Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമറവിയിൽ...

മറവിയിൽ ജീവിക്കുന്നവർക്ക് ഓർമയുടെ വാഗ്‌ദാനം

text_fields
bookmark_border
മറവിയിൽ ജീവിക്കുന്നവർക്ക്  ഓർമയുടെ വാഗ്‌ദാനം
cancel

നാം ദീർഘകാലം ജീവിച്ചിരിക്കുന്നു എന്നതി​​െൻറ ഓർമപ്പെടുത്തലാണ് അൽഷൈമേഴ്​സ്​ രോഗം. നാമറിയാതെ നമ്മിലേക്കുവന്ന ് ഓർമകൾ, ജീവിതചര്യ, പ്രവർത്തനക്ഷമത തുടങ്ങി സമൂഹജീവിതത്തിന് ആവശ്യമായ കഴിവുകൾ മെല്ലെ നഷ്​ടപ്പെട്ടുവരുന്നതാണ് അ ൽഷൈമേഴ്​സ്​ രോഗത്തി​​െൻറപ്രധാന ലക്ഷണം. ഇക്കൊല്ലത്തെ അൽഷൈമേഴ്​സ്​ ദിനം പോയവാരം സെപ്റ്റംബർ 21ന്​ കടന്നുപോയി.
അൽഷൈമേഴ്​സ്​ രോഗം നമ്മുടെ ജീവിതത്തിൽ നിരന്തര സാന്നിധ്യമായി മാറിക്കഴിഞ്ഞു. അതിനാൽതന്നെ , മറവിരോഗങ്ങളുമായി പൊ രുത്തപ്പെടാനുള്ള വിജ്ഞാനം കൈവരിക്കണം. സാമൂഹിക സാംസ്കാരികചുറ്റുപാടുകളുമായി ചേർന്നുപോകുന്ന ചികിത്സ, പരിരക്ഷ എന്നിവ സൃഷ്​ടിക്കപ്പെടണം. ഒപ്പം, രോഗികളും ബന്ധുക്കളും നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച്​ ആവശ്യമായ പരിചരണം, പ്രാപ്യമാകുന്ന ടെക്നോളജി എന്നിവ എത്തിക്കാൻ സമൂഹത്തിന്​ ഉത്തരവാദിത്തമുണ്ട്.

പൊതുവെ മറവിരോഗങ്ങൾ ആയുർദൈർഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ചൈനയിലും അമേരിക്കയിലുമാണ് അധികമായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യൻ ഗ്രാമങ്ങളിലെ പിന്നാക്കാവസ്ഥയും പൊതുജനാരോഗ്യരംഗത്തെ ദൗർബല്യവും ശരിയായ റിപ്പോർട്ടിങ്ങിന് തടസ്സം നിൽക്കുന്നു. നിലവിൽ 40 ലക്ഷം പേർ ഇന്ത്യയിൽ രോഗബാധിതരായുണ്ടെന്നാണ് കണക്കുകൾ. അടുത്ത 10 വർഷത്തിനുള്ളിൽ ഇത് 80 ലക്ഷമെത്തും എന്നുവേണം കരുതാൻ. കൃത്യമായ ചികിത്സ ലഭ്യമല്ലാത്തതിനാൽ രോഗിക്ക് യോജിച്ചരീതിയിൽ പരിചരണം നൽകുക, മസ്തിഷ്കപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പരിശീലന തെറാപ്പികൾ നൽകുക എന്നിവയിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. രോഗീപരിചരണത്തിന് ഇന്ത്യയിൽ ശരാശരി 43,000 രൂപ പ്രതിവർഷം ചെലവാകുന്നുണ്ട്; ഇതു രോഗിയുടെ കുടുംബം വഹിക്കേണ്ടതായി വരുന്നു. യഥാർഥത്തിൽ അൽഷൈമേഴ്​സ്​ ബാധിച്ച വ്യക്തിയെ പരിചരിക്കുന്നതിന് ഒരുലക്ഷത്തിനുമേൽ ചെലവുണ്ടാകും. പലപ്പോഴും കുടുംബത്തിന് ഇതൊരു സാമ്പത്തിക ഭാരമായി മാറുന്നതുകാണാം. കുടുംബാംഗങ്ങളെ ആശ്രയിച്ചു മാത്രമേ ഇൗ രോഗികൾക്ക് ജീവിക്കാനാകൂ. ചെലവുകുറഞ്ഞ പരിചരണം, പരിശീലനം സിദ്ധിച്ച പരിചാരകർ, ആശയവിനിമയവും ചലനവും സുഗമമാക്കാൻ ഉതകുന്ന ടെക്നോളജി എന്നിവ ലഭ്യമാക്കാൻ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്.

അൽഷൈമേഴ്​സ്​ രോഗാരംഭം ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് പതിവ്. വളരെ നിസ്സാരമായ ലക്ഷണങ്ങളുമായിട്ടാണ് രോഗം തുടങ്ങുക. അടുത്തിടെ നടന്ന സംഭവങ്ങൾ മറക്കുക, തീരുമാനങ്ങൾ എടുക്കൽ മുൻകാലത്തെപ്പോലെ സുഗമമല്ലാതാകുക, ചില വാക്കുകൾ കിട്ടാൻ സമയമെടുക്കുക, ചുറ്റുപാടും നടക്കുന്ന കാര്യങ്ങളിൽ താൽപര്യം നഷ്​ടപ്പെടുക, ഉത്കണ്ഠയോ വിഷാദമോ ഉണ്ടാകുക, ഇവയെല്ലാം ആദ്യകാലത്ത് പ്രത്യക്ഷപ്പെടാം. പ്രകടമായ രീതിയിൽ എല്ലാ ലക്ഷണങ്ങളും ഒന്നിച്ച്​ ഉണ്ടായിക്കൊള്ളണമെന്നില്ല. പലപ്പോഴും ശ്രദ്ധാലുവായ ഡോക്ടർക്കോ ബന്ധുവിനോ മാത്രമേ രോഗം സംശയിക്കാനാകൂ. ഈ ഘട്ടത്തിലാണ് രോഗനിർണയം അത്യാവശ്യമാകുന്നത്, നിലവിലുള്ള ചികിത്സകൾ ഏറ്റവും ഫലപ്രദമാകുന്നത് ഇപ്പോൾ തന്നെ.

ഇവിടെയാണ് പ്രശ്നം. അൽഷൈമേഴ്​സ്​ ബാധിച്ച വ്യക്തികൾ അത് തിരിച്ചറിഞ്ഞുകൊള്ളണമെന്നില്ല. പലപ്പോഴും, മുൻകാല ജീവിതത്തി​​െൻറ ചില ഏടുകൾ മറന്നുപോകുന്നതും പഴയതുപോലെ തീരുമാനങ്ങൾ എടുക്കാനാവാത്തതും രോഗമായിപ്പോലും അവർ കാണുന്നില്ല. ഉന്മേഷക്കുറവായിട്ടോ, ശാരീരികക്ഷീണമായിട്ടോ കരുതുകയാണ് പതിവ്. ഒപ്പം താമസിക്കുന്ന ബന്ധുക്കൾ ഇത് കണ്ടെത്തിയാൽ മാത്രമേ കാലതാമസമില്ലാതെ ഒന്നാംഘട്ട ചികിത്സയാരംഭിക്കാനാകൂ. അതായത്, 65 വയസ്സുകഴിഞ്ഞ വ്യക്തികൾ കൂടെയുണ്ടെങ്കിൽ നാമോരോരുത്തരും മറവിരോഗത്തി​​െൻറപ്രാരംഭ ലക്ഷണങ്ങൾ മനസ്സിലാക്കാൻ കെൽപുള്ളവർ ആയിരിക്കണം. അൽഷൈമേഴ്​സ്​ രോഗത്തെക്കുറിച്ചു സാമാന്യബോധമുള്ള സമൂഹത്തിനു മാത്രമേ മെച്ചപ്പെട്ട ചികിത്സയും പരിചരണവും സജ്ജമാക്കാൻ കഴിയു.

മറ്റു രോഗങ്ങളിൽനിന്ന് അൽഷൈമേഴ്​സ്​ ഭിന്നമാണ്. മറ്റു രോഗങ്ങളിൽ രോഗത്തി​​െൻറ ചരിത്രം ഏറ്റവും നന്നായി പറയാനാകുന്നത് രോഗിക്കുതന്നെയാണ്; അൽഷൈമേഴ്​സി​​െൻറ കാര്യത്തിൽ രോഗിയുടെ സംരക്ഷണച്ചുമതലയുള്ള ബന്ധുവാണ് രോഗവിവരം വെളിപ്പെടുത്തുന്നത്. വേറൊരാളി​​െൻറ കാഴ്ചയിലൂടെയാണ് രോഗം തെളിഞ്ഞുവരുന്നത്. അയാൾക്ക് പ്രശ്നമായി തോന്നുന്നതു മാത്രമേ രോഗമായി അംഗീകരിക്കപ്പെടുകയുള്ളൂ. രോഗം പുരോഗമിക്കുമ്പോൾ ഓരോ ഘട്ടവും അവലോകനം ചെയ്യുന്നതും ബന്ധുവി​​െൻറ കാഴ്ചയിലൂടെ തന്നെ. രോഗശമനം ഉണ്ടാവില്ലെന്നു തോന്നിയാൽ രോഗിയുടെ സംരക്ഷണച്ചുമതലയിൽനിന്ന് ബന്ധു ക്രമേണ പിൻവാങ്ങും. ഇത് രോഗിയിൽ സൃഷ്​ടിക്കുന്ന ആഘാതം ചെറുതല്ല. സമൂഹത്തിൽ അൽഷൈമേഴ്​സിനെ കുറിച്ച്​ അറിവ് വ്യാപകമാകേണ്ടതി​​െൻറ ആവശ്യകത നാം മനസ്സിലാക്കുന്നു.

രോഗം മുന്നോട്ടുപോകുമ്പോൾ, രോഗിക്ക് മുൻകാല ഓർമകൾ നഷ്​ടപ്പെട്ടു തുടങ്ങും. ആദ്യം നഷ്​ടപ്പെടുന്നത് അടുത്തിടെ നടന്ന സംഭവങ്ങളാണ്. തലേന്നാൾ ചെയ്ത കാര്യങ്ങൾ, വായിച്ച പത്രവാർത്തകൾ, കാഴ്ചകൾ, യാത്രകൾ എന്നിവ ഓർമകളിൽനിന്ന് മാഞ്ഞുപോകുന്നു. പലപ്പോഴും ഓർമിക്കാനാകുന്നില്ല എന്ന അനുഭവം പോലും ഉണ്ടാകുന്നില്ല; ഓർമകൾ നിശ്ശേഷം മാഞ്ഞുപോയ അവസ്ഥ. വ്യക്തിജീവിതത്തിനു സന്തുലിതാവസ്ഥ നൽകുന്നത് നമ്മുടെ ഭൂതകാലവുമായുള്ള സവിശേഷ ബന്ധമാണ്. ഈ ബന്ധം വിച്ഛേദിക്കപ്പെട്ടാൽ സ്ഥലകാലബോധത്തിൽനിന്ന് മുക്തമായ അവസ്ഥയിൽ പെട്ടുപോകും. ചുറ്റുമുള്ളവരെ തിരിച്ചറിയാതെയും ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ബന്ധപ്പെടാനാകാതെയും ജീവിക്കുന്നത് പ്രയാസം തന്നെയാണ്. പലപ്പോഴും കുട്ടിക്കാലത്തെയോ യൗവനാരംഭത്തിലെയോ കാര്യങ്ങൾ മാത്രമാകും അവർക്കൊപ്പമുള്ളത്. അതിനാൽ, അവർ ഒന്നും ഓർമിക്കുന്നില്ലെങ്കിലും അവരെ ഓർമിക്കാൻ കഴിയുന്ന അടുത്തബന്ധുക്കൾ പരിചാരകരായി ഉണ്ടാകേണ്ടത് അത്യാവശ്യമാകുന്നു.

നിലവിൽ അൽഷൈമേഴ്​സ്​ രോഗത്തിന് ഫലപ്രദമായ പ്രതിവിധി എന്നുപറയാവുന്ന ഔഷധങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല. പരിചാരകരെ ഉപയോഗിച്ചുള്ള ചികിത്സാപദ്ധതികൾക്കാണ് ഇപ്പോൾ മുൻ‌തൂക്കം നൽകുന്നത്. വികസ്വരരാജ്യങ്ങളിൽനിന്ന് വരുന്ന റിപ്പോർട്ടുകൾ ‘പരിചരിക്കാൻ പ്രാപ്തരായ പരിചാരകർ’ ഉണ്ടെങ്കിൽ അൽഷൈമേഴ്​സ്​ രോഗികൾക്ക് കുറെക്കൂടി മെച്ചപ്പെട്ട ജീവിതശൈലി ആർജിക്കാൻ കഴിയുമെന്നു കാണിക്കുന്നു. കഴിഞ്ഞ 20 വർഷങ്ങളിൽ അൽഷൈമേഴ്​സ്​ പരിചരണത്തി​​െൻറ സാങ്കേതികവശം കൂടുതൽ ശ്രദ്ധയോടെ കണ്ടെത്താനായിട്ടുണ്ട്. മേന്മയുള്ള പരിചരണം ലഭിക്കുന്ന രോഗികളിൽ രോഗാനുഭവങ്ങൾ നിയന്ത്രിക്കാനും ആശുപത്രിയിലെയോ മറ്റു സ്ഥാപനങ്ങളിലെയോ ചികിത്സകൾ വൈകിപ്പിക്കാനാകുമെന്നും തെളിവുണ്ട്. പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, അമിതവണ്ണം, പുകവലി, പോഷകക്കുറവ് എന്നിവ മറവിരോഗങ്ങൾ സങ്കീർണമാക്കും. ഇവയെല്ലാം കണ്ടെത്താനും ചികിത്സിക്കാനും സാധ്യവുമാണ്. എന്നാൽ പ്രമേഹം, രക്താതിമർദം, അമിതവണ്ണം എന്നിവ ഭൂരിപക്ഷം പേരും വേണ്ടത്ര നിയന്ത്രണത്തിൽ നിലനിർത്തുന്നില്ലെന്നതാണ് സത്യം.

ആരോഗ്യകരമായ വാർധക്യം ഒരു പൗരാവകാശമാണ്. ദീർഘായുസ്സും ആരോഗ്യകരമായ ജീവിതവും വേണമെന്ന് നമുക്കെല്ലാം ആഗ്രഹവുമുണ്ട്. അൽഷൈമേഴ്​സ്​ രോഗം ബന്ധുക്കൾക്ക് കടുത്ത നിരാശയും രോഗിക്ക് തീവ്രമായ അംഗപരിമിതിയും നൽകുന്നു. താങ്ങാവുന്നതിനുമപ്പുറം സാമ്പത്തികഭാരം കുടുംബത്തിനേൽപ്പിക്കുന്നു. നടന്നുവന്ന ജീവിതവഴികളും ഓർമകളും മാഞ്ഞുപോയാൽ വ്യക്തിയെന്ന സ്വത്വം തന്നെ നഷ്​ടപ്പെടുന്നതിനു തുല്യമാകുന്നു. മറ്റൊരു രോഗത്തിനുമില്ലാത്ത വൈചിത്ര്യം പേറുന്ന അൽഷൈമേഴ്​സ്​ രോഗി നമ്മോടാവശ്യപ്പെടുന്നത് ഇത്രമാത്രം: നിങ്ങളുടെ ഓർമകളിൽ എന്നെക്കൂടി കരുതുക!

Show Full Article
TAGS:Alzheimer's Memory Loss Old Age article 
News Summary - Alzheimer's - Memory loss - Article
Next Story