Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅട്ടിമറിക്കപ്പെട്ട...

അട്ടിമറിക്കപ്പെട്ട കീഴാള നവോത്ഥാനം

text_fields
bookmark_border
അട്ടിമറിക്കപ്പെട്ട കീഴാള നവോത്ഥാനം
cancel

കേരളത്തിൽ ഉയർന്നുവന്ന ഈ നവമാനവികതയാണ് ഒരുപക്ഷേ, ഇന്ത്യയിൽ എമ്പാടും സംഘ്​പരിവാറിനെതിരായ വിമോചക ശക്തിയായി നാളെ പടരാൻപോകുന്നത്. അതി​​​​െൻറ വേരുകൾ ഹൈന്ദവ ദേശരാഷ്​ട്രവാദത്തിനും പാശ്ചാത്യ മുതലാളിത്ത ആധുനികതക്കും എതിരെ ഒരേ സമയം പൊരുതി മരണം വരിച്ച മഹാത്മ ഗാന്ധിയിലാണ്. ഗാന്ധിക്കും മു​േമ്പ ആധുനികതയുടെ നവസവർണ മുതലാളിത്തത്തിനും പാശ്ചാത്യ ആധുനികതയുടെ

വൈപരീത്യങ്ങൾക്കുമെതിരേ ശക്തമായ നിലപാട് കൈക്കൊണ്ടവരാണ് അയ്യാ വൈകുണ്ഠ സ്വാമികളും ശ്രീനാരായണ ഗുരുവും. അവർ ഉദ്​ഘാടനം ചെയ്ത നവോത്ഥാനത്തി​​​​െൻറ യഥാതഥമായ പൊരുൾ പൂർണമായും തമസ്കരിക്കപ്പെടുകയും ഗാന്ധിയുടെ കാര്യത്തിലെന്നപോലെ അവരെ ആധിപത്യം പുലർത്തുന്ന വ്യവസ്ഥയുടെ നോക്കുകുത്തികളാക്കി മാറ്റുകയും ചെയ്തു. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗിരി മഠത്തിൽ ബി.ജെ.പിയുടെ അഖിലേന്ത്യ പ്രസിഡൻറ്​ അമിത് ഷായെ ശ്രീനാരായണ അനുയായിയുടെ വേഷം കെട്ടുന്ന വെള്ളാപ്പള്ളി നടേശൻ ആദരിച്ചാനയിക്കുന്ന ദുരന്തരംഗം ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് നാം കണ്ടത്. ഇവിടെയാണ്, കേരളം ഇന്ന് ഉയർത്തിയെടുത്ത നവമാനവികതയുടെ പശ്ചാത്തലത്തിൽ വൈകുണ്ഠസ്വാമികളും നാരായണ ഗുരുവും തുടങ്ങിെവച്ച നവോത്ഥാനത്തി​​​​െൻറ യഥാർഥ പൊരുളും ശക്തിയും വീണ്ടെടുക്കുന്ന ദൗത്യം പരമപ്രധാനമായി തീരുന്നത്.

ഇത്തരമൊരു പരിശ്രമം നമ്മെ കൊണ്ടെത്തിക്കുന്നത് നിശ്ചയമായും പടിഞ്ഞാറും കിഴക്കുമുള്ള മുതലാളിത്ത ആധുനികതയുടെ വികൃതമുഖങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു ബദൽ ആധുനിക ഇന്ത്യൻ ജീവിതത്തി​​​​െൻറ വിഭാവനയിലായിരിക്കും. സ്നേഹത്തിലും ത്യാഗത്തിലും അധിഷ്ഠിതമായ ഈ ബദൽ ജീവിത ഭാവനയുടെ രാഷ്​​്ട്രീയശക്തികളെ വേണ്ടവണ്ണം പുറത്തെടുത്താൽ അതിനുമുന്നിൽ പൊടിഞ്ഞു പോകുന്നതേയുള്ളൂ, സമൂഹത്തെ ഒന്നാകെ നവ സവർണമൂല്യങ്ങൾക്ക് കീഴ്പ്പെടുത്തുന്ന സംഘ്​പരിവാർ മുതലാളിത്തത്തി​​​​െൻറ യാഥാസ്ഥിതികത്വവും മുതലാളിത്ത ആധുനികതയുടെ യാന്ത്രിക പുരോഗമന യുക്തിവാദവും. കാരണം കീഴാള സമൂഹങ്ങളെ മുഴുവൻ നിഷ്കരുണവും നിഷ്ഠുരവുമായി പാർശ്വവത്​കരിച്ചു ശക്തിപ്പെട്ട കേരളത്തിലെ മുഖ്യധാരാ സമൂഹത്തിനുവേണ്ടിയല്ല വൈകുണ്ഠ സ്വാമിയും ശ്രീനാരായണ ഗുരുവും നിലകൊണ്ടത്. അവർ നിലകൊണ്ടത് അടിച്ചമർത്തപ്പെട്ട കീഴാളജനതയുടെ മോചനത്തിനു വേണ്ടിയായിരുന്നു. കേരളീയ നവോത്ഥാനത്തെ കുറിച്ചുള്ള ആധുനിക മുഖ്യധാരാ ഭാഷ്യങ്ങളിൽ തീർത്തും തമസ്​കരിക്കപ്പെട്ടത് ഈ യാഥാർഥ്യമാണ്.

ഇന്ത്യൻ നവോത്ഥാനചരിത്രത്തിൽ ഇന്നും അവഗണിക്കപ്പെടുന്ന ഒരു നാമമാണ് അയ്യാ വൈകുണ്ഠ സ്വാമിയുടേത്. ഇന്ത്യൻ നവോത്ഥാനത്തി​​​​െൻറ പിതൃത്വം ആരോപിക്കപ്പെട്ട രാജാ റാം മോഹൻ റായ് നയിച്ച പ്രസ്ഥാനം ഉത്തരേന്ത്യയിലെ നവസവർണ മേലാളന്മാരുടെ ഉന്നതിക്കുവേണ്ടിയുള്ള ആധുനിക മുതലാളിത്ത പ്രസ്ഥാനമായിരുന്നു. എന്നാൽ, കൊളോണിയൽ ആധുനികതയുടേയും നാടൻ മുതലാളിത്ത ആധുനികതയുടേയും മുന്നേറ്റങ്ങൾക്കെതിരെ ഒരു കീഴാള ബദൽ ആധുനികതയുടെ ധാർമികലോകത്തെ ധീരമായി ഭാവനചെയ്​ത്​ അതി​​​​െൻറ സാക്ഷാത്കാരത്തിന്​​ പ്രവർത്തിക്കുകയും ചെയ്ത മഹാത്മാവാണ് വൈകുണ്ഠ സ്വാമികൾ. എന്നാൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്​​്ട്രീയം തെക്കൻ തിരുവിതാംകൂറിലെ നാടാർ സമുദായത്തെ ഒരു കീഴാള വോട്ടു ബാങ്കായി ബന്ധിച്ചതോടെ വൈകുണ്ഠ സ്വാമികളുടെ നാമം ഒരു ജാതിഗുരുവി​േൻറതു മാത്രമായി ചുരുങ്ങി. ശ്രീനാരായണ ഗുരുവും വൈകുണ്ഠ സ്വാമികളെപ്പോലെ കേരളത്തിലെ കൊളോണിയൽ നവസവർണ ഭരണ കൂട്ടുകെട്ടിന് എതിരെയാണ് നിലകൊണ്ടത്. അതായിരുന്നു ഗുരുവി​​​​െൻറ ധാർമിക നവോത്ഥാന പദ്ധതിയുടെ രാഷ്​​്ട്രീയം.
എന്നാൽ, ഗാന്ധിജി ഇന്ത്യൻ മുതലാളിമാരെ മുൻനിർത്തി സ്വാതന്ത്ര്യ സമരമെന്ന ജനകീയ ജനാധിപത്യപ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തപോലെ ഗുരു ഈഴവ മുതലാളിമാരെ മുൻനിർത്തിയാണ് കീഴാള നവോത്ഥാനപ്രസ്ഥാനത്തെ നയിച്ചത്.

ഇന്ത്യൻ മുതലാളിത്ത മൂലധനത്തി​​​​െൻറ ഉത്കർഷേച്ഛ ഗാന്ധിയെ തട്ടിത്തെറിപ്പിക്കുകയാണ് ചെയ്തതെങ്കിൽ കേരളത്തിൽ ഈഴവ മുതലാളിത്തം നാരായണ ഗുരുവിനെ പൂർണമായി കീഴാള വർഗങ്ങളിൽനിന്ന് തട്ടിയെടുക്കുകയാണ് ചെയ്തത്. അധികാര കൈമാറ്റ കാലത്തെ ഗാന്ധിയുടെ ദുഃഖം പോലെത്തന്നെ തീവ്രമായിരുന്നു ജീവിതാവസാന കാലത്ത് ഗുരുവി​​​​െൻറ ദുഃഖവും. എസ്​.എൻ.ഡി.പി യോഗത്തെ സ്വന്തം വർഗതാൽപര്യം സംരക്ഷിക്കാനുള്ള ഒരു ഉപകരണമാക്കി മാറ്റുകയും ശ്രീനാരായണ ധർമത്തെ സ്വയം നവസവർണവത്​കരണത്തിനുള്ള പദ്ധതിയാക്കി മാറ്റുകയുമാണ് അവർ ചെയ്തത്. നാരായണ ഗുരു ഇക്കാര്യം തുറന്നുപറഞ്ഞുകൊണ്ട് ഡോ. പൽപുവിന് എഴുതിയ കത്തുകൾ ഇതിന് തെളിവാണ്. എസ്​.എൻ.ഡി.പിയുടെ സ്ഥാപകനേതാവായ ഡോ. പൽപ്പുവിനെ അവർ ദശാബ്​ദങ്ങൾ നീണ്ട നിരാലംബമായ ഏകാന്ത ജീവിതത്തിലേക്കും ഭ്രാന്തിലേക്കും ബലമായി തള്ളിയിട്ടു. ഡോ. പൽപ്പുവി​​​​െൻറ ധിഷണാശാലിയും മഹാപണ്ഡിതനുമായ പുത്രനെ അവർ ശിവഗിരി മഠത്തിൽനിന്ന് അവമാനിച്ചു പുറത്താക്കി. കേരളീയ നവോത്ഥാനത്തി​​​​െൻറ ഈ അട്ടിമറിയുടെ കഥ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല.

ഇങ്ങനെ കീഴാളനവോത്ഥാനം അട്ടിമറിക്കപ്പെട്ടിട്ടും കേരളത്തിലെ വർഗസമരത്തിലൂടെ ഒരു നൂതന വ്യവഹാരമായി അത് മുന്നേറുന്നുണ്ട്. പുന്നപ്ര വയലാർ സമരത്തിന് പിന്നിൽ ശ്രീനാരായണ പ്രസ്ഥാനത്തി​​​​െൻറ സ്വാധീനം എത്രമാത്രമുണ്ടെന്ന് സി. കേശവ​​​​െൻറയും മറ്റും വിവരണങ്ങളിൽനിന്ന് അറിയാം. എന്നാൽ, പുന്നപ്ര-വയലാർ സമരകാലത്ത് ആർ. ശങ്കറി​​​െൻറ നേതൃത്വത്തിൽ ആയിരുന്ന എസ്.എൻ.ഡി.പി, സർ സി.പിയുടെ ഭാഗത്തായിരുന്നു. അതിനുശേഷമാണ് ആർ. ശങ്കറും മന്നവും ചേർന്ന് ‘ഹിന്ദുമഹാസഭ’ എന്ന ഹൈന്ദവ മതരാഷ​്ട്രീയ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നത്. അക്കാലത്തെ മന്നത്ത് പത്മനാഭ​​​​െൻറ ഡയറിക്കുറിപ്പുകളിൽ ഗോൾവാക്കറും അദ്ദേഹവുമായി നിലനിന്ന അടുത്ത രാഷ്​​്ട്രീയബന്ധം പറയുന്നുണ്ട്​.

സവർണവത്​കരിക്കപ്പെട്ട കേരളീയ മുതലാളി വർഗം കീഴാള ജനതയുടെ നവോത്ഥാനത്തെ അട്ടിമറിക്കുന്നതി​​​െൻറ ഒരു പുതിയ ഘട്ടമായിരുന്നു ‘ഹിന്ദുമഹാസഭ’. ഇതിനുശേഷം ശക്തിപ്പെടുന്ന വിവിധ മത സാമുദായിക രാഷ്​​്ട്രീയ പ്രസ്ഥാനങ്ങൾ കീഴാള രാഷ്​​്ട്രീയ മുന്നേറ്റങ്ങൾക്കെതിരെ ഐക്യപ്പെടുന്നതും അടുത്ത ചുവടു​വെക്കുന്നതും നാം കാണുന്നത് വിമോചന സമരത്തിലാണ്.
വിമോചനസമരത്തി​​​െൻറ വിജയത്തിനുശേഷം കേരളീയ നവോത്ഥാനത്തി​​​െൻറ പരസ്പരം ഏറ്റുമുട്ടിയ മേലാള -കീഴാള ധാരകൾ തമ്മിലുള്ള അന്തരം വിസ്മരിക്കപ്പെടുകയും നവോത്ഥാനമെന്നത് ആധുനിക കേരളത്തി​​​െൻറ നിർമിതിയിൽ പ്രവർത്തിച്ച ഒരൊറ്റ ലിബറൽ സാംസ്കാരിക പ്രസ്ഥാനമായി അവതരിപ്പിക്കപ്പെടാൻ തുടങ്ങുകയും ചെയ്തു. അങ്ങനെ നവോത്ഥാനം കേരളസമൂഹം ഒന്നാകെ അണിനിരന്ന് ‘അടി​െവച്ചടി​െവച്ചു’ മുന്നോട്ടുവന്ന ഒരു പ്രക്രിയയായി ചിത്രീകരിക്കപ്പെടാനും തുടങ്ങി. ഇതി​​​െൻറ ഫലമായാണ് നാരായണ ഗുരുവും ഡോ. പൽപുവും കുമാരനാശാനും അയ്യങ്കാളിയും മറ്റും നയിച്ച കേരളത്തിലെ കീഴാള ജനകീയ നവോത്ഥാന പ്രസ്ഥാനത്തെ ഇന്ന് വെള്ളാപ്പള്ളി നടേശനും മകനും, സുകുമാരൻ നായർക്കും സംഘ്​പരിവാറിനും​ അനായാസം അടിയറവെക്കുന്നത്.
ഇതി​​​െൻറ ഒരു ദയനീയവശം, ഈ പ്രക്രിയയെ ചെറുത്തുനിൽക്കുന്നു എന്നവകാശപ്പെടുന്ന പുരോഗമന ശാസ്ത്ര-സാംസ്കാരിക പ്രസ്ഥാനങ്ങൾക്കൊന്നും എത്രയോ കാലമായി മേലാളന്മാർ നിർണയിക്കുന്ന കളിക്കളത്തിനപ്പുറത്തേക്ക് പോകാൻ കഴിയുന്നില്ല എന്നതാണ്. ഇതി​​​െൻറ ഫലമായി ഇവരും ചെയ്തത് കേരളീയ നവോത്ഥാനത്തെ ഏകരൂപവും ഏകമുഖവുമായ ഒരു ലിബറൽ പുരോഗമന പ്രസ്ഥാനമാക്കി അതി​​​െൻറ രാഷ്്ട്രീയ ഉള്ളടക്കത്തെ ചോർത്തിക്കളയുകയാണ്. ഈ വിധത്തിൽ നിർവീര്യമാക്കപ്പെട്ട നവോത്ഥാനത്തി​​​​െൻറ ചരിത്രം എത്ര ആവേശത്തോടെ ആവർത്തിച്ചാലും അവർക്ക് കേരളത്തി​​​െൻറ ധാർമിക ജീവിതത്തെ ഗ്രസിക്കുന്ന സംഘ്​പരിവാർ രാഷ്​​്ട്രീയത്തിനെതിരായ സമരത്തിൽ നവോത്ഥാനത്തി​​​െൻറ ജനകീയ കീഴാള പാരമ്പര്യത്തെ ഒപ്പം കൂട്ടാൻ കഴിയില്ല.
കേരളീയ നവോത്ഥാനത്തി​​​െൻറ ഈ വിപരീത പ്രവണതകളുടെ പശ്ചാത്തലത്തിലാണ് പെരുവെള്ളപ്പൊക്കക്കാലത്ത് ഉയർന്നുവന്ന നവ മാനവികതയേയും തൊട്ടടുത്തുതന്നെ പൊന്തിവന്ന മതവർഗീയതയുടെയും സമാന്തര സാന്നിധ്യത്തി​​​െൻറ പൊരുൾ തിരിച്ചറിയാൻ കഴിയുന്നത്. കേരളത്തിൽ ഉയർന്നുവന്ന പുതിയ മാനവികത വൈകുണ്ഠ സ്വാമിയിലൂടെയും ശ്രീനാരായണ ഗുരുവിലൂടെയും രൂപപ്പെട്ട ബദൽ കീഴാള ആധുനികതയെ മുന്നോട്ടു കൊണ്ടുവരുകയും ക്രിയാ ഭരിതമാക്കുകയുമാണ് ചെയ്യുന്നത്. അതിനുമുന്നിൽ പിടിച്ചുനിൽക്കാൻ സംഘ്​പരിവാറിന് ആകില്ല. അതുകൊണ്ട് സംഘ്​പരിവാറിനെതിരായ പഴയ ലിബറൽ പുരോഗമനവാദത്തി​േൻറയും യുക്തിവാദത്തി​േൻറയും ശാസ്ത്രവാദത്തി​േൻറയും കാലഹരണപ്പെട്ട ചിന്താഗതികൾവിട്ട് ബദൽ ആധുനികതയുടെ ഈ പുതിയ സ്ഫുരണത്തെ വളർത്തിയെടുക്കേണ്ടിയിരിക്കുന്നു.

(അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsOPNIONRajaram mohan royRenaissanceDR.Palpu
News Summary - Article about Renaissance-Opnion
Next Story