Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസാമാന്യബുദ്ധിയും...

സാമാന്യബുദ്ധിയും അമേരിക്കക്ക്​ നഷ്​ടപ്പെടുകയാണോ?

text_fields
bookmark_border
സാമാന്യബുദ്ധിയും അമേരിക്കക്ക്​ നഷ്​ടപ്പെടുകയാണോ?
cancel
camera_alt???????? ???????, ?????? ????, ????? ?????????,???? ????? ???

മുഹമ്മദ്​ സുലൈമാന്​ പ്രായം ആറുവയസ്സ്​​. അവൻ സ്​കൂളിൽ വെച്ച്​ ‘അല്ലാഹു’  എന്ന്​ ഉച്ചരിച്ചുവത്രെ. അതോടെ അത്യധികം പരിഭ്രാന്തിയിലായി അവ​​​െൻറ ടീച്ചർ. ടീച്ചർ ഉടനെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസിലെ ഭീകര വിരുദ്ധ സെൽ സടകുട​െഞ്ഞഴുന്നേറ്റു സ്​കൂളിലേക്ക്​ ഇരച്ചുകയറി. കുട്ടിയെ ചോദ്യം ചെയ്​തു. കുട്ടിയെ മാത്രമല്ല അവ​​​െൻറ മാതാപിതാക്കളെയും വിചാരണചെയ്​തു. ആ കുടുംബത്തിന്​ ഭീകരബന്ധമു​െണ്ടന്ന കലശലായ സംശയത്തിലായി പൊലീസ്​.
ശനിയാഴ്​ച രാവുകളിൽ നേര​േമ്പാക്കിനുവേണ്ടി ടെലിവിഷൻ ചാനലുകൾ ഒരുക്കുന്ന കൊച്ചു നർമകഥകളിൽ ഒന്നാണിതെന്ന്​ പ്രഥമ വായനയിൽ നിങ്ങൾ സംശയിച്ചുപോകും.
എന്നാൽ, ഇക്കഴിഞ്ഞ നവംബറിൽ യു.എസിൽ അരങ്ങേറിയ യഥാർഥ സംഭവം മാത്രമാണിത്​. ഹ്യൂസ്​റ്റനിൽനിന്ന്​ 20 മൈൽ തെക്കുള്ള പേൾലാൻഡ്​ പട്ടണത്തിലെ സ്​കൂളിൽ പട്ടാപകൽ സംഭവിച്ചത്​.അതേസമയം ‘അല്ലാഹു’ എന്ന്​ ഉച്ചരിക്കാൻ മാത്രം നാവുവഴങ്ങുന്നവനല്ല മുഹമ്മദെന്ന്​ അവ​​​െൻറ മാതാപിതാക്കൾ ടെലിവിഷൻ അഭിമുഖത്തിൽ അവകാ​ശപ്പെടുന്നതും കേൾക്കാൻ സാധിച്ചു. ചെറിയ വാക്കുകൾ ഉച്ചരിക്കാനുള്ള പ്രാപ്​തിപോലും ഇല്ലാത്ത ബുന്ദിമാന്ദ്യം മൂലം പ്രയാസമനുഭവിക്കുന്ന ചെറുപയ്യൻ മാത്രമാണ്​ ആ ‘തീ​വ്രവാദി’!

ചിഹ്നങ്ങളെ പേടിക്കുന്നവർ

ഇൗ സംഭവം ആ കുട്ടിയിലും അവ​​​െൻറ കുടുംബത്തിലും സൃഷ്​ടിച്ച ആഘാതങ്ങൾ കണക്കറ്റതാണെന്നതിൽ സംശയമില്ല. ആ വീട്ടിലേക്ക്​ തുടർച്ചയായി ഫോൺകാളുകൾ പ്രവഹിച്ചു.  ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളുമായി ചിലർ. ‘‘എ​​​െൻറ മകൻ ഭീകരവാദിയാണെന്ന്​ അവർ കുറ്റപ്പെടുത്തുന്നു. എന്തൊരു ഭോഷ്​കാണത്​. ശുദ്ധ വങ്കത്തം. വാസ്​തവത്തിൽ ഇത്​ വിവേചനമാണ്​. 100 ശതമാനം വിവേചനം.’’ മുഹമ്മദി​​​െൻറ പിതാവ്​ നൽകിയ ഇൗ വിശദീകരണം അദ്ദേഹം അനുഭവിക്കുന്ന ആത്മവേദനയുടെ ആഴം പങ്കുവെക്കുന്നു. ഒന്നുകിൽ ആ ടീച്ചർ മതഭ്രാന്ത്​ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ടാകണം. അല്ലെങ്കിൽ ശരിക്കും ഭയപ്പെടുന്നുണ്ടാകണം.ഇസ്​ലാമോഫോബിയയും ഇസ്​ലാമിക ചിഹ്നങ്ങളോടും ഇസ്​ലാമിക പദാവലികളോടുമുള്ള വിദ്വേഷവുമൊന്നും അമേരിക്കയിൽ ഇപ്പോൾ പുത്തരിയല്ല. ത​​​െൻറ മകന്​ സംസാരശേഷിപോലും ഇല്ലെന്ന വാദത്തിൽപോലും പ്രച്ഛന്നമായ ഇസ്​ലാമോഫോബിയയുടെ സൂചനകൾ ഉണ്ട്​. മുഹമ്മദ്​ സുലൈമാൻ എന്ന  കുട്ടി ആ വാക്കുകൾ ഉച്ചരിച്ചു എന്നു തന്നെ സങ്കൽപിക്കുക. വേണ്ടത്ര മാനസിക ബൗദ്ധിക ശേഷി ഇല്ലാത്ത ഒരു കുട്ടി ‘അല്ലാഹു’ എന്ന വാക്ക്​ ഉച്ചരിക്കുന്നത്​  ​പൊലീസിനെ ഫോൺ ചെയ്​തുവരുത്താൻ അധ്യാപകരെ നിർബന്ധിക്കുന്ന സാഹചര്യം സൃഷ്​ടിക്കുന്നുണ്ടോ? ആവശ്യമാണെങ്കിൽ അധ്യാപകന്​ ആ കുട്ടിയെ ക്ലാസിൽ വെച്ച്​ കൈകാര്യം ചെയ്യാവുന്ന നിസ്സാര പ്രശ്​നം മാത്രമാണിത്​. ഇത്തരം നിസ്സാര കേസുകളിൽപോലും ഭീകരവിരുദ്ധ സെല്ലി​​​െൻറ സാന്നിധ്യം അനിവാര്യമാക്കുന്ന ഭീതി അമേരിക്കൻ ജനഹൃദയത്തിൽ വേരൂന്നിയിരിക്കുമെന്നാണ്​ ഇൗ സംഭവം നൽകുന്ന സൂചന.

മുസ്​ലിം ഭീതി ആപൽക്കരമാംവിധം അമേരിക്കൻ സംസ്​കൃതിയുടെ ഭാഗമായിരിക്കുന്നു. ഏതാനും വർഷം മുമ്പ്​ ഒരു അമേരിക്കൻ യുവതി ഇപ്രകാരമായിരുന്നു പ്രസ്​താവിച്ചത്​:  ‘‘ഒബാമ മുസ്​ലിമായതിനാൽ അയാളെ ഞാൻ വിശ്വസിക്കില്ല’’. ഇതിനോടുള്ള സെനറ്റർ ജോൺ മക്കയിനി​​െൻറ പ്രതികരണം കൂടുതൽ ദുസ്സൂചന നിറഞ്ഞതായിരുന്നു. ‘‘അങ്ങനെ ചിന്തിക്കേണ്ട. ഒബാമ കുടുംബവും കുട്ടികളുമുള്ള മാന്യവ്യക്തിയാണ്​.’’ കോളിൻ പവൽ ചൂണ്ടിക്കാട്ടിയതുപോലെ ഒബാമ മുസ്​ലിമായാലെന്താണ്​ കുഴപ്പം എന്ന ചോദ്യം ഉന്നയിക്കാൻ ആരും രംഗപ്രവേശം ചെയ്​തില്ല. മുസ്​ലിം വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങൾ അമേരിക്കൻ പ്രസിഡൻറ്​ വീണ്ടും ട്വീറ്റ്​ ചെയ്യുന്ന വർത്തമാന കാലഘട്ടത്തിനും വർഷങ്ങൾക്കു മുമ്പായിരുന്നു നേരത്തേ പരാമർശിച്ച സംഭവം.

americass

മുസ്​ലിംവിരുദ്ധ സമീപനങ്ങൾ ഇപ്പോൾ തീർത്തും സ്വാഭാവികം മാത്രമായി പരിണമിച്ചിരിക്കുന്നു. ഏതാനും മാസം മുമ്പ്​ ന്യൂയോർക്കിൽ സ്​ഫോടനം നടത്തിയ സൈഫുല്ലോ സൈഫോവ്​ ഉച്ചരിച്ച വാക്ക്​ ‘അല്ലാഹു അക്​ബർ’ എന്നുതന്നെ. ഇപ്രകാരം ഉച്ചരിക്കുന്നത്​ മറ്റുചില കൊലയാളികളും ശീലമാക്കിയിരിക്കുന്നു. വാസ്​തവത്തിൽ ദൈവനാമം ചൂഷണം ചെയ്യുകയാണ്​ ഇൗ ദുഷ്​ടഘാതകർ. ഇത്തരം വാക്കുകളും ചിഹ്നങ്ങളും ഉപയോഗിക്കാൻ അർഹരല്ല അവർ. മുസ്​ലിം ഗൃഹങ്ങളിലെ നവജാതശിശുക്കളുടെ കർണപുടങ്ങൾ ആദ്യം ശ്രവിക്കുന്ന വാക്യമാണ്​ അല്ലാഹു അക്​ബർ. സുബ്​ഹാനല്ലാഹ്​ (ദൈവം പരിശുദ്ധൻ), മാശാ അല്ലാഹ്​ (ദൈവോദ്ദേശ്യം പോലെ) തുടങ്ങിയ പദങ്ങൾ നിത്യജീവിതത്തിൽ നൂറുകണക്കിന്​ തവണ ഉച്ചരിക്കപ്പെട്ടുവരുന്നുണ്ട്​. സർവകാര്യങ്ങളും ദൈവനാമത്തിൽ (ബിസ്​മില്ലാഹ്​) ആരംഭിക്കണമെന്ന്​ മുസ്​ലിംകളെ പ്രവാചകൻ ഉപദേശിക്കുകയുണ്ടായി. ദൈവം ദയാപരനും കരുണാവാരിധിയുമാണെന്ന്​ പ്രഖ്യാപിക്കുന്ന ‘ബിസ്​മി’ സാധാരണ വിശ്വാസികളുടെപോലും നിത്യജീവിത വ്യവഹാരങ്ങളുടെ ഭാഗമായിരിക്കെ അതിനെ ഭീകരതമുദ്രയായി ചിത്രീകരിക്കുന്നത്​ എത്രമാത്രം അർഥശൂന്യമാണ്​!

american-muslim

ശരീഅത്ത്​, ജിഹാദ്,​ ഇസ്​ലാം തുടങ്ങിയ വാക്കുകൾ ഇൗ കാലഘട്ടത്തിൽ കുടിലതയുമായി ബന്ധപ്പെട്ടവയാണെന്ന പ്രതീതി സൃഷ്​ടിച്ചതിന്​ കാരണക്കാർ ഇത്തരം പദങ്ങളെ ഹൈജാക്​ ചെയ്​ത തീവ്രവാദികളും തീവ്രവാദവേട്ടയുടെ പേരുപറഞ്ഞ്​ അസംബന്ധ നടപടികൾ കൈക്കൊണ്ടുവരുന്ന ഒൗദ്യോഗിക അനൗദ്യോഗിക സംവിധാനങ്ങളുമാണെന്നതിൽ തർക്കമില്ല.തീവ്രവാദികളോടുള്ള വിരോധം മൊത്തം മുസ്​ലിം ജനസാമാന്യത്തോടുള്ള വിരോധമായി മാറുന്നു.ചിലരെ ഭരിക്കുന്നത്​ അജ്ഞതയെങ്കിൽ മറ്റ​ുചിലരുടെ ഹൃദയങ്ങളെ മുൻവിധികൾ കീഴ്​പ്പെടുത്തിയിരിക്കുന്നു. അതിനാൽ അവർ മുസ്​ലിംകളെ ഒന്നടങ്കം ശത്രുപക്ഷത്ത്​ പ്രതിഷ്​ഠിച്ചിരിക്കുന്നു. തീവ്രവാദികൾ പ്രതിനിധാനംചെയ്യുന്ന ഇസ്​ലാമിനെ ഉയർത്തിക്കാട്ടി മുസ്​ലിംഭീതി ആളിക്കത്തിക്കാനുള്ള ശ്രമങ്ങൾ നിത്യേന ശക്തിപ്രാപിക്കുന്നു. അതേസമയം, ഭൂരിപക്ഷ മുസ്​ലിംകളും പ്രതിനിധാനം ചെയ്യുന്ന സമാധാനപരമായ ഇസ്​ലാം എന്ന യാഥാർഥ്യം ബോധപൂർവം അവഗണിക്കപ്പെടുന്നു.

ലിബറൽ ഇടതുപക്ഷം

മുസ്​ലിം തീവ്രവാദികൾ മാത്രമല്ല​ ഇസ്​ലാമിക പദാവലികളെ ഹൈജാക്​ ചെയ്​ത്​ ഇസ്​ലാമി​​​െൻറ പ്രതിച്ഛായക്ക്​ പരിക്കേൽപിക്കുന്നത്​. ലിബറൽ, ഇടത്​ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന പുരോഗമന നാട്യക്കാരും സ്വബോധത്തോടെയും അല്ലാതെയും ഇൗ വക്രീകരണങ്ങളിൽ പങ്കാളികളായിക്കൊണ്ടിരിക്കുന്നു.
അയാൻ ഹിർസി അലി, അസ്​റ നുഅ്​മാനി തുടങ്ങിയ ‘ലിബറൽ ഒാമനകളെ’ കണക്കിൽ കവിഞ്ഞ്​ പ്രോത്സാഹിപ്പിച്ച്​​ ന്യൂയോർക്​ ടൈംസ്​, വാഷിങ്​ടൺ പോസ്​റ്റ്​ തുടങ്ങിയ വൻകിട മാധ്യമങ്ങൾ നടത്തുന്ന കരുനീക്കങ്ങൾ കണ്ടില്ലെന്നു​ നടിക്കാനാകില്ല. അറബ്​ പദാവലികളുമായി ബന്ധപ്പെട്ട്​ നിഗൂഢതകളും മുസ്​ലിം സംസ്​കൃതിയുമായി ബന്ധപ്പെട്ട്​ പ്രതിലോമതകളും നിലനിൽക്കുന്നുവെന്ന്​ വരുത്തിത്തീർക്കുകയാണ്​ ഇത്തരം ഇതര നയരൂപകർത്താക്കളുടെയും ശ്രമം.‘അല്ലാഹു അക്​ബർ’ എന്ന പദം യുദ്ധഭേരിയാണെന്ന്​ ഇൗയിടെ ഹിർശി അലി ആവർത്തിച്ചു പരാമർശിക്കുകയുണ്ടായി. വാളെടുത്തുള്ള യുദ്ധം തന്നെയാകുന്നു ‘ജിഹാദി’​​​െൻറ പ്രഥമ വിവക്ഷയെന്നും അവർ കാച്ചിവിട്ടു. മുസ്​ലിംകൾക്ക്​ അവകാശങ്ങൾ വ്യവസ്​ഥചെയ്യുന്ന ഭരണഘടന ഭേദഗതി റദ്ദാക്കണമെന്ന തീർത്തും അന്യായമായ ആവശ്യം ഉന്നയിക്കാൻവരെ ഹിർശി അലി ഇൗയിടെ ഉദ്യുക്​തയാവുകയുണ്ടായി.

americas

‘ഇൻശാ അല്ലാഹ്​’ (അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം) എന്ന പദത്തി​​​െൻറ വിവക്ഷ അപായസൂചകമായ ‘ചുവപ്പ്​ കൊടി’യാണ്​ എന്നായിരുന്നു അസ്​റ നുഅ്​മാനി ബോധപൂർവം നടത്തിയ വളച്ചൊടിക്കൽ. വാഷിങ്​ടൺ പോസ്​റ്റ്​ വഴിയാണ്​ അവർ ഇത്തരമൊരു പുകമറ സൃഷ്​ടിച്ചത്​.ഇത്തരം ദുഷ്​പ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ സൃഷ്​ടിക്കുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും. മുസ്​ലിം കുടുംബങ്ങളെ വിമാനയാത്ര​ വേളകളിൽ പുറത്താക്കുന്നതും അറബി വാക്കുകൾ പ്രയോഗിക്കുന്നവരെ സംശയദൃഷ്​ടിയോടെ വീക്ഷിക്കുന്നതിനും പിന്നിലെ നിമിത്തങ്ങൾ കൂടുതൽ അന്വേഷിക്കേണ്ടതില്ല.
ഭയം എന്ന വികാരമാണ്​ നമ്മുടെ സമീപനങ്ങൾക്കു​ പിന്നിലെ പ്രേരണയെങ്കിൽ, അജ്ഞതയാണ്​ നമ്മുടെ തീർപ്പുകൾക്കു​ പിന്നിലെ അടിത്തറ എങ്കിൽ ലോകം ആപൽക്കരമായ ഇടംത​െന്നയായി തുടരാതിരിക്കില്ല.

നിയമവിദഗ്ധനും കോളമിസ്​റ്റുമായ ലേഖകൻ ഇന്ത്യാനയിലെ വാൾപറൈസോ കലാശാലയിലെ ലോ സ്​കൂൾ അധ്യാപകനാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usmuslimsworld newsAmericasmalayalam newsTerrorisam
News Summary - America loss its common sence-Opinion
Next Story