Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമിനുക്കു മുഖം

മിനുക്കു മുഖം

text_fields
bookmark_border
മിനുക്കു മുഖം
cancel

ഖദറിനുള്ളിൽ കാക്കിക്കളസമെന്നത്​ കോൺഗ്രസുകാരെ കളിയാക്കുന്നതാണ്​. കളിയല്ല, ഇത്തിരി കാര്യവുമതിലുണ്ടെന്ന്​ നേതാവ്​ ആൻറണി തന്നെ പറഞ്ഞാൽ പിന്നെ അത്​ പൊളിയാവണമെന്നുമില്ല. എന്നാൽ, നാഗ്പുരിൽ ആർ.എസ്​.എസ്​ ഇൗറ്റില്ലത്തി​​​ െൻറ വിത്തുഗുണത്തിൽ ഉയിരും ഉടലും രൂപമെടുത്തിട്ടും​ കാവിപ്പടയിൽ നാളിന്നോളം തേരു തെളിച്ചിട്ടും അകത്ത്​ നെഹ്​ റുവും കോൺഗ്രസുമൊക്കെ പിന്നെയും തികട്ടിവരുന്ന നിതിൻ ഗഡ്​കരി മോദിക്കും അമിത്​ ഷാക്കും പാർട്ടി അണികൾക്കുമു ണ്ടാക്കുന്ന ഏനക്കേട്​ ചില്ലറയല്ല. ആർ.എസ്​.എസ്​ ചീഫ്​ ​മോഹൻ ഭാഗവതി​​​െൻറ ഇഷ്​ടപുത്രനായതി​​​െൻറ അഹന്തയാണെന്ന ്​ മോദിയും പക്ഷക്കാരും പിറുപിറുക്കു​േമ്പാൾ അടുത്ത ഉൗഴം ബി.ജെ.പിയെ വാഴിക്കാനുള്ള ആർ.എസ്​.എസി​​​െൻറ പരിശീലിത മ ിനുക്കുമുഖമെന്നു അനുകൂലികൾ അടക്കം പറഞ്ഞുതുടങ്ങി. അതെന്തായാലും ഹിന്ദി ഹൃദയഭൂമിയി​ലെ ആഘാതത്തിൽ തളർന്ന മോദിക്കും ഷാക്കും തൊഴിക്കാൻ കിട്ടിയ അവസരം ഗഡ്​കരി പാഴാക്കിയില്ല. ഭരണത്തിലേറിയ കാലത്ത്​ ത​​​െൻറ വീട്ടിനു പുറത്തു കേൾവിയന്ത്രങ്ങൾ വെച്ച്​ രഹസ്യം ചോർത്താൻ നോക്കിയ മോദിക്ക്​ ഇപ്പോൾ ആധിയടങ്ങുന്നില്ല. മറുവാക്ക്​ കേട്ടു ശീലമില്ലാത്ത പാർട്ടിനേതൃത്വത്തിനും പ്രധാനമന്ത്രിക്കുമെതിരെ നിരന്തരം വിമർശനമുന്നയിക്കുന്ന മുൻ ചീഫും മന്ത്രിസഭയിലെ അംഗവുമായ മറാത്തക്കാരനു പിറകിലെ കൈ ആരെന്നറിയുന്നതു കൊണ്ട്​ അമർഷത്തി​​​െൻറ വാലോ അച്ചടക്കത്തി​​​െൻറ വാളോ പൊക്കാൻ നിർവാഹവുമില്ല.

വിജയത്തിനു കർതൃത്വത്തി​​​െൻറ വേഷമാടാൻ മത്സരിക്കുന്നവർ തോൽവിയെ തന്തയില്ലാതെ വിടുന്നതിലുള്ള അമർഷമാണ്​ പരാജയനാളിൽ നേതൃത്വം ഏറ്റെടുത്ത്​ പാർട്ടിയെ വിജയത്തിലേക്ക്​ നയിച്ച ഗഡ്​കരി ആദ്യം പ്രകടിപ്പിച്ചത്​. പാർട്ടി ഫോറത്തിലല്ല, ബാങ്ക്​ ഉദ്യോഗസ്​ഥരുടെ യോഗത്തിലായിരുന്നു ഇൗ കമൻറ്​. പിന്നീട്,​ സിവിൽ സർവിസ്​ ഉദ്യോഗസ്​ഥരുടെ മറ്റൊരു യോഗത്തിൽ അദ്ദേഹം രണ്ടാൾ നേതൃത്വത്തി​​​െൻറ ബലഹീനതയെ പരിഹസിച്ചു. പാർട്ടി അധ്യക്ഷനായിരിക്കെ, ത​​​െൻറ കീഴിലെ എം.പിയും എം.എൽ.എയും പണിയെടുക്കാത്തതിന്​ വേറെയാരെ പഴിക്കാനാണ്​ എന്നായിരുന്നു അദ്ദേഹത്തി​​​െൻറ കുത്തുചോദ്യം. എല്ലാം കൊ​േ​ള്ളണ്ടിടത്തു കൊണ്ടു. മന്ത്രിസഭയിൽ കൈകാര്യം ചെയ്യുന്ന വകുപ്പ്​ ഉപരിതല ഗതാഗതമാണെങ്കിലും പാർട്ടി നേതൃത്വത്തെക്കുറിച്ച്​ ഉന്നയിച്ച വിമർശനങ്ങൾ ഉപരിതല സ്​പർശിയല്ല, ആഴത്തിലുള്ളതാണ്​. അതിനിടയിലെ ആർ.എസ്​.
എസ്​ ചുഴിയെങ്ങനെയെന്ന പിടിപാടില്ലാത്തതു കൊണ്ടാണ്​ ഗഡ്​കരിയുടെ നീക്കത്തിൽ നേതാക്കളും അണികളുമൊരുപോലെ
ബി.ജെ.പിയിൽ അന്തിച്ചു നിൽക്കുന്നത്​.

ഇങ്ങനെയൊക്കെ നേതൃത്വത്തി​​​െൻറ മുഖമടക്കി ചോദ്യങ്ങളുതിർക്കാനുള്ള ധൈര്യം എവിടെനിന്ന്​ എന്നു പുറത്തുള്ളവർക്കു തോന്നാമെങ്കിലും അകത്ത്​ ആർക്കും ​ അ​ങ്ങനെയൊരു സംശയമുണ്ടാവാനിടയില്ല. സംഘ്​പരിവാറുമായുള്ള ഇരിപ്പുവശം അങ്ങനെയാണ്​. 2014 മേയിൽ നരേന്ദ്ര മോദി അധികാരമേറ്റ്​ മ​ന്ത്രിസഭയിലേക്ക്​ ആളെയെടുത്തപ്പോൾ വകുപ്പ്​ പ്രത്യേകമായി ചോദിച്ചുവാങ്ങിയത്​ ഒരാ​ളേയുള്ളൂ, ഗഡ്​കരി മാത്രം. എല്ലാവരും മോദി-ഷാ അദൃശ്യസാന്നിധ്യത്തി​​​െൻറ ഭയത്തിൽ കാത്തും കരുതിയും വകുപ്പ്​ ഭരിച്ചപ്പോൾ കിട്ടിയ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി സ്വന്തം ഭരണവുമായി മുന്നോട്ടുപോയി ശ്രദ്ധേയമായ പ്രവർത്തനം കാഴ്​ചവെച്ചത്​ ഗഡ്​കരി മാത്രം. മ​ന്ത്രിസഭ യോഗത്തിലെ റാൻ മൂളികൾക്കിടയിൽ ഇടക്കു മുരളുന്നവരിലും മുന്നിൽതന്നെ. ഇങ്ങനെ ഒരാളെ മാത്രം കയറൂരിവിട്ടത്​ മറ്റാരുമല്ല, ആർ.എസ്​.എസ്​ തന്നെ. 2014 ലെ തെരഞ്ഞെടുപ്പിൽ തന്നെ ആർ.എസ്​.എസ്​ മോദിക്കൊപ്പം ഗഡ്​കരിയിലും കണ്ണുവെച്ചതാണ്​. എന്നാൽ, മോദിയും ഷായും പാർട്ടിയെയും ഭരണത്തെയും കൊണ്ടുപോയപ്പോൾ നാഗ്പുർ പകച്ചുപോയി. പൊയ്​പ്പോയവരാക​െട്ട, സ്വന്തം പ്രതിച്ഛായയിൽ മതിമറന്നപ്പോൾ നാഗ്പുരിൽനിന്ന്​ സർസംഘ ചാലക്​ തന്നെ ചൊറിഞ്ഞുനോക്കി. എന്നിട്ടും ശരിയാവില്ലെന്നു വന്നപ്പോഴാണ്​ ഗഡ്​കരിയെ വിട്ടു കടിപ്പിക്കാനുള്ള നീക്കമെന്നാണ്​ ശ്രുതി.

മോദിയെപ്പോലല്ല, ചിരിക്കാനും ഇണക്കാനുമുള്ള ആർ.എസ്​.എസ്​ മിനുക്കുപണി കൂടുതൽ വശമുണ്ടെന്നതു തന്നെയാണ്​ ഗഡ്​കരിയുടെ പ്ലസ്​ പോയൻറ്​. പാർട്ടിക്ക്​ പുറത്ത്​ ഇടത്തും വലത്തും മധ്യത്തിലുമൊക്കെ, കെജ്​രിവാൾ മുതൽ പളനിസ്വാമി വരെ സുഹൃത്തുക്കൾ. നെഹ്​റുവാക്യങ്ങൾ ഇടക്കിടെ ഉരുക്കഴിക്കും. ഹിന്ദു-മുസ്​ലിം സഖ്യത്തെക്കുറിച്ച നിറമുള്ള കിനാവുകൾ നെയ്യും. റായ്​ബറേലി​യിലെ പദ്ധതികൾ പൂർത്തീകരിച്ച സന്തോഷത്തിൽ സോണിയ ഗാന്ധി കത്തു കുറിച്ചു. പാർട്ടിയിലും മുന്നണിയിലുമൊക്കെ പടലപ്പിണക്കം തുടങ്ങിയിരിക്കെ എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലപാത വെട്ടാൻ പുണെ എക്​സ്​പ്രസ്​വേയിലൂടെ രാജ്യത്തെ ആദ്യ ​രാജപാത നിർമിച്ചയാൾക്കേ കഴിയൂ. മുന്നണിയിലെ പിണക്കക്കുരുക്കുകളഴിക്കാൻ ഇൗ ഫ്ലൈഒാവർ മാന്​ പ്രത്യേക കഴിവുണ്ടെന്നാണ്​ വെപ്പ്​. പാർട്ടി വളർത്തുന്നതിനിടക്ക്​ സ്വന്തം കാര്യവും മറന്നില്ല. മധ്യവർഗത്തിൽ പിറന്നയാൾ ഇപ്പോൾ നിരവധി നിർമാണ കമ്പനികളുടെയും പവർ പ്ലാൻറുകളുടെയും പഞ്ചസാര ഫാക്​ടറികളുടെയും ഉടമയാണ്​. ഇളയ മകളുടെ വിവാഹത്തിന്​ നൂറോളം വിമാനങ്ങൾ ചാർട്ടർ ചെയ്​ത്​ പതിനായിരത്തോളം പേരെ പറത്തിക്കൊണ്ടുവന്നത്​ വാർത്തയായിരുന്നു. സ്വകാര്യകുത്തകകളുടെ സ്വന്തക്കാരനെന്ന മിടുക്കിലും മോദിക്കു കട്ടക്കു നിൽക്കും. അതിനാൽ

അടുത്ത വട്ടത്തെ ബി.ജെ.പി തുറുപ്പായി ഇറങ്ങിയാലും അത്ഭുതപ്പെടാനില്ലെന്നാണ്​ നാഗ്പുരിൽനിന്നുള്ള സൂചനകൾ. മഹാരാഷ്​ട്രയിലെ വിദർഭമേഖലയിലെ നാഗ്പുരിനടുത്ത ധാപേവാഡ ഗ്രാമത്തിൽ 1952 മേയ്​ 27നാണ്​ നിതിൻ ജയ്​റാം ഗഡ്​കരിയുടെ​ ജനനം. സംസ്​ഥാനത്തെ ഏറ്റവും വലിയ ബ്രാഹ്മണ സമൂഹമായ ദേശസ്ഥവിഭാഗത്തിലെ ഇടത്തരം കാർഷികകുടുംബത്തിൽ പിറന്നുവീണ തനിക്ക്​ വഴിയും വെളിച്ചവുമായത്​ അമ്മയെന്ന്​ ഗഡ്​കരി. ശാഖയിലും പള്ളിക്കൂടത്തിലുമൊക്കെ ചേർത്തത്​ അവർതന്നെ. വാണിജ്യത്തിൽ ബിരുദാനന്തരബിരുദം, നിയമബിരുദം, ബിസിനസ്​ മാനേജ്​മ​​െൻറിൽ ഡിപ്ലോമ തുടങ്ങി യോഗ്യതകളൊ​െക്ക സ്വന്തമാക്കി ആർ.എസ്​.എസ്​ ആസ്​ഥാനത്തിനു ചാരെ മഹൽ എന്നയിടത്ത്​ വളർന്നയാളുടെ രാഷ്​ട്രീയം പരതേണ്ട. ചെറുപ്പത്തിലേ ശാഖയിലെ പരിശീലനത്തിൽ കളരിയുറച്ചു. കോളജ്​ വിദ്യാഭ്യാസത്തിലേക്കും എ.ബി.വി.പി വഴി സംഘരാഷ്​ട്രീയത്തിലേക്കും കാലൂന്നിയത്​ ഒപ്പം. വിദർഭയിലും നാഗ്പുർ സിറ്റിയിലും യുവമോർച്ചയുടെയും ബി.ജെ.പിയുടെയും ജനറൽ സെക്രട്ടറിയായി. 1995ൽ മഹാരാഷ്​ട്ര പൊതുമരാമത്ത്​ മന്ത്രിയായി.

2004ൽ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​. 2009ൽ ദേശീയ അധ്യക്ഷസ്​ഥാനത്തെത്തു​േമ്പാൾ പ്രായം 52. പാർട്ടിയുടെ എക്കാലത്തെയും ‘യുവ’നായകൻ. ഇളമുറക്കാരനെ വാഴിക്കുന്നത്​ പലരുടെയും പുരികം ചുളിച്ചതാണ്​. അതും 2009ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റുനിൽക്കെ. എന്നാൽ, വിശ്വസ്​തതക്കാണ്​ ആർ.എസ്​.എസ്​ ആസ്​ഥാനം മാർക്കിട്ടത്​. അതിൽ മോഹൻ ഭാഗവതി​​​െൻറ സ്വന്തവും ബന്ധുവുമൊക്കെ കഴിച്ചേ ആരുമുള്ളൂ എന്നു ഗഡ്​കരിക്കും കട്ടായം. അതുകൊണ്ടാണ്​ മുൻപിൻ നോക്കാതെയുള്ള ഇൗ ചോദ്യമൊക്കെ. മുമ്പ്​ തോൽവിയെ ജയത്തിലെത്തിക്കാൻ കടി​ഞ്ഞാൺ കൈയേറ്റ്​, ശിവസേന സഖ്യവുമായി ആകെയുള്ള 48 ൽ 42സീറ്റും അടിച്ചെടുത്തയാളാണ്​. അതിനാൽ മോദിയുടെയും ഷായുടെയും പ്രഭാവത്തിളക്കത്തിൽ മുന്നേറുന്നു എന്നു ഘോഷിക്കപ്പെടു​ന്ന കാലത്ത്​ ഹിന്ദി പശുബെൽറ്റിൽ സമ്പൂർണപരാജയം ഏറ്റുവാ​ങ്ങു​േമ്പാൾ ഗഡ്​കരിക്ക്​ സഹിക്കില്ല. അതുകൊണ്ടാണ്​ ഇൗ വിമർശനങ്ങളൊക്കെ. അതു പൊറുക്കാനാവില്ലെങ്കിൽ മാറിനിൽക്കൂ, നയിച്ചും ഭരിച്ചും കാണിക്കാം എന്നു തന്നെയല്ലേ ആ പറഞ്ഞതി​​​െൻറ പൊരുൾ.

Show Full Article
TAGS:nithin gadkari bjp OPNION articles malayalam news 
News Summary - Article about Nithin Gadkari-Opnion
Next Story