Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅടിമത്ത നിർമാർജനവും...

അടിമത്ത നിർമാർജനവും പ്രത്യക്ഷരക്ഷാ ദൈവസഭയും

text_fields
bookmark_border
poykayil-kumara-gurudevan
cancel

കേരളചരിത്രത്തിൽ, അടിമത്തം എന്ന സമ്പ്രദായത്തിലൂടെ ഇവിടത്തെ ആദിമജനതയെ കച്ചവടച്ചരക്കാക്കി ദേശീയവും അന്തർദേശീ യവുമായി കച്ചവടം ചെയ്ത അടിമവ്യാപാരം എന്ന അനാചാരത്തെ രാജശാസനം മൂലം ഔദ്യോഗികമായി നിർത്തൽ ചെയ്തതി​​െൻറ വാർഷികസ ്മരണ പുതുക്കുന്ന ഏക സാമൂഹികസഭാപ്രസ്ഥാനം പ്രത്യക്ഷരക്ഷ ദൈവസഭ മാത്രമാണ്. ഇന്നു പ്രസ്തുത സഭയിൽ കാണുന്ന ഭൗതിക അട ിത്തറയും അടിമവർഗങ്ങളുടെ ഏകീകരണവും അവരുടെ വിമോചനത്തി​​െൻറ ദേശീയ കാഴ്​ചപ്പാടുകളും സ്വാതന്ത്ര്യവും വിമോചന വും പ്രത്യക്ഷരക്ഷാ ദൈവസഭയുടെ സ്ഥാപകനായ പൊയ്കയിൽ കുമാര ഗുരുദേവ​​െൻറ ദർശനത്തി​െൻറ ഫലമായി ഉളവായതാണ്.
മഹത്ത ായ നാഗരികതകൾ ആവിർഭവിക്കുകയും മനുഷ്യർ പരിഷ്കൃതഗണമായി രൂപാന്തരപ്പെടുകയും അധികാരം, സ്വത്ത്, ഭൂമി എന്നിവ ആസ്തികൾ എന്ന നിലയിൽ വ്യക്തികൾ സ്വകാര്യ സമ്പത്തായി കൈയടക്കുകയും ചെയ്ത കാലഘട്ടം മുതൽ മനുഷ്യരെ മനുഷ്യർ ചൂഷണം ചെയ്യുകയു ം അപരിഷ്കൃതർ പരിഷ്കൃതരുടെ കീഴിൽ അമർന്നുപോകുകയും ചെയ്തു. അങ്ങനെ അധീശശക്തികൾ വിധേയ ജനഗണങ്ങളെ അവരുടെ തൊഴിലാളികളും തുടർന്നു കീഴാളന്മാരും പിന്നീട് അടിമകളും ആക്കിത്തീർത്തു. ബാബിലോൺ, ഈജിപ്​ത്​, ഗ്രീക്ക്, റോമൻ എന്നീ പ്രാചീന സാമ്രാജ്യങ്ങളുടെ വളർച്ചക്കും വികസനങ്ങൾക്കും അടിമകളെയാണ് ഭരണകൂടങ്ങൾ പരമാവധി ഉപയോഗിച്ചത്.

ശരീരവും ജീവനും കുടുംബവും മറ്റൊരാൾക്ക് അധീനമാക്കപ്പെട്ടനിലയിൽ മനുഷ്യരൂപത്തിൽ മൃഗങ്ങൾക്ക് സമാനമായി കഠിനമായി ജോലിയെടുത്ത് ജീവിക്കേണ്ടി വന്നിരുന്ന അവസ്ഥയാണ് അടിമത്തം എന്നു വിവക്ഷിക്കുന്നത്. ഉടമയുടെ അധികാരത്തി​െൻറ തോത് അടിസ്ഥാനപ്പെടുത്തിയാണ് അടിമയുടെ ജീവിതഗതി നിർണയിച്ചിരുന്നത്. അടിമകൾക്ക് അവകാശങ്ങൾ ഒന്നുമില്ലായിരുന്നു. അടിമകൾ ഉടമകളുടെ വക എന്നാണ് അടിമസമ്പ്രദായത്തിൽ നിഷ്കർഷിച്ചിരുന്നത്. എല്ലാ മാനുഷികബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടവരായി കഠിനജോലികൾ എടുക്കാൻവേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യരൂപങ്ങളായിരുന്നു എക്കാലത്തെയും അടിമകൾ. അടിമത്തത്തി​െൻറ ലോകചരിത്രം പരിശോധിച്ചാൽ ആഫ്രിക്കയിലെ ഗോത്രജനതയായ നീേഗ്രാവംശജരെ അറ്റ്​ലാൻറിക്​ മഹാസമുദ്രത്തിലൂടെ അടിമക്കപ്പലുകളിൽ ചരക്ക് എന്നനിലയിൽ യൂറോപ്യൻ കോളനികളിലെ കൃഷിത്തോട്ടങ്ങളിലേക്ക് വിറ്റഴിച്ചതിനെ പൊതുവെ അറ്റ്​ലാൻറിക് അടിമവ്യാപാരം എന്നാണ് പറയുന്നത്. പശ്ചിമ–മധ്യ ആഫ്രിക്കയിലെ ഗോത്രജനതയെ തദ്ദേശീയരായ ഭരണാധികാരികളും നേതാക്കളും വംശീയകലാപങ്ങൾ സൃഷ്​ടിച്ച്, ചതിവിൽ പിടിച്ച് യൂറോപ്യൻ അടിമവ്യാപാരികൾക്ക് കൈമാറിയിരുന്നു.

കേരളത്തിൽ നിലനിന്നിരുന്ന അടിമത്തം അറ്റ്​ലാൻറിക്​ അടിമവ്യവസ്ഥിതിയിൽനിന്നു തികച്ചും വിഭിന്നമായിരുന്നു. സ്വന്തം ജന്മഭൂമികൾ ഉപേക്ഷിച്ച് ഇന്ത്യയിൽ കുടിയേറിപ്പാർത്തവരിൽ ഏറ്റവും പ്രബലരായിരുന്നു ആര്യന്മാർ. അവരുടെ അധിനിവേശ സന്ദർഭങ്ങളിൽ അവരെ എതിർത്ത തദ്ദേശീയരെ അവർ നിഷ്കരുണം കൊന്നൊടുക്കി. അവരെ എതിർത്തിരുന്ന തദ്ദേശ ജനതയെ അവർ കറുത്ത രാക്ഷസന്മാർ എന്ന് നാമകരണം ചെയ്തു. ഇന്ത്യയിലെ ഗോത്ര ജനതയെ കൊന്നൊടുക്കുന്നതിൽ അവർ അതീവ ജാഗരൂകരായിരുന്നു. സമ്പത്തും ജീവിതനിലവാരവും വർധിച്ചപ്പോൾ അവർ ആരാധനകൾക്കായി വ്യവസ്ഥകൾ നിർമിച്ചു. ആരാധനയും യാഗങ്ങളും നടത്താൻ അവരിൽ നിന്നുതന്നെ പുരോഹിത വർഗം ആവിർഭവിച്ചു. ഈ പുരോഹിതവർഗമാണ് കേരളത്തിൽ നമ്പൂതിരിമാർ എന്നറിയപ്പെട്ടിരുന്ന മലയാള ബ്രാഹ്​മണർ. ജാതിവിഭജനം ഉണ്ടാക്കി ജാതിച്ചട്ടങ്ങൾ ഏർപ്പെടുത്തുന്നതിൽ നമ്പൂതിരിമാർ വിജയിച്ചു.
ഇവിടത്തെ ആദിമജനങ്ങളെ നമ്പൂതിരി സംസ്കാരത്തിനു പുറത്തുള്ളവരും പൗരാവകാശങ്ങൾ ഇല്ലാത്തവരും അധഃകൃതരും കീഴാളന്മാരും ആയി അവർ തരം താഴ്ത്തി. ബ്രാഹ്​മണർ അഥവാ നമ്പൂതിരിമാരുടെ നിലപാടുകളെ ആര്യരാജാക്കന്മാരും പ്രഭുക്കളും പിന്താങ്ങിയതോടെ തദ്ദേശീയ ജനത നമ്പൂതിരിമാരുടെ ആശ്രിതജനതയായി പരിണമിച്ചു. മാത്രമല്ല, ബ്രാഹ്​മണമതത്തി​െൻറ നവോത്ഥാനം ക്ഷേത്രങ്ങളുടെ ആവിർഭാവത്തിനു കാരണമായി. ബ്രാഹ്​മണരല്ലാത്ത ഭൂവുടമകളും തദ്ദേശീയ ഗോത്ര ജനഗണങ്ങളും തങ്ങളുടെ ഭൂമി വകകൾ ക്ഷേത്രങ്ങൾക്ക് ദാനം ചെയ്തു. ക്ഷേത്രങ്ങൾക്ക് വസ്തുവകകൾ അധികരിച്ചപ്പോൾ അവ നോക്കിനടത്താൻ ഉൗരാളസമിതികൾ രൂപംകൊണ്ടു. കോയിലധികാരികളെ ഇവയുടെ പരമാധികാരികളായി വാഴിച്ചു. ദാനമായി ക്ഷേത്രങ്ങൾക്കു ലഭിച്ച ഭൂസ്വത്തു മുഴുവൻ വ്യാജരേഖ ചമച്ച് ബ്രാഹ്മണരുടെ സ്വത്തുക്കളാക്കി മാറ്റി.

ബ്രാഹ്​മണ മേധാവിത്വം കേരളത്തിൽ വരുത്തിയ വിന അത്ര ചെറുതൊന്നുമല്ല. അവർണർ എന്നു മുദ്ര കുത്തിയിരുന്ന തദ്ദേശജനതയെ അവർ കീഴാളരും അടിമകളുമാക്കി മാറ്റി. അവർക്കു വേണ്ടി വിവിധ ശിക്ഷാരീതികൾ ആവിഷ്കരിച്ചു നടപ്പാക്കി. കറുത്തവരെ കുറ്റവാളികളായി പിടിച്ചെടുത്ത് കുറ്റം ചുമത്തി ജീവനോടെ അവരുടെ തൊലി ഉരിഞ്ഞെടുത്തു, പീരങ്കി വായിൽ​െവച്ച് വെടിപൊട്ടിച്ച് തല ചിതറിച്ചു കൊന്നു, ചെവി, മൂക്ക് ,നാക്ക് എന്നിവ അരിഞ്ഞെടുത്തു, വിഷം കുടിപ്പിച്ചു കൊലപ്പെടുത്തി, കണ്ണുകൾ ചൂഴ്ന്നെടുത്ത് അന്ധന്മാരാക്കി, ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി മുളകരച്ചു പുരട്ടി വെയിലത്തു നിർത്തി, കൈകാലുകൾ കൂട്ടിക്കെട്ടി നിലത്തുകിടത്തി ഭാരമുള്ള ഇരുമ്പുകട്ട ചുട്ടുപഴുപ്പിച്ച് നെഞ്ചിൽ​െവച്ച് മാംസം ഉരുക്കി, കുളങ്ങളിൽ വെള്ളത്തിൽ തലതാഴ്ത്തികെട്ടി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, പാലക്കറ കണ്ണിൽ വീഴ്ത്തി കുരുടന്മാരാക്കി, തേളിനെ പൊക്കിളിൽ കെട്ടി​െവച്ച് കുത്തിപ്പിച്ചു, ഭാരമുള്ള കല്ല് തലയിൽ ​െവച്ചുകെട്ടി ഒറ്റക്കാലിൽ നിർത്തി, കുഴികുഴിച്ച് അതിൽ ഇറക്കി നിർത്തി കഴുത്തോളം മണ്ണിട്ടു മൂടിയശേഷം തലയിൽ നെയ്യൊഴിച്ച് ചപ്പുചവറുകൾ തലക്കു ചുറ്റും കൂട്ടിയിട്ട് തീ കൊളുത്തി കൊന്നു. മാതാപിതാക്കളെ അവരുടെ മക്കളിൽനിന്ന്​ അകറ്റി ദൂരദേശങ്ങളിലേക്ക് തമ്പ്രാക്കന്മാർക്ക് വിറ്റുകളഞ്ഞു. അനേകരെ കഴുവിലേറ്റിക്കൊന്നു. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ!, എത്രയെത്ര അനുഭവങ്ങൾ!

ഇന്നത്തെ തലമുറ കഴിഞ്ഞ കാലഘട്ടത്തെ ഓർത്തെടുക്കുന്നതിനുള്ള ഏക ചരിത്ര മുഹൂർത്തമാണ് കേരളത്തിൽ സംഭവിച്ചിട്ടുള്ള അടിമനിരോധന വിളംബരം. കീഴാള സംഘടനകളും കീഴാള ൈക്രസ്തവ പ്രസ്ഥാനങ്ങളും അവരുടെ മോചനത്തിനായി ഘോരഘോരം പ്രസംഗിക്കുകയും വേദപുസ്തകത്തിലെ പദങ്ങൾക്ക് അന്യാപദേശവ്യാഖ്യാനങ്ങൾ നൽകി അവരെ സ്വർഗരാജ്യത്തി​െൻറ അവകാശികളാക്കാൻ ഭഗീരഥപ്രയത്നം നടത്തി സമൂഹത്തി​െൻറ സമസ്തമേഖലകളിൽനിന്നും അവരെ അകറ്റിനിർത്തി വിശുദ്ധജനമായി രൂപാന്തരപ്പെടുത്തുമ്പോൾ നൂറ്റാണ്ടുകൾക്കു മുമ്പ് ബ്രാഹ്​മണ ദുഷ്പ്രഭുത്വത്തി​െൻറയും അതി​െൻറ സംഹാരരൂപമായ അടിമത്തത്തെയും അടിമവ്യാപാരത്തെയും നിരോധിച്ചുകൊണ്ടുള്ള രാജകൽപനയുടെ ദിനം ഓർത്തു പൂർവിക അടിമകളുടെ രക്തസാക്ഷിത്വങ്ങളെ സ്മരിച്ച് ഓർമകളും ചരിത്രവസ്തുതകളും തലമുറകളിലേക്ക് കൈമാറുന്ന പ്രത്യക്ഷരക്ഷാദൈവ സഭയെ പ്രശംസിക്കാതെ വയ്യ.

Show Full Article
TAGS:Poykayil kumara gurudevan Kumarugurudevan opinion 
News Summary - Article about poykayil gurudevan-Opnion
Next Story