നിയമസഭയിലേക്കും, 25 പാർലമെൻറ് മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പിന് ആഴ്ചക ൾ മാത്രം ശേഷിക്കെ, സ്ഥാനാർഥി പട്ടികയുടെ അവസാന മിനുക്കുപണിയിലാണ് ആന്ധ്രപ്രദേശി ലെ പ്രമുഖ പാർട്ടികൾ. നിയമസഭ, ലോക്സഭ സ്ഥാനാർഥികളെ തെരഞ്ഞെടുക്കാൻ സംസ്ഥാന ത ലസ്ഥാനമായ അമരാവതിയിൽ ടി.ഡി.പി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നാ യിഡു അർധരാത്രികഴിഞ്ഞും ഉറക്കമിളച്ചിരിക്കുേമ്പാൾ, ഹൈദരാബാദിലെ തെൻറ വസതിയിൽ അടച്ചിട്ട മുറിക്കുള്ളിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുകയാണ് വൈ.എസ്.ആർ കോൺഗ്ര സ് അധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡി. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ തിരയുന്ന പണിയില ാണ് വെള്ളിത്തിരയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ, ജനസേന പാർട്ടി നേ താവ് പവൻ കല്യാൺ. അടുത്ത ദിവസങ്ങളിൽ പ്രമുഖ പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുേമ്പാൾ, പ്രചാരണം ജനകീയ താരങ്ങളാൽ സമൃദ്ധമാവും. തെൻറ രാഷ്ട്രീയ കരിയറിലെ പതിവുകൾ തെറ്റിക്കാതെ, സ്വന്തം തട്ടകമായ ചിറ്റൂരിലെ തിരുമല ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാൻ നായിഡു ശ്രീകാകുളത്തേക്ക് തിരിക്കുക.
കാക്കിനടയിലെ പൊതുയോഗത്തിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനൗപചാരിക തുടക്കം കുറിച്ചെങ്കിലും, ഇൗയാഴ്ച അവസാനിക്കുന്നതിന് മുമ്പായി ജഗൻമോഹൻ റെഡ്ഡി തെൻറ ‘ബസ് യാത്ര’ ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യും. സംസ്ഥാനവ്യാപകമായി 3000 കിലോമീറ്റർ പദയാത്ര നടത്തിയ ജഗൻ, പരമാവധി നിയമസഭ മണ്ഡലങ്ങളിലെത്തുന്നതിന് ഇക്കുറി ശീതീകരിച്ച ബസിലാണ് പ്രചാരണം നടത്തുക.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം നടത്തിയ ആദ്യപ്രസംഗത്തിൽ, ‘സൈബർ ക്രിമിനൽ’ തുടങ്ങിയ ശ്രേദ്ധയമായ പ്രയോഗങ്ങൾ ഉപയോഗിച്ചാണ് നായിഡുവിനെ ജഗൻ വിമർശിച്ചത്. ഇതിനകം വിവാദമായ ‘വിവരമോഷണം’ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കത്തുമെന്നതിെൻറ സൂചനയാണ് ആ പ്രയോഗത്തിലുള്ളത്. വോട്ടർ പട്ടിക അട്ടിമറിക്കാൻ പൗരന്മാരുടെ വിവരങ്ങൾ മോഷ്ടിച്ചുവെന്ന ആരോപണം ഇരുകക്ഷികളും പരസ്പരം ഉന്നയിക്കുന്നുണ്ട്.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിെൻറയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സഹായത്തോടെ 50 ലക്ഷം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കാൻ ജഗൻ ശ്രമിച്ചുവെന്ന് നായിഡു ആരോപിക്കുേമ്പാൾ, സംസ്ഥാനത്ത് 56 ലക്ഷം വ്യാജ വോട്ടർമാരുണ്ടെന്നാണ് ജഗെൻറ പ്രതികരണം. വൈ.എസ്.ആർ കോൺഗ്രസ് നേതാക്കൾ ഇക്കാര്യം ന്യൂഡൽഹിയിൽ തെരഞ്ഞെടുപ്പ് കമീഷെൻറ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുമുണ്ട്. വെള്ളിയാഴ്ചയാണ് അന്തിമ വോട്ടർപട്ടിക തെരഞ്ഞെടുപ്പ് അധികൃതർ പ്രഖ്യാപിക്കുക.
കെ. ചന്ദ്രശേഖർ റാവു, നരേന്ദ്ര മോദി എന്നിവരുമായി ജഗന് അവിഹിത ബന്ധം ആരോപിക്കുന്ന നായിഡു, ആന്ധ്രപ്രദേശിെൻറ ക്ഷേമത്തിൽ ജഗനുള്ള ആത്മാർഥതയെയും ചോദ്യംചെയ്യുന്നുണ്ട്. മുമ്പ് അനധികൃത സ്വത്ത് സമ്പാദനകേസിൽ ജഗൻ കുറ്റാരോപിതനായതും, അതിെൻറ പേരിൽ എല്ലാ ആഴ്ചയിലും ഹൈദരാബാദിലെ സി.ബി.െഎ കോടതിയിൽ ഹാജരാവുന്നതും അദ്ദേഹത്തിെൻറ എതിരാളികൾ ഉയർത്തിക്കാട്ടുന്നുണ്ട്.
ആന്ധ്രപ്രദേശിന് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളും, പ്രത്യേക സംസ്ഥാന പദവിയും നൽകാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് നായിഡുവിെൻറ മറ്റു ലക്ഷ്യങ്ങൾ. എതിരാളികളെ ചെറുക്കാൻ എല്ലാ ശക്തിയും ആയുധങ്ങളും പുറത്തെടുത്തുള്ള പോരാട്ടമാണ് ആന്ധ്രപ്രദേശിലെ പ്രധാനകക്ഷികൾക്കിടയിൽ കാണാനിരിക്കുന്നത്.
ഒറ്റക്ക് മത്സരിക്കുന്ന ബി.ജെ.പിയും, പവൻ കല്യാണിെൻറ ജെ.എസ്.പിയും ലോക്സഭയിലേക്കും നിയമസഭയിലേക്കും സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പ്രധാനപോരാട്ടം നായിഡുവും ജഗനും തമ്മിൽ തന്നെയാണ്. മത്സരിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് ചിത്രത്തിലില്ല. നഷ്ടെപ്പട്ട സ്വാധീനം തിരിച്ചുപിടിക്കാൻ അവർക്കിനിയുമായിട്ടില്ല.
രണ്ട് സിറ്റിങ് എം.പിമാരും, നിയമസഭ സാമാജികരും അടക്കം ടി.ഡി.പിയുടെ ഏതാനും മുതിർന്ന നേതാക്കളെ തെൻറ ആലയത്തിലേക്ക് ചാടിച്ച ജഗൻമോഹൻ റെഡ്ഡി അനുയായികൾക്കിടയിൽ ചലനമുണ്ടാക്കിയിട്ടുണ്ട്. കോമഡി താരമായ അലിയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ വൈ.എസ്.ആർ.സി.പിയിലെത്തിയ ശ്രദ്ധേയ മുഖങ്ങളിലൊന്ന്. എന്നാൽ, ഒട്ടും ചാഞ്ചല്യമില്ലാതെ, ആത്മവിശ്വാസത്തോടെയാണ് ഭരണത്തിൽ തിരിച്ചെത്തുമെന്ന് നായിഡു പ്രഖ്യാപിക്കുന്നത്.
2014ൽ ബി.ജെ.പിയും ടി.ഡി.പിയും ചേർന്ന് നിയമസഭ, ലോക്സഭ സീറ്റുകൾ തൂത്തുവാരിയിരുന്നു. 25 ലോക്സഭ സീറ്റുകളിൽ ടി.ഡി.പി 15ഉം, ബി.ജെ.പി രണ്ടും, വൈ.എസ്.ആർ.സി.പി എട്ടു സീറ്റുകളുമാണ് അന്ന് നേടിയത്. നിയമസഭയിൽ ടി.ഡി.പി 102ഉം, വൈ.എസ്.ആർ.സി.പി 67 സീറ്റുകളും നേടി. വോട്ടുവിഹിതത്തിൽ എതിരാളിയെക്കാൾ 2.67ശതമാനം കൂടുതലുണ്ടായിരുന്നു ടി.ഡി.പിക്ക്. അവർക്ക് 46.3ശതമാനവും, വൈ.എസ്.ആർ.സി.പിക്ക് 44.47 ശതമാനവും വോട്ടുകളാണ് ലഭിച്ചത്.