Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

മുട്ടുപാടുള്ളവരിലേക്കുള്ള ഭാവപ്പകർച്ച

text_fields
bookmark_border
Mar-Joseph-Kundukulam
cancel

മണിനാദംപോലെ സ്​ഫുടതയുള്ള വാക്കുകൾ, സിംഹഗർജനംപോലെ മനസ്സി​​െൻറ ഉള്ളറകളിൽ പ്രതിധ്വനിക്കുന്ന സോദോഹരണ  പ്രസംഗശൈലി. കേൾവിക്കാരനെ പിടിച്ചുകുലുക്കാൻ കഴിവുള്ള കാമ്പുള്ള ജനപക്ഷ സന്ദേശം. കേരള ക്രൈസ്​തവസമൂഹത്തിന്​ ദരിദ്രരും  നിസ്സഹായരുമായവരുടെ കണ്ണുകളിലൂടെ ബൈബി​ളി​​െൻറ പുനർവായനാനുഭവം പകർന്നുനൽകിയ ആത്​മീയാചാര്യൻ. ഇതാണ്​ ‘പാവങ്ങളുടെ  പിതാവ്​’ എന്ന്​ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശേഷിപ്പിച്ച ആർച്​ ബിഷപ്​ ജോസഫ്​ കുണ്ടുകുളം. ദരിദ്രനായി ജനിച്ചു, സഭാഭരണത്തി​​െൻറ  ഒൗന്നത്യത്തിലെത്തിയപ്പോഴും ദീനരെ മറക്കാതിരുന്ന ആ കർമോന്മുഖ ആധ്യാത്​മികത അദ്ദേഹത്തി​​െൻറ ജന്മശതാബ്​ദി വേളയിൽ കൂടുതൽ പ്രസക്​തമാകുന്നു, പ്രത്യേകിച്ച്​ സഭ ദരിദ്രമായിരിക്കണം എന്ന ദർശനം ഉയർത്തിപ്പിടിക്കുന്ന പോപ്​ ഫ്രാൻസിസ്​ ആഗോളസഭ  തലവനായിരിക്കുന്ന ഇൗ കാലഘട്ടത്തിൽ. പരമദാരിദ്ര്യം അനുഭവിച്ചില്ലെങ്കിൽപോലും ക്രിസ്​തുമൂല്യങ്ങൾക്ക്​ വിരുദ്ധമായ കാരണങ്ങളാൽ  സമൂഹത്തി​​െൻറ പിന്നാമ്പുറങ്ങളിലേക്ക്​ നീക്കിനിർത്തപ്പെട്ടവരുടെ ക്ഷേമവും ​േമാചനവും സാധ്യമാക്കാൻ തിളക്കമുള്ള മേലങ്കികൾ മാറ്റി  സാധാരണക്കാര​​െൻറ നിസ്സഹായതയിലേക്കിറങ്ങുന്നതാണ്​ സാക്ഷാൽ ക്രിസ്​തുമതം എന്ന്​ ജീവിതംകൊണ്ട്​ സാക്ഷ്യപ്പെടുത്തിയ സാധാരണ  പുരോഹിതനായിരുന്നു ജോസഫ്​ കുണ്ടുകുളം.

ആഗോളസഭ നേതൃത്വത്തോടുള്ള ആത്​മീയ അനുസരണവും വിധേയത്വവും ഉണ്ടെങ്കിലും സഭാതനയർക്കുമേൽ സമ്പൂർണ അധികാരമുള്ള  ഘടകമാണ്​ രൂപത. സിവിൽ കോടതികൾപോലും അംഗീകരിക്കുന്ന കാനൻ നിയമമനുസരിച്ച്​ എക്​സിക്യൂട്ടിവ്​, ലെജിസ്ലേറ്റിവ്​, ജുഡീഷ്യൽ അധികാരങ്ങൾ രൂപതാധ്യക്ഷനായ മെത്രാനിൽ നിക്ഷിപ്​തമായിരിക്കുന്നു. മാർപാപ്പ കഴിഞ്ഞാൽ സഭയുടെ ഇൗ പ്രാദേശിക  ഘടകത്തി​​െൻറ അവസാന വാക്കാണ്​ മെത്രാൻ. തെറ്റില്ലാവരം സ്വന്തമായുള്ള മാർപാപ്പമാർ പോലും ‘ദാസന്മാരുടെ ദാസൻ’ എന്ന അടിക്കുറിപ്പിന്​  മേലാണ്​ ഒപ്പുവെക്കുന്നത്​. സ്​നേഹത്തി​​െൻറ നിയമമനുസരിക്കുന്നവർക്ക്​ ‘തിരുവായ്​ക്ക്​ എതിർവായ്​ ഇല്ല’ എന്ന പ്രവർത്തനരീതി ഒരിക്കലും  സ്വീകാര്യമല്ലല്ലോ.  സാധാരണക്കാരുടെ ശബ്​ദം ത​​​െൻറയും എന്ന ​േബാധ്യത്തിൽ ഭാരതത്തി​​െൻറ ഏറ്റവും വലിയ രൂപതയായ തൃശൂരി​​െൻറ  ഭരണസാരഥ്യം ഏറ്റെടുത്ത പിതാവ്​ ഒരിക്കലും ‘തിരുമേനി’യായി ഒരു അരമനവാസിയായിരുന്നില്ല. റിട്ടയർമ​െൻറിനു​ശേഷവും സാധുജന  സംരക്ഷണ പ്രവർത്തനങ്ങളുമായി ആഫ്രിക്കയിലെ വാമ്പ എന്ന പ്രദേശത്ത്​ കർമനിരതനായിരുന്ന മുഹൂർത്തത്തിലാണ്​ ദരിദ്രർക്കായി  നിലകൊണ്ട കർമയോഗി മരിക്കുന്നത്​ (1998 ഏപ്രിൽ 29). ‘എല്ലാവർക്കും എല്ലാമായി’ എന്ന ആപ്​തവാക്യം സ്വീകരിച്ചിട്ടുള്ള അദ്ദേഹം  മരണത്തിലും അത്​ അന്വർഥമാക്കി.

കാൽ ശതാബ്​ദത്തിലേറെ നീണ്ട ഭരണത്തിലെ മുഖ്യ അജണ്ട ജാതിമത അതിരുകളില്ലാത്ത സാധുജ​േനാദ്ധാരണമായിരുന്നു. ചാലക്കുടിപ്പുഴ  മുതൽ തമിഴ്​നാട്ടിലെ സേലം വരെയുള്ള പ്രദേശങ്ങൾ അദ്ദേഹത്തി​​െൻറ ​ശുശ്രൂഷ മേഖലകളായിരുന്നു. പാവങ്ങളെക്കുറിച്ച്​ പ്രസംഗിക്കുന്നവരെയും പ്രവർത്തിക്കുന്നവരെയും സമൂഹത്തിൽ അപൂർവമായി​െട്ടങ്കിലും കാണാൻ കഴിയും. പക്ഷേ, പാവങ്ങ​െള കാണു​േമ്പാൾ അവരിലേക്ക്​ കൂടുമാറ്റം നടത്തുന്നവർ അത്യപൂർവമാണ്​. ഇല്ലാത്തവർ ദരിദ്രനായ യേശു രൂപമാണെന്ന്​ തിരിച്ചറിയാൻ  സാധിക്കുന്നവർക്കു മാത്രമേ ഇൗ കൂടുമാറ്റ അനുഭവം ഉണ്ടാവൂ. സ​െൻറ്​ മാത്യു രചിച്ച യേശുചരിത്രത്തിലെ 25ാം അധ്യായത്തിലെ 31 മുതൽ 40  വരെയുള്ള തിരുവചനങ്ങൾ തന്നിൽ യാഥാർഥ്യമാക്കിയ ദരിദ്രന്മാരുടെ സഹചാരിയായിരുന്നു ആർച്​ ബിഷപ്​ കുണ്ടുകുളം. ദാഹിക്കുന്നവർക്കും വിശക്കുന്നവർക്കും പാനീയവും ഭക്ഷണവും, പരദേശിക്കും ഭവനമില്ലാത്തവനും അഭയം, ഉടുതുണിയില്ലാത്തവന്​ വസ്​ത്രം, കാരാഗൃഹത്തിൽ  വസിക്കുന്നവർക്കുപോലും സൗഹൃദം ^ഇങ്ങനെയുള്ള ദൈവത്തെയാണ്​ അദ്ദേഹം ഉപാസിച്ചത്​, ത​​െൻറ ആഴമായ വിശ്വാസജീവിതത്തിൽനിന്ന്​  വ്യതിചലിക്കാതെതന്നെ. വീട്ടുകാർപോലും ഉപേക്ഷിക്കുന്ന ഭിന്നശേഷിക്കാരായ മക്കൾ, പകൽമാന്യന്മാരുടെ സൃഷ്​ടികളായ അവിവാഹിത അമ്മമാർ, കുടുംബത്തി​​െൻറ മാന്യത സംരക്ഷിക്കാൻ കുപ്പയിലെറിയുന്ന കുഞ്ഞുങ്ങൾ, സമൂഹം ഭയത്തോടും വെറുപ്പോടും കൂടെ മാറ്റിനിർത്തുന്ന എയ്​ഡ്​സ്​ രോഗികൾ എന്നിവരുടെയെല്ലാം പിതൃത്വം ഏറ്റെടുത്ത ഇൗ ക്രിസ്​തു ശിഷ്യനിൽ, ‘‘ഇൗ എളിയവരായ ഇവർക്ക്​ ഇത്​ ചെയ്​തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ്​ ചെയ്​തത്​’’ എന്ന ക്രിസ്​തുവചനം പൂർത്തിയാകുകയായിരുന്നു.

ഒരു വ്യാഴവട്ടക്കാലത്തെ പരിശീലനത്തിനുശേഷമാണ്​ കത്തോലിക്ക സഭയിൽ ഒരു വൈദികന്​ അഭിഷേകം നൽകുക. ഇത്​ സവിശേഷമായ ഒരു ചടങ്ങായതിനാൽ വിശ്വാസികൾ ആഘോഷപൂർവം ഇത്​ കൊണ്ടാടും. മുൻകാലങ്ങളിൽ വൈദികർ പ്രധാന അവസരങ്ങളിലെല്ലാം കറുത്ത  ളോഹയാണ്​ ധരിക്കാറ്​. പുതിയ വസ്​ത്രത്തിന്​ അക്കാലത്ത്​ (75 വർഷം മുമ്പ്​) 125 രൂപ വിലയുണ്ടായിരുന്നു (ഏകദേശം 350 പറ നെല്ലി​​െൻറ വില).  അത്​ പണം കൊടുത്ത്​ വാങ്ങാനുള്ള സാമ്പത്തികശേഷി കുടുംബത്തിനുണ്ടായിരുന്നില്ല. മരിച്ചുപോയ ഒരു സീനിയർ വൈദിക​​െൻറ ളോഹ അലക്കിത്തേച്ച്​ ധരിച്ചാണ്​ അദ്ദേഹം വൈദികാ​ഭിഷേകം സ്വീകരിച്ചത്​. ദാരിദ്ര്യത്തെ മുഖാമുഖം കണ്ടനുഭവിച്ച വ്യക്​തിക്ക്​ ദരിദ്രരെ കാണു​േമ്പാൾ  സഹഭാവം അനുഭവപ്പെട്ടിരുന്നെങ്കിൽ അത്ഭുതമില്ല.

‘‘ലോകസുഖങ്ങൾ അനുഭവിക്കാതെ ലോകത്തിൽ ജീവിക്കുന്നവൻ, ഒരു കുടുംബത്തി​​െൻറയും സ്വന്തമാകാതെ ഒാരോ കുടുംബത്തിലും അംഗമാകുന്നവൻ, എല്ലാ ദുഃഖങ്ങളിലും പങ്കുചേരുന്നവൻ, ദൈവസ്​നേഹം പരസ്​നേഹമാക്കി മാറ്റുന്നവൻ, ആശ്വസിപ്പിക്കുകയും  അനുഗ്രഹിക്കുകയും ചെയ്യുന്നവൻ... അവനാണ്​ പുരോഹിതൻ’’ എന്ന ഫ്രഞ്ച്​ തത്ത്വചിന്തകൻ ഹ​െൻറി ഡൊമനിക്​ ലെക്കോഡയർ എന്ന മഹാ​​െൻറ  ദർശനം ഇൗ പുരോഹിതനിൽ യാഥാർഥ്യമായി.
അടിച്ചമർത്തപ്പെട്ടവർക്കായി രക്​തസാക്ഷിത്വം വരിച്ച ആർച്​ ബിഷപ്​ ഒാസ്​കാർ റൊമൈരോ, ദരിദ്രരുടെ അമ്മയായ മദർ തെരേസ എന്നീ  നാമങ്ങളോട്​ ചേർത്തു​വായിക്കപ്പെടേണ്ടതാണ്​ മാനവവിമോചകനായ ജോസഫ്​ കുണ്ടുകുളം എന്ന നാമവും. ചരിത്രത്തിൽ അദ്ദേഹത്തി​​െൻറ  സ്​ഥാനം അലങ്കരിച്ച അൾത്താരകളിലല്ല, ‘‘മുട്ടുപാടുകൾകൊണ്ട്​ വെന്തുരുകുന്ന മനുഷ്യഹൃദയങ്ങളിലാണ്​. ആ കർമയോഗിയുടെ നിഘണ്ടുവിൽ  നിറഞ്ഞുനിൽക്കുന്ന പദമാണ്​ മുട്ടുപാടുകളുള്ളവരോടുള്ള ​െഎക്യദാർഢ്യവും ശുശ്രൂഷയും ^മതങ്ങൾക്കും ഇസങ്ങൾക്കുമപ്പുറം.’’ ദാരിദ്ര്യം,  നീതിനിഷേധം തുടങ്ങിയ ദുരവസ്​ഥകളിൽനിന്ന്​ മനുഷ്യനെ മോചിപ്പിക്കാൻ പടപൊരുതുന്നവർക്ക്​ ജന്മശതാബ്​ദി ശക്​തമായ ഉത്തേജനം  പകരുന്നു.

തൃശൂർ അതിരൂപതയുടെ മുൻ വികാരി ജനറൽ ആണ്​ ലേഖകൻ

Show Full Article
TAGS:Archbishop Mar Joseph Kundukulam article malayalam news 
News Summary - Arch Bishap Mar Joseph Kundukulam - Article
Next Story