Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപു​തി​യ...

പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ച​ട്ട​ങ്ങ​ൾ ബി.​ജെ.​പി​യു​ടെ ചീ​ട്ടാ​കു​മോ?

text_fields
bookmark_border
yOGI ADITYANATH
cancel
camera_alt

മു​ഖ്യ​മ​​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണ പ​രി​പാ​ടി

ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ്​ തീയതി കമീഷൻ പ്രഖ്യാപിക്കുന്ന ത് പ്രധാന പ്രതിപക്ഷ പാർട്ടികൾ പ്രതീക്ഷിച്ച രീതിയിൽതന്നെയാണ്. എന്നാൽ, റാലികൾ നിരോധിക്കുകയും വഴിയരികിലെ യോഗങ്ങൾ കർശനമായി നിയന്ത്രിക്കുകയും ചെയ്യാനുള്ള കമീഷന്റെ തീരുമാനം അവരെ അമ്പരപ്പിച്ചിരിക്കുന്നു. ഒമിക്രോൺ ഉയരുന്ന പശ്ചാത്തലത്തിൽ വലിയ സമ്മേളനങ്ങൾ നിയന്ത്രിക്കുമെന്ന്​ എല്ലാവരും പ്രതീക്ഷിച്ചി രുന്നു എന്നാൽ, തെരഞ്ഞെടുപ്പ് പൂർണമായും വെർച്വൽ ആക്കുമെന്ന് ഒരു രാഷ്​ട്രീയ പാർട്ടിയും നിനച്ചതേയല്ല.

എതിരാളികൾക്ക്​ കിടപിടിക്കാനാവാത്ത തരത്തിൽ എല്ലാ തലങ്ങളിലും വലിയ ഐ.ടി സെല്ലും വിശാലമായ ഡിജിറ്റൽ അടിത്തറയുമുള്ള ഒരേയൊരു രാഷ്ട്രീയ പാർട്ടി ബി.ജെ.പി മാത്രമാണെന്ന് എല്ലാവർക്കും അറിയാം. അധികാരത്തിനുള്ള ഈ നിർണായകമത്സരത്തിൽ ഭരണകക്ഷിയെ എതിരാളികളേക്കാൾ മുന്നിലെത്തിക്കുന്നത്​ അതാണ്. ബി.ജെ.പി നേതൃത്വം സംസ്ഥാന, ജില്ലാതലം മുതൽ ബ്ലോക്ക്, ബൂത്തു തലം വരെ വാട്ട്സ്ആപ്​ ഗ്രൂപ്പുകൾക്ക്​ രൂപം നൽകിയതായി ബി.ജെ.പിക്കകത്ത്​ തന്നെയുള്ളവർ പറയുന്നു​. 80 ലക്ഷം പാർട്ടി പ്രവർത്തകർ ബി.ജെ.പിയുടെ ഈ ഐ.ടി നെറ്റ്​വർക്കിന്​ കീഴിലുണ്ടെന്നാണ്​ കരുതുന്നത്​. കുറച്ചു മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രിയുടെ ബാനറിലും തുടർന്ന് യോഗി ആദിത്യനാഥ്​ സർക്കാറും നടത്തിയ സൗജന്യ റേഷൻ വിതരണ യജ്ഞത്തിൽ നെറ്റ്‌വർക്കിന്റെ പ്രവർത്തനക്ഷമത പരീക്ഷിച്ചു. താഴെത്തട്ടിൽ വരെ സൗജന്യ റേഷൻ വിതരണം കൃത്യമാണോയെന്ന്​ ബി.ജെ.പി പ്രവർത്തകർ വിശദമായി പരിശോധിച്ചു.

ഒരു പ്രതിപക്ഷകക്ഷിക്കുമില്ലാത്ത വിഭവങ്ങൾ എല്ലായ്​​േപാഴും ഭരണകക്ഷികൾക്കുണ്ട്​. അത് നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ സമാനതകളില്ലാത്ത പോരാട്ടമാക്കി മാറ്റുന്നു. കഴിഞ്ഞ രണ്ട് അനുബന്ധ ബജറ്റുകളിലായി പരസ്യപ്രചാരണത്തിന്​ ഏകദേശം 650 കോടി രൂപ യോഗി സർക്കാർ നീക്കി​​െവച്ചതും ഇതുവരെയുണ്ടാവാത്തതാണ്​. സർക്കാർ നടത്തിയ തീവ്ര പരസ്യപ്രചാരണം മുൻകാല റെക്കോഡുകൾ തകർത്തതിൽ ഒട്ടും അദ്​ഭുതമില്ല. ''ജനുവരി 15 വരെ റാലികൾക്ക്​ ഏർപ്പെടുത്തിയ നിരോധനം നീട്ടുമെന്നാണ് പരക്കെ വിശ്വാസം. മറ്റുള്ളവർ ശ്രമിച്ചാൽ പോലും, താഴെത്തട്ടിൽ വരെ ഇത്തരത്തിലുള്ള ഡിജിറ്റൽ അടിത്തറ കെട്ടിപ്പടുക്കാൻ ഏറെ സമയമെടുക്കും''- പേർ വെളിപ്പെടുത്താൻ തയാറല്ലാത്ത മുതിർന്ന ബി.എസ്​.പി നേതാവ് അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് കമീഷന്റെ ഈ ഉത്തരവ് നേരിട്ടുള്ള മത്സരത്തിനുള്ള അവസരം ഇല്ലാതാക്കുമെന്ന്​ കരുതുന്ന സമാജ്‌വാദി പാർട്ടി വക്താവ് ഗിരീഷ് തിവാരിക്ക്​ ബി.ജെ.പിയുടെ ഐ.ടി കരുത്തിനെ നേരിടാൻ കഴിയുമെന്ന​ ആത്മവിശ്വാസമുണ്ട്​. ''ഓർക്കുക, അഖിലേഷ് യാദവ് ഐ.ടി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു, കൂടാതെ യുവ വിദ്യാർഥികൾക്ക് ലാപ്‌ടോപ്​ വിതരണം ചെയ്യുന്ന രീതി ആരംഭിച്ചിരുന്നു. അതിനാൽ, ഞങ്ങൾക്ക് ഒരു ഡിജിറ്റൽ ടീമുണ്ട്''- അദ്ദേഹം അവകാശപ്പെടുന്നു. കോൺഗ്രസ് പാർട്ടിക്കും ഇതേ ​പ്രശ്നമുണ്ട്.

ഈ പ്രതിപക്ഷ പാർട്ടികൾക്ക് നഗരപ്രദേശങ്ങളിൽ ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവന്നേക്കില്ല. എന്നാൽ, താഴെത്തട്ടിൽ ഡിജിറ്റൽ അടിത്തറ ഇല്ലാത്തതിനാൽ, വോട്ടർമാരിലേക്ക് എത്തിച്ചേരുക എളുപ്പമായിരിക്കില്ല. പ്രതിപക്ഷ പാർട്ടികളുടെയും എസ്​.പിയുടെയും ഗ്രാമീണ അടിത്തറ പാവപ്പെട്ടവരും വിദ്യാഭ്യാസം കുറഞ്ഞവരുമായ ആളുകളാണെന്നതിനാൽ, ബി.ജെ.പിക്ക് മുന്നിൽ അതൊരു പോരായ്മയായി തന്നെ തുടരും എന്നതിൽ സംശയമില്ല. വഴിയോര യോഗങ്ങൾക്കും വീടുകയറിയുള്ള പ്രചാരണങ്ങൾക്കുംപോലും തെരഞ്ഞെടുപ്പ് കമീഷൻ അഞ്ചു പേരെന്ന പരിധി നിശ്ചയിച്ചിട്ടുണ്ടെന്നതാണ്​ ഏറ്റവും മോശമായ കാര്യം.

ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ കൃത്യമായ നിലപാടെടുത്തിട്ടുണ്ട്. അത്തരത്തിലുള്ള ഒരാളെ സ്ഥാനാർഥിയാക്കിയത് എന്തുകൊണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ വ്യക്​തമാക്കേണ്ടിവരും. എല്ലാറ്റിനുമുപരിയായി, തെരഞ്ഞെടുപ്പ് മത്സരത്തിന്​ യോഗ്യനാണെന്ന് തോന്നിയത് എന്തുകൊണ്ടാണെന്ന് സ്ഥാനാർഥിപോലും വിശദീകരിക്കേണ്ടതുണ്ട്. ഇതും ബുദ്ധിപൂർവം മറികടക്കുമോ എന്ന് കാലത്തിന്​ മാത്രമേ പറയാൻ കഴിയൂ.

2017ലെ സംസ്ഥാന തെരഞ്ഞെടുപ്പ് പോലെ, ഇത്തവണയും അത് ഏഴ്​ ഘട്ടമാണ്​. സമാനരീതിയിൽ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് പോളിങ്​ പോകും. ​​ഫെബ്രുവരി മുതൽ മാർച്ച് വരെ ഒരുമാസം നീണ്ടുനിൽക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election commissionBJPelection rules
News Summary - Are the new election rules the BJP's lot?
Next Story