍ ഒന്നടങ്കം സംസ്ഥാന പദവിക്കായുള്ള പോരാട്ടത്തില്‍ തെരുവിലിറങ്ങിയിട്ടും തെലങ്കാന കേന്ദ്രീകരിച്ച ഏക മുസ്ലിം പാര്‍ട്ടിയായ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്ന ഉവൈസിയുടെ പാര്‍ട്ടി തെലങ്കാന പ്രക്ഷോഭത്തോട് പുറംതിരിഞ്ഞുനിന്ന് പ്രക്ഷോഭത്തിനിറങ്ങിയ മുസ്ലിം ജനസാമാന്യത്തെയും വഞ്ചിച്ചു.

പാര്‍ലമെന്‍റില്‍ കക്ഷി ഭേദമന്യേ തെലങ്കാന മേഖലയില്‍നിന്നുള്ള എം.പിമാര്‍ സംസ്ഥാന പദവിക്കായി സഭയിലും നടുത്തളത്തിലും ബഹളം സൃഷ്ടിച്ചുകൊണ്ടിരുന്നപ്പോഴും സ്വന്തം നാട്ടിലെ മുസ്ലിം സമുദായത്തിന്‍െറ ഭാവി നിര്‍ണയിക്കുന്ന അതീവ ഗൗരവമേറിയ വിഷയത്തില്‍ മൗനം ഭജിച്ചു. ലോക്സഭയിലും രാജ്യസഭയിലും ആന്ധ്രയിലെയും തെലങ്കാനയിലെയും എം.പിമാര്‍ ചേരിതിരിഞ്ഞ് അങ്കത്തിനിറങ്ങിയിട്ടും മുറുകിയിട്ടും എല്ലാറ്റിലും വൈകാരിക വിക്ഷോഭം കാണിക്കുന്ന ഉവൈസി മാത്രം കുലുങ്ങിയില്ല. തെലങ്കാനക്ക് വേണ്ടി ശബ്ദമുയര്‍ത്താനോ നടുത്തളത്തിലിറങ്ങാനോ ഒരിക്കല്‍പോലും അദ്ദേഹം തയാറായില്ല. തെലങ്കാനക്കും ആന്ധ്രക്കും വേണ്ടിയുള്ള പരസ്പര പോര്‍വിളികള്‍ സഭാതലത്തില്‍ മുഴങ്ങിയപ്പോള്‍ തന്‍െറ സീറ്റില്‍ പതുങ്ങിയിരുന്ന് അസദുദ്ദീന്‍ എല്ലാവരെയും അമ്പരപ്പിച്ചുകളഞ്ഞു.

മോദിയുടെ ചിത്രം ചേര്‍ത്തുവെച്ച് യൂ ട്യൂബില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഉവൈസിയുടെ തീപ്പൊരി പ്രസംഗങ്ങള്‍ നിരന്തരം കേള്‍ക്കുകയും പങ്കുവെക്കുകയും ചെയ്യുന്നവര്‍ക്ക് തെലങ്കാനക്ക് വേണ്ടി അസദുദ്ദീന്‍ നടത്തിയ ചൂടേറിയ പ്രസംഗം മഷിയിട്ട് തെരഞ്ഞാല്‍ കാണില്ല. ഇങ്ങനെയൊരു സംസ്ഥാനമുണ്ടായാല്‍ തലസ്ഥാനമായേക്കാവുന്ന ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിക്കും എം.പിക്കും ആര്‍ജവത്തോടെ പറയാന്‍ ഒരു നിലപാടില്ലായിരുന്നു.

തങ്ങളുടെ വികസനം സ്വപ്നം കണ്ട തെലങ്കാനയിലെ മുസ്ലിം ജനസാമാന്യത്തില്‍നിന്ന് ഭിന്നമായിരുന്നു അസദുദ്ദീന്‍െറ ചിന്താഗതി. ആന്ധ്രക്കാര്‍ക്ക് മേല്‍ക്കൈ ഉള്ള തെലുഗുദേശം പാര്‍ട്ടിയുമായും കോണ്‍ഗ്രസുമായും മാറിമാറി ചേര്‍ന്നുനിന്ന് ഹൈദരാബാദ് നഗര ഭരണം കാലാകാലവും കുത്തകയാക്കി വെക്കാമെന്ന് വ്യാമോഹിച്ച അസദുദ്ദീന്‍ മാനസികമായി തെലങ്കാനയുണ്ടാകുന്നതിന് എതിരായിരുന്നു. അതുകൊണ്ടാണ് ഏത് നിലക്കും ആന്ധ്രയെ കേന്ദ്ര സര്‍ക്കാര്‍ വിഭജിക്കുമെന്ന ഘട്ടമത്തെിയപ്പോള്‍ പോലും തെലങ്കാനയുടെ കാര്യത്തില്‍ മുസ്ലിം ജനസാമാന്യം കൈക്കൊണ്ട നിലപാടിന് വിരുദ്ധമായി ഉവൈസി നിന്നത്.

തെലങ്കാനയെ മാത്രം വേറിട്ട ഒരു സംസ്ഥാനമാക്കി രായലസീമയെയും ആന്ധ്രയെയും ഒരുമിപ്പിച്ച് ആന്ധ്രപ്രദേശ് ആക്കി നിലനിര്‍ത്തിയാല്‍ മതിയെന്നായിരുന്നു തെലങ്കാനക്കാരുടെ ഐകകണ്ഠ്യേനയുള്ള ആവശ്യം. അതിന് വിരുദ്ധമായി ആന്ധ്ര വേറിട്ടും രായലസീമയും തെലങ്കാനയും ഒന്നിച്ചും നില്‍ക്കട്ടെയെന്നായിരുന്നു ആന്ധ്രക്കാരുടെ വാദം. ഈ ഘട്ടത്തിലും സ്വന്തം നാട്ടുകാരെ വഞ്ചിച്ച് ഉവൈസി ആന്ധ്ര ലോബിക്കൊപ്പം നിന്നു.

എന്നാല്‍, 1500 മനുഷ്യരുടെ രക്തസാക്ഷിത്വത്തിനൊടുവില്‍ തെലങ്കാന നിലവില്‍വരികയും രായലസീമ ആന്ധ്രക്കൊപ്പം ചേര്‍ക്കപ്പെടുകയും ചെയ്തതിന്‍െറ തൊട്ടു പിറ്റേന്ന് അവസരം നോക്കി അസദുദ്ദീന്‍ തെലങ്കാന രാഷ്ട്രസമിതി നേതാവ് കെ. ചന്ദ്രശേഖര റാവുവിനെ ബന്ധപ്പെട്ട് സഖ്യകക്ഷിയാകാന്‍ തയാറാണെന്ന സന്നദ്ധത അറിയിച്ചു. തെലങ്കാന പ്രസ്ഥാനത്തിലൂടെ സ്വന്തം വോട്ടുബാങ്കുണ്ടാക്കിയ ടി.ആര്‍.എസിന് ഉവൈസിയുടെ ആവശ്യം വേണ്ടിയിരുന്നില്ല. ഒടുവില്‍ തെലുഗുദേശത്തെയും കോണ്‍ഗ്രസിനെയും മാറിമാറിപ്പുല്‍കി നിലനിര്‍ത്തിയിരുന്ന ഹൈദരാബാദ് നഗരഭരണം ചന്ദ്രശേഖര റാവുവിന്‍െറ ടി.ആര്‍.എസ് മൃഗീയ ഭൂരിപക്ഷത്തോടെ കൈപ്പിടിയിലൊതുക്കുന്നത് നിസ്സഹയാനായി നോക്കിനില്‍ക്കാനേ ഉവൈസിക്ക് കഴിഞ്ഞുള്ളൂ.

ഈ സ്വാര്‍ഥതക്കപ്പുറത്ത് ഇന്ത്യന്‍ മുസ്ലിംകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വല്ല കാഴ്ചപ്പാടും ഉവൈസിക്കുണ്ടോ എന്നറിയാന്‍ പിതാവ് സലാഹുദ്ദീന്‍ ഉവൈസിയില്‍നിന്ന് കുടുംബസ്വത്തെന്നപോലെ പാരമ്പര്യമായി കിട്ടിയ മണ്ഡലത്തിലും അദ്ദേഹത്തിന്‍െറ പാര്‍ട്ടി കുത്തകയാക്കിവെച്ച ഹൈദരാബാദ് നഗരത്തിലെ വാര്‍ഡുകളിലുമൊന്ന് പോയി നോക്കിയാല്‍ മതി. സ്വന്തം മണ്ഡലത്തിലൂടെ മെട്രോ റെയില്‍ കൊണ്ടുപോകാന്‍പോലും കഴിയാതിരുന്ന ഉവൈസിയും പാര്‍ട്ടിയും സ്വന്തം തട്ടകമായ ഹൈദരാബാദിന്‍െറ വികസനത്തില്‍ വട്ടപ്പൂജ്യമാണ്. നഗരഭരണം കൂടി പാര്‍ട്ടിക്ക് നഷ്ടപ്പെട്ട് ഹൈദരാബാദിലിനിയൊന്നും ചെയ്യാനില്ലാത്ത ഉവൈസിക്ക് ശൂന്യമായി കിടക്കുന്ന ദേശീയ മുസ്ലിം രാഷ്ട്രീയത്തിന്‍െറ അമരത്ത് സ്വയം പ്രതിഷ്ഠിക്കുകയല്ലാതെ രക്ഷപ്പെടാന്‍ മറ്റു പോംവഴിയൊന്നുമില്ല.

ആപദ്ഘട്ടങ്ങളിലെ ബി.ജെ.പി രക്ഷകന്‍
മോദിയുടെ ബദ്ധ¥ൈവരിയെന്ന നിലയിലാണ് ഉവൈസി സ്വയം പ്രതിഷ്ഠിക്കാറുള്ളതെങ്കിലും ബി.ജെ.പിക്കെന്നും ആപദ്ഘട്ടങ്ങളിലെ രക്ഷകനാണ് അദ്ദേഹം. ബി.ജെ.പിക്കെതിരായ വോട്ടുകള്‍ ഏത് വിധേനയും ഭിന്നിപ്പിക്കുകയെന്ന ഗുജറാത്ത് തന്ത്രം ദേശീയതലത്തില്‍ പയറ്റാന്‍ ഏറെ സഹായകമാണ് ഉവൈസിയുടെ രാഷ്ട്രീയ നിലപാടുകള്‍. മഹാരാഷ്ട്രയില്‍ എന്‍.സി.പിക്കും കോണ്‍ഗ്രസിനും കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടുകളില്‍ ഉവൈസിയുണ്ടാക്കുന്ന പിളര്‍പ്പിന്‍െറ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് ബി.ജെ.പി -ശിവസേന സഖ്യം. കറന്‍സി നിരോധനത്തിനുശേഷവും ജനം മോദിയെ കൈവിട്ടില്ളെന്ന് തെളിയിക്കാന്‍ ബി.ജെ.പി ഉയര്‍ത്തിക്കാണിക്കുന്ന മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടിയുമായി ബി.ജെ.പി സഖ്യമുണ്ടാക്കി എന്നുകൂടി അറിയുമ്പോഴാണ് ഇവര്‍ തമ്മിലുള്ള യഥാര്‍ഥ ‘ശത്രുത’യുടെ ആഴം പിടികിട്ടുക.

മഹാരാഷ്ട്രയിലെ വിജയം പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വിദര്‍ഭയില്‍ ഉവൈസിയുമായുണ്ടാക്കിയ സഖ്യത്തെക്കുറിച്ച് മറാത്ത പത്രക്കാര്‍ ചോദിച്ചപ്പോള്‍ ബി.ജെ.പി നേതാവും മാനവവിഭവശേഷി മന്ത്രിയുമായ പ്രകാശ് ജാവ്ദേക്കറിന് മറുപടിയൊന്നുമുണ്ടായിരുന്നില്ല.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് പയറ്റിയതെങ്കിലും മുസ്ലിം സംഘടനകള്‍ ഒരുമിച്ചെടുത്ത തീരുമാനം ഉവൈസിക്കും ബി.ജെ.പിക്കും ഒരുപോലെ തിരിച്ചടിയായി.

ബി.ജെ.പിക്കെതിരെ മഹാസഖ്യമുള്ളപ്പോള്‍ താങ്കള്‍ ബിഹാര്‍ വിട്ടു പോകണമെന്ന് ബറേല്‍വികളുടെ ഇദാറെ ശരീഅയും ദയൂബന്ദികളുടെ ഇമാറതെ ശരീഅയും അഹ്ലെ ഹദീസും ഉവൈസിയോട് ആവശ്യപ്പെട്ടു. ഇതുമൂലം ഉവൈസിക്കും ബി.ജെ.പിക്കും ബിഹാറില്‍ പച്ചപിടിക്കാനായില്ല. ബിഹാറിലെ പ്രതീക്ഷകള്‍ തകര്‍ന്നുവെങ്കിലും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ സമാജ്വാദി പാര്‍ട്ടി കഴിഞ്ഞാല്‍ ഉവൈസിയിലാണ് അമിത് ഷായുടെയും ബി.ജെ.പിയുടെയും കണ്ണ്.

Show Full Article
TAGS:asdudheen uvaicy bjp 
News Summary - asadudheen uvaisy
Next Story