Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകുരിശ്...

കുരിശ് അടയാളപ്പെടുത്തുന്നത്

text_fields
bookmark_border
holy cross
cancel

കുരിശ് ലോകത്തിനു നൽകപ്പെട്ട ഒരു അടയാളമാണ്. അടയാളങ്ങൾ മനുഷ്യനെ ചിന്തിപ്പിക്കുന്നു, നിലപാടുകൾ എടുക്കാൻ േപ്രരിപ്പിക്കുന്നു. യേശുക്രിസ്​തുവിെൻറ ജീവിതത്തെയും സന്ദേശത്തെയും അടയാളപ്പെടുത്തുന്നു കുരിശ്. അതു റോമാസാമ്രാജ്യത്വത്തിെൻറ ഒരു പീഡന ഉപകരണമായിരുന്നു. അധികാരം ശക്തിയും മുഷ്​ടിയും സ്​ഥാപിച്ചു മനുഷ്യനെ കീഴ്പ്പെടുത്തിയ അടയാളം. അത് ഒരു പ്രതിരോധത്തിന്‍റെയും ഒരു നിലപാടിന്‍റെയും ഫലമായി ഉണ്ടാക്കപ്പെട്ടതുമാണ്. യഹൂദമതത്തിെൻറ സാംസ്​കാരികതയിൽനിന്നു ഔദ്യോഗിക ആധിപത്യത്തിെൻറ അധികാരത്തോടുള്ള പ്രതിഷേധത്തിെൻറ നിലപാടിലാണ് അതുണ്ടായത്. പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല എന്ന അധികാരത്തിെൻറ നിലപാട് സൃഷ്​ടിച്ച പ്രതിസന്ധി.

പ്രവാചകപാരമ്പര്യത്തിെൻറ അറേബ്യൻമതമായിരുന്നു യഹൂദമതം. അവിടെയാണ് പ്രവാചകരെ കല്ലെറിയുകയും കൊല്ലുകയും അവർക്കു സ്​മാരകശിലകൾ ഉണ്ടാക്കുകയും ചെയ്ത പാരമ്പര്യമുണ്ടായത്​. മോശെയിൽ അവർക്കു നൽകപ്പെട്ട പത്തു പ്രമാണങ്ങൾ കൊല്ലരുത് എന്ന പ്രമാണം നിലവിൽ നിന്നപ്പോഴാണ് മതത്തെ സംരക്ഷിക്കാൻ അവർ കൊല്ലാനിറങ്ങിയത്. ആയിരിക്കുന്നതിനെ ആകാമായിരിക്കുന്നതുമായി തട്ടിച്ച് വിമർശനം നടത്തുന്നവരായിരുന്നു പ്രവാചകർ. മറ്റു മതസംസ്​കാരങ്ങളിലും ഈ പ്രവാചകർ കവികളും സാഹിത്യകാരന്മാരുമായി പ്രത്യക്ഷപ്പെട്ടു. ഭാവിയുടെ സ്വരം കേൾക്കുകയും ഭാവിയുടെ കൽപനകൾ കാണുകയും ചെയ്യുന്നവൻ വർത്തമാന സമസ്യകളെ വ്യാഖ്യാനിക്കുമ്പോൾ പാരമ്പര്യങ്ങളെ അഴിച്ചുപണിയേണ്ടി വരും. ഈ അഴിച്ചുപണിക്കാരെ അനഭിമതരും വിമതരും വിപ്ലവകാരികളുമായി മുദ്രകുത്തി പുറത്താക്കും. അധികാരത്തിെൻറ സുരക്ഷിതബോധമാണ് കുരിശുകൾ ഉണ്ടാക്കുന്നത്. വിധേയപ്പെടാത്തവരെ ഇല്ലായ്മ ചെയ്യുന്ന സമീപനങ്ങൾ ഉണ്ടാക്കുന്നു. വെറുപ്പും വൈരവും മതത്തെ ഭരിക്കാൻ തുടങ്ങുന്നു. യേശുവി​െൻറ ജീവിതം പ്രതിസന്ധികളുടെയും എതിർപ്പുകളുടേയും സംഘട്ടനങ്ങളുടേയും സഹനത്തിെൻറയുമായിരുന്നു. അവൻ ആരേയും വെറുത്തില്ല. അവനെയാണ് സമൂഹം പീഡിപ്പിച്ച് ഇല്ലാതാക്കിയത്. അതു സമൂഹം അതിൽത്തന്നെ ഒതുങ്ങുന്ന ഒരു നിലപാടുമായിരുന്നു. പുറത്തേക്കു തലനീട്ടാൻ ധൈര്യമില്ലാതെ മറ്റുള്ളവരെ എല്ലാം ഉപേക്ഷിച്ചു തങ്ങളിൽ മാത്രമായി ചുരുങ്ങുന്നവർ. അന്യരും പരദേശികളും അസഹിഷ്ണുതയുടെയും വെറുപ്പിെൻറയും ഇരകളായി. പരിചിതമായതിലേക്കു മാത്രമാണ്​ ഇക്കൂട്ടരുടെ സ​േങ്കാചം.

ഭാരതീയർ കടൽ കടക്കരുത് എന്ന നിബന്ധനയുണ്ടായത് ഈ ചുരുങ്ങലിെൻറ ഫലമാണ്. ഈ കാഴ്ചപ്പാടിനോട് യോജിപ്പില്ലാത്ത വീക്ഷണവുമായി യേശുക്രിസ്​തുവിെൻറ സംഭവമുണ്ടായി. ആരെയും തൊട്ടുകൂടാത്തവരായി അവൻ മാറ്റിനിർത്തിയില്ല. കുഷ്ഠരോഗികളെ തൊട്ടുസുഖപ്പെടുത്തി, സമൂഹം വെളിയിലാക്കിയവരുമായി ചങ്ങാത്തം ഉണ്ടാക്കി. എല്ലാവരും പരസ്​പരം സഹോദരങ്ങളായി പ്രഘോഷിച്ചു. എല്ലാവരും ദൈവമക്കളുടെ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാകണം. ഈ കാഴ്ചപ്പാടുകളാണ് സംഘർഷങ്ങൾക്കു കാരണമായത്. അധികാരം വക്രബുദ്ധിയുടെ ഗൂഢാലോചനയിൽ റോമാക്കാരെ കൂട്ടുപിടിച്ച് അവ​െൻറ കഥ കഴിക്കുകയായിരുന്നു. കുരിശ് സംഘർഷസഹനങ്ങളുടെ രൂപമായി.

കുരിശിൽ മരിച്ചവ​െൻറ പിന്നാലെ ൈക്രസ്​തവസഭയിലെ വൈദികനായി ജീവിക്കുന്ന ഞാൻ ഇന്നു കേരളത്തിലെ പൊതുസമൂഹത്തിെൻറ ഇടയിലെ നിലപാടു മാറ്റങ്ങളെ കാണുന്നത് കൗതുകത്തോടെയാണ്​. ഇവിടെ പ്രധാനമായും മൂന്നു മതക്കാരായി നാം വലിയ പ്രതിസന്ധികളില്ലാതെ ജീവിക്കുകയായിരുന്നു. പക്ഷേ, കുറെക്കാലമായി മതത്തിെൻറ പേരിൽ പരസ്​പരം അകറ്റാനുള്ള ശ്രമങ്ങൾ വർധിച്ചുവരുന്നതു കാണുന്നു. അതിനു അന്താരാഷ്​ട്ര മാനങ്ങളും ഉണ്ടാകാം. ഓരോ മതക്കാരും സ്വന്തം തനിമ ബോധത്തോടെ തങ്ങളെ നിർവചിക്കുന്നതിനു നടപടികൾ വർധിച്ചുവരുന്നതായി കാണുന്നു. സ്വത്വരൂപവത്​കരണത്തിൽ തങ്ങളിൽനിന്നു വ്യത്യസ്​തരായവരെ പുറത്താക്കുന്നതായി ശ്രദ്ധിക്കുന്നു. നമ്മുടെ ഇടയിൽ വെറുപ്പും വൈരവും ബോധപൂർവം വളർത്തുന്നവർ വർധിക്കുന്നു. ഇതു നടത്തുന്നവർക്ക് ലക്ഷ്യമുണ്ട്. അത് അധികാരമാണ്. ഇങ്ങനെ മനുഷ്യരെ പരസ്​പരം അകറ്റുന്നവർ വരുത്തിവെച്ച ദുരന്തങ്ങൾ കഴിഞ്ഞ ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടാക്കിയതു നാസിസത്തിെൻറയും ഫാഷിസത്തിെൻറയും കമ്യൂണിസത്തിെൻറയും, മനുഷ്യത്വരഹിതമായ കൂട്ടക്കൊലകളായിരുന്നു. എല്ലാ ശാസ്​ത്രങ്ങളും മനുഷ്യനെ കൊല്ലാനുള്ള ഉപാധികളായി മാറ്റപ്പെട്ടു. ചരിത്രത്തിൽനിന്നു പഠിക്കാത്തവർ ചരിത്രം ആവർത്തിക്കുന്നു.

നാസി കൂട്ടക്കൊലയിൽ പങ്കുചേർന്ന ഒരു പ്രമുഖൻ രണ്ടാം ലോകയുദ്ധം അവസാനിച്ചപ്പോൾ താൻ വിദ്യാർഥിയായിരുന്നപ്പോൾ കൊന്ന സഹപാഠിയായ യഹൂദ​െൻറ പേരും വേഷവും സ്വീകരിച്ച് ഇസ്രായേലിലേക്കു കുടിയേറി അവിടത്തെ യഹൂദ തീവ്രവാദി സംഘടനയുടെ നേതാവായ കഥ യൂറോപ്പിൽ പ്രചരിച്ചു. അതു നമ്മോടു പറയുന്നതു അപകടകരമായ മൗലികവാദങ്ങൾ നിരന്തരം പേരും വേഷവും മാറി പ്രത്യക്ഷപ്പെടുന്നു എന്നാണ്.

ക്രൂശിതൻ മനുഷ്യ​െൻറ പ്രബുദ്ധതക്കും രക്ഷക്കും പീഡകൾ സഹിച്ചു മരിച്ചത് ഒരേ ഒരു കാര്യമാണ് എന്നെ പഠിപ്പിക്കുന്നത്. ജീവിതസാഫല്യം അപരനു വേണ്ടിയാകുമ്പോഴാണ്. അവ​െൻറ പീഡനത്തിെൻറയും സഹനത്തിെൻറയും വഴിയിലൂടെ ജീവിച്ച യേശുവിനെ കൊന്നതു 'ദൈവദൂഷകനും' 'വിഘടനവാദി'യുമായി മുദ്രചാർത്തിയാണ്. ക്രിസ്​തുവിനെ അനുഗമിക്കുന്നവർക്ക് ഇവ പുണ്യങ്ങളായി മാറുന്നു എന്ന യാഥാർഥ്യവും നിഷേധിക്കാനാവില്ല. അപരനെ സംരക്ഷിക്കുന്നതിലാണ് എെൻറ ജീവിതം പുഷ്പിക്കുന്നതും ഫലസമൃദ്ധമാകുന്നതും. അവൻ ഉയിർത്തു എന്നതു ഒരു പ്രതീക്ഷയാണ്. അതു മനുഷ്യ​െൻറ മഹത്വത്തിന് ഉണർവും തിന്മകളെ ചെറുക്കാനുള്ള ആവേശവും നൽകുന്നു. അപരനാണ് സ്വർഗം എന്നു വിശ്വസിക്കുന്നവരുടെ ഇടയിലും അപരൻ നരകമാണ് എന്നു കരുതുന്ന ചിന്താഗതികൾ വളരുന്നതു കാണുന്നു. ഞാൻ എെൻറ സ്വത്വം തെറ്റിദ്ധരിച്ച് വഴിതെറ്റുന്നു. എെൻറ വഴി അപരനിലേക്കു വഴി തുറക്കാത്തതാകുമ്പോൾ, വെറുപ്പിെൻറ സുവിശേഷം പ്രസംഗിക്കുന്നവർ മതഭക്തരായി അഭിനയിക്കുന്നതു കാണാനും തിരിച്ചറിയാനും നമ്മുടെ കാഴ്ച മങ്ങിക്കൂടാ. ആരാണ് എെൻറ അയൽക്കാരൻ എന്നതിനുള്ള ഉത്തരത്തിൽനിന്നു ഹിന്ദുവിനെയോ മുസൽമാനെയോ എനിക്കു ഒഴിവാക്കാനാവില്ല എന്നും വെറുപ്പിെൻറ ഇരകളാകുന്നവരുടെ കൂടെ നിൽക്കാൻ കഴിയാത്തവൻ വിശ്വാസിയല്ലെന്നും ഉറക്കെപ്പറയേണ്ട കാലമാണിത്. ആരേയും തൊട്ടുകൂടാത്തവരായി മാറ്റിനിർത്തുന്നവർ ആതിഥ്യമില്ലാത്ത കാട്ടാളരായി മാറുന്നു.

Show Full Article
TAGS:christianity holy cross 
News Summary - article about holy cross and Christianity
Next Story