Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅൽ ഉല മുതൽ അറബ്​...

അൽ ഉല മുതൽ അറബ്​ കപ്പ്​ വരെ; ഗൾഫിൽ ഐക്യവിളംബരത്തി​െൻറ വർഷം

text_fields
bookmark_border
അൽ ഉല മുതൽ അറബ്​ കപ്പ്​ വരെ; ഗൾഫിൽ ഐക്യവിളംബരത്തി​െൻറ വർഷം
cancel
camera_alt

ഗൾഫ് ഐക്യം വിളംബരം ചെയ്ത അൽ ഉല ഉച്ചകോടിക്കായി രാഷ്ട്ര നായകർ ഒത്തുചേർന്നപ്പോൾ

2021 ജനുവരി അഞ്ച്​ ഗൾഫ്​ മേഖലയുടെ സമീപകാല ചരിത്രത്തിലെ പുതുയുഗപ്പിറവിയുടെ ദിനമായിരുന്നു​. സൗദി അറേബ്യയിലെ അൽ ഉലയിൽ നടന്ന 41ാമത്​ ജി.സി.സി ഉച്ചകോടിയിൽ ആറു ഗൾഫ്​ രാജ്യങ്ങൾ ഐക്യവും സാഹോദര്യവും ഉദ്​ഘോഷിച്ച്​ കരാറിൽ ഒപ്പുവെച്ചത്​ അന്നാണ്​. നാലുവർഷം നീണ്ട, സംഘർഷത്തോളം വളർന്ന അനിശ്ചിതത്വങ്ങളുടെ അവസാനമായിരുന്നു അത്​. ഖത്തർ ഉപരോധം പഴങ്കഥയായ 'അൽ ഉല' കരാറോടെ തുടങ്ങിയ സാഹോദര്യത്തി​െൻറ പുതിയ അധ്യായം ഡിസംബറിൽ നടന്ന 42ാമത്​ ജി.സി.സി ഉച്ചകോടിയിലെത്തിയപ്പോൾ പൂർവാധികം ശക്തിപ്പെടുന്നതിനാണ്​ 2021ൽ ലോകം സാക്ഷിയായത്​.

റിയാദിലെ ദറഇയ കൊട്ടാരത്തിൽ നടന്ന ഡിസംബർ ഉച്ചകോടിക്ക്​ ഖത്തർ, ഒമാൻ, ബഹ്​റൈൻ, കുവൈത്ത്​, യു.എ.ഇ രാഷ്ട്രത്തലവന്മാരെ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ഓരോ രാജ്യത്തും നേരി​ട്ടെത്തിയാണ്​ ക്ഷണിച്ചത്​. ഐക്യത്തി​െൻറ പ്രാധാന്യം തിരിച്ചറിഞ്ഞ്​ എല്ലാ രാഷ്​ട്രനേതാക്കളും പ്രതികരിക്കുകയും ചെയ്​തു. സംഘർഷത്തി​െൻറ കാർമേഘങ്ങൾ പൂർണമായും നീങ്ങിയെന്ന്​ വ്യക്തമാക്കി, എല്ലാ വെല്ലുവിളികളെയും ഒറ്റക്കെട്ടായി നേരിടുമെന്ന പ്രസ്​താവനയിറക്കിയാണ്​ ഉച്ചകോടി സമാപിച്ചത്​. യുദ്ധം ദുരിതം വിതച്ച യമനിൽ സമാധാനത്തിന്​ മുൻഗണന നൽകുമെന്ന പ്രസ്​താവനയും ദറഇയ ഉച്ചകോടിയിലെ ശുഭവാർത്തയാണ്​.

അൽ ഉല ഉച്ചകോടിക്ക്​ ശേഷം ഖത്തറും മറ്റു രാജ്യങ്ങളും തമ്മിലെ ബന്ധം ഏറെ മുന്നോട്ടുപോവുകയുണ്ടായി. ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയും സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും പലതവണ കൂടിക്കാഴ്​ച നടത്തി. ഔദ്യോഗിക പരിവേഷങ്ങളില്ലാതെ ഇരുവരും സൗഹൃദം പുതുക്കുന്ന ചിത്രങ്ങളും ലോകംകണ്ടു. അതിർത്തികൾ തുറക്കപ്പെടുകയും ചരക്കുകൾ തടസ്സമില്ലാതെ ഒഴുകാനും തുടങ്ങി. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​, ​ഖത്തർ അമീറുമായി ബാഗ്​ദാദ്​ ഉച്ചകോടിക്കിടെ കൂടിക്കാഴ്​ച നടത്തിയതും ഐക്യത്തിന്​ ആക്കംകൂട്ടി. ഖത്തർ ദേശീയദിനത്തിന്​ ആശംസ നേർന്ന്​ യു.എ.ഇ ഭരണാധികാരികൾ സന്ദേശമയക്കുകയും ദുബൈയിലും അബൂദബിയിലും ആഘോഷപരിപാടികൾ അരങ്ങേറുകയും ചെയ്​തു. ദുബൈയിൽ നടക്കുന്ന എക്​സ്​പോയിൽ സജീവസാന്നിധ്യമായി ഖത്തർ ബന്ധത്തിന്​ ഇന്ധനം പകർന്നു. നിലപാടുകളിലെ വൈവിധ്യവും മുൻകാല പിണക്കങ്ങളും സാഹോദര്യ ബന്ധത്തിന്​ തടസ്സമാകരുത്​ എന്ന പ്രഖ്യാപനമായിരുന്നു ഇതെല്ലാം. അതിനിടയിൽ ഒമാനും സൗദിയും തമ്മി​െല ബന്ധവും പൂർവാധികം ശക്തമായി.

ഒമാൻ രാജാവ്​ ഹൈത്തം ബിൻ താരിഖ് ആദ്യ വിദേശസന്ദർശനത്തിന്​ റിയാദിലെത്തിയത്​ ചരിത്രപരമായ ബന്ധം ഊഷ്​മളമാക്കുന്നതിന്​ കാരണമായി. ഐക്യത്തി​െൻറ അന്തരീക്ഷത്തെ കൂടുതൽ ഉത്തേജിപ്പിച്ച്​ ഒമാനടക്കം എല്ലാ ഗൾഫ്​ രാജ്യങ്ങളിലും ഈ വർഷം ചെറിയ പെരുന്നാൾ ഒരുമിച്ചെത്തുകയും ചെയ്​തു. റിയാദ്​ ഉച്ചകോടി നടക്കുന്നതിനിടെ ഖത്തറിൽ അരങ്ങേറിയ ഫിഫ അറബ്​ കപ്പ്​ ഫുട്​ബാൾ മത്സരങ്ങൾ 'സ്​പോർട്​സ്​' നയതന്ത്രത്തി​െൻറ തലത്തിൽ ജനങ്ങൾക്കിടയിലും ഐക്യത്തി​െൻറ വിത്ത്​ പാകുന്നതായിരുന്നു. ഇനിയും തീരേണ്ട ഭിന്നതകളും പിണക്കങ്ങളും നിലനിൽക്കെ തന്നെ സാഹോദര്യത്തിനായി ഓരോ ജനതയും വിട്ടുവീഴ്​ചക്ക്​ തയാറാണെന്ന്​ വ്യക്തമാക്കിയ വർഷമാണ്​ ഗൾഫ്​ കലണ്ടറിൽനിന്ന്​ മായുന്നത്​. ഭൂമിശാസ്​ത്രപരമായി ഗൾഫുമായി അടുത്തും രാഷ്​​ട്രീയമായി അകന്നും നിലകൊള്ളുന്ന ഇറാനുമായും​ സംഭാഷണത്തി​െൻറ വഴി സ്വീകരിക്കാനും ജി.സി.സി രാജ്യങ്ങൾ മടികാണിച്ചില്ല.

അറബ്​ മേഖലയുടെ സമീപകാല രാഷ്​ട്രീയം രണ്ട്​ ഉച്ചകോടികൾക്കിടയിൽ തിരുത്തിക്കുറിക്കപ്പെട്ടപ്പോൾ എണ്ണവിലയിലെ വർധന സാമ്പത്തികരംഗത്തിന്​ ഉണർവുപകർന്നു​. ഡിസംബർ ആദ്യത്തിൽ ലോകബാങ്ക്​ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച്​ ഗൾഫ്​ മേഖല കോവിഡാനന്തരം വളർച്ചയുടെ പാതയിലാണ്​. 2020 ഒക്​ടോബറിലേതിൽനിന്ന്​ ഇരട്ടിയോളം ഉയർന്ന എണ്ണവിലയാണ്​ ഇതിന്​ പ്രധാനമായും സഹായിച്ചതെന്ന്​ ലോകബാങ്ക്​ ചൂണ്ടിക്കാട്ടുന്നു. 2022ൽ പശ്ചിമേഷ്യയിലെ എണ്ണകയറ്റുമതി രാജ്യങ്ങൾ കൂടുതൽ വളർച്ച കൈവരിക്കുമെന്ന്​ അമേരിക്കൻ റേറ്റിങ്​ ഏജൻസിയായ 'ഫിച്ച്​' പ്രവചിച്ചിട്ടുമുണ്ട്​. യു.എ.ഇയിൽ ആരംഭിച്ച എക്​സ്​പോ 2020 ദുബൈ, ഖത്തറിൽ ആരംഭിക്കാനിരിക്കുന്ന ഫിഫ അറബ്​കപ്പ്​, സൗദിയിൽ ലക്ഷങ്ങളെ ആകർഷിച്ച റിയാദ്​ ഫെസ്​റ്റിവൽ എന്നിവയിലൂടെ എണ്ണ ഇതര വരുമാനവും മേഖലയുടെ സാമ്പത്തിക ഉണർവിന്​ കാരണമായിട്ടുണ്ട്​. കോവിഡ്​ പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും വേഗത്തിൽ പ്രതിരോധ നടപടികൾ ഒരുക്കിയും വാക്​സിനേഷൻ പൂർത്തീകരിച്ചും പോയവർഷത്തിൽ ഗൾഫ്​ രാജ്യങ്ങൾക്ക്​ ഉയർന്നുനിൽക്കാനായി. ഭിന്നിപ്പി​െൻറയും സാമ്പത്തിക പ്രതിസന്ധിയുടെയും മഹാമാരിയുടെയും കാർമേഘങ്ങൾ നീങ്ങിത്തുടങ്ങിയ തെളിഞ്ഞ ആകാശത്തേക്കാണ്​ പുതുവർഷത്തിലേക്ക്​ ഗൾഫ്​ വാതിൽ തുറക്കുന്നത് എന്നത്​ അന്നാട്ടുകാരെ മാത്രമല്ല, അവിടെ ഉപജീവനം തേടുന്ന ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും ആശ്വാസതീരത്തെത്തിക്കുന്നു​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UnityGulfArab Cup
News Summary - Al Ulama to the Arab Cup; Year of Unity in the Gulf
Next Story