പോരാളി
text_fieldsവിയോജിപ്പുകളെ വിശ്വാസ വഞ്ചനയായി ചിത്രീകരിക്കുക എന്നത് ക്ലാസിക്കൽ ഫാഷിസത്തിെൻറ അടിസ്ഥാന ലക്ഷണങ്ങളിലൊന്നായി ഉംബെർേട്ടാ എക്കോ എണ്ണിയിട്ടുണ്ട്. ഭരണവർഗങ്ങളോടുള്ള വിേയാജിപ്പുകൾ വിശ്വാസ വഞ്ചനയായി അടയാളപ്പെടുത്തിയാൽ പിന്നെ ധൈഷണിക ചർച്ചകളും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ തോട്ടിലെറിയേണ്ടിവരുമെന്നാണ് ഇപ്പറഞ്ഞതിനർഥം. ഇൗ ‘വഞ്ചന’യുടെ പുറത്ത് പൗരെൻറമേൽ ഏതറ്റംവരെയും നിയമപരമായിതന്നെ കുതിരകേറാമെന്നുമുള്ള സൗകര്യവുമുണ്ട്. ഇത് ക്ലാസിക്കൽ ഫാഷിസത്തിെൻറ കാര്യം. ആധു നിക മോദികാല ഫാഷിസത്തിെൻറ അടിസ്ഥാന സിദ്ധാന്തവും ഇതൊക്കെയാണെങ്കിലും പ്രയോഗത്തിൽ പ്രകടമായ മാറ്റങ്ങളുണ്ട്.
അവിടെ ‘വിശ്വാസ വഞ്ചകർ’ക്കുനേരെ എന്താക്രമണം നടത്തിയാലും ആരും ചോദിക്കില്ല. കാരണം ചോദ്യം ഉന്നയിക്കരുതെന്നാണ് നവഫാഷിസം ഭരണീയരോട് ആജ്ഞാപിച്ചിട്ടുള്ളത്. ഇൗ ആജ്ഞ ലംഘിക്കുന്നവർ അകത്ത് കിടക്കേണ്ടിവരുന്നത് വർത്തമാന ഇന്ത്യയുടെ നടപ്പുശീലം മാത്രമായിരിക്കുന്നു. നമ്മുടെ ‘അർബൺ നക്സലു’കളുടെ അവസ്ഥ കണ്ടില്ലേ. രാജ്യത്തിെൻറ പുറേമ്പാക്കിൽ കഴിയുന്ന കോടിക്കണക്കിന് അധഃസ്ഥിതർക്കുവേണ്ടി സംസാരിച്ചതാണ് അവർ ചെയ്ത ‘കുറ്റം’. ഇനിയങ്ങോട്ട് വിയോജിപ്പുകളുടെയും വിമതസ്വരങ്ങളുടെയും ഇലയനക്കംപോലും അനുവദിക്കില്ലെന്ന് അവർ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. ഇൗ സാഹചര്യത്തിൽ വിമർശനങ്ങളുടെയും ട്രോളുകളുടെയും കടുപ്പംകൂട്ടുകയല്ലാതെ മറ്റെന്താണ് സജ്ഞീവ് ഭട്ട് എന്ന മുൻ െഎ.പി.എസ് ഉദ്യോഗസ്ഥൻ ചെയ്യേണ്ടത്? അതിനാണ് പിടിച്ച് അറസ്റ്റ് ചെയ്തത്; അതും 20 വർഷം മുമ്പുള്ള ഏതോ ഒരു കേസ് പൊടിതട്ടിയെടുത്ത്. കേസും അറസ്റ്റും റെയ്ഡുമൊക്കെ ഒരുപാട് കണ്ടിട്ടുള്ള ഭട്ടിനെ ഇൗ മയക്കുമരുന്നു കേസിൽ തളച്ചിടാമെന്നാണോ?
ഇന്ത്യൻ ഫാഷിസത്തിെൻറ പരീക്ഷണശാലയാണ് ഗുജറാത്തെന്ന് ആദ്യമായി വിളിച്ചുപറഞ്ഞവരുടെ കൂട്ടത്തിൽപെട്ടയാളാണ്. ഗുജറാത്ത് വംശഹത്യക്കുശേഷമുള്ള നാളുകൾ. അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ഭട്ട്. മെഹ്സാന ജില്ലയിൽ മോദിയുടെ പ്രസംഗം നടക്കുന്നു. രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിച്ചുവരുന്നതിനെ കളിയാക്കിയും മറ്റും മോദി കത്തിക്കയറിയത് പിന്നീട് ദേശീയ ന്യൂനപക്ഷ കമീഷൻ സ്വമേധയാ കേസാക്കി. ആരെയും കളിയാക്കിയില്ലെന്ന് പറഞ്ഞ് ഒഴിയാനായി മോദിയുടെ ശ്രമം. തെളിവില്ലെന്ന് ഉദ്യോഗസ്ഥരും മൊഴിനൽകിയതോടെ കേസ് തള്ളിപ്പോകുമെന്ന സ്ഥിതിയായി. ആഭ്യന്തര സുരക്ഷയുടെ ചുമതലകൂടി വഹിച്ചിരുന്ന സഞ്ജീവ് ഭട്ട് ആ പ്രസംഗം മുഴുവനായി റെക്കോഡ് ചെയ്തിരുന്നു. അത് കമീഷന് കൈമാറി. അതോടെ, മോദിയും സംഘവും കുടുങ്ങി. അന്ന് തുടങ്ങിയ എലിയും പൂച്ചയും കളിയാണ്. ആദ്യം സ്റ്റേറ്റ് റിസർവ് പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലാക്കി നിയമനം നൽകി ചെറിയൊരു നാടുകടത്തലായിരുന്നു ആദ്യ ശിക്ഷ. പിന്നീടങ്ങോട്ട്, നിയമപോരാട്ടത്തിെൻറ നാളുകളായിരുന്നു. ഗുജറാത്ത് വംശഹത്യയിൽ സർക്കാർ സംവിധാനങ്ങളെ മോദി ദുരുപയോഗം ചെയ്തുവെന്ന് സുപ്രീംകോടതിയിൽ തുറന്നുപറഞ്ഞു.
ഹിന്ദുക്കൾ അവരുടെ രോഷം പ്രകടിപ്പിക്കേട്ടയെന്ന് ഉന്നേതാദ്യോഗസ്ഥരുടെ യോഗത്തിൽ മോദി പറഞ്ഞുവത്രെ. കലാപം അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച അന്വേഷണസംഘത്തിെൻറ പ്രവർത്തനങ്ങളിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇതേക്കുറിച്ച് 19 പേജുള്ള സത്യവാങ്മൂലം പരമോന്നത കോടതിയിൽ നൽകി. അങ്ങനെയാണ് വിസിൽ ബ്ലോവർ, സൂപ്പർ കോപ് തുടങ്ങിയ വിശേഷണങ്ങൾ മാധ്യമങ്ങൾ ചാർത്തിനൽകിയത്. ഇതോടെ, കാത്തുകിടന്ന പ്രതിരോധമുറകൾ ഒാരോന്നായി എത്തിത്തുടങ്ങി. ആദ്യം സസ്പെൻഷനായിരുന്നു; പിന്നെ അറസ്റ്റ്. കലാപം സംബന്ധിച്ച് നാനാവതി കമീഷനു മുന്നിൽ െമാഴിനൽകാൻ പോയ ദിവസം ഡ്യൂട്ടിക്ക് ഹാജരായില്ലെന്ന് പറഞ്ഞായിരുന്നു സസ്പെൻഷൻ. അറസ്റ്റും അതിെൻറ തുടർച്ചയായിരുന്നു. നാല് വർഷത്തിനുശേഷം ജോലിയിൽനിന്ന് തന്നെ പിരിച്ചുവിട്ടു. ജീവന് ഭീഷണിയുണ്ടായിട്ടും സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചും മറ്റും പീഡനങ്ങൾ വേറെയും.
മനഃസാക്ഷിയും നെട്ടല്ലുമുള്ള ഒരാളെ അമർച്ച ചെയ്യാൻ ഇൗ പീഡനമുറകളൊന്നും മതിയാകില്ലെന്നറിയാൻ അധികകാലമൊന്നും വേണ്ടിവന്നില്ല. മോദി പ്രധാനമന്ത്രിയായശേഷം, രാഷ്ട്രീയ വിമർശനങ്ങളുടെ ശക്തി കൂട്ടുകയായിരുന്നു ഭട്ട്. അതിന് അദ്ദേഹത്തിെൻറ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ സാക്ഷ്യംപറയും. നോട്ടുനിരോധനവും ജി.എസ്.ടിയും ഗോ ഗുണ്ടാ ആക്രമണവുമൊക്കെ അതിൽ വിഷയമായി. ട്രോൾ വർഷങ്ങളിലൂടെ മോദിയെയും സംഘത്തെയും പ്രതിക്കൂട്ടിൽ നിർത്താൻ അദ്ദേഹത്തിനായി. സൈബർ സംഘികളുടെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നുകാണിക്കാൻ പലപ്പോഴും ഭട്ടിെൻറ പോസ്റ്റുകൾ ആശ്രയിക്കേണ്ടിവന്നിട്ടുണ്ട്. സ്വതസിദ്ധമായ നർമത്തിലൂടെ അദ്ദേഹം വിമർശനങ്ങളുന്നയിച്ചു. ഇന്ത്യയിൽവെച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ മത്സരം നടത്താതെ ഇനി രൂപ ഉയരില്ലെന്നായിരുന്നു രൂപയുടെ മൂല്യത്തകർച്ചയെക്കുറിച്ച ഒരു ട്വീറ്റ്. കളിക്കുമുമ്പുള്ള ടോസിങ് സമയത്തെങ്കിലും രൂപ മുകളിലേക്ക് കുതിച്ചുയരുമല്ലോ എന്ന ധനമന്ത്രിയുടെ ആത്മഗതംകൂടി അനുബന്ധമായി ചേർത്തപ്പോൾ അതൊരു തുറന്ന രാഷ്ട്രീയ വിമർശനമായി. ഏതെങ്കിലുെമാരാൾ പ്രധാനമന്ത്രിയുടെ ഗുരുവെന്ന് അവകാശപ്പെട്ട് രംഗത്തുവന്നെങ്കിൽ എന്ന പോസ്റ്റ് അധ്യാപകദിനത്തിലെ സ്പെഷൽ ട്വീറ്റായിരുന്നു. അതിെൻറ തൊട്ടടുത്ത ദിവസമായിരുന്നു അറസ്റ്റ്. സർവിസ് കാലത്തെ ഒറ്റപ്പെട്ട സംഭവങ്ങൾ കുത്തിപ്പൊക്കി ഭട്ടിനെ സമ്മർദത്തിലാക്കാനുള്ള ശ്രമങ്ങൾ ഇതിനുമുമ്പും മോദി ഭക്തർ നടത്തിയിട്ടുണ്ട്. 1990ലെ ടാഡ നിയമം ദുരുപയോഗം ചെയ്ത കേസ്, ’96ലെ റിക്രൂട്ട് കുംഭകോണം തുടങ്ങി പല നാടകങ്ങൾ ഇതിനകംതന്നെ അരങ്ങേറിയിരിക്കുന്നു. മോദിയും സംഘവും പ്രതിരോധത്തിലായ നിമിഷങ്ങളിലായിരുന്നു ഇതൊക്കെയും. അപ്പോൾ ഇപ്പോഴത്തെ കേസിലും അറസ്റ്റിലും അത്ഭുതപ്പെടാൻ പ്രത്യേകിച്ചൊന്നുമില്ലെന്നർഥം.
1963 ഡിസംബർ 21ന് രാജേന്ദ്ര ഭട്ടിെൻറയും ശകുന്തള ബെൻ ഭട്ടിെൻറയും മകനായി മുംെബെയിൽ ജനനം. ബോംബെ െഎ.െഎ.ടിയിൽനിന്ന് ഉയർന്ന റാേങ്കാടെ ബിരുദാനന്തരബിരുദം. 30 വർഷം മുമ്പ് ഇന്ത്യൻ പൊലീസ് സർവിസിൽ ചേർന്നു. അക്കാലത്ത് പരിചയപ്പെട്ട ശ്വേത ഭട്ട് ആണ് പിന്നീട് ജീവിതസഖിയായത്. െഎ.ടി പ്രഫഷനലായ ശ്വേത ഒരു കമ്പനിയുടെ ഡയറക്ടറായിരുന്നു. 2012ൽ മണിനഗറിൽ കോൺഗ്രസ് ടിക്കറ്റിൽ മോദിക്കെതിരെ മത്സരിച്ചിട്ടുണ്ട്. രണ്ട് മക്കൾ: ആകാശി, ശാന്തനു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
