Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപാ​തി​രാ​സ​ഭ​യും...

പാ​തി​രാ​സ​ഭ​യും ച​രി​ത്ര​ത്തിെൻറ അ​പ​ഹാ​സ്യ​മാ​യ ആ​വ​ർ​ത്ത​ന​വും

text_fields
bookmark_border
പാ​തി​രാ​സ​ഭ​യും ച​രി​ത്ര​ത്തിെൻറ അ​പ​ഹാ​സ്യ​മാ​യ ആ​വ​ർ​ത്ത​ന​വും
cancel

ച​രി​ത്രം ആ​ദ്യം ദു​ര​ന്ത​മാ​യും പി​ന്നീ​ട് പ്ര​ഹ​സ​ന​മാ​യും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​മെ​ന്ന് പ​റ​ഞ്ഞ​ത് കാ​ൾ മാ​ർ​ക്സാ​ണ്. ജൂ​ൺ 30ന് ​വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി പാ​ർ​ല​മ​​െൻറ് മ​ന്ദി​ര​ത്തി​ലെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ഏ​കീ​കൃ​ത നി​കു​തി വി​ളം​ബ​ര​ത്തി​​െൻറ പേ​രി​ൽ അ​ര​ങ്ങേ​റി​യ​ത് ച​രി​ത്ര​ത്തി​​െൻറ അ​പ​ഹാ​സ്യ​മാ​യ ആ​വ​ർ​ത്ത​ന​മ​ല്ലാ​തെ മ​റ്റൊ​ന്നു​മാ​യി​രു​ന്നി​ല്ല. ചി​ല ച​രി​ത്ര​മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഒ​രു നാ​ടി​​െൻറ, അ​ല്ലെ​ങ്കി​ൽ ജ​ന​ത​യു​ടെ സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​മാ​യും നി​യ​തി​യു​ടെ നി​റ​വേ​റ്റ​ലാ​യും അ​ട​യാ​ള​പ്പെ​ടു​ത്താ​റു​ണ്ട്. 1947 ആ​ഗ​സ്​​റ്റ്​ 14ന് ​അ​ർ​ധ​രാ​ത്രി സം​ഭ​വി​ച്ച​ത് അ​താ​യി​രു​ന്നു. ഒ​ന്ന​ര നൂ​റ്റാ​ണ്ട് നീ​ണ്ട ബ്രി​ട്ടീ​ഷ്​ കോ​ള​നി​വാ​ഴ്ച​യി​ൽ​നി​ന്ന് ‘സ്വ​രാ​ജി’​ലേ​ക്കും പു​തി​യ ഇ​ന്ത്യ​യി​ലേ​ക്കു​മു​ള്ള സം​ഭ​വ​ബ​ഹു​ല​മാ​യ ഋ​തു​പ്പ​ക​ർ​ച്ച. ലോ​കം ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് നോ​ക്കി​ക്ക​ണ്ട മ​നോ​ജ്ഞ​മാ​യ ആ ​ച​രി​ത്ര​സ​ന്ധി​യെ, ച​ര​ക്കു​സേ​വ​ന നി​കു​തി എ​ന്ന പു​തി​യൊ​രു നി​കു​തി സ​​മ്പ്ര​ദാ​യ​ത്തി​​െൻറ പ്ര​ഖ്യാ​പ​ന​വു​മാ​യി സ​മീ​ക​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​ദ്ദേ​ഹ​ത്തി​​െൻറ പാ​ർ​ട്ടി​യും ന​ട​ത്തി​യ ഉ​ളു​പ്പി​ല്ലാ​യ്മ, ന​മ്മു​ടെ രാ​ജ്യം ക​ട​ന്നു​പോ​യ ച​രി​ത്ര​പ​ഥ​ങ്ങ​ളെ​യും അ​തി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങി​യ പോ​രാ​ളി​ക​ളെ​യും അ​പ​ഹ​സി​ക്കു​ന്ന പാ​ത​ക​മാ​യി​പ്പോ​യി.

ജി.​എ​സ്.​ടി ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ഇ​മ്മ​ട്ടി​ലൊ​രു പാ​തി​രാ​പാ​ർ​ല​മ​​െൻറ് സ​മ്മേ​ള​നം വി​ളി​ച്ചു​കൂ​ട്ടാ​ൻ പോ​കു​ന്നു എ​ന്ന് കേ​ട്ട​മാ​ത്ര​യി​ൽ​ത​ന്നെ രാ​ജ്യാ​ഭി​മാ​നി​ക​ൾ എ​തി​ർ​ത്തു പ​രാ​ജ​യ​പ്പെ​ടു​ത്തേ​ണ്ട​താ​യി​രു​ന്നു ആ ​നീ​ക്ക​ത്തെ. എ​ന്നാ​ൽ, സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​​െൻറ പൈ​തൃ​കം നെ​റ്റി​ത്ത​ട​ത്തി​ൽ മു​ദ്ര​ണം ചെ​യ്തു ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സു​കാ​ർ​ക്കു​പോ​ലും വി​ഷ​യ​ത്തി​​െൻറ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ട് പെ​ട്ടെ​ന്ന് പ്ര​തി​ക​രി​ക്കാ​നാ​യി​ല്ല. 11ാം മ​ണി​ക്കൂ​റി​ലാ​ണ് അ​വ​ർ​ക്ക് വി​വ​ര​മു​ദി​ച്ച​ത്. ച​ര​ക്കു -സേ​വ​ന നി​കു​തി സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ പ്ര​ക്രി​യ​യി​ലെ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യേ​ക്കാം. പ​ക്ഷേ,  രാ​ജ്യ​ത്തി​​െൻറ സ്വാ​ത​ന്ത്ര്യ​ല​ബ്​​ധി​യോ​ട് താ​ര​ത​മ്യം ചെ​യ്ത് മ​ഹ​ത്താ​യ ഒ​രു ദി​ന​ത്തി​​െൻറ പ​വി​ത്ര​ത ക​ള​ഞ്ഞു​കു​ളി​ക്കു​ന്ന​ത് ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ രാ​ഷ്​​ട്ര​ശി​ൽ​പി​ക​ളോ​ടു​ള്ള അ​നാ​ദ​ര​വും ധി​ക്കാ​ര​വു​മാ​ണ്. 

സ്വാ​ത​ന്ത്ര്യം അ​ർ​ധ​രാ​ത്രി​യി​ൽ പു​ല​രേ​ണ്ടി​വ​ന്ന​തു​ത​ന്നെ പു​രോ​ഗ​മ​ന​വാ​ദി​യാ​യ നെ​ഹ്റു​വി​​െൻറ​മേ​ൽ ഏ​തോ ജ്യോ​തി​ഷി ദുഃ​സ്വാ​ധീ​നം ചെ​ലു​ത്തി​യ​തു​കൊ​ണ്ടാ​ണെ​ന്ന് പ​റ​ഞ്ഞു​കേ​ൾ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ഏ​ത് അ​ന്ത്യ​യാ​മ​ത്തെ​യും ചൈ​ത​ന്യ​വ​ത്താ​ക്കാ​ൻ ശേ​ഷി​യും ധി​ഷ​ണ​യു​മു​ള്ള രാ​ഷ്​​ട്രീ​യ അ​വ​ധൂ​ത​രു​ടെ ശ​ക്ത​മാ​യ നി​ര പാ​തി​രാ​വി​ലെ ആ ​സ്വാ​ത​ന്ത്ര്യ കൈ​യേ​ൽ​പി​നെ 35 കോ​ടി ജ​ന​ത​യു​ടെ സ്വ​പ്ന​ഭ​രി​ത​മാ​യ ഉ​ത്സ​വ​മാ​ക്കി​മാ​റ്റി​യെ​ടു​ത്തു. ജ​വ​ഹ​ൽ​ലാ​ൽ നെ​ഹ്റു, സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യ് പ​ട്ടേ​ൽ, അ​ബു​ൽ ക​ലാം ആ​സാ​ദ്, ഡോ. ​അം​ബേ​ദ്ക​ർ, ഡോ. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ, രാ​ജാ​ജി, റ​ഫി അ​ഹ്​​മ​ദ് കി​ദ്വാ​യി...​കാ​ല​ഘ​ട്ട​ത്തെ കൈ​ക്കു​മ്പി​ളി​ലൊ​തു​ക്കി​യ എ​ത്ര​യെ​ത്ര രാ​ഷ്​​ട്രീ​യ മ​നീ​ഷി​ക​ൾ ആ ​മു​ഹൂ​ർ​ത്ത​ത്തി​ൽ സം​ഗ​മി​ച്ചു! ആ​ളി​ക്ക​ത്തി​യ വ​ർ​ഗീ​യാ​ഗ്​​നി അ​ണ​ക്കാ​ൻ മ​ഹാ​ത്മ​ജി ക​ൽ​ക്ക​ത്ത​യി​ലെ​യും ന​വ​ഖാ​ലി​യി​ലെ​യും ഗ​ല്ലി​ക​ളി​ൽ വ്ര​ണി​ത​ഹൃ​ദ​യ​നാ​യി ഓ​ടി​ന​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ങ്കി​ലും സ്വാ​ത​ന്ത്ര്യം വ​ന്ന​ണ​ഞ്ഞ ആ​ഹ്ലാ​ദാ​തി​രേ​ക​ത്താ​ൽ രാ​ജ്യം അ​ന്നു​റ​ങ്ങി​യി​ല്ല.

ഭ​ര​ണ​ഘ​ട​ന നി​ർ​മാ​ണ​സ​ഭ​യി​ലെ 296 അം​ഗ​ങ്ങ​ൾ (മൊ​ത്തം 389 അം​ഗ​ങ്ങ​ളി​ൽ ശേ​ഷി​ക്കു​ന്ന​വ​ർ പാ​കി​സ്​​താ​നി​ലേ​ക്ക് ചേ​ക്കേ​റി​യി​രു​ന്നു) ആ​ഗ​സ്​​റ്റ്​ 14െൻ​റ അ​ർ​ധ​രാ​ത്രി പാ​ർ​ല​മ​​െൻറി​​െൻറ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത് ബ്രി​ട്ടീ​ഷ്കാ​രി​ൽ​നി​ന്ന് അ​ധി​കാ​രം കൈ​യേ​ൽ​ക്കാ​നാ​ണ്. ഇ​ന്ത്യ​ൻ ജ​ന​ത​ക്ക് അ​തി​​െൻറ സ്വാ​ത​ന്ത്ര്യ​വും പ​ര​മാ​ധി​കാ​ര​വും വീ​ണ്ടു​കി​ട്ടി എ​ന്ന് ലോ​ക​ത്തെ അ​റി​യി​ക്കാ​ൻ. അ​ന്നാ​ണ് ആ​ധു​നി​ക ഇ​ന്ത്യ കേ​ട്ട ഏ​റ്റ​വും സാ​ര​സ​മ്പ​ന്ന​വും സ്വ​പ്ന​ഭ​രി​ത​വു​മാ​യ വാ​ഗ്ധോ​ര​ണി ജ​വ​ഹ​ർ​ലാ​ലി​ൽ​നി​ന്ന് ലോ​കം ശ്ര​വി​ച്ച​ത്. ‘Long years ago we made a tryst with destiny -സം​വ​ത്സ​ര​ങ്ങ​ൾ​ക്കു മു​മ്പ് വി​ധി​യു​മാ​യി നാം ​സ​മാ​ഗ​മി​ച്ചി​രു​ന്നു...’ എ​ന്ന് തു​ട​ങ്ങു​ന്ന ച​രി​ത്ര​ത്തി​​െൻറ കു​ഞ്ഞേ​ടു​ക​ളി​ൽ ത​ങ്ക​ലി​പി​ക​ളി​ൽ കു​റി​ച്ചി​ട്ട ആ ​പ്ര​സം​ഗ​ത്തി​​െൻറ സ്​​ഥാ​ന​ത്ത് വെ​ക്കാ​ൻ 2017ൽ  ​മോ​ദി​യു​ടെ പ​ക്ക​ൽ എ​ന്താ​ണു​ണ്ടാ​യി​രു​ന്ന​ത്? ‘ഗു​ഡ് ആ​ൻ​ഡ്​ സിം​പ്ൾ ടാ​ക്സ്​’ (‘ന​ല്ല​തും ല​ളി​ത​വു​മാ​യ നി​കു​തി’) എ​ന്ന പ്ര​യോ​ഗം മാ​ത്രം.

 നെ​ഹ്റു ഓ​ർ​മി​പ്പി​ച്ച​തു​പോ​ലെ,  ‘‘ഘ​ടി​കാ​ര​ത്തി​ൽ പാ​തി​രാ​മ​ണി മു​ഴ​ങ്ങി​യ​പ്പോ​ൾ, ലോ​കം ഉ​റ​ങ്ങി​ക്കി​ട​ന്ന നേ​ര​ത്ത്  ഇ​ന്ത്യ ജീ​വി​ത​ത്തി​ലേ​ക്കും സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കും ഉ​ണ​ർ​ന്നു... ച​രി​ത്ര​ത്തി​ൽ അ​ത്യ​പൂ​ർ​വ​മാ​യേ അ​മ്മ​ട്ടി​ലൊ​രു നി​മി​ഷം ക​ട​ന്നു​വ​രൂ.’’ വ​രാ​നി​രി​ക്കു​ന്ന കാ​ല​ത്തെ പ്ര​ചോ​ദി​പ്പി​ക്കാ​നും രാ​ജ്യ​വാ​സി​ക​ളി​ൽ ദേ​ശീ​യ​ബോ​ധം അ​ങ്കു​രി​പ്പി​ക്കാ​നു​മാ​ണ് സ​ഹൃ​ദ​യ​നാ​യ നെ​ഹ്റു ദി​വ​സ​ങ്ങ​ളോ​ളം ഉ​റ​ക്ക​മി​ളച്ച് ഉ​ള്ള​കം തൊ​ട്ടു​ണ​ർ​ത്തു​ന്ന വാ​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. 70 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ പ​രി​ഷ്കാ​ര​മാ​ണി​തെ​ന്നും സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യി പ​ട്ടേ​ൽ 500ലേ​റെ വ​രു​ന്ന നാ​ട്ടു​രാ​ജ്യ​ങ്ങ​ളെ ഉ​ദ്ഗ്ര​ഥി​പ്പി​ച്ച​തി​ന് സ​മാ​ന​മാ​ണി​തെ​ന്നു​മൊ​ക്കെ മോ​ദി ത​​​െൻറ പ്ര​തി​ച്ഛാ​യ​നി​ർ​മി​തി​ക്കു​വേ​ണ്ടി ത​ട്ടി​വി​ടു​മെ​ങ്കി​ലും ന​മ്മു​ടെ ധ​ന​മ​ന്ത്രി തോ​മ​സ്​ ഐ​സ​ക് പ​റ​ഞ്ഞ​താ​ണ് ശ​രി:  വാ​റ്റി​​െൻറ അ​ടു​ത്ത​പ​ടി മാ​ത്ര​മാ​ണി​ത്; ഇ​ത്ര​മാ​ത്രം ആ​ഘോ​ഷി​ക്കാ​ൻ ഇ​ന്ത്യാ ച​രി​ത്ര​ത്തി​ൽ പു​തു​യു​ഗം തു​റ​ക്കു​ന്ന സം​ഭ​വ​മൊ​ന്നു​മ​ല്ല. 
ക്രെ​ഡി​റ്റ്​ ആ​ർ​ക്ക്​?

പ​ക്ഷേ, ന​രേ​ന്ദ്ര മോ​ദി​ക്ക് ഇ​ന്നാ​ട്ടി​​െൻറ ച​രി​ത്ര​ത്തോ​ട​ല്ല, സ്വ​ന്തം പ്ര​തി​ച്ഛാ​യ​യോ​ടാ​ണ് പ്ര​തി​ബ​ദ്ധ​ത​യെ​ന്ന് വീ​ണ്ടും സ​മ​ർ​ഥി​ക്ക​പ്പെ​ടു​ക​യാ​ണി​വി​ടെ. കി​ട്ടി​യ അ​വ​സ​രം മു​ഖം മി​നു​ക്കാ​ൻ മു​ത​ലെ​ടു​ത്തു അ​ദ്ദേ​ഹ​വും പി​ണി​യാ​ളു​ക​ളും. അ​പ​ഹാ​സ്യ​മാ​യ ഇ​ത്ത​രം രാ​ഷ്​​ട്രീ​യ അ​ഭ്യാ​സ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ഉൗ​ർ​ന്നു​കൂ​ടു​ന്ന അ​ൽ​പ​ത്തം കാ​ണാ​തെ വ​യ്യ. ച​ര​ക്കു​സേ​വ​ന നി​കു​തി എ​ന്ന​ത് ഹി​ന്ദു​ത്വ​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യ​ല്ല. ആ​ർ.​എ​സ്.​എ​സ്​ മ​സ്​​തി​ഷ്ക​ങ്ങ​ൾ ഈ​ദി​ശ​യി​ൽ ഇ​തു​വ​രെ ഒ​രു ഗ​വേ​ഷ​ണ​വും ന​ട​ത്തി​യ​താ​യി കേ​ട്ടി​ട്ടി​ല്ല. തൊ​ണ്ണൂ​റു​ക​ളി​ൽ മ​ൻ​മോ​ഹ​ൻ സി​ങ്ങി​​െൻറ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം​കു​റി​ച്ച സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ളി​ലെ ഒ​രി​ന​മാ​യി​രു​ന്നു ഏ​കീ​കൃ​ത നി​കു​തി ഘ​ട​ന. അ​തി​നു മു​മ്പു​ത​ന്നെ, 1986ൽ ​നി​കു​തി ഘ​ട​ന പ​രി​ഷ്ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്ന​ത്തെ ധ​ന​മ​ന്ത്രി വി.​പി. സി​ങ് നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. 2006ലെ ​ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് ജി.​എ​സ്.​ടി​യെ​ക്കു​റി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം വ​രു​ന്ന​ത്. തു​ട​ർ​ന്ന്, 2011ൽ ​പ്ര​ണ​ബ് മു​ഖ​ർ​ജി ബി​ൽ കൊ​ണ്ടു​വ​ന്നു.

രാ​ജ്യ​ത്തി​ന് ഏ​കീ​കൃ​ത നി​കു​തി ഘ​ട​ന 2010ഓ​ടെ പ്രാ​ബ​ല്യ​ത്തി​ൽ വ​ര​ണ​മെ​ന്നാ​യി​രു​ന്നു ചി​ദം​ബ​രം സ്വ​പ്നം ക​ണ്ടി​രു​ന്ന​ത്. പ​ക്ഷേ, അ​ന്തി​മ​തീ​രു​മാ​നം പി​ന്നെ​യും വൈ​കി. അ​ങ്ങ​നെ​യാ​ണ് 2015 മേ​യ് ആ​റി​ന് ജി.​എ​സ്.​ടി ബി​ല്ലി​നാ​യു​ള്ള ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി പാ​ർ​ല​മ​​െൻറ് പാ​സാ​ക്കു​ന്ന​ത്. ബി​ല്ലി​​െൻറ പി​തൃ​ത്വം ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യോ സ​ർ​ക്കാ​റോ അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​ലോ അ​വ​ത​ര​ണ​ദി​നം കൊ​ണ്ടാ​ട​പ്പെ​ടു​ന്ന​തി​ലോ അ​ർ​ഥ​മി​ല്ല. കോ​ൺ​ഗ്ര​സി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള യു.​പി.​എ സ​ർ​ക്കാ​റി​നാ​ണ് പു​തി​യ നി​കു​തി പ​രി​ഷ്കാ​ര​ത്തി​​െൻറ െക്ര​ഡി​റ്റി​ൽ സിം​ഹ​ഭാ​ഗ​വും അ​വ​കാ​ശ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, പു​തി​യ നി​കു​തി സ​മ്പ്ര​ദാ​യ​ത്തി​​െൻറ ഗു​ണ​ദോ​ഷ​ങ്ങ​ൾ അ​നു​ഭ​വി​ക്കാ​നി​രി​ക്കു​ന്നേ​യു​ള്ളൂ. രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി പാ​തി​രാ​സ​മ്മേ​ള​ന​ത്തി​ൽ ചി​ല മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​ക്ക​ഴി​ഞ്ഞു. നി​ര​ന്ത​ര​മാ​യ അ​വ​ലോ​ക​ന​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്ന അ​ദ്ദേ​ഹ​ത്തി​​െൻറ ഓ​ർ​മ​പ്പെ​ടു​ത്ത​ലി​ൽ, മു​ന്നി​ൽ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക വാ​യി​ച്ചെ​ടു​ക്കാം.

1947ൽ ​രാ​ജ്യ​ത്തി​ന്​ രാ​ഷ്​​ട്രീ​യ സ്വാ​ത​ന്ത്ര്യം ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ഴാ​ണ് സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യം കി​ട്ടു​ന്ന​തെ​ന്ന മ​ന്ത്രി വെ​ങ്ക​യ്യ​നാ​യി​ഡു​വി​​െൻറ വാ​ദം വാ​യാ​ടി​ത്ത​ത്തി​ൽ ക​വി​ഞ്ഞൊ​ന്നു​മ​ല്ല. ഉ​ദാ​രീ​ക​ര​ണ ന​യ​ങ്ങ​ൾ​ക്കാ​യി നി​ല​കൊ​ള്ളു​ന്ന പ്ര​ശ​സ്​​ത​മാ​യ ‘ദി ​ഇ​ക​ണോ​മി​സ്​​റ്റ് ’ വാ​രി​ക ജി.​എ​സ്.​ടി​യെ വി​ല​യി​രു​ത്തു​ന്ന​ത് ഇ​ങ്ങ​നെ: സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ങ്കി​ലും ച​ര​ക്കു സേ​വ​ന നി​കു​തി അ​നാ​വ​ശ്യ​മാ​യി സ​ങ്കീ​ർ​ണ​ത നി​റ​ഞ്ഞ​തും  ഉ​ദ്യോ​ഗ​സ്​​ഥ ദു​ഷ്പ്ര​ഭു​ത്വം അ​ട​ങ്ങി​യ​തും കാ​ര്യ​ക്ഷ​മ​ത​ക്ക് കോ​ട്ടം ത​ട്ടി​ക്കു​ന്ന​തു​മാ​ണെ​ന്ന് ചു​രു​ക്കം. 
ധ്രു​വീ​കൃ​ത ഇ​ന്ത്യ

 സ്വാ​ത​ന്ത്ര്യ​ത്തി​​െൻറ ര​ജ​ത ജൂ​ബി​ലി കൊ​ണ്ടാ​ടാ​ൻ 72 ആ​ഗ​സ്​​റ്റ്​ 14നും ​ക​ന​ക ജൂ​ബി​ലി​ക്കാ​യി 97  ആ​ഗ​സ്​​റ്റ്​ 14നും ​അ​ർ​ധ​രാ​ത്രി​യി​ൽ പാ​ർ​ല​മ​​െൻറി​​െൻറ ഇ​രു​സ​ഭ​ക​ളും ഒ​രു​മി​ച്ചു ചേ​ർ​ന്ന​പ്പോ​ൾ വ​ലി​യൊ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ലും തു​ട​ർ​പ്ര​യാ​ണ​ത്തി​ലെ ദി​ശ നി​ർ​ണ​യി​ക്ക​ലും അ​തു​ൾ​വ​ഹി​ച്ചി​രു​ന്നു. 47ലെ ​ച​രി​ത്ര​സം​ഭ​വം കേ​ട്ട​റി​ഞ്ഞ അ​നു​ഭ​വം മാ​ത്ര​മു​ള്ള ത​ല​മു​റ​ക​ൾ​ക്ക് സ​ഭ​യി​ലെ പു​ന​രാ​വി​ഷ്കാ​ര​ങ്ങ​ൾ കു​ളി​ർ​മ പ​ക​ർ​ന്നു. പു​തി​യൊ​രു അ​വ​ബോ​ധം സൃ​ഷ്​​ടി​ച്ചു. സ്വാ​ത​ന്ത്ര്യ​ത്തി​​െൻറ അ​മ്പ​താ​ണ്ട് ആ​ഘോ​ഷി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ ന​ട​ത്തി​യ ഒ​രു​ക്ക​ങ്ങ​ൾ പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ക്കി. തൊ​ണ്ണൂ​റു​ക​ളു​ടെ അ​ന്ത്യ​ത്തി​ൽ രാ​ഷ്​​ട്രീ​യ​മാ​യി രാ​ജ്യം  ശി​ഥി​ല​മാ​യി​രു​ന്നു​വെ​ങ്കി​ലും ഹൃ​ദ​യം​കൊ​ണ്ട് ഒ​ന്നാ​യി​രു​ന്നു​വെ​ന്ന് പാ​തി​രാ​പ​രി​പാ​ടി​യു​ടെ ആ​വേ​ശം തെ​ളി​യി​ച്ചു. അ​ഴി​മ​തി​ക്കും വ​ർ​ഗീ​യ​ത​ക്കും ജാ​തീ​യ​ത​ക്കും രാ​ഷ്​​ട്രീ​യ​ത്തി​​െൻറ ക്രി​മി​ന​ൽ​വ​ത്ക​ര​ണ​ത്തി​നും എ​തി​രെ പോ​രാ​ടാ​ൻ അ​ന്ന​ത്തെ രാ​ഷ്​​ട്ര​പ​തി കെ.​ആ​ർ. നാ​രാ​യ​ണ​ൻ ന​ട​ത്തി​യ ആ​ഹ്വാ​നം, 1947ൽ ​രാ​ഷ്​​ട്ര​ത്തി​​െൻറ ഉ​ണ്മ​യി​ലേ​ക്കും സ​നാ​ത​ന ചി​ന്ത​ക​ളു​ടെ അ​ന്ത​സ്സ​ത്ത​യി​ലേ​ക്കും അ​ലി​ഞ്ഞു​ചേ​രാ​ൻ  ഉ​ദ്ബോ​ധി​പ്പി​ച്ച ഡോ. ​എ​സ്.​ രാ​ധാ​കൃ​ഷ്ണ​​​െൻറ വാ​ക്കു​ക​ളു​ടെ പ്ര​തി​ധ്വ​നി​യാ​യാ​ണ് പ​ല​രും ശ്ര​വി​ച്ച​ത്.  ഐ.​കെ. ഗു​ജ​റാ​ലാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി. ഭീം​സെ​ൻ ജോ​ഷി ‘വ​ന്ദേ​മാ​ത​ര’​വും ല​താ മ​ങ്കേ​ഷ്ക​ർ ‘സാ​രേ ജ​ഹാം​സെ അ​ച്ഛാ’​യും ആ​ല​പി​ച്ച നി​മി​ഷം ച​രി​ത്രം ത​ന്മ​യ​ത്വ​ത്തോ​ടെ പു​ന$​സൃ​ഷ്​​ടി​ച്ചു. എ​ന്നാ​ൽ, ഈ ​ജൂ​ലൈ ഒ​ന്നി​​െൻറ പു​ല​രി രാ​ജ്യം മാ​ന​സി​ക​മാ​യി എ​ത്ര ഭി​ന്നി​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്ന് ലോ​ക​ത്തി​ന് കാ​ട്ടി​ക്കൊ​ടു​ത്തു. പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ​ല്ലാം സ​മ്മേ​ള​നം ബ​ഹി​ഷ്ക​രി​ച്ച​തോ​ടെ, ജി.​എ​സ്.​ടി വി​ളം​ബ​ര വേ​ദി കേ​വ​ല​മൊ​രു ച​ട​ങ്ങാ​യി മാ​റി.  

ഇ​ന്ത്യ എ​ന്ന ആ​ശ​യം​ത​ന്നെ അ​വ​താ​ള​ത്തി​ലാ​വു​ക​യും പൗ​ര​ന്മാ​ർ ജീ​വ​സു​ര​ക്ഷ​ക്കാ​യി ആ​കാ​ശ​ത്തേ​ക്ക് മാ​ത്രം കൈ​യു​യ​ർ​ത്തേ​ണ്ടി​വ​രു​ക​യും ചെ​യ്യു​ന്ന അ​ഭി​ശ​പ്ത​വും അ​തി​സ​ങ്കീ​ർ​ണ​വു​മാ​യ ദ​ശാ​സ​ന്ധി​യി​ലൂ​ടെ രാ​ജ്യം ക​ട​ന്നു​പോ​കു​മ്പോ​ൾ, ഒ​ന്നും സം​ഭ​വി​ച്ചി​ല്ല എ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നും ഉ​യ​ര​ത്തി​ലേ​ക്കാ​ണ് ഗ​മ​നം എ​ന്ന് ലോ​ക​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​മു​ള്ള ന​രേ​ന്ദ്ര മോ​ദി​യു​ടെ സൃ​ഗാ​ല​ബു​ദ്ധി​യാ​ണ് ഇ​തു​പോ​ലു​ള്ള ഗി​മ്മി​ക്കു​ക​ളു​ടെ പി​ന്നി​ൽ. വൈ​കി​യെ​ങ്കി​ലും അ​ത് തി​രി​ച്ച​റി​ഞ്ഞ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ അ​ഭി​ന​ന്ദ​ന​മ​ർ​ഹി​ക്കു​ന്നു. മ​നു​ഷ്യ​ജീ​വ​ന്​ പു​ല്ലു​വി​ല ക​ൽ​പി​ക്കാ​ത്ത കാ​ട​ത്തം ഭ​ര​ണ​കൂ​ട​ത്തി​​െൻറ  അം​ഗീ​കൃ​ത രാ​ഷ്​​ട്രീ​യ പ്ര​ത്യ​യ​ശാ​സ്​​ത്ര​മാ​യി മാ​റു​ക​യും മ​ത​ത്തി​​െൻറ​യും ജാ​തി​യു​ടെ​യും പേ​രി​ൽ ന​ര​മേ​ധ​ങ്ങ​ൾ നി​ർ​വി​ഘ്നം തു​ട​രു​ക​യും ചെ​യ്യു​ന്ന ഒ​രു രാ​ജ്യ​ത്ത് എ​ന്ത് പ​രി​ഷ്ക​ര​ണ​ങ്ങ​ൾ, ഏ​ത് അ​ർ​ധ​രാ​ത്രി കൊ​ണ്ടു​വ​ന്നാ​ലും  സ്വാ​സ്​​ഥ്യ​വും അ​ഭി​വൃ​ദ്ധി​യും പു​ല​രാ​ൻ പോ​കു​ന്നി​ല്ല എ​ന്ന തി​രി​ച്ച​റി​വ് എ​ന്നു​ണ്ടാ​കു​ന്നു​വോ അ​പ്പോ​ഴേ രാ​ജ്യം മു​ന്നോ​ട്ടു സ​ഞ്ച​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​മ​ര​ത്തി​രി​ക്കു​ന്ന​വ​ർ ഇ​നി​യെ​ങ്കി​ലും മ​ന​സ്സി​ലാ​ക്ക​ട്ടെ.
l

Show Full Article
TAGS:gst nda KR NARAYAN india malayalam news 
News Summary - article on special session of gst
Next Story