മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു
text_fields‘കുഞ്ഞാലിമരക്കാരി’ലൂടെ ആദ്യ ഗാനം റെക്കോഡ് ചെയ്യപ്പെട്ടെങ്കിലും ആദ്യം പുറത്തുവന്നത് എക്കാലവും മലയാളി നെഞ്ചേറ്റുന്ന, ‘കളിത്തോഴനി’ലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി മധുമാസ ചന്ദ്രിക വന്നു’ എന്ന ഗാനമായിരുന്നു.
ഭാവഗായകൻ ജയചന്ദ്രന് ഭാഷകവഗായകൻ ജയചന്ദ്രന് ഭാഷകളുടെ അതിർവരമ്പുകളില്ലായിരുന്നു. നിരവധി തവണ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡും നേടുമ്പോൾ അതിനൊപ്പം ഇതര ഭാഷകളിലെ മികച്ച ഗായകൻ എന്ന പട്ടംകൂടി അദ്ദേഹം എടുത്തണിഞ്ഞു. ജീവിതത്തിൽ പതിനാറായിരത്തോളം പാട്ടുകൾ ആ ഭാവഗായകനിലൂടെ ലോകം കേട്ടു. ആ കാതുകളിൽ എല്ലാം ഇന്ന് ജയചന്ദ്രന്റെ പാട്ടുകൾ അനശ്വരമാവുകയാണ്. ‘കുഞ്ഞാലിമരക്കാരി’ലൂടെ ആദ്യ ഗാനം റെക്കോഡ് ചെയ്യപ്പെട്ടെങ്കിലും ആദ്യം പുറത്തുവന്നത് എക്കാലവും മലയാളി നെഞ്ചേറ്റുന്ന, ‘കളിത്തോഴനി’ലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി മധുമാസ ചന്ദ്രിക വന്നു’ എന്ന ഗാനമായിരുന്നു.
പലപ്പോഴും അഭിനേതാവായി വന്നും ജയചന്ദ്രൻ പ്രേക്ഷക മനസ്സിൽ ഇടംനേടി.എറണാകുളം ജില്ലയിലെ രവിപുരത്ത് 1944 മാർച്ച് മൂന്നിനാണ് പി. ജയചന്ദ്രൻ ജനിച്ചത്. പിന്നീട് തൃശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി.
പാലിയം സ്കൂൾ, ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട നാഷനൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ക്രൈസ്റ്റ് കോളജിൽനിന്ന് ബിരുദം കരസ്ഥമാക്കി. നാഷനൽ ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗം വായന, ലളിതഗാനം എന്നിവയിൽ സമ്മാനങ്ങൾ നേടി. 1958ൽ സംസ്ഥാന യുവജനമേളക്കിടെയാണ് ജയചന്ദ്രൻ യേശുദാസിനെ കണ്ടുമുട്ടുന്നത്. മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോൾ ആ വർഷംതന്നെ മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് കരസ്ഥമാക്കിയത് ജയചന്ദ്രനായിരുന്നു.
‘പണിതീരാത്ത വീട്’ എന്ന സിനിമയിൽ ആലപിച്ച ‘നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ’ എന്ന ഗാനത്തിന് 1972ലെ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി ജയചന്ദ്രനെ തേടിയെത്തി. എം.എസ്. വിശ്വനാഥിന്റേതായിരുന്നു സംഗീതം. എം.എസ് തന്നെയാണ് ജയചന്ദ്രന് തമിഴിലേക്കുള്ള വഴി തുറക്കുന്നതും. 1973ൽ ‘മണിപ്പയൽ’ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോൽ...’ എന്നതായിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം. ‘ബന്ധനം’ എന്ന സിനിമയിലെ ‘രാഗം ശ്രീരാഗം’ എന്ന ഗാനത്തിലൂടെ 1978ൽ അദ്ദേഹത്തെ തേടി വീണ്ടും സംസ്ഥാന അവാർഡ് എത്തി. ജി. ദേവരാജൻ സംഗീതം നൽകിയ ‘ശ്രീ നാരായണ ഗുരു’ എന്ന ചിത്രത്തിലെ ‘ശിവശങ്കര സർവ്വ ശരണ്യ വിഭോ’ എന്ന ഗാനത്തിനായിരുന്നു ജയചന്ദ്രൻ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കുന്നത്.
1984ൽ വിജയകാന്ത്-രേവതി എന്നിവർ മുഖ്യകഥാപാത്രമായി പുറത്തിറങ്ങിയ ‘വൈദേഹി കാത്തിരുന്താൾ’ എന്ന ചിത്രത്തിൽ ഇളയരാജ സംഗീതമിട്ട ‘രാസാത്തി ഉന്നെ കാണാതെ നെഞ്ച്’ ഭാഷാഭേദമന്യേ ആസ്വാദകർ നെഞ്ചിലേറ്റി. 2008ൽ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ഹിന്ദി ഗാനരംഗത്തും ജയചന്ദ്രൻ തന്റെ സാന്നിധ്യം അറിയിച്ചു. 2020ൽ ജെ.സി ഡാനിയേൽ പുരസ്കാരം നൽകി കേരളം വീണ്ടും ആ ഭാവഗായകനെ സ്നേഹമറിയിച്ചു. മരണം എന്ന യഥാർഥ്യത്തിന് മുന്നിൽ ജയചന്ദ്രൻ മറഞ്ഞുപോയെങ്കിലും എക്കാലവും അദ്ദേഹത്തിന്റെ മധുരശബ്ദത്തിൽ പിറന്ന ഓരോ ഗാനവും ആസ്വാദക മനസ്സുകളിൽ അനശ്വരമായി നിലനിൽക്കും...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.