Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്​​ത്രീകൾ...

സ്​​ത്രീകൾ മാ​ഞ്ഞുപോകണമെന്നാണോ നിങ്ങൾ പറയുന്നത്​?

text_fields
bookmark_border
safoora sargan with friends
cancel
camera_alt

 സഫൂറ സർഗാർ പൗരത്വ സമര പോരാളികളായ മലയാളി സുഹൃത്തുക്കൾക്കൊപ്പം

പൊതുരംഗത്ത്​ സജീവമായ മുസ്​ലിം സ്​ത്രീകളെ ഭയപ്പെടുത്തിയും അവഹേളിച്ചും ഇല്ലാതാക്കാൻ സംഘ്​പരിവാർ സൈബർ ശാഖകൾ പടച്ചുവിട്ട സുള്ളിഡീൽസ്​ വെബ്​സൈറ്റിനെതിരെ വനിത കമീഷനും ഡൽഹി പൊലീസും രംഗത്തുവന്നിട്ടും പ്രഖ്യാപിത സ്​ത്രീ വിമോചന പ്രസ്​ഥാനങ്ങൾ പ്രതികരിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ നിന്ന്​ വിട്ടു നിൽക്കാൻ ഉപദേശിക്കുകയാണ്​ മറ്റുചിലർ. ഇതേക്കുറിച്ച്​ പൗരത്വ സമരത്തി​‍െൻറ പേരിൽ ജയിലിലടക്കപ്പെട്ട ജാമിഅ വിദ്യാർഥിനി സഫൂറ സർഗാർ ​പ്രതികരിക്കുന്നു

മുസ്​ലിം സ്​ത്രീകൾ അവരുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്​റ്റ്​ ചെയ്യേണ്ടെന്ന ഉപദേശവുമായി കുറെ ഗുണകാംക്ഷികൾ വരുന്നതു കണ്ട്​ ശരിക്കും തരിച്ചുപോകുന്നുണ്ട്​. റോഡിലൂടെ നടന്നുപോകു​േമ്പാൾ, ഒരു കൂട്ടായ്​മയിലോ കോൺഫറൻസിലോ പ്രസംഗിക്കു​േമ്പാൾ, അല്ലെങ്കിൽ കടയിൽ സാധനം വാങ്ങാൻ നിൽക്കു​േമ്പാൾ ആരെങ്കിലും വന്ന്​ പടം പിടിക്കില്ല എന്നുണ്ടോ? എന്നുവെച്ച്​ ഞങ്ങൾ ഞങ്ങളുടെ ജോലികൾ ഒഴിവാക്കണോ? ഷോപ്പിങ്ങിനു​ പോകുന്നത്​ ഒഴിവാക്കണോ? പുറത്തിറങ്ങുന്നത്​ നിർത്തണോ? പൊതു ഇടങ്ങളിൽനിന്ന്​ ഞങ്ങളെ മായ്ച്ചുകളയണോ? ഞങ്ങളുടെ അസ്​തിത്വവും ശബ്​ദവും മായ്​ച്ചുകളയണോ?

ജയിലിൽനിന്ന്​ ഇറങ്ങിയപ്പോൾ എ​‍െൻറ ചിത്രങ്ങൾ കണ്ട്​ ശരിക്കും ഞാൻ ഞെട്ടിപ്പോയി. ഞാൻ സോഷ്യൽമീഡിയയിൽ ഒരിടത്തും പോസ്​റ്റ്​ ചെയ്യാത്ത ചിത്രങ്ങൾ. ചില പടങ്ങൾ എ​‍െൻറ വിഡിയോ അഭിമുഖങ്ങളിൽനിന്ന്​ മുറിച്ചെടുത്തവ. തിഹാറിൽവെച്ച്​ കണ്ടുമുട്ടിയ ഹിന ബഷീർ ബേഗ്​ പറഞ്ഞു, ഇതേപോലെ അവരുടെ ചിത്രങ്ങൾ വാർത്തമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഒഴുകിനടക്കുന്നത്​ കണ്ട്​ നടുങ്ങിപ്പോയ കാര്യം. പർദധാരിണിയായ അവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഒരിടത്തും പോസ്​റ്റ്​ ചെയ്യാറില്ല. അവരുടെ പ്രചരിപ്പിക്കപ്പെട്ട ചിത്രം പാസ്​പോർട്ടിൽനിന്നെടുത്തതായിരുന്നു.

ഞങ്ങൾക്ക്​ നന്നായി അറിയാം, ഈ സൈബർ അതിക്രമങ്ങൾ ഭരണകൂടപിന്തുണയോടെ നടക്കുന്നവയാണെന്ന്​. ഭരണകൂടത്തിന്​ നിങ്ങളുടെ വിവരങ്ങളെല്ലാം ലഭിക്കാൻ എന്തെങ്കിലും പ്രയാസമുണ്ട്​ എന്നാണോ കരുതുന്നത്​? സമൂഹമാധ്യമങ്ങളിൽനിന്ന്​ സ്വയം മായ്​ച്ചുമറയുകയാണോ ഇതിനുള്ള പരിഹാരമാർഗം?

ഈ കുറ്റവും സ്​ത്രീകളുടെ മേൽക്ക്​ ചാരുന്നവർ ഈ അതിക്രമങ്ങൾക്കെല്ലാം കാരണം സ്​ത്രീകളാണെന്നാണ്​ അക്ഷരാർഥത്തിൽ പറഞ്ഞുവെക്കുന്നത്. ഇത്രയും സാമാന്യവത്​കരിച്ച്​ പറയുന്നവർ അവസരം കിട്ടിയാൽ മറ്റു സ്​ത്രീകൾക്കുമേൽ ഇങ്ങനെ ചെയ്യാനും മടിക്കില്ലല്ലോ.

ഒരു കാര്യം കൃത്യമായി പറയാം. ഞങ്ങ​​ളെയോർത്ത്​ നിങ്ങളാരും ഉത്‌കണ്‌ഠപ്പെടണ്ട, ഞങ്ങളെ പഠിപ്പിക്കാനും വരണ്ട. ഇത്തരം അപകടകരമായ, വിഷലിപ്​തമായ, നാണം കെട്ട, ശിക്ഷിക്കപ്പെടേണ്ട സംഭവങ്ങൾക്കെതിരെ നില കൊള്ളുമോ എന്നാണറിയേണ്ടത്​. ഒരു സമുദായത്തി​‍െൻറ അന്തസ്സിന്​ ക്ഷതമേറ്റു എന്നതി​‍െൻറ പേരിൽ വേണ്ട, നിങ്ങളുടെ ഇസ്സത്ത്​ അപകടാവസ്​ഥയിലാണെന്ന്​ പറഞ്ഞും വേണ്ട. ഞങ്ങൾക്കെതിരെ​ അക്രമവും മനുഷ്യത്വരഹിത സമീപനവുമുണ്ടായത്​, ദുരുപയോഗം ചെയ്​ത്​ വസ്​തുവത്​കരിച്ചത്​ ഞങ്ങളുടെ മതത്തി​​‍െൻറയും പേരിലാണ്​, സ്​ത്രീകളായതുകൊണ്ടാണ്​.

നിങ്ങൾക്ക്​ ആത്മാർഥമായി ഇക്കാര്യങ്ങളിൽ കരുതലുണ്ടെങ്കിൽ ഞങ്ങൾക്കൊപ്പം നിൽക്കുക. അല്ലാതെ അതിക്രമത്തി​‍െൻറ പഴികൂടി ഞങ്ങളുടെമേൽ ചാരാൻ വരരുത്​. നിങ്ങളങ്ങനെ ചെയ്യുന്നത്​ ഞങ്ങൾക്കെതിരെ അതിക്രമം പ്രവർത്തിക്കുന്നവർക്ക്​ കൂടുതൽ പ്രോത്സാഹനമാവുകയേയുള്ളൂ.

ഞങ്ങളുടെ ചെയ്​തികളെ കുറ്റപ്പെടുത്തുന്നതിനു​ പകരം ഞങ്ങളുടെ ശരീരങ്ങളിലേക്കും ഇടങ്ങളിലേക്കും കടന്നുകയറാൻ ശ്രമിക്കുന്ന ക്രിമിനലുകൾക്കെതിരെ സ്​പഷ്​ടമായും ഉപാധികളില്ലാതെയും നിരുപാധികം എതിർപ്പുയർത്തൂ. അതിനു പറ്റില്ലെങ്കിൽ അവിടെ മിണ്ടാതിരിക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman freedom
News Summary - Are you saying that women should disappear?
Next Story