പൗരയോ​ഗം

07:13 AM
05/04/2020

‘ഭ​ഗ്​​വാ മേം ​ലോ​ക്​ ക​ല്യാ​ൺ’. കു​റ​ച്ചു​നാ​ൾ​ മു​മ്പ്​ ട്വി​റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഹാ​ഷ്​ ടാ​ഗാ​ണി​ത്. ‘കാ​ഷാ​യ വേ​ഷ​ത്തി​ലൂ​ടെ പൊ​തു​ജ​ന ന​ന്മ’ എ​ന്ന്​​ സാ​മാ​ന്യ​മാ​യി ​െമാ​ഴി​മാ​റ്റാം. സാ​മൂഹിക​പ്ര​വ​ർ​ത്ത​നം തൊഴിലാ​യി അ​ധഃ​പ​തി​ച്ച ഇ​ക്കാ​ല​ത്ത്​ ഇ​ത്ത​രം പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക്​ വ​ലി​യ പ്ര​സ​ക്​​തി​യു​ണ്ട്. സ​ന്യാ​സവ​ഴി​യി​ലെ ഇൗ ​രാ​ഷ്​​ട്രീ​യജീ​വി​തം എ​ത്ര​ക​ണ്ട്​ പ്രാ​യോ​ഗി​ക​മാ​ണെ​ന്നുചോ​ദി​ച്ചാ​ൽ, രാ​ഷ്​​ട്രീ​യയോ​ഗി​ക​ൾ​ക്ക്​ അ​ത്​ സാ​ധ്യ​മാ​ണ്​ എ​ന്നുത​ന്നെ ഉ​ത്ത​രം. 
യോ​ഗ അ​ഭ്യ​സി​ക്കു​ക​യും അ​തി​​െൻറ ത​ത്ത്വ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന ധ്യാ​ന​നി​ര​ത​നാ​യ സ​ന്യാ​സി; അ​താ​ണ്​ യോ​ഗി. ഇൗ ​ഹാ​ഷ്​ ടാ​ഗി​നു​ട​മ​യും ഒ​രു യോ​ഗി ത​ന്നെ​. പ​​േക്ഷ, അ​ത്​ സാ​ക്ഷാ​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥാ​ണെ​ന്ന​റി​യു​േ​മ്പാ​ൾ ‘യോ​ഗി’​യെ സം​ബ​ന്ധി​ച്ച മേ​ൽ നി​ർ​വ​ച​ന​ങ്ങ​ളൊ​ക്കെ​യും ത​കി​ടം മ​റി​യും. സം​ശ​യ​മു​ള്ള​വ​ർ ആ ​ഹാ​ഷ്​ ടാ​ഗി​ന​ടി​യി​ൽ കു​റി​ച്ച വ​രി​ക​ളി​ലൂ​ടെ​യൊ​ന്ന്​ ക​േ​​ണ്ണാ​ടി​ച്ചാ​ൽ മ​തി. അതി​ങ്ങ​നെ​യാ​യി​രു​ന്നു: ‘പൊ​തു​ജ​ന സേ​വ​ന​ത്തി​നാ​യു​ള്ള ഒ​രു സ​ന്യാ​സി​യു​ടെ നി​ര​ന്ത​ര പ​രി​ശ്ര​മ​ങ്ങ​ളെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​താ​രോ, അ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടും’. 

പൗ​ര​ത്വപ്ര​ക്ഷോ​ഭ​ക​ർ​ക്കു​നേ​രെ യോ​ഗി​യു​ടെ പൊ​ലീ​സ്​ വെ​ടി​യു​തി​ർ​ത്ത​തി​നെ വി​മ​ർ​ശി​ച്ച പ്രി​യ​ങ്ക ഗാ​ന്ധി​ക്കു​ള്ള മ​റു​പ​ടി​യാ​ണി​ത്. ഇ​നി​യും ഇ​വി​ടെ കി​ട​ന്ന്​ ഒ​ച്ച​വെ​ച്ചാ​ൽ അ​ടി​വീഴു​മെ​ന്നാ​ണ്​ ഭീ​ഷ​ണി. അ​ങ്ങ​നെ പ​റ​യാ​നും പി​ന്നീ​ട​ത്​ ചെ​യ്യാ​നും ഒ​രു സം​സ്​​ഥാ​ന മു​ഖ്യ​മ​ന്ത്രി​ക്ക്​ അ​ധി​കാ​ര​മു​ണ്ടോ എ​ന്ന ചോ​ദ്യ​മൊന്നും യോ​ഗി​യു​ടെ കാ​ര്യ​ത്തി​ൽ ​പ്ര​സ​ക്​​തമേയല്ല. കാ​ര​ണം, യോ​ഗി​ക്ക്​ ത​േൻറതാ​താ​യ വ​ഴി​ക​ളും നി​യ​മ​വു​മാ​ണ്. ക​ണ്ടി​​േല്ല, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ലോ​ക്​​ഡൗ​ൺ നി​ർ​ദേ​ശം മ​റി​ക​ട​ന്ന്​ അ​യോ​ധ്യ​യി​ൽ രാ​മ​ന​വ​മി പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത​ത്​? എ​ന്നു​വെ​ച്ച്​ എ​ല്ലാ​വ​ർ​ക്കും ഇ​ത്​ അ​നു​വ​ദി​ച്ചു​ത​രാ​നാ​കി​ല്ല. അ​തു​കൊ​ണ്ടാ​ണ്,​ ലോ​ക്​​ഡൗ​ൺ ലം​ഘി​ച്ച്​ ആ​ശു​പ​ത്രി​യി​ൽ പ്ര​ശ്​​ന​മു​ണ്ടാ​ക്കി​യ ത​ബ്​​ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ദേ​ശ​സു​ര​ക്ഷ നി​യ​മപ്ര​കാ​രം കേ​സെ​ടു​ത്ത​ത്. തീ​ർ​ന്നി​ല്ല, ഇ​തൊ​ക്കെ ചേ​ാദ്യംചെ​യ്​​ത മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​നെ​തി​രെ​യും ര​ജി​സ്​​റ്റ​ർ ചെ​യ്​​തു മ​റ്റൊ​രു കേ​സ്. ഇ​താ​ണ്​ യോ​ഗി​യു​ടെ യു.​പി.

സ്വ​ന്ത​മാ​യി നി​യ​മ​പു​സ്​​ത​ക​മു​ള്ള​യാ​ളാ​ണ്​ യോ​ഗി​. ഇൗ ‘​യോ​ഗി ശാ​സ്​​ത്ര’​ത്തി​ന്​ വി​രു​ദ്ധ​മാ​യി ആ​രെ​ന്ത്​ പ​റ​ഞ്ഞാ​ലും ചു​ട്ട മ​റു​പ​ടി ഉ​ട​ൻ കി​ട്ടും. സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രാ​ണെ​ങ്കി​ലും അതിനു മാറ്റമില്ല. ബി.​ജെ.​പി ഹി​ന്ദു​ത്വ അ​ജ​ണ്ട​യി​ൽ​നി​ന്ന്​ അ​ട​വു​ന​യ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി​ട്ടാ​ണെ​ങ്കി​ൽപോ​ലും അ​ൽ​പം പി​ന്നാ​ക്കംപോ​യാ​ൽ ഉ​ട​ൻ ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്തും. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്, പ​ശു​രാ​ഷ്​​ട്രീ​യ​ത്തി​ൽ കാ​വി​പ്പാ​ർ​ട്ടി ചെ​റി​യൊ​രു വി​ട്ടു​വീ​ഴ്​​ച​ക്കു ത​യാ​റാ​കു​ന്നു​വെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ​പ്പോ​ഴാ​ണ്​ സ്വ​ന്തംനി​ല​യി​ൽ ‘ഹി​ന്ദു യു​വ​വാ​ഹി​നി’​യു​ണ്ടാ​ക്കി​യ​ത്. അ​ന്ന്​ എം.​പി​യാ​യി​രു​ന്നു​വെ​ന്നോ​ർ​ക്ക​ണം. ആ ​സം​ഘ​ട​ന​യാ​ണ്​ കി​ഴ​ക്ക​ൻ യു.​പി​യി​ലും മ​റ്റും കു​പ്ര​സി​ദ്ധ​മാ​യ ഗോ​രക്ഷകഗു​ണ്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ ചു​ക്കാ​ൻപി​ടി​ച്ച​ത്. 

2007ലെ ​യു.​പി നി​യ​മ​സ​ഭ​ തെ​ര​ഞ്ഞെ​ടു​പ്പു​സ​മ​യ​ത്ത്​ ബി.​ജെ.​പി​ക്കെ​തി​രെ 70 സ്​​ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വം വേ​റെ​യു​മു​ണ്ട്. അ​ന്ന്​ നേ​തൃ​ത്വം കാ​ലു​ പി​ടി​ച്ചി​ല്ലെ​ന്നേ​യു​ള്ളൂ. സ്വ​ന്തം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഇ​താ​ണ്​ സ്​​ഥി​തി​യെ​ങ്കി​ൽ പ്ര​തി​യോ​ഗി​ക​ളു​ടെ കാ​ര്യ​മൊ​ന്ന്​ ആ​ലോ​ചി​ച്ചുനോ​ക്കൂ. പ്രി​യ​ങ്ക​യൊ​ക്കെ എ​ത്ര​യോ ഭാ​ഗ്യ​വ​തി​യെ​ന്ന്​ പ​റ​യേ​ണ്ടി​വ​രും. കാ​ൽ​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി കാ​ഷാ​യ വേ​ഷ​ത്തി​ലാ​ണെ​ങ്കി​ലും നാ​വി​ൽ​നി​ന്ന്​ വ​രു​ന്ന വാ​ക്കു​ക​ൾ​ക്ക്​ ആ ​മാ​ന്യ​ത​യി​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​െ​ൻ​റ ​ശ്രീ​കോ​വി​ലി​ൽ​പോ​ലും വി​ഷ​പൂ​ജ​ക്ക്​ നാ​വ്​ നീ​ട്ടു​ന്ന​താ​യി​രു​ന്നു സ്​​ഥി​രം കാ​ഴ്​​ച. ഹി​ന്ദു​ത്വ​യുടെ പ​രീ​ക്ഷ​ണ ഭൂ​മി​ക​യാ​യ യു.​പി​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷം ആ ​വി​ഷ​വാ​ക്കു​ക​ൾ​ക്ക്​ ജീ​വ​ൻവെ​ക്കു​ക​യാ​ണ്. 

ഡ​ൽ​ഹി​യി​ൽ ‘ഗോ​ലി മാ​രോ’ എ​ന്ന​ത്​ ആ​ഹ്വാ​ന​മാ​യി​രു​ന്നു​വെ​ങ്കി​ൽ യോ​ഗി​യു​ടെ പൊ​ലീ​സ്​ അ​ത്​ ശ​രി​ക്കു​ം കാ​ണി​ച്ചു​കൊ​ടു​ത്തു. ഇ​പ്പോ​ൾ കോ​വി​ഡ്​ മ​ഹാ​മാ​രി രാ​ജ്യ​ത്തെ വ​രി​ഞ്ഞു​മു​റു​ക്കു​േ​മ്പാ​ഴും ടി​യാ​ൻ അ​തി​നു​ള്ള പ​രി​ഹാ​രം സ്വ​ന്തം നി​യ​മപു​സ്​​ത​ക​ത്തി​ലാ​ണ്​ ക​ണ്ടെ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ്,​ കോവിഡിന്​ ഗോ​മൂ​ത്ര ചി​കി​ത്സ വ​ള​രെ എ​ളു​പ്പ​ത്തി​ൽ നി​ർ​ദേ​ശി​ക്കാ​നാ​കു​ന്ന​ത്. ഗോ​മൂ​ത്ര​ത്തി​െ​ൻ​റ​യും ചാ​ണ​ക​ത്തി​െ​ൻ​റ​യും ബ്രാ​ൻ​ഡി​ങ്ങി​ലാ​ണ​​േല്ലാ കു​റ​ച്ചു​കാ​ല​മാ​യി ശ്ര​ദ്ധ. 

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം, അ​വി​​െടത്ത​ന്നെ ശ്രീ​രാ​മ​െ​ൻ​റ ഗ​മ​ണ്ട​നൊ​രു പ്ര​തി​മ എ​ന്നി​വയുടെ നി​ർ​മാ​ണംത​ന്നെ​യാ​ണ്​ കോ​വി​ഡ്​ കാ​ല​ത്തും മു​ൻ​ഗ​ണ​ന. അ​ത​ങ്ങ​നെ​യേ വ​രൂ. കാ​ര​ണം, ത​െ​ൻ​റ രാ​ഷ്​​ട്രീ​യപ്ര​വേ​ശ​ന​ത്തി​െ​ൻ​റ പ്ര​ചോ​ദ​നംത​ന്നെ അ​താ​യി​രു​ന്നു​വ​​​േല്ലാ. 90ക​ളു​ടെ ത​ു​ട​ക്ക​ത്തി​ൽ, രാ​​​മ​​​ക്ഷേ​​​ത്ര പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ പ​െ​​​ങ്ക​​​ട​ു​​​ക്കാ​​​ൻ വീ​​​ടു​​​വി​​​ട്ടി​​​റ​​​ങ്ങി​യതാ​ണ്. അ​ന്ന്​ വയസ്സ്​​ 21. എ​​​ത്തി​​​പ്പെ​​​ട്ട​​​ത്​ ഗോ​​​ര​​​ഖ്​​​​​പു​​​രി​​​ലെ ഗോ​​​ര​​​ക്ഷ​​​നാ​​​ഥ്​ ക്ഷേ​​​ത്ര​​​ത്തി​​​ലെ മു​​​ഖ്യ പു​​​രോ​​​ഹി​​​ത​​​ൻ മ​​​ഹ​​​ന്ത്​ അ​​​വൈ​​​ദ്യ​​​നാ​​​ഥി​െ​​ൻ​​റ അ​​​ടു​​​ത്ത്. 1949ൽ, ​രാ​മ​വി​ഗ്ര​ഹം ബാ​ബ​രി മ​സ്​​ജി​ദി​നു​ള്ളി​ൽ പ്ര​തി​ഷ്​​ഠി​ച്ച സാ​ക്ഷാ​ൽ ദി​ഗ്​ വി​ജ​യ്​നാ​ഥി​െ​ൻ​റ ശി​ഷ്യ​നാ​ണ്​ മ​ഹ​ന്ത്​ അ​വൈ​ദ്യ​നാ​ഥ്. അ​ന്നു​മു​ത​ലേ ഗോ​ര​ക്ഷനാ​ഥ്​ ക്ഷേ​ത്രം കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ രാ​മ​ക്ഷേ​ത്ര പ്ര​ക്ഷോ​ഭ​ങ്ങ​ള​ത്ര​യും. അ​തു​വ​രെ​യും അ​​​ജ​​​യ്​ സി​​​ങ്​ ബി​​​ഷ്​​​​ട് എ​ന്നാ​യി​രു​ന്നു നാ​മ​ധേ​യം. 1994ൽ ​മ​​​ഹ​​​ന്ത്​ അ​​​വൈ​​​ദ്യ​​​നാ​​​ഥി​​​ൽ​​​നി​​​ന്ന്​ സ​​​ന്യാ​​​സം സ്വീ​​​ക​​​രി​​​ച്ച​തോ​ടെ യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥായി. ശേ​ഷം, ത​ല​മു​ണ്ഡ​നം ചെ​യ്​​ത്​ കാ​​​ഷാ​​​യ വ​​​സ്​​​​ത്ര​​​മ​​​ണി​​​ഞ്ഞു. 2014ൽ ​പ്രി​യ​ഗു​രു​വി​െ​ൻ​റ മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ ക്ഷേ​ത്ര​ത്തി​െ​ൻ​റ മു​ഖ്യ​പു​രോ​ഹി​ത​നു​മാ​യി. കാ​ളി​ദാ​സ്​ മാ​ർ​ഗി​ലെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലി​രി​ക്കു​േ​മ്പാ​ഴും മ​ഹ​ന്ത്​ പ​ദ​വി കൈ​വി​ട്ടി​ട്ടി​ല്ല. 

1972 ജൂ​​​ൺ അ​​​ഞ്ചി​​​ന്​ ഇപ്പോൾ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​ലായ പഴയ യു.പിയിലെ ഗ​​​ഢ്​​​​വാ​​​ൾ ജി​​​ല്ല​​​യി​​​ൽ പാ​​​ഞ്ചൂ​​​ർ ഗ്രാ​​​മ​​​ത്തി​​​ലാ​​​ണ്​ ജ​​​ന​​​നം. ഫോ​റ​സ്​​റ്റ്​ റേ​ഞ്ച​റാ​യി​രു​ന്ന ആ​​​ന​​​ന്ദ്​ സി​​​ങ്​ ബി​​​ഷ്​​ടി​െ​ൻ​റ​യും സാ​​​വി​​​​ത്രി ദേ​​​വി​യു​ടെ​യും ഏ​ഴു​ മ​ക്ക​ളി​ൽ ര​ണ്ടാ​മ​ൻ. ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ എ​​​ച്ച്.​​​എ​​​ൻ.​​​ബി ഗ​​​ഢ്​​വാ​​​ൾ യൂ​​​നി​​​വേ​​​ഴ്​​​​സി​​​റ്റി​​​യി​​​ൽ​​​നി​​​ന്ന്​ ഗ​​​ണി​​​ത​​​ശാ​​​സ്​​​​ത്ര​​​ത്തി​​​ൽ ബി​​​രു​​​ദംനേ​​​ടി. ​ശേ​ഷ​മാ​ണ്​ ഹി​ന്ദു​ത്വ​രാ​ഷ്​​ട്രീ​യ​ത്തി​െ​ൻ​റ വ​ഴി​യി​ലേ​ക്കു​ നീ​ങ്ങി​യ​ത്. 

ഗ​ു​രു​വ​ര്യ​ൻ​ അ​വൈ​ദ്യ​നാ​ഥി​ന്​ പ​ര​മ്പ​രാ​ഗ​ത​മാ​യി പാ​ർ​ട്ടി വി​ട്ടു​ന​ൽ​കി​യി​രു​ന്ന പാ​ർ​ല​മെ​ൻ​റ്​ സീ​റ്റാ​യി​രു​ന്നു ഗോ​ര​ഖ്​​പുർ. ഹി​ന്ദു​മ​ഹാ​സ​ഭ​യു​ടെ​യും ബി.​ജെ.​പി​യു​ടെ​യും ടി​ക്ക​റ്റി​ൽ നാ​ലുത​വ​ണ ജ​യി​ച്ചു​ക​യ​റി​യ അ​വൈ​ദ്യ​നാ​ഥ്​ സ​പ്​​ത​തി​ക്കു​ശേ​ഷം ‘അ​ധി​കാ​രം’ ആ​ദി​ത്യ​നാ​ഥി​ന്​ വി​ട്ടു​ന​ൽ​കി​യ​തോ​ടെ 1998ൽ ​ആ​ദ്യ​മാ​യി പാ​ർ​ല​മെ​ൻ​റി​ലെ​ത്തി. അ​ന്ന്​ 26 വ​യസ്സാ​ണ്. 99, 2004, 2009, 2014 വ​ർ​ഷ​ങ്ങ​ളി​ലും വി​ജ​യം ആ​വ​ർ​ത്തി​ച്ചു. ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ പാ​ർ​ല​മെ​ൻ​റി​ന​ക​ത്തും പു​റ​ത്തും ന​ട​ത്തി​യ വി​ദ്വേ​ഷപ്ര​സം​ഗ​ങ്ങ​ൾ​ക്ക്​ കൈ​യും ക​ണ​ക്കു​മി​ല്ല. ഷാ​റൂ​ഖ്​ ഖാ​നെ ഹ​ാഫി​സ്​ സ​ഇൗ​ദി​നോ​ടു​പ​മി​ച്ച​തും വ​നി​ത സം​വ​ര​ണ ബി​ൽ പാ​ർ​ല​മെ​ൻ​റി​ൽ പാ​സാ​ക്കി​യ​പ്പോ​ൾ അ​തി​നെ​തി​രെ ഉ​റ​ഞ്ഞു​തു​ള്ളി​യ​തു​മൊ​ക്കെ ഇ​ക്കൂട്ട​ത്തി​ലെ ഏ​റ്റ​വും ല​ഘു​വാ​യ​തും പു​റ​ത്തു​പ​റ​യാ​വു​ന്ന​തും. എ​ത്ര​യോ ത​വ​ണ രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ പാ​കി​സ്​​താ​നി​ലേ​ക്ക​യ​ച്ചി​ട്ടു​ണ്ട്. ‘യോ​ഗ അ​ഭ്യ​സി​ക്കാ​ത്ത​വ​ർ ഹി​ന്ദു​സ്​​താ​ൻ വി​ട്ടു​പോ​െ​ട്ട’ എ​ന്ന ആ​ഹ്വാ​ന​മാ​ണ്​ ഇ​ക്കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​ത്. ക​ലാ​പം, കൊ​ല​പാ​ത​കശ്ര​മം തു​ട​ങ്ങി​യ ​വ​ക​യി​ലൊ​ക്കെ ചി​ല കേ​സു​ക​ളു​ണ്ട്. യോ​ഗി​യു​ടെ നി​യ​മ​പു​സ്​​ത​ക​ത്തി​ൽ ഇ​തൊ​ന്നും കു​റ്റ​ങ്ങ​ള​ല്ല, ധ​ർ​മ​മാ​ണ്. അ​തി​നാ​ൽ, ‘ഭ​ഗ്​​വാ മേം ​ലോ​ക്​ ക​ല്യാ​ൺ’ എ​ന്ന ഒ​റ്റ പ്ര​ഖ്യാ​പ​ന​ത്തി​ൽ എ​ല്ലാം എ​രി​ഞ്ഞു​തീ​രും. അതാണ്​ യോഗി. ജ​ന​ങ്ങ​ളു​ടെ യോ​ഗം എ​ന്നല്ലാതെ എന്തുപറയാൻ!

Loading...
COMMENTS