Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇല കാറ്റിനോട് പറഞ്ഞത്

ഇല കാറ്റിനോട് പറഞ്ഞത്

text_fields
bookmark_border
ഇല കാറ്റിനോട് പറഞ്ഞത്
cancel
camera_alt

 ഋ​തു​പ​ർ​ണ ടി

കാ​ല​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്താ​നും കാ​ലാ​തി​വ​ർ​ത്തി​യാ​യി നി​ല​കൊ​ള്ളാ​നും ക​വി​ത​ക​ൾ​ക്ക് സാ​ധി​ക്കും. എ​ൻെ​റ പ്രി​യ ശി​ഷ്യ ഋ​തു​പ​ർ​ണ​യു​ടെ ക​വി​ത​ക​ൾ അ​തി​യാ​യ സ​ന്തോ​ഷ​ത്തോ​ടും അ​ഭി​മാ​ന​ത്തോ​ടും കൂ​ടി​യാ​ണ് ഞാ​ൻ വാ​യി​ച്ച​ത്. പ​ഠ​ന​ത്തോ​ടൊ​പ്പം സ്വ​ന്തം വി​കാ​ര​ങ്ങ​ളെ ക​വി​ത​യി​ലൂ​ടെ ആ​വി​ഷ്‍ക​രി​ക്കാ​ൻ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ സ​മൂ​ഹ​ത്തി​നും കാ​ല​ത്തി​നും ഒ​രു സ​മ്പ​ത്താ​ണ്

പു​സ്ത​ക​ക്കെ​ട്ടു​ക​ൾ​ക്കു പി​റ​കി​ൽ നി​ശ്ശ​ബ്ദ​നാ​യി നി​ൽ​ക്കു​ന്ന മ​ല​യാ​ള​ത്തി​ൻെ​റ പ്രി​യ​ക​വി​യും നോ​വ​ലി​സ്റ്റു​മാ​യി​രു​ന്ന ഞ​ങ്ങ​ളു​ടെ​യെ​ല്ലാം സു​ഹൃ​ത്ത് ടി. ​ഗോ​പി​യെ, ഒ​രി​ക്ക​ൽ പ​രി​ച​യ​പ്പെ​ട്ട​വ​രാ​രും പി​ന്നീ​ട് മ​റ​ക്കി​ല്ല. പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ല്ല, പ​ര​സ്യ​ങ്ങ​ളി​ല്ല, വാ​ചോ​ടാ​പ​ങ്ങ​ളി​ല്ല; എ​ങ്കി​ലും കു​റ​ച്ച് പ​റ​ഞ്ഞ​വ​ൻ അ​ധി​കം അ​നു​ഭ​വി​പ്പി​ച്ചു. സ്വ​ന്തം കാ​ൻ​സ​ർ പി​ട​ച്ചി​ലു​ക​ൾ​ക്കി​ട​യി​ലും മ​റ്റു​ള്ള​വ​ർ​ക്ക് പു​ള​കം പ​ക​ർ​ന്നു. ‘സു​ഖ​മ​ല്ലേ’ എ​ന്ന പ​തി​വ് അ​ന്വേ​ഷ​ണ​ങ്ങ​ളോ​ട്, അ​സു​ഖ തീ​വ്ര​ത​ക​ൾ​ക്കി​ട​യി​ലും, സു​ഖ​മെ​ന്ന് ത​ന്നെ​യെ​ന്ന​വ​ൻ ചി​രി​ച്ചു. ഉ​ള്ളു ക​രി​യു​മ്പോ​ൾ വീ​ര്യ​മു​ള്ള ക​വി​ത​ക​ളി​ല​വ​ൻ ത​ളി​ർ​ത്തു. പു​സ്ത​ക​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ അ​വ​ൻ ക​ണ്ട കാ​ഴ്ച​ക​ളും കേ​ട്ട ശ​ബ്ദ​ങ്ങ​ളും പ​റ​യാ​തെ പ​റ​യ​പ്പെ​ട്ട നൊ​മ്പ​ര​ങ്ങ​ളും ക​വി​ത​ക​ളാ​യി!

എ​ഴു​ത്തും ഒ​രു ഔ​ഷ​ധ​മാ​ണെ​ന്ന് സ്വ​ന്തം അ​സ്ഥി​യി​ൽ തൊ​ട്ട​വ​ൻ അ​റി​ഞ്ഞി​രി​ക്ക​ണം. പ്ര​യി​പ്പെ​ട്ട​വ​ർ​ക്കി​ട​യി​ലും പ്രി​യ​ങ്ങ​ൾ​ക്കി​ട​യി​ലും വെ​ച്ച​വ​ൻ വേ​ദ​ന മ​റ​ന്നി​രി​ക്ക​ണം. കാ​ണു​മ്പോ​ഴൊ​ക്കെ പ​ങ്കു​വെ​ക്കാ​റു​ള്ള മൗ​നം നി​റ​ഞ്ഞ ആ ​ചി​രി​യി​ൽ അ​വ​ൻ നി​ർ​വൃ​ത​പ്പെ​ട്ടി​രി​ക്ക​ണം. അ​തി​പ്പോ​ഴും ഗോ​പി​യെ അ​റി​ഞ്ഞ​വ​രു​ടെ സ്മ​ര​ണ​ക​ളി​ലും സ്വ​പ്ന​ങ്ങ​ളി​ലും പ​ല​ത​ല​ങ്ങ​ളി​ൽ നി​റ​യു​ന്നു​ണ്ടാ​വ​ണം. മ​ര​ണ​ത്തി​ന് ശ​രീ​ര​ത്തി​ല​ല്ലാ​തെ, സ്മ​ര​ണ​ക​ളി​ൽ സ്പ​ർ​ശി​ക്കാ​നാ​വി​ല്ലെ​ന്ന അ​റി​വി​ൽ ഇ​ന്നു​മ​വ​ൻ നി​റ​യു​ന്നു. പ​തി​നാ​ലു വ​യ​സ്സു​ള്ള മ​ക​ളു​ടെ ‘ഇ​ല കാ​റ്റി​നോ​ട് പ​റ​ഞ്ഞ​ത്’ എ​ന്ന കാ​വ്യ​സ​മാ​ഹാ​രം പ്ര​കാ​ശി​ത​മാ​യ​പ്പോ​ൾ, അ​വി​ടെ സ​ന്നി​ഹി​ത​രാ​യ​വ​രു​ടെ​യൊ​ക്കെ വാ​ക്കി​ലും നി​ശ്ശ​ബ്ദ​ത​യി​ലും, പ്രി​യ​ക​വി ടി. ​ഗോ​പി പ്ര​കാ​ശം പ​ര​ത്തി. പ​രി​മി​തി​ക​ളെ സാ​ധ്യ​ത​ക​ളാ​ക്കി മാ​റ്റാ​ൻ നി​ര​ന്ത​രം പ്ര​യ​ത്നി​ച്ച ഗോ​പി​ക്ക്, പ്രി​യ മ​ക​ൾ ഋ​തു​പ​ർ​ണ ടി ​സ​മ​ർ​പ്പി​ച്ച സ്നേ​ഹം കൂ​ടി​യാ​യി മാ​റി ‘ഇ​ല കാ​റ്റി​നോ​ട് പ​റ​ഞ്ഞ​ത്’ എ​ന്ന കാ​വ്യ​സ​മാ​ഹാ​ര​ത്തി​ൻെ​റ പ്ര​കാ​ശ​ന​വേ​ദി. തി​ങ്ങി​നി​റ​ഞ്ഞ ക​ണ്ണൂ​രി​ലെ ചേം​ബ​ർ ഹാ​ളി​ൽ മ​റ്റു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വേ​ദി പ​ങ്കി​ടാ​നാ​യ​ത്, സൗ​ഹൃ​ദ​ത്തി​ൻെ​റ ഒ​ത്തു​ചേ​ര​ലാ​യി. വ​ന്ന​വ​ർ വ​ന്ന​വ​ർ മ​ക​ൾ ഋ​തു​വി​നും, അ​മ്മ ബി​ന്ദു ടീ​ച്ച​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും കാ​വ്യ​സ​മാ​ഹാ​ര​ത്തി​നൊ​പ്പം ടി. ​ഗോ​പി​യെ​യും മ​ന​സ്സി​ൽ ചേ​ർ​ത്തു​പി​ടി​ച്ചു. സ്മ​ര​ണ​ക​ളു​ടെ മ​ധു​രം, മ​ര​ണം മു​റി​ക്കു​ന്ന ജീ​വി​ത സ​ങ്ക​ട​ങ്ങ​ൾ​ക്ക് മ​രു​ന്നൊ​രു​ക്കു​ന്ന​തി​ന് വീ​ണ്ടും ഞ​ങ്ങ​ൾ സാ​ക്ഷി​ക​ളാ​യി. ഇ​ല്ലാ​താ​വു​മ്പോ​ഴും ഉ​ണ്ടാ​വു​ന്ന​തി​ൻെ​റ മാ​ന്ത്രി​ക​ത​യി​ൽ ഒ​രി​ക്ക​ൽ​കൂ​ടി ഞ​ങ്ങ​ൾ ഉ​ന്മ​ത്ത​മാ​യി. ക​ട​ന്നു​പോ​യ സൗ​ഹൃ​ദ​വ​ഴി​ക​ളി​ൽ വീ​ണ്ടും വി​ത്തു​ക​ൾ മു​ള​ച്ചു. അ​ദൃ​ശ്യ​ത​ക​ൾ​ക്ക് അ​ഭി​മു​ഖ​മാ​വാ​നു​ള്ള നി​സ്സ​ഹാ​യ സാ​ഹ​സി​ക​ത​ക​ൾ കൂ​ടി​യാ​വ​ണം ക​വി​ത. ഒ​രു നി​ർ​വൃ​ത ന​ഷ്ട​പ​രി​ഹാ​രം!

‘ഈ ​ക​വി​താ സ​മാ​ഹാ​രം അ​ച്ഛ​ൻെ​റ ഓ​ർ​മ​ക​ളോ​ടു​ള്ള എ​ൻെ​റ പ്ര​ണാ​മ​മാ​ണ്. അ​ച്ഛ​ൻ ഒ​രു ക​വി​യാ​യി​രു​ന്നു. എ​ൻെ​റ ജീ​വി​ത​ത്തി​ലെ ആ​ദ്യ പ്ര​ചോ​ദ​നം അ​ച്ഛ​നാ​യി​രു​ന്നു. ഒ​രു ക​വി​യെ​ന്ന നി​ല​യി​ലും പി​താ​വെ​ന്ന നി​ല​യി​ലും അ​ച്ഛ​ൻ എ​ഴു​ത്തി​ൽ മു​ഴു​കി​യി​രി​ക്കു​ന്ന​ത് ചെ​റു​പ്പം മു​ത​ൽ ഞാ​ൻ ക​ണ്ടി​രു​ന്നു. ക​വി​ത​ക​ൾ എ​ഴു​തി​ക്ക​ഴി​ഞ്ഞാ​ൽ അ​ച്ഛ​ൻ എ​ന്നെ വാ​യി​ച്ചു കേ​ൾ​പ്പി​ക്കും. അ​തി​ലെ ഓ​രോ വാ​ക്കും ഓ​രോ വ​രി​യും എ​നി​ക്ക് അ​ത്ഭു​ത​മാ​യി​രു​ന്നു. വാ​ക്കു​ക​ൾ​ക്കും ജീ​വ​നു​ണ്ടെ​ന്ന് ഞാ​ൻ തി​രി​ച്ച​റി​ഞ്ഞ​ത് അ​ച്ഛ​നി​ലൂ​ടെ​യാ​യി​രു​ന്നു. അ​ച്ഛ​ൻ എ​ഴു​തു​മ്പോ​ൾ ഞാ​നും ക​ട​ലാ​സും പേ​ന​യും എ​ടു​ത്ത് എ​ഴു​താ​നി​രി​ക്കാ​റു​ണ്ടെ​ന്ന് അ​മ്മ പ​റ​ഞ്ഞു​കേ​ട്ടി​ട്ടു​ണ്ട്. ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ആ​ദ്യ​മാ​യി ഞാ​നൊ​രു ക​വി​ത എ​ഴു​തി​യ​ത്. അ​ത് അ​ച്ഛ​നെ​പ്പ​റ്റി​യാ​യി​രു​ന്നു. അ​ന്ന് എ​ന്നോ​ടൊ​പ്പം കൂ​ടി​യ അ​ക്ഷ​ര​ങ്ങ​ൾ എ​ന്നെ വി​ട്ടു​പോ​യി​ല്ല. ഞാ​ൻ എ​ഴു​തി​ക്കൊ​ണ്ടേ​യി​രു​ന്നു. എ​ൻെ​റ ചു​റ്റി​ലു​മു​ള്ള, എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​തും സ​ങ്ക​ട​പ്പെ​ടു​ത്തു​ന്ന​തു​മാ​യ കാ​ഴ്ച​ക​ളെ​പ്പ​റ്റി. അ​വ​യെ​ല്ലാം ചേ​ർ​ത്തു​വെ​ച്ചാ​ണ് ഈ ​ക​വി​താ​സ​മാ​ഹാ​രം. അ​ച്ഛ​ൻ തു​ട​ങ്ങി​യ പാ​ത​യി​ൽ ഞാ​നെ​ൻെ​റ ചു​വ​ടു​ക​ൾ വെ​ക്കു​ക​യാ​ണ്.’(​ആ​മു​ഖം). ‘അ​ച്ഛ​ൻ മ​ണ്ണി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും, അ​ദ്ദേ​ഹ​ത്തി​ൻെ​റ മ​ക​ളു​ടെ ഓ​രോ വ​രി​യി​ലും ആ ​ക​വി പു​ന​ർ​ജ​നി​ക്കു​ക​യാ​ണ്. വാ​ക്കു​ക​ൾ​കൊ​ണ്ട് അ​വ​ൾ തീ​ർ​ക്കു​ന്ന ഈ ​സ്മാ​ര​കം ഏ​തൊ​രു ക​ല്ല​റ​യേ​ക്കാ​ളും മ​നോ​ഹ​ര​വും ചി​ര​ഞ്ജീ​വി​യു​മാ​ണ്’(​വി.​കെ. ജോ​സ​ഫ്).

ഏ​ഴു വ​യ​സ്സി​നും പ​തി​നാ​ല് വ​യ​സ്സി​നും ഇ​ട​യി​ലെ​ഴു​തി​യ അ​ച്ഛ​ൻ, അ​മ്മ, മ​ല​യാ​ളം, പു​സ്ത​കം, പ​ട്ടം, മ​ഴ, കാ​റ്റ്, വാ​ക്കു​ക​ൾ, ഇ​ല​ക​ൾ, വി​ശ​പ്പ്, സ്നേ​ഹം തു​ട​ങ്ങി​യ ജീ​വി​ത വി​സ്തൃ​തി​യി​ലാ​ണ് ക​വി ചു​വ​ടു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ജ​ക​ളാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​പ്പെ​ടു​ന്ന പൗ​ര​രെ മ​നു​ഷ്യ​രാ​ക്കി പ​രി​വ​ർ​ത്തി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ​ര​ത്തി​ൻെ​റ ഇ​ട​പെ​ട​ലു​ക​ൾ​ക്കി​ട​യി​ൽ വെ​ച്ചാ​ണ് ക​ലാ​പ്ര​തി​ഭ ഋ​തു​വി​ൻെ​റ ക​വി​ത​ക​ൾ സ്വ​ന്തം ഇ​ടം ക​ണ്ടെ​ത്തു​ന്ന​ത്. ‘ആ​കാ​ശം’ എ​ന്ന പേ​രി​ലു​ള്ള ക​വി​ത പ​കു​ക്കു​ന്ന​ത് നി​ല​നി​ൽ​ക്കു​ന്ന സ​ങ്കു​ചി​ത​ത്വ​ത്തെ നി​ലം​പ​രി​ശാ​ക്കു​ന്ന സൗ​ഹൃ​ദ വി​സ്തൃ​തി​യു​ടെ വി​സ്മ​യ​മാ​ണ്. ‘ന​ന്മ​യു​ടെ ഭൂ​മി​യും ഹൃ​ദ​യ​വി​ശാ​ല​ത​യു​ടെ ആ​കാ​ശ​വും പു​ല​ർ​ന്നു​കാ​ണാ​നു​ള്ള മോ​ഹ​ത്തി​ൻെ​റ അ​ക്ഷ​ര​സാ​ക്ഷ്യ​ങ്ങ​ൾ എ​ന്ന് ഒ​രു വാ​ക്യ​ത്തി​ൽ പ​റ​യാ​വു​ന്ന ക​വി​ത​ക​ൾ’ എ​ന്ന് ഡോ. ​സോ​മ​ൻ ക​ട​ലൂ​ർ.

‘ആ​കാ​ശം കാ​ണു​മ്പോ​ൾ

എ​നി​ക്ക് തോ​ന്നാ​റു​ണ്ട്

അ​തൊ​രു വ​ലി​യ പേ​ജാ​ണെ​ന്ന്.

അ​വി​ടെ ഞാ​ൻ ആ​ദ്യം എ​ഴു​തും

എ​ൻെ​റ പേ​ര്.

എ​നി​ക്ക് എ​ന്നെ​ത്ത​ന്നെ

ഓ​ർ​ത്തെ​ടു​ക്കാ​ൻ!

അ​വി​ടെ ഞാ​ൻ എ​ഴു​തും

എ​ൻെ​റ കൂ​ട്ടു​കാ​രു​ടെ പേ​രു​ക​ൾ

അ​വ​ർ എ​ത്ര ദൂ​രെ​യാ​യി​രു​ന്നാ​ലും

ന​ക്ഷ​ത്ര​ങ്ങ​ളെ​പ്പോ​ലെ വെ​ളി​ച്ച​മാ​കാ​ൻ.

അ​വി​ടെ ഞാ​ൻ എ​ഴു​തും

അ​മ്മ പ​റ​ഞ്ഞ ന​ല്ല വാ​ക്കു​ക​ൾ,

ഇ​രു​ട്ടു​ള്ള രാ​ത്രി​ക​ളി​ൽ

നി​ലാ​വാ​യി വ​ഴി​കാ​ട്ടാ​ൻ!

ആ​കാ​ശ​മാ​കു​ന്ന പേ​ജി​ൽ

ഒ​ടു​വി​ൽ ഞാ​ൻ വ​ര​ക്കും

ഒ​രു വ​ലി​യ ചി​രി.

പൊ​ട്ടി​ച്ചി​രി​ച്ച ദി​വ​സ​ങ്ങ​ൾ

മ​റ​ക്കാ​തി​രി​ക്കാ​ൻ’.

‘ഇ​ല കാ​റ്റി​നോ​ട് പ​റ​ഞ്ഞ​ത്’ എ​ന്ന ഋ​തു​പ​ർ​ണ​യു​ടെ ക​വി​താ​പ്ര​കാ​ശ​ന വേ​ദി​യി​ൽ ‘ആ​കാ​ശം’ എ​ന്ന ക​വി​ത​യെ പ്ര​ശ​സ്ത ക​വി​യും സാം​സ്കാ​രി​ക വി​മ​ർ​ശ​ക​നു​മാ​യ കെ.​സി. ഉ​മേ​ഷ്ബാ​ബു പ്ര​ത്യേ​ക​മാ​യി പ​രാ​മ​ർ​ശി​ച്ച​ത്, ശ്ര​ദ്ധേ​യ​മാ​യി.

സ്മ​ര​ണ​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നൊ​രു മ​ഹാ​കാ​ശ​മാ​ണി​ത്. ഒ​ന്നും വി​ടാ​തെ ഓ​ർ​ത്തെ​ടു​ക്കാ​നാ​ണ്, അ​തു​വ​ഴി സ്വ​യം അ​തി​വ​ർ​ത്തി​ക്കാ​നാ​ണ് ഋ​തു​പ​ർ​ണ​യു​ടെ ‘ആ​കാ​ശ ക​വി​ത’ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്തി​രി​വ​ട്ട​ങ്ങ​ളി​ൽ​നി​ന്നും ഹൃ​ദ​യ​വി​സ്തൃ​തി​യി​ലേ​ക്കു​ള്ള ഒ​രെ​ടു​ത്തു​ചാ​ട്ട​ത്തി​ൽ വെ​ച്ചാ​ണ്, ‘ആ​കാ​ശം’ പോ​ലു​ള്ള ക​വി​ത​ക​ൾ പി​റ​ക്കു​ന്ന​ത്. ‘വെ​ളി​ച്ചം’ ‘ന​ല്ല​വാ​ക്ക്’ ‘നി​ലാ​വ്’ ‘ചി​രി’ എ​ന്നീ​പ്ര​കാ​ര​മു​ള്ള നാ​ല് കൊ​ച്ചു​വാ​ക്കു​ക​ളാ​ണ് ‘ആ​കാ​ശം’ എ​ന്ന ക​വി​ത​യെ അ​ത്ര​മേ​ൽ ഹൃ​ദ്യ​മാ​ക്കു​ന്ന​ത്.

‘പ​ട്ടം’ എ​ന്ന ക​വി​ത ‘ബ​ന്ധ​നം’ ‘ബ​ന്ധം’ എ​ന്ന ര​ണ്ട​റ്റ​ങ്ങ​ളി​ലാ​ണ് വ​ലി​ഞ്ഞു​മു​റു​കി പൊ​ട്ടു​ന്ന​ത്. മ​റ്റെ​ന്തു​ണ്ടാ​യാ​ലും ഏ​റ്റ​വും സ്വാ​ദു​ള്ള​ത്, സ്വാ​ത​ന്ത്ര്യ​ത്തി​നാ​ണ് എ​ന്ന മ​ഹാ​ത​ത്ത്വ​ത്തി​ലാ​ണ​ത് ദൃ​ഢ​പ്പെ​ടു​ന്ന​ത്. കു​ട്ടി​ത്ത​ത്തി​ൽ​നി​ന്നും വ​ള​രു​ന്ന​തി​ൻെ​റ, ക​രു​ത്താ​ണ​തി​ൽ കു​ത​റു​ന്ന​ത്. അ​പ്പു​റം കാ​ണു​ന്ന​തി​ൻെ​റ, വേ​റി​ടു​ന്ന നോ​ട്ട​മാ​ണ​തി​ൽ ക​ന​ക്കു​ന്ന​ത്.

‘എ​ൻെ​റ ക​ണ്ണി​ൽ

എ​ത്ര സു​ന്ദ​രി​യാ​യി​രു​ന്നു നീ

​എ​ൻെ​റ കൈ​ക​ളി​ൽ

എ​ത്ര സു​ര​ക്ഷി​ത​യാ​യി​രു​ന്നു നീ

​എ​ൻെ​റ ഹൃ​ദ​യ​ത്തി​ൽ

എ​ത്ര വ​ലു​താ​യി​രു​ന്നു

നി​ൻെ​റ സ്ഥാ​നം

പി​ന്നെ എ​ന്തി​നു നീ

​എ​ന്നെ വി​ട്ടു ദൂ​രെ ദൂ​രെ പോ​യി?

വെ​റു​മൊ​രു നേ​ർ​ത്ത നൂ​ൽ​കെ​ട്ടാ​ൽ

ബ​ന്ധി​ക്ക​പ്പെ​ട്ട​വ​ളാ​യി​രു​ന്നു നീ

​അ​തു നി​ന​ക്ക് ബ​ന്ധ​ന​മാ​യി​രു​ന്നോ?

ഈ ​നീ​ലാ​കാ​ശ​ത്തി​ൽ

നി​ന്നെ ഞാ​ൻ പ​റ​ക്കാ​ൻ വി​ട്ടി​രു​ന്നി​ല്ലേ

സ​ന്തോ​ഷ​ത്തോ​ടെ പ​റ​ന്നു ക​ളി​ച്ചു

തി​രി​ച്ചു വ​ന്നി​രു​ന്നു നീ

​എ​ന്നി​ട്ടി​പ്പോ​ൾ എ​ന്നെ ത​നി​ച്ചാ​ക്കി

എ​വി​ടേ​ക്കാ​ണ് നീ ​പ​റ​ന്നു​പോ​യ​ത്

നി​ൻെ​റ സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കോ?’(​പ​ട്ടം).

ഇ​പ്പോ​ൾ ന​മു​ക്കൊ​പ്പ​മി​ല്ലാ​ത്ത, എ​ങ്കി​ലും എ​പ്പോ​ഴും ന​മു​ക്കൊ​പ്പ​മു​ള്ള കേ​ര​ള​ത്തി​ൻെ​റ പ്രി​യ ക​വി ടി. ​ഗോ​പി​യു​ടെ​യും അ​ദ്ദേ​ഹ​ത്തി​ൻെ​റ പ​ങ്കാ​ളി ബി​ന്ദു​വി​ൻെ​റ​യും മ​ക​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഋ​തു​പ​ർ​ണ ടി ​യു​ടെ ‘ഇ​ല കാ​റ്റി​നോ​ട് പ​റ​ഞ്ഞ​ത്’ എ​ന്ന ഏ​റെ ശ്ര​ദ്ധ​യ​ർ​ഹി​ക്കു​ന്ന കാ​വ്യ​സ​മാ​ഹാ​രം, ക​ണ്ണു​തു​റ​പ്പി​ക്കു​ന്ന​തും ക​ര​ള​ലി​യി​പ്പി​ക്കു​ന്ന​തു​മാ​ണ്. പ്ര​കൃ​തി, മ​നു​ഷ്യ​ർ, ബ​ന്ധ​ങ്ങ​ൾ തു​ട​ങ്ങി മ​നു​ഷ്യാ​സ്തി​ത്വ​ത്തെ നി​ർ​ണ​യി​ക്കു​ന്ന ജീ​വി​ത​ത്തി​ൻെ​റ സൂ​ക്ഷ്മ​ത​ല​ങ്ങ​ളെ​യാ​ണ് യു​വ​പ്ര​തി​ഭ ഋ​തു​പ​ർ​ണ ഹൃ​ദ​യ​സ്പ​ർ​ശി​യാം​വി​ധം ആ​വി​ഷ്‍ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ഭ​യു​ടെ മാ​യ്ച്ചു​ക​ള​യാ​നാ​കാ​ത്ത ഹൃ​ദ​യ​മു​ദ്ര​ക​ൾ ഓ​രോ ക​വി​ത​യു​ടെ​യും മാ​റ്റ് വ​ർ​ധി​പ്പി​ക്കു​ന്നു. വാ​ക്കു​ക​ൾ ഋ​തു​പ​ർ​ണ​ക്ക് സൗ​ഹൃ​ദ​ത്തി​ലേ​ക്കും സാ​ന്ത്വ​ന​ത്തി​ലേ​ക്കു​മു​ള്ള വ​ഴി​തു​റ​ക്ക​ലാ​ണ്. പ​ല​ത​ര​ത്തി​ലു​ള്ള ‘വെ​ട്ട​ലു​ക​ൾ’​ക്കെ​തി​രെ​യാ​ണ് ‘ഇ​ല കാ​റ്റി​നോ​ട് പ​റ​ഞ്ഞ​ത്’ എ​ന്ന ശ്ര​ദ്ധ അ​ർ​ഹി​ക്കു​ന്ന കാ​വ്യ​സ​മാ​ഹാ​ര​ത്തി​ലെ ഓ​രോ ക​വി​ത​യും പ്ര​തി​രോ​ധ​മൊ​രു​ക്കു​ന്ന​ത്. വീ​ണു​കി​ട​ക്കു​ന്ന മ​നു​ഷ്യ​രി​ലേ​ക്കാ​ണ് ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി ക​വി ഉ​ണ​ർ​ന്നി​രി​ക്കു​ന്ന​ത്. ‘നീ​തി ഉ​റ​ങ്ങു​ക​യാ​ണ്, അ​തി​നെ ശ​ല്യ​പ്പെ​ടു​ത്ത​രു​ത്’ എ​ന്ന് കെ.​ജി.​എ​സ്.

മ​നു​ഷ്യ​ർ പി​റ​ന്നു​വീ​ഴു​ന്ന​ത് അ​പ്പൂ​പ്പ​ൻ താ​ടി​ക​ളാ​യ​ല്ല, ആ​ത്മ​ബ​ന്ധ​ങ്ങ​ളു​ടെ ദൃ​ഢ​ത​യി​ലാ​ണ് എ​ന്നു​ള്ള​തി​നു​ള്ള സാ​ക്ഷ്യ​മാ​ണ് ആ ​ക​വി​ത​ക​ളൊ​ക്കെ​യും! ക​ട​പ്പാ​ടു​ക​ളു​ടെ ക​ട​ൽ കാ​ണു​ന്നി​ട​ത്തു​വെ​ച്ചാ​ണ്, സ്നേ​ഹ​ത്തി​ൻെ​റ ശ​ക്തി തി​രി​ച്ച​റി​യു​ന്നി​ട​ത്തു​വെ​ച്ചാ​ണ്, ഏ​തു ഞാ​നും; ‘ഞാ​നും നീ​യും’, മ​ണ്ണും മ​ര​വും, ജീ​വി​ത​വും മ​ര​ണ​വു​മാ​ണെ​ന്ന തി​രി​ച്ച​റി​വി​ൽ വെ​ച്ചാ​ണ്, ഋ​തു​പ​ർ​ണ ടി​യു​ടെ ക​വി​ത​ക​ൾ തി​ള​ങ്ങു​ന്ന​ത്. യു​ദ്ധ​ത്തി​നെ​തി​രെ സ​മാ​ധാ​ന​ത്തെ​യാ​ണ്, മ​യ​ക്കു​മ​രു​ന്നു​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മ​യ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന കൂ​ട്ടി​നെ​യാ​ണ്, ഒ​രു ഭാ​ഷ​യി​ലും കൊ​ള്ളാ​ത്ത വി​ശ​പ്പി​ൻെ​റ ക​ണ്ണീ​ർ ഭാ​ഷ​യെ​യാ​ണ്, ക​വി സ​മ​സ്ത സ​ങ്ക​ട​ത്തോ​ടെ​യും അ​തി​ലേ​റെ സം​ഘ​ർ​ഷ​ത്തോ​ടെ​യും ആ​ശ്ലേ​ഷി​ക്കു​ന്ന​ത്.

‘കാ​ല​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്താ​നും കാ​ലാ​തി​വ​ർ​ത്തി​യാ​യി നി​ല​കൊ​ള്ളാ​നും ക​വി​ത​ക​ൾ​ക്ക് സാ​ധി​ക്കും. എ​ൻെ​റ പ്രി​യ ശി​ഷ്യ ഋ​തു​പ​ർ​ണ​യു​ടെ ക​വി​ത​ക​ൾ അ​തി​യാ​യ സ​ന്തോ​ഷ​ത്തോ​ടും അ​ഭി​മാ​ന​ത്തോ​ടും കൂ​ടി​യാ​ണ് ഞാ​ൻ വാ​യി​ച്ച​ത്. പ​ഠ​ന​ത്തോ​ടൊ​പ്പം സ്വ​ന്തം വി​കാ​ര​ങ്ങ​ളെ ക​വി​ത​യി​ലൂ​ടെ ആ​വി​ഷ്‍ക​രി​ക്കാ​ൻ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ സ​മൂ​ഹ​ത്തി​നും കാ​ല​ത്തി​നും ഒ​രു സ​മ്പ​ത്താ​ണ്. അ​സ​മ​ത്വ​ങ്ങ​ൾ​ക്കും അ​നീ​തി​ക​ൾ​ക്കും പ്ര​കൃ​തി​ചൂ​ഷ​ണ​ങ്ങ​ൾ​ക്കും എ​തി​രെ ഒ​റ്റ​യാ​ൾ കാ​വ​ലാ​യി നി​ല​കൊ​ള്ളു​ന്ന ഈ ​ക​വി​ത​ക​ൾ, ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ ഋ​തു​പ​ർ​ണ​യു​ടെ മ​ന​സ്സി​ൽ നി​റ​ഞ്ഞ നി​റ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും രൂ​പ​പ്പെ​ടു​ത്തു​ന്ന അ​ത്ഭു​ത​ലോ​ക​മാ​ണ്’.(​മി​നി ലൂ​ക്കോ​സ്-​റി​ട്ട. മ​ല​യാ​ളം ടീ​ച്ച​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleliterature
News Summary - article
Next Story