Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസീസര്‍മാരുടെ സ്വന്തം...

സീസര്‍മാരുടെ സ്വന്തം നാട് 

text_fields
bookmark_border
സീസര്‍മാരുടെ സ്വന്തം നാട് 
cancel

ജൂലിയസ് സീസര്‍ ജനിച്ചതെങ്ങനെയായാലും സിസേറിയന്‍ ശസ്ത്രക്രിയയും സീസറും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. പല യൂറോപ്യന്‍ ഭാഷകളും  സാര്‍, സീസര്‍, കൈസര്‍ എന്നീ രാജനാമങ്ങളില്‍നിന്ന് വികസിച്ചുവന്ന  സംജ്ഞകള്‍കൊണ്ടാണ് സിസേറിയന്‍ ശസ്ത്രക്രിയയെ സൂചിപ്പിക്കുന്നത്. മലയാളത്തിലാകട്ടെ, സിസേറിയന്‍ ജനനത്തിനു പ്രത്യേക പേരൊന്നുമില്ല. സീസറില്‍നിന്ന് സിസേറിയന്‍  -അത്രമാത്രം. 
1960കളില്‍ കേരളത്തിലെമ്പാടും കേട്ടിരുന്ന സംഭാഷണശകലം ഏതാണ്ടിപ്രകാരമാണ്:
“മേല്‍പറമ്പിലെ കാത്തു പ്രസവിച്ചു”
“സുഖപ്രസവമാണോ”
“ഓ... അല്ല, ഓപറേഷനാരുന്നു.”
50 വര്‍ഷത്തിനു മുമ്പും, ഇന്നും നിലനില്‍ക്കുന്ന കാഴ്ചപ്പാടിന്‍െറ  അന്തരം ഇതു കാട്ടിത്തരുന്നു. ആശുപത്രിയിലോ വീട്ടിലോ നടക്കുന്ന തികച്ചും സാധാരണ കാര്യമാണ് സുഖപ്രസവം. സുഖം എന്ന വാക്ക് പ്രസവാനന്തരമുള്ള ശരീരത്തിന്‍െറ സുസ്ഥിതിയെ സൂചിപ്പിക്കുന്നു. മാതൃത്വം ഏറ്റെടുക്കാനുള്ള ശരീരക്ഷമത, കുടുംബത്തിനുള്ളിലെ മറ്റുത്തരവാദിത്തങ്ങള്‍ക്കു വേണ്ട മാനസികാവസ്ഥ എല്ലാം സുഖം എന്ന വാക്കില്‍ അടങ്ങിയിരിക്കുന്നു. ശ്രദ്ധിച്ചുനോക്കിയാല്‍ നമുക്ക് ഒരുകാര്യം വ്യക്തമാകും. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ സാമൂഹിക കുടുംബ ബന്ധങ്ങളിലെ ഘടനയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വന്നിരിക്കുന്നു. നമ്മുടെ സുഖാവസ്ഥാസങ്കല്‍പത്തില്‍നിന്ന് സമൂഹത്തെ മാറ്റിനിര്‍ത്താനായാല്‍ അവിടെ വ്യക്തിയും പ്രഫഷനലുകളും മാത്രമുള്ള ഇടപാടുതലമായി പരിണമിക്കുന്നു  അത്, ആരോഗ്യമായാലും, അടിയന്തരമായാലും, മറ്റേതായാലും. സമൂഹത്തിലെ പല കൊടുക്കല്‍ വാങ്ങലുകളും ഇങ്ങനെ ക്രയവിക്രയ സാധ്യതയുള്ള വസ്തുക്കളായി മാറുമ്പോഴാണ് അതിനുവേണ്ട വിപണിയൊരുങ്ങുന്നത്. പ്രസവചികിത്സയിലെ ഈ പരിണാമങ്ങള്‍ ഗൗരവമായ പഠനങ്ങള്‍ക്ക് വഴിയൊരുക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ സിസേറിയന്‍ ശസ്ത്രക്രിയാപഠനങ്ങള്‍ മാനവിക, സാമൂഹിക, മാതൃകകളെ അടിസ്ഥാനപ്പെടുത്തി ഇനിയും വിലയിരുത്തേണ്ടതായുണ്ട്.

കേരളത്തില്‍ സിസേറിയന്‍ ശസ്ത്രക്രിയഅതിവേഗം കൂടിക്കൊണ്ടിരിക്കുന്നു. ഇത് ഏറക്കുറെ വാര്‍ത്തയല്ലാതായിട്ടുമുണ്ട്. 20 വര്‍ഷമായി പല ആരോഗ്യപ്രവര്‍ത്തകരും ഇതേക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുന്നുണ്ട്; പഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി സിസേറിയന്‍ നയം പ്രാവര്‍ത്തികമാക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടുമില്ല. സ്വകാര്യ ആശുപത്രികളുടെ മേല്‍ നിയന്ത്രണം സാധിക്കില്ല എന്ന ഒഴുക്കന്‍ നിലപാടിനപ്പുറം നാം അധികം മുന്നോട്ട് പോയിട്ടില്ല. ഇന്ന്, പല സര്‍ക്കാര്‍ ആശുപത്രികളും സിസേറിയനുകളുടെ കാര്യത്തില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പിന്നിലല്ല. അവിടെയും സിസേറിയന്‍ നയം സാധ്യമാകുന്നില്ല.
സിസേറിയന്‍ കൂടുമ്പോള്‍
2014-16 കാലഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നടന്ന പ്രസവങ്ങളില്‍ ഭൂരിഭാഗവും സിസേറിയനുകളാണ്. 2014-15ല്‍, 4,90,000 പ്രസവങ്ങളില്‍ രണ്ടു ലക്ഷത്തിലധികവും, 2015-16ല്‍, 4,72,000 പ്രസവങ്ങളില്‍ 1.95 ലക്ഷവും സിസേറിയനുകള്‍ ആയിരുന്നു. ലോകാരോഗ്യ സംഘടന 15 ശതമാനം പ്രസവങ്ങളില്‍ ആരോഗ്യ കാരണങ്ങള്‍മൂലം സിസേറിയന്‍ വേണ്ടിവരും എന്നുപറയുന്നു. പല രാജ്യങ്ങളിലും സാമൂഹിക സമ്മര്‍ദത്താല്‍ സിസേറിയന്‍ നിരക്ക് ലോകാരോഗ്യ സംഘടനയുടെ ശിപാര്‍ശകള്‍ക്കു മേലെയാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നത് 20-30 ശതമാനത്തില്‍ സിസേറിയന്‍ നിയന്ത്രിക്കപ്പെടണം എന്നാണ്. സിസേറിയന്‍ ഒരു പ്രസവരീതി എന്നതിനപ്പുറം ഒരു ശസ്ത്രക്രിയകൂടിയാണ്. അഥവാ, പരിമിതമായ വിദഗ്ധ സേവനം മാത്രമുള്ളയിടങ്ങളില്‍ സിസേറിയനുകള്‍ കൂടുമ്പോള്‍ നോര്‍മല്‍ പ്രസവത്തിനാവശ്യമുള്ള പരിചരണത്തില്‍ പോരായ്മ വരാവുന്നതാണ്. ഇത്തരമൊരു ധാരണ അസ്ഥാനത്താണെന്ന് കരുതാനും വയ്യ. സിസേറിയനുകളില്‍ നിയന്ത്രണമുള്ള വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ കേരളത്തിലെ മാതൃ മരണനിരക്ക് ഇനിയും കുറയേണ്ടതുണ്ട്. മാതൃമരണ കാരണങ്ങളാകട്ടെ, കൂടുതലും രക്തസ്രാവം, അണുബാധ എന്നിവമൂലവും. ഇത് സിസേറിയനുകളുമായി ബന്ധമില്ല എന്ന് കാട്ടാന്‍ പഠനമൊന്നുമില്ല; സിസേറിയനില്‍ മാതൃമരണനിരക്ക് മൂന്നിരട്ടിയാകുമെന്ന് അനവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആരോഗ്യനീതിയും തുല്യതയും ലക്ഷ്യമിടുന്ന സമൂഹത്തില്‍ മാതൃമരണം ദു$ഖകരവും അംഗീകരിക്കാനാവാത്തതുമാണ്. 
പ്രസവ ചികിത്സയുമായി ബന്ധപ്പെട്ട് മറ്റു പ്രശ്നങ്ങള്‍ വേറെയുമുണ്ട്. ഓരോ വര്‍ഷവും കണക്കില്‍പെടുന്ന ഗര്‍ഭിണികളുടെ എണ്ണവും, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രസവങ്ങളുടെ എണ്ണവും തമ്മില്‍ 60,000-70,000 പേരുടെ അന്തരം കാണുന്നു. ഇവര്‍ക്കാര്  ഗര്‍ഭകാല പരിചരണം നല്‍കുമെന്നോ അവരുടെ കുട്ടികളുടെ ആരോഗ്യം എങ്ങനെയെന്നോ നമുക്കറിവില്ല. എല്ലാ ജനനവും മുനിസിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉള്ളതിനാല്‍  സ്വകാര്യ ആശുപത്രിയില്‍ പോയവരാണ് ഇവര്‍ എന്ന് പറയാനാവില്ലല്ളോ. എല്ലാ ഗര്‍ഭിണികളെയും  ഗര്‍ഭകാല പരിചരണ സംരംഭത്തില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമല്ല എന്ന് ഈ കണക്കുകള്‍ കാണിക്കുന്നു. ഇതുപോലെ വീട്ടില്‍ നടക്കുന്ന പ്രസവങ്ങളും കേരളത്തില്‍നിന്ന് അപ്രത്യക്ഷമായിട്ടില്ല. ഏതാണ്ട് ആയിരത്തിനടുത്ത് പ്രസവങ്ങളാണ് ഇപ്പോഴും വീട്ടില്‍ നടക്കുന്നത്. ഇതില്‍ സിംഹഭാഗവും വയനാട്, മലപ്പുറം, പാലക്കാട്, എന്നീ ജില്ലകളിലാണ്. ഏകദേശം 700ലധികം പ്രസവങ്ങള്‍ വീട്ടില്‍ നടക്കുമ്പോള്‍ നമുക്ക് ലഭ്യമാകാതെപോകുന്നത് അവരുടെ ശൈശവാരോഗ്യം, വാക്സിനേഷന്‍, മറ്റു രോഗാവസ്ഥകള്‍ എന്നിവയാണ്.
2012-13ല്‍ രണ്ടു ലക്ഷത്തോളം സിസേറിയനുകള്‍ കേരളത്തില്‍ നടന്നു. ഇതില്‍ 1,40,000 സ്വകാര്യ ആശുപത്രികളിലാണ് നടന്നത്. സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ സിസേറിയന് ഒരു ലക്ഷം രൂപ വരെയാണ് ബില്‍. പ്രതിവര്‍ഷമപ്പോള്‍ 1,400 കോടി രൂപയുടെ ബില്ലാണ് വസൂലാക്കപ്പെടുക. ഇതില്‍ 60 ശതമാനം സിസേറിയന്‍ ആവശ്യമില്ലാത്തതാണ് എന്ന് സങ്കല്‍പിച്ചാല്‍ 840 കോടി രൂപയുടെ അധിക ചെലവ് കണക്കാക്കണം. സിസേറിയന്‍ ശസ്ത്രക്രിയകള്‍ അത്യാവശ്യമായിരുന്നു എന്ന വാദം ശരിയാവാന്‍ ഇടയില്ല. മലപ്പുറത്ത് സ്വകാര്യാശുപത്രികളില്‍ 20,472 ശസ്ത്രക്രിയകള്‍ നടന്നപ്പോള്‍, തിരുവനന്തപുരത്ത് അത് 8,800 മാത്രമായിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ മാത്രമാണ് സി സേറിയന്‍ ചെയ്യുന്നത് എങ്കില്‍ ഈ അന്തരം ഉണ്ടാവാനിടയില്ലല്ളോ. എറണാകുളത്തെ സ്വകാര്യ ക്ളിനിക്കുകളില്‍ ഇതേസമയം 17,300ഉം വയനാട്ടില്‍ 2,400ഉം ആകുന്നതിന് എന്ത് ആരോഗ്യ കാരണങ്ങള്‍ കണ്ടത്തൊനാകും? വയനാട്ടില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ വീട്ടില്‍വെച്ച് നടക്കുന്നത്. അപ്പോള്‍ ആരോഗ്യപരിചരണശാസ്ത്രംതന്നെ ഓരോ ജില്ലയിലും വ്യത്യസ്തമാണ് എന്നുവരുന്നു. സംസ്ഥാനത്തിനാകെ ഏകരീതിയിലുള്ള സ്ത്രീരോഗ പരിചരണ നയം എന്തായാലും ആവശ്യവുമാണ്.
സിസേറിയന്‍ വര്‍ധിക്കുന്നതിന് പിന്നില്‍ ചില രസകരമായ കാരണങ്ങള്‍കൂടി ഉണ്ട് എന്ന് പറഞ്ഞു കേള്‍ക്കുന്നു. പ്രധാനമായും വേദനയില്ലാത്ത പ്രസവം എന്ന സങ്കല്‍പമിപ്പോള്‍ ശക്തമായതിനാല്‍ യുവതികള്‍ സിസേറിയന്‍ തെരഞ്ഞെടുക്കുന്നു; ഇത് ഡോക്ടര്‍മാരില്‍ അമിത സമ്മര്‍ദം സൃഷ്ടിക്കുന്നു; അങ്ങനെ  പ്രതികൂലാവസ്ഥകള്‍ തടയുന്നതിന് അവര്‍ സിസേറിയന്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു എന്നുമുള്ള തിരക്കഥയാണ് പ്രചാരത്തിലുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോര്‍പറേഷനുകളില്‍ നടത്തിയ പഠനത്തില്‍, ഹേമചന്ദ്രന്‍െറ (2001) കണ്ടത്തെലുകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. പഠനത്തില്‍ പങ്കെടുത്ത സ്ത്രീകളില്‍ 87 ശതമാനവും നോര്‍മല്‍ പ്രസവമാണ് ആഗ്രഹിച്ചത്. അവരില്‍ പലരും സിസേറിയനില്‍ ചെന്നത്തെുന്ന വഴി ഹേമചന്ദ്രന്‍െറ പഠനത്തില്‍നിന്ന് മനസ്സിലാക്കാം.
ഡോക്ടര്‍, ആശുപത്രി എന്നിവര്‍ ചേരുന്ന സേവനദാതാക്കള്‍തന്നെ ഉപഭോക്താവിന്‍െറ മനസ്സില്‍ സിസേറിയന്‍ എന്ന ആവശ്യം ഉല്‍പാദിപ്പിക്കും. ഇതില്‍ വലിയ സങ്കീര്‍ണതകളില്ല. പ്രൊവൈഡര്‍ ഗൈഡഡ് ഡിമാന്‍ഡ് (ദായകന്‍ നിശ്ചയിക്കുന്ന ആവശ്യം) സിസേറിയനില്‍ മാത്രമല്ല, മറ്റു മേഖലകളിലും ശക്തമാണ് എന്നതില്‍ തര്‍ക്കമില്ല. ഗര്‍ഭകാലാരംഭത്തില്‍തന്നെ സിസേറിയനോട് അനുഭാവം പുലര്‍ത്തുന്ന ഡോക്ടര്‍ യുവതിയുടെ മനസ്സില്‍ ഇങ്ങനെയൊരാശയം ഇട്ടുകൊടുക്കുന്നത് അവര്‍പോലുമറിയാതെയാണ്. യഥാര്‍ഥത്തില്‍ സിസേറിയന്‍ വേണമെന്ന തീരുമാനം പ്രസവം നടക്കുന്നതിനു തൊട്ടുമുമ്പായിരിക്കും. ആ സമയം വേറിട്ടൊരു തീരുമാനമെടുക്കാന്‍ ഗര്‍ഭിണിക്കോ ബന്ധുക്കള്‍ക്കോ കഴിയുകയുമില്ല. ഏകദേശം 62 ശതമാനം സിസേറിയനുകളും ഇപ്രകാരമാണെന്ന് പഠനത്തിലുണ്ട്. കേരളത്തില്‍ ആശുപത്രികളിലത്തെുന്ന യുവതികളെല്ലാം ഡോക്ടറുടെ സേവനത്തോടെയാണ് പ്രസവിക്കുക. ഗൈനക്കോളജിസ്റ്റിന്‍െറ സേവനമുള്ള പ്രസവങ്ങളിലാണ് സിസേറിയനും കൂടുതല്‍. ഗര്‍ഭിണിയുടെ വിദ്യാഭ്യാസ നില ഉയരുമ്പോള്‍ സിസേറിയന്‍  സാധ്യതയും ഉയരും. അറിവ് കൂടുന്നതനുസരിച്ച് സ്വതന്ത്ര തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് ആനുപാതികമായി വര്‍ധിക്കുന്നില്ല എന്നതാണ് സത്യം. ഡോക്ടര്‍ക്കും രോഗിക്കും ഒരുപോലെ ബാധകമാണിത്! നോര്‍മല്‍ പ്രസവം രാത്രി-പകല്‍ വ്യത്യാസമില്ലാതെ നടക്കുന്ന പ്രക്രിയയാണ്. കേരളത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ സിസേറിയനുകള്‍ നടക്കുന്നത് പകലും. രാത്രികാലങ്ങളില്‍ ഗൈനക്കോളജിസ്റ്റ്, അനെസ്തേറ്റിസ്റ്റ് എന്നിവരുടെ ലഭ്യതയുമായി ബന്ധപ്പെട്ടാണ് സിസേറിയനുകള്‍ നിശ്ചയിക്കപ്പെടുന്നതെന്നു സ്പഷ്ടം.
പ്രസവത്തോടുള്ള ഭയം
പ്രസവത്തോടുള്ള ഭയവും സിസേറിയന്‍ സാധ്യതയും എന്ന വിഷയത്തില്‍ വിശദമായ ഒരു പഠനമുണ്ട്. സ്റ്റോര്‍ക്സണ്‍, ഹര്‍ത്താസ്നിഗല്‍ മുതല്‍പേര്‍ 2015ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധമാണിത്. 1800ഓളം സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ കണ്ടത് 10 ശതമാനം സ്ത്രീകള്‍ക്ക് പ്രസവത്തോട് കഠിനമായ ഭയമുണ്ടെന്നാണ്. ഇത് പരിഹരിക്കാനായില്ളെങ്കില്‍ പ്രസവാനന്തര വിഷാദരോഗം, മാനസിക പ്രശ്നങ്ങള്‍ എന്നിവക്ക് കാരണമാകാം. ഈ പഠനമനുസരിച്ച് കഠിനമായ പ്രസവഭയമുള്ള സ്ത്രീകള്‍ സിസേറിയന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അവരില്‍ 13 ശതമാനം പേരാണ് സിസേറിയനിലൂടെ പ്രസവിച്ചത്. 87 ശതമാനം പേരും നോര്‍മല്‍ ആയി പ്രസവിക്കുകയുണ്ടായി. സ്ത്രീകളുടെ വിദ്യാഭ്യാസ നില ഉയരുന്ന അളവില്‍ സിസേറിയനോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്നതായി ഗവേഷകര്‍ കണ്ടത്തെി. ഇത് കേരളത്തിലെ അനുഭവത്തില്‍നിന്ന് (ഹേമചന്ദ്രന്‍, 2001) ഭിന്നമാണ്. പ്രസവഭയം കഠിനമായി അനുഭവിക്കുന്ന സ്ത്രീകളില്‍ മാനസികാരോഗ്യക്കുറവും സാമൂഹിക സംരക്ഷണത്തിലെ പോരായ്മയും മുന്‍ പ്രസവത്തിലെ തിക്താനുഭവങ്ങളുമാണ് ഏറെ സ്വാധീനിക്കുന്നത്. എന്നാല്‍, മുന്‍ പ്രസവത്തില്‍ ഉണ്ടായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ പ്രസവാനുഭവത്തെ ദൗര്‍ഭാഗ്യകരമാക്കി എന്ന് 87 ശതമാനം സ്ത്രീകളും കരുതിയില്ല. 
കേരളത്തില്‍  പരക്കെ നിലനില്‍ക്കുന്ന അറിവ് കടിഞ്ഞൂല്‍ പ്രസവത്തിനത്തെുന്ന യുവതികളില്‍ പ്രസവഭയവും വേദനയെക്കുറിച്ചുള്ള ഉത്കണ്ഠയും അധികമാവും എന്നാണ്. 2015ലെ നോര്‍വീജിയന്‍ പഠനത്തിലും ഇതുതന്നെയാണ് കണ്ടത്. കൂടുതല്‍ പേര്‍ സിസേറിയനിലേക്ക് മാറിക്കഴിഞ്ഞാല്‍, നോര്‍മലായ പ്രസവാനുഭവം പറഞ്ഞുകൊടുക്കാന്‍ അനുഭവമുള്ളവര്‍ കടിഞ്ഞൂല്‍ ഗര്‍ഭിണിക്കുചുറ്റും ഇല്ലാതാകും. അപ്പോള്‍ അതുതന്നെ കൂടുതല്‍ സിസേറിയനിലേക്ക് വഴിതെളിക്കും. ഇന്നത്തെ വര്‍ധിച്ച സിസേറിയന്‍ തോത് 10 വര്‍ഷത്തിനു ശേഷം ഉണ്ടാകാവുന്ന വന്‍ വര്‍ധനക്കുള്ള  ഉറപ്പായ നിക്ഷേപമായി പരിഗണിക്കാം.
സിസേറിയനു സ്വതന്ത്രമായ പല കുഴപ്പങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ പ്രധാനം മാതൃമരണനിരക്കില്‍ വരുന്ന വര്‍ധനയാണ്. അണുബാധ, ഹെര്‍ണിയ എന്നീ പ്രശ്നങ്ങള്‍ക്കു പുറമെ കുട്ടിയെ മുലയൂട്ടുന്നതിലും പരിചരിക്കുന്നതിലും പോരായ്മകള്‍ ഉണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ശിശുവിന്‍െറ ആരോഗ്യവും,  പ്രത്യേകിച്ച് ശ്വാസകോശത്തിലും ആമാശയത്തിലും ഉണ്ടാകാനിടയുള്ള രോഗങ്ങളും പരിഗണിക്കേണ്ടതായുണ്ട്. 
ഇന്ത്യയിലെ പൊതു കണക്കുകളും സിസേറിയനുകള്‍ വര്‍ധിക്കുന്നതായി കാണിക്കുന്നു. 2016ല്‍  ലഭ്യമായ കണക്കനുസരിച്ച് സര്‍ക്കാര്‍ മേഖലയില്‍ (2014-15) 10 ശതമാനവും സ്വകാര്യ മേഖലയില്‍ 31.1  ശതമാനവും പ്രസവങ്ങള്‍ സിസേറിയനാണ്. 

സിസേറിയന്‍ ശസ്ത്രക്രിയകള്‍ നിയന്ത്രിക്കാനുള്ള പദ്ധതിയില്‍ ഗര്‍ഭകാല പരിചരണവും സുരക്ഷയും വിപുലീകരിക്കേണ്ടതുണ്ട്. അനുബന്ധ ആരോഗ്യ പ്രവര്‍ത്തകര്‍, കൗണ്‍സലിങ് പരിജ്ഞാനമുള്ള പ്രഫഷനലുകള്‍ എന്നിവരടങ്ങുന്ന ഗര്‍ഭകാല പരിരക്ഷാ മാതൃക ചിലപ്പോള്‍ ഫലവത്താകും. ബ്രിട്ടനില്‍ ദേശീയ ആരോഗ്യ സംവിധാനത്തില്‍ ഇപ്രകാരം സേവനം നടക്കുന്നുണ്ട്. 
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ കുടുംബക്ഷേമ കേന്ദ്രം മോഡലില്‍ പ്രസവപരിര

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sisearian
News Summary - article about sisearian
Next Story