Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസി.പി.എം...

സി.പി.എം അടിവേരറുക്കുന്ന അടവുനയത്തിലേക്കോ?

text_fields
bookmark_border
സി.പി.എം അടിവേരറുക്കുന്ന  അടവുനയത്തിലേക്കോ?
cancel

പുതിയൊരു അടവുനയത്തി​െൻറ പണിപ്പുരയിലാണ് സി.പി.എം: കോൺഗ്രസിനെ ഇല്ലായ്​മ ചെയ്​ത്​, പകരം ബി.ജെ.പിയെ പ്രതിപക്ഷത്തു കൊണ്ടെത്തിക്കുക. സമീപകാല സമീപനങ്ങൾ​ അതാണ്​ വ്യക്തമാക്കുന്നത്​. പ്രതിപക്ഷത്ത്​ കോൺഗ്രസിനെക്കാൾ വലിയ കക്ഷിയായി മുസ്​ലിം ലീഗിനെ ചിത്രീകരിക്കുന്നതും ഇൗ അടവുനയത്തി​െൻറ ഭാഗമായേ കരുതാനാകൂ. ലീഗിനു ലഭ്യമാക്കുന്ന പ്രാമുഖ്യം ബി.ജെ.പിക്ക്​ ഗുണകരമാകുമെന്നും അതുവഴി കോൺഗ്രസിനെ ഉന്മൂലനം ചെയ്യാമെന്നുമുള്ള കണക്കുകൂട്ടലിലാണ്​ അതെങ്കിൽ മതേതര കേരളത്തോട്​ സി.പി.എം ചെയ്യുന്ന ഏറ്റവും വലിയ പാതകമാകു​ം അതെന്നാണ്​ കരുതേണ്ടത്​. ഒരിക്കലും തിരുത്താനാകാത്ത വലിയ തെറ്റായി അതിനെ ചരിത്രം രേഖപ്പെടുത്തുമെന്നതിൽ സംശയം വേണ്ട.

മതേതര ജനാധിപത്യ ചേരികളായിരുന്നു കേരളത്തി​െൻറ ഏറ്റവും വലിയ പ്രത്യേകത. ഇടതും വലതും പക്ഷമായി അത്​ മാറിമാറി ഭരണത്തിൽ വന്നു. കേരളത്തി​െൻറ വളർച്ചയിലും മതനിരപേക്ഷ സ്വഭാവത്തിലും ഇൗ ചേരികളുടെ സംഭാവന വലുതാണ്​. ഇന്ത്യയിൽ പലേടത്തും വർഗീയത വേരുപിടിച്ചപ്പോൾ കേരളത്തിൽ അതിനെ മുളയിലേ നുള്ളാൻ ഇൗ രണ്ടു ചേരികളും ശക്തമായ നിലപാടെടുത്തു. ഹൈന്ദവ വർഗീയതക്ക്​​ വേരോട്ടമുണ്ടാകുമെന്ന സംശയം വന്നപ്പോ​െഴാക്കെ ഇൗ രണ്ടു ചേരികളും അതിനെ തുരത്താൻ കൈകോർത്തു. മതനിരപേക്ഷതയിൽ നിലനിന്നുവന്ന ഇൗ സൗഹൃദവും സ്വഭാവഗുണവും താൽക്കാലിക നേട്ടത്തിനായി ഉപേക്ഷിക്കാൻ മുമ്പ്​​ ചിലപ്പോൾ യു.ഡി.എഫ്​ ശ്രമിച്ചപ്പോൾ അതിനെതിരെ ശക്തമായ നിലപാടെടുത്തു തിരുത്തിച്ച ശക്തിയാണ്​ ഇടതുപക്ഷവും സി.പി.എമ്മും. യു.ഡി.എഫി​െൻറ വടകര-ബേപ്പൂർ മോഡലിനെ തോൽപിച്ചതുവഴി അവർ പൊതുസമൂഹത്തി​െൻറ ആഗ്രഹാഭിലാഷങ്ങൾക്കൊപ്പമാണെന്ന്​ തെളിയിക്കുകയും ചെയ്​തു​. ചില കോൺഗ്രസ് ​നേതാക്കളുടെ അധികാരമോഹങ്ങൾക്ക്​ അനുസൃതമായുണ്ടായ മൃദുഹിന്ദുത്വ സമീപനങ്ങളെ ശക്തമായി എതിർത്തും വിവിധ പിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങളെ ചേർത്തുനിർത്തിയും കേരളത്തിലെ ഏറ്റവും ശക്തമായ തിരുത്തൽശക്തിയാണ്​ തങ്ങളെന്നു തെളിയിച്ച പൂർവകാല ചരിത്രം സി.പി.എമ്മിനും എൽ.ഡി.എഫിനുമുണ്ട്​.

ഹിന്ദുത്വസമീപനത്തി​െൻറ പാതയിൽ

എന്നാൽ, സമീപകാല നീക്കങ്ങൾ സി.പി.എമ്മിനെ സംശയനിഴലിൽ നിർത്തുന്നു. എതിരെവന്ന വിവാദങ്ങളിൽനിന്നും ആക്ഷേപങ്ങളിൽനിന്നും രക്ഷപ്പെടാനാകണം, സി.പി.എം ഇ​േപ്പാൾ ഹിന്ദുത്വ സമീപനത്തി​െൻറ പാതയിലാണ്​. ഹിന്ദുത്വമാണ്​ തങ്ങളുടെ തത്ത്വശാസ്​ത്രമെന്നു പ്രഖ്യാപിച്ച്​ പ്രവർത്തിക്കുന്ന ബി.ജെ.പിയെ പോലും തോൽപിക്കുംവിധത്തിൽ അവർ ആ അജണ്ട പ്രാവർത്തികമാക്കുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിെൻറ ജനദ്രോഹ നടപടികളെ എതിർക്കുന്നത​ുപോലും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന മട്ടിലേക്ക്​ ചെറുതാകുന്നു. കോൺഗ്രസി​െൻറ കേന്ദ്ര സർക്കാറുകളെ നഖശിഖാന്തം എതിർത്തിരുന്ന സി.പി.എം ഇപ്പോൾ ബി.ജെ.പിയുടെ കേന്ദ്ര സർക്കാറിനെതിരായി പ്രതികരിക്കുന്നതും എതിർക്കുന്നതും കേന്ദ്രവിരുദ്ധ പൊതുജനരോഷത്തെ ലഘൂകരിക്കാനാണെന്നു സംശയിക്കേണ്ടി വന്നിരിക്കുന്നു. സമീപകാലത്ത്​ സർക്കാറിനെതിരെ ഉണ്ടായ ആക്ഷേപങ്ങളും അന്വേഷണങ്ങളുമാണോ അതോ തുടർഭരണമുൾപ്പെടെ രാഷ്​ട്രീയ മോഹങ്ങളാണോ ഇടതുനേതൃത്വത്തെ ഇൗ പതനത്തിലെത്തിച്ചതെന്ന്​ വ്യക്തമല്ല. എന്തായാലും വലിയൊരു മൂല്യച്യുതിയെയാണ്​ ഇടതുപക്ഷ മുന്നണി നേരിടുന്നത്​ എന്നു പറയാതിരിക്കാൻ നിർവാഹമില്ല.

അടവുനയങ്ങളിൽ അഗ്രഗണ്യനാണ്​ സി.പി.എമ്മി​െൻറ അമരക്കാരനായ പിണറായി വിജയൻ. രാഷ്​ട്രീയ വിജയത്തിനായും ഗ്രൂപ്പിസത്തിലെ വിജയത്തിനായും അദ്ദേഹം പലകുറി അതുപയറ്റുകയും വിജയിക്കുകയും ചെയ്​തിട്ടുണ്ട്​. എന്നാൽ, പൂർണമായും അധാർമികമായ അടവുനയങ്ങൾക്ക്​ സി.പി.എം മുതിർന്നിട്ടില്ല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ അതും ഉണ്ടാകുമോയെന്ന്​ ഭയക്കേണ്ട അവസ്ഥയാണ്​ മുന്നിൽ.

'ഭരണവും സമരവും' പോയ വഴി

'ഭരണവും സമരവു'മാണ്​ സി.പി.എം എക്കാലവും പുലർത്തിവന്ന രീതി. എല്ലാ കേന്ദ്ര സർക്കാറുകൾ​ക്കെതിരെയും സി.പി.എം ഭരണത്തിലിരിക്കു​േമ്പാൾ സമരം ചെയ്​തിട്ടുണ്ട്. ഇടതുപക്ഷം പിന്തുണ കൊടുത്ത മൻമോഹൻ സിങ്​​ സർക്കാറിനെതിരെ വരെ പോരാടുകയും നയപരമായ എതിർപ്പിനാൽ പിന്തുണ പിൻവലിക്കുകയും ചെയ്​തത്​ ചരിത്രമാണ്​. സംസ്ഥാനങ്ങളിൽ ഗവർണർമാർ വേണ്ടെന്നും അത്​ വെറും ആലങ്കാരിക പദവിയും അധിക​െച്ചലവുമാണെന്നും ഫെഡറലിസത്തിനെതിരാണ്​ ഗവർണർ പദവിയെന്നും വാദിച്ചവരാണ്​, ഇടതുപക്ഷം. എന്നാൽ, കഴിഞ്ഞ ദിവസം അവരുടെ രണ്ടു മന്ത്രിമാരാണ്​ ക്രിസ്​മസിന്​ കേക്കുമായി ഗവർണ​െറ മണിയടിക്കാൻ രാജ്​ഭവനിൽ എത്തിയത്​. കേന്ദ്രത്തിനെതിരായ കർഷകസമരവുമായി ബന്ധ​െപ്പട്ടാണ് ഇ​െതന്നു വരു​േമ്പാൾ ഗൗരവം വർധിക്കുന്നു. കർഷകസമരത്തിന്​ സി.പി.എം കേന്ദ്രനേതൃത്വം പരിപൂർണ പിന്തുണ നൽകു​േമ്പാഴും സംസ്ഥാന നേതൃത്വവും സർക്കാറും അതു മയ​െപ്പടുത്തുന്ന സമീപനമാണ്​ കാഴ്​ച​െവക്കുന്നത്. നിയമസഭയിൽ പ്രമേയം പാസാക്കുന്നതിനായി ഒരു ദിവസ​െത്ത സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർക്ക്​ കത്തുകൊടുക്കുേമ്പാൾ അതിന്​ വ്യക്തത വേണം. അവ്യക്തമാ​യ കത്ത്​ കൊടുത്തതിലെ ഉദ്ദേശ്യശുദ്ധിയിൽ സംശയം ഉന്നയിച്ച്​ ഗവർണർ അനുമതി നിഷേധിച്ചപ്പോൾ അതിനെ ശക്തമായി എതിർത്തതും പ്രതിഷേധിച്ചതും പ്രതിപക്ഷമായിരുന്നു. കോൺഗ്രസ്​ നേതാക്കൾ കാട്ടിയ എതിർപ്പി​െൻറ ഒരംശം​േപാലും സി.പി.എം നേതൃത്വത്തിൽ നിന്നുണ്ടായില്ല. പകരം ഉണ്ണിയേശു പിറന്നപ്പോൾ കിഴക്കുനിന്ന്​ പൊന്നും മീറയും കുന്തിരിക്കവുമായി എത്തിയ മൂന്നു ദിവ്യന്മാരെപ്പോലെ ക്രിസ്​മസിന്​ രണ്ടു മന്ത്രിമാർ ഗവർണറെ കാണാനെത്തി. സൗഹൃദം ഉൗട്ടിയുറപ്പിച്ച്​ നിയമസഭ കൂടാനുള്ള അനുമതിയുമായി അവർ മടങ്ങി.

ഗവർണറുമായി സർക്കാർ രമ്യതയിൽ​ പോകരുത്​ എന്നല്ല. ഇടതുപക്ഷം തുടർന്നുവന്ന രീതികളുമായി നോക്കു​േമ്പാൾ ഇൗ സമീപനത്തിൽ പൊരുത്തക്കേടുണ്ട്. കേന്ദ്ര സർക്കാറി​െൻറ കർഷകവിരുദ്ധ നടപടികളിൽ എതിർപ്പു പ്രകടിപ്പിക്കാനുള്ള ഒരു വേദികൂടിയാണ്​ ഗവർണറുടെ ഒാഫിസ്​. അവിടെ അദ്ദേഹത്തെ പ്രീണിപ്പിക്കുന്ന സമീപനം, ഗവർണർപദവിയെ തന്നെ എതിർക്കുന്നവരിൽ നിന്നുണ്ടായി. ശേഷം സഭ ചേർന്നപ്പോൾ ഇൗ സംശയ​െത്ത ന്യായീകരിക്കുന്ന നിലപാടാണ് സർക്കാറിൽനിന്നു കണ്ടത്​.

കേന്ദ്രവിരോധം അറച്ചറച്ച്​

കാർഷിക കരിനിയമങ്ങൾക്കെതിരെ അതിശക്തമായ നിലപാട്​ പ്രതിപക്ഷത്തുനിന്നുണ്ടായപ്പോൾ ഭരണപക്ഷത്തുനിന്നുള്ള എതിർപ്പ്​ വഴിപാടുപോലെ നേർത്തു​. ഇത്തരം അവസരങ്ങളിൽ കേന്ദ്ര നിയമ​െത്ത മറികടക്കാനുള്ള ആത്മാർഥത സംസ്ഥാന സർക്കാറിനു​െണ്ടങ്കിൽ ബദൽ നിയമം പാസാക്കുകയാണ്​ ചെയ്യുക. എന്നാൽ, അങ്ങനെ കേന്ദ്രത്തി​െൻറ വിരോധം പിടിച്ചുപറ്റാൻ പിണറായി സർക്കാർ ​തുനിഞ്ഞില്ല. അതും ഇടതുപക്ഷ നയവ്യതിയാനമായേ കാണാനാകൂ. കർഷക​ദ്രോഹ നടപടികളോ തൊഴിലാളിദ്രോഹ നടപടികളോ കേന്ദ്രത്തിൽ നിന്നുണ്ടായാൽ വിട്ടുവീഴ്​ചയില്ലാത്ത എതിർപ്പാണ്​, ഇടതുപക്ഷവും സി.പി.എമ്മും പ്രകടിപ്പിക്കാറുള്ളത്. എതിർത്താൽ ഭൗതിക സഹായങ്ങൾ കിട്ടി​െല്ലന്ന ഭയം ഇടതുസർക്കാറുകൾക്ക്​ മു​െമ്പാരിക്കലും ഉണ്ടായിക്കണ്ടിട്ടില്ല. എന്നാൽ, സമീപകാല വിവാദങ്ങളും ​അതേത്തുടർന്ന്​ കേന്ദ്ര ഏജൻസികളിൽ നിന്നുണ്ടായ അന്വേഷണങ്ങളുമാണോ ആവോ, കർഷകസമരത്തിൽ പോലും ശക്തമായ നിലപാടെടുക്കാൻ മടിക്കുകയായിരുന്നു, സംസ്ഥാനസർക്കാർ. കേന്ദ്ര സർക്കാറിനെയോ പ്രധാനമന്ത്രിയെയോ ശക്തമായി വിമർശിക്കാൻ കഴിയാത്ത ഭയമോ ​സ്​നേഹമോ ഇടതുപക്ഷ​​െത്ത ഗ്രസിച്ചുവോ?

അടുത്തു വരുന്ന നിയമസഭ തെരഞ്ഞെടുപ്പി​െൻറ പശ്ചാത്തലത്തിലാണ്​ ഇൗ സംഭവവികാസങ്ങൾ കാണേണ്ടത്​. കോൺഗ്രസിനെ ക്ഷീണിപ്പിക്കുക ബി.ജെ.പിയുടെ അഖിലേന്ത്യ നയമാണ്​. സി.പി.എം അവർക്ക്​ എതിരാളിയേ അല്ല. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ ക്ഷീണിപ്പിച്ചാണ്​ ബി.ജെ.പി അധികാരത്തിലെത്തിയത്​. ഇനി ഉന്മൂലനം എന്നതാണ്​ അവരുടെ മനസ്സിലിരിപ്പ്​. അതുവഴി മതേതരത്വത്തെ തുടച്ചുനീക്കാനാകുമെന്ന്​ അവർ പ്രതീക്ഷിക്കുന്നു. അതിനായി എന്ത്​ അടവുനയത്തിനും തയാറുള്ള പാർട്ടിയാണ്​ ബി.ജെ.പി. ആരുമായും നീക്കുപോക്കുണ്ടാക്കാൻ അവർ തയാറാകും. കേരളത്തിലും കോൺഗ്രസാണ്​ അവരുടെ മുന്നിലെ വലിയ പ്രതിബന്ധം. എല്ലാ ജാതി മതവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന കോൺഗ്രസിനെ ദുർബലമാക്കിയാൽ ഇവിടെ വർഗീയധ്രുവീകരണം എളുപ്പമാകുമെന്ന്​ ബി.ജെ.പി കണക്കുകൂട്ടുന്നു.

സി.പി.എം ആക​െട്ട, മറ്റെന്തിനെക്കാളും ഭരണത്തുടർച്ചക്ക്​ പ്രാധാന്യം നൽകുന്നു. വിവാദങ്ങളും ആക്ഷേപങ്ങളും എതിരുനിൽക്കു​േമ്പാൾ അവർക്ക്​ ഭരണത്തുടർച്ച അനിവാര്യമായി മാറുന്നു. ഭരണ​​ത്തെക്കാൾ വലുത്​ പ്രത്യയശാസ്​ത്രവും മൂല്യങ്ങളുമാ​െണന്നു കരുതിയിരുന്ന, അതിനായി ഭരണംപോലും ഉപേക്ഷിക്കാൻ തയാറായ പഴയ സി.പി.എം ഇന്നില്ല. അധികാരത്തിനുവേണ്ടി എന്തു വിട്ടുവീഴ്​ചക്കും തയാറാകുന്ന സി.പി.എമ്മിനെയാണ്​ ഇന്നു കാണുന്നത്​. അതിനായി അവരും എന്തു നീക്കുപോക്കിനും തയാറായേക്കാം. അഴിമതിപ്പാർട്ടിയെന്ന്​ സി.പി.എം ആക്ഷേപിച്ചിരുന്ന കേരള കോൺഗ്രസിനെ ഒരു മടിയുംകൂടാതെ മുന്നണിയിലെടുത്തത്​ ഭരണത്തുടർച്ച ആഗ്രഹിച്ചുതന്നെയായിരുന്നു. മൂല്യങ്ങളല്ല, ഭരണമാണ്​ വലുതെന്നതി​േലക്ക്​ സി.പി.എം എത്തിയിരിക്കുന്നു. അതിനായി അവർ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, പാലക്കാട്​, കാട്ടാക്കട, ആറന്മുള തുടങ്ങിയ സീറ്റുകളിൽ വിട്ടുവീഴ്​ച ചെയ്യുന്നപക്ഷം, ഭരണത്തുടർച്ച കിട്ടിയേക്കാം. പക്ഷേ, ആ ഭരണത്തിനു ശേഷമുള്ള രാഷ്​ട്രീയം വർഗീയതയുടേതായിരിക്കും. മതനിരപേക്ഷതയും സോഷ്യലിസവും കമ്യൂണിസവും എല്ലാം ഇളകി​െത്തറിക്കുന്നത്​ കാണേണ്ടിവരും^ കോൺഗ്രസ്​ ഒരിക്കൽ കാട്ടിയ മൃദുഹിന്ദുത്വം കേന്ദ്രത്തിൽ ഹിന്ദുവർഗീയതക്ക്​ വഴിമാറിയതുപോലെ.

Show Full Article
TAGS:CPMBJPcongress
Next Story