ഇൗ ‘തത്തപ്പോര്’ കാണുേമ്പാൾ മുഇൗൻ ഖുറൈശി കുലുങ്ങിച്ചിരിക്കുകയാവും. കക്ഷിയെ മനസ് സിലായിേല്ല? ഇന്ദ്രപ്രസ്ഥത്തിലെ പേരുകേട്ട ബീഫ് കയറ്റുമതിക്കാരനായിരുന്നു. ശത്രു ക്കൾ കണ്ണുവെച്ചതാണോ, അതോ ഗോമാതാ ശാപമേറ്റതാണോ എന്നറിയില്ല. ചില്ലറ കള്ളപ്പണമിട പാടിൽ ടിയാൻ അകത്തായി. വലിയ കേസും പുകിലുമായി; സി.ബി.െഎയിൽനിന്നുവരെ ആളെത്തി. ശിഷ് ടകാലം അഴിക്കുള്ളിൽ കഴിയേണ്ടിവരുമെന്ന് കരുതി കണ്ണീരൊലിപ്പിച്ചിരിക്കുേമ്പാഴാണ് ആ സന്തോഷ വാർത്ത ഖുറൈശിയെ തേടിയെത്തിയത്. തെൻറ കേസ് അന്വേഷിക്കുന്ന സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന മികച്ചൊരു ‘ക്ലീൻചിറ്റ്’ വിദഗ്ധനാണത്രെ. അദ്ദേഹത്തെ കാണേണ്ടതുപോലെ കണ്ടാൽ കേസിൽനിന്ന് ഒഴിവാക്കി കിട്ടും. പ്രമാദമായ പല കേസുകളിലും അസ്താന അങ്ങനെ ചെയ്തിട്ടുണ്ട്. അസ്താനക്ക് അങ്ങനെയൊക്കെ ചെയ്യാം.
മോദി ഗുജറാത്തിൽനിന്ന് നേരിട്ടിറക്കിയതാണ്. അഗസ്റ്റ വെസ്റ്റ്ലാൻഡ്, വിജയ് മല്യയുടെ വായ്പ തുടങ്ങി രാജ്യം ഉറ്റുനോക്കുന്ന ഒരുവിധം കേസുകളൊക്കെ ൈകെകാര്യം ചെയ്യുന്നയാൾ. ഖുറൈശി സങ്കടം ബോധിപ്പിച്ചപ്പോൾ അസ്താനയുടെ മനസ്സലിഞ്ഞു. കൂട്ടുപ്രതിയെ ചോദ്യം ചെയ്യലിൽനിന്ന് ഒഴിവാക്കി, ആ വഴിക്കൊരു ശ്രമം നടത്തിനോക്കാമെന്ന് വാക്കും നൽകി. ആ വകയിൽ രണ്ടു കോടി കൈപ്പറ്റി. പേക്ഷ, ആ ഇടപാട് കൈയോടെ പിടികൂടി. മുകളിലേക്ക് റിപ്പോർട്ടും പോയി. ഖുറൈശിയിൽനിന്ന് മാത്രമല്ല, മറ്റ് ആറു പേരിൽനിന്ന് ഇതേപോലെ ക്ലീൻചിറ്റിന് പണം വാങ്ങിയെന്നാണ് ഡയറക്ർ അലോക് വർമ റിപ്പോർട്ട് നൽകിയത്. അസ്താനയും വിട്ടുകൊടുത്തില്ല, അലോക് വർമയും കള്ളനാണെന്ന് തട്ടിവിട്ടു. 10 കേസും ചമച്ചു. ആ പേരിൽ വർമയുടെ തൊപ്പിതെറിച്ചു. ക്ഷത്രിയ രക്തമാണ് വർമയുടേത്. പോരാട്ട വീര്യം കൂടുമെന്ന് നൂറുതരം. സുപ്രീംകോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ച് വീണ്ടും അകത്തു കടന്നു. തൊട്ടടുത്ത ദിവസം മോദി ഫയർ ആൻഡ് ഹോം ഗാർഡിെൻറ ചുമതല നൽകി ഒതുക്കാൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാതെ പണിനിർത്തി വീട്ടിലിരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
അഞ്ചു വർഷം മുമ്പ്, സി.ബി.െഎയെ കൂട്ടിലടച്ച തത്തയെന്ന് വിശേഷിപ്പിച്ചത് പരമോന്നത നീതിപീഠമാണ്. അതത് കാലത്തെ ഭരണകൂടത്തിെൻറ പാദസേവകരായി കഴിയേണ്ട ദുരവസ്ഥ പലതവണ നേരിൽ കണ്ടപ്പോഴാണ് ജസ്റ്റിസ് ലോധക്ക് അങ്ങനെയൊരു പ്രയോഗം നടത്തേണ്ടിവന്നത്.സി.ബി.െഎ എന്ന മഹാപ്രസ്ഥാനം അതിെൻറ 50ാം വാർഷികം ആഘോഷിക്കുന്ന സമയംകൂടിയായിരുന്നു അത്. അക്കാലത്ത്, അലോക് വർമ മിസോറമിൽ ഡി.ജി.പിയാണ്. അന്ന്, ഭരണത്തലവന്മാരോ സി.ബി.െഎയിലേതന്നെ പ്രമുഖരോ ഒന്നും തന്നെ ലോധയുടെ ആ മുറവിളി കേട്ടതായി ഭവിച്ചില്ലെങ്കിലും അലോക് വർമ അത് കാര്യമായിതന്നെ എടുത്തു. യഥാർഥത്തിൽ അദ്ദേഹത്തിന് സംഭവിച്ച പാളിച്ച അതാണ്. കൂട്ടിലടച്ച തത്തെയക്കാൾ ദയനീയമാണ് ജുഡീഷ്യറിയുടെ അവസ്ഥയെന്ന് ഡൽഹി ഇൻറലിജൻസിലൊക്കെ പ്രവർത്തിച്ചിട്ടും അദ്ദേഹത്തിന് മനസ്സിലാക്കാനായില്ലേല്ലാ. ‘നിയമത്തെ താഴെ വീഴാതെ, ഉടയാതെ, കളങ്കപ്പെടുത്താതെ മുറുകെ പിടിക്കുന്ന സംവിധാനം’ എന്നാണ് നമ്മുടെ ജുഡീഷ്യറിയെക്കുറിച്ചുള്ള സങ്കൽപം. എന്നുപറഞ്ഞാൽ, ലെജിസ്ലേച്ചറിനെയും എക്സിക്യൂട്ടിവിനെയുെമാക്കെ ആവശ്യമായ സമയത്ത് ചെവിക്കുപിടിക്കാൻ യോഗ്യതയുള്ള ഭരണഘടനാ സ്ഥാപനമാണിത്. അത്രയും ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാപനം സ്വന്തംനിലയിൽതന്നെ കുറച്ചുനാളായി കുത്തഴിഞ്ഞിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയത് അതിെൻറ നേതൃത്വം വഹിച്ചവർ തന്നെയാണ്. ആ ജുഡീഷ്യറിയെ വേണ്ട വിധം മനസ്സിലാക്കാതെ ഇറങ്ങിപ്പുറപ്പെട്ടതാണ് അലോകിന് വിനയായത്. അല്ലെങ്കിൽ, റഫാൽ പോലുള്ള കേസുകെട്ടുകൾ എടുത്ത് തലയിൽവെക്കാമെന്നൊക്കെ ആരെങ്കിലും സമ്മതിക്കുമോ? യഥാർഥത്തിൽ റഫാൽ കോഴ വിവാദം അന്വേഷിക്കാൻ അലോക് വർമ സന്നദ്ധത അറിയിച്ചതു മുതലല്ലേ ‘തത്തപ്പോര്’ മുറുകിയത്?
സി.ബി.െഎ തലപ്പത്തേക്ക് വന്ന നാൾമുതലേ വിവാദങ്ങൾ കൂടെയുണ്ട്. 36 വർഷത്തെ െഎ.പി.എസ് ജീവിതത്തിനിടയിൽ ഒരിക്കൽപോലും സി.ബി.െഎയുടെ പടിവാതിൽക്കലേക്ക് എത്തിനോക്കിയിട്ടില്ലാത്ത അലോകിനെ മോദി എന്തിന് വിളിച്ചുവരുത്തിയെന്ന് ചോദിച്ചത് കോൺഗ്രസുകാരാണ്. സി.ബി.െഎ ഡയറക്ടറുടെ നിയമനത്തിനുള്ള ഉന്നതാധികാര സമിതിയിെല പ്രതിപക്ഷാംഗമായ മല്ലികാർജുൻ ഖാർഗെയുടെ വോട്ട് അന്ന് അലോക് വർമക്കെതിെര ആഞ്ഞടിച്ചു. നിയമവും മെറിറ്റും സീനിയോറിറ്റിയും മറികടന്നാണ് അലോകിെൻറ നിയമനമെന്ന് അദ്ദേഹം പാർലമെൻറിനകത്തും പുറത്തും പറഞ്ഞുനടന്നു. രസകരമായ കാര്യം, ഇതേ ഖാർഗെ ഇപ്പോൾ അലോകിനുവേണ്ടി വാദിക്കുകയാണ്. അലോകിന് നീതി നിഷേധിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. സി.ബി.െഎയുടെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാൻ ശ്രമിച്ചതിനാണ് തെൻറ തൊപ്പിതെറിച്ചതെന്നാണ് അലോക് പറയുന്നത്. സി.ബി.െഎയിലെ കുലംകുത്തികളെക്കുറിച്ചും അേദ്ദഹത്തിന് പരാതിയുണ്ട്. ഒരർഥത്തിൽ, അലോകിന് നീതി നിഷേധിക്കപ്പെട്ടുവെന്നത് ശരിയാണ്. പേക്ഷ, അദ്ദേഹത്തിെൻറ പോരാട്ടം പരാജയപ്പെെട്ടന്ന് പറയാനാകില്ല. കാരണം, അലോകിനെ മൂലക്കിരുത്തി എന്ന കാര്യത്തിൽ മോദിയും സംഘവും വിജയിച്ചെങ്കിലും വിഷയമിപ്പോൾ കേന്ദ്ര സർക്കാറിന് തലവേദനയായിരിക്കുകയാണ്. അടുത്തമാസം, സി.ബി.െഎ തലപ്പത്തേക്ക് വരേണ്ടിയിരുന്ന അസ്താനക്ക് അത്രപെട്ടന്നൊന്നും ചുമതലയേൽക്കാനാകില്ല. കേസ് തുടരെട്ടയെന്നാണ് ഡൽഹി ഹൈകോടതിയുടെ തീട്ടൂരം. അങ്ങനെ നോക്കുേമ്പാൾ, അലോകിനെ ഇരയെന്നോ നിഷ്കാസിതനെന്നോ വിളിക്കാനാവില്ല. മോദിയുടെ വിശ്വസ്ത സേവകനെ അധികാരത്തിെൻറ ഇടനാഴിയിൽനിന്ന് മാറ്റിനിർത്താനെങ്കിലും ഇൗ പോരാട്ടം ഉപകരിച്ചേല്ലാ.
1957 ജൂലൈ 14ന് ന്യൂഡൽഹിയിൽ ജനനം. പിതാവ് ജെ.സി. വർമ. സെൻറ് സേേവ്യഴ്സ് കോളജിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം. സെൻറ് സ്റ്റീഫൻസ് കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം. 1979ൽ, െഎ.പി.എസിൽ ചേരുേമ്പാൾ പ്രായം 22. ആ ബാച്ചിലെ ബേബിയായിരുന്നു അലോക്. ഡൽഹി അസിസ്റ്റൻറ് പൊലീസ് കമീഷണറായായിരുന്നു ആദ്യ നിയമനം. അന്തമാനിൽ െഎ.ജി, പോണ്ടിച്ചേരിയിലും മിസോറമിലും ഡി.ജി.പി, ഡൽഹി ഇൻറലിജൻസിൽ സ്പെഷൽ കമീഷണർ, തിഹാർ ജയിലിൽ ഡയറക്ടർ ജനറൽ തുടങ്ങിയ പദവിയിലിരുന്നശേഷമാണ് സി.ബി.െഎ തലപ്പത്തേക്ക് എത്തിയത്. തിഹാർ ജയിലിെൻറ ചുമതല വഹിക്കവെ, ഡൽഹി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുമായി സംസാരിക്കാൻ ബി.ബി.സി പ്രതിനിധിക്ക് അനുമതി നൽകിയത് വലിയ ഒപ്പച്ചാടുണ്ടാക്കിയിട്ടുണ്ട്. നാല് പതിറ്റാണ്ടിനോടടുത്ത, െഎ.പി.എസ് കാലത്ത് പൊലീസ് സേനയിൽ ഗുണപരമായ ഒേട്ടറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കലാകാരിയും ഡിസൈനറുമായ ഷിഫാലി വർമയാണ് ഭാര്യ.