Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകാർഷിക ഓർഡിനൻസുകൾ...

കാർഷിക ഓർഡിനൻസുകൾ കർഷകവിരുദ്ധം

text_fields
bookmark_border
കാർഷിക ഓർഡിനൻസുകൾ കർഷകവിരുദ്ധം
cancel

കാലങ്ങളായി ഇന്ത്യയിലെ കർഷകർ മാർക്കറ്റിൽ ശക്തരല്ല. ഏറെയും ചെറുകിട-ഇടത്തരം കർഷകർ ഉൾപ്പെടുന്ന കാർഷിക മേഖലയിലെ കർഷകർക്ക്​ ഒപ്പംനിന്ന്​ മത്സരിക്കാനുള്ള വേദിയല്ല നമ്മുടെ മാർക്കറ്റ്​ സംവിധാനങ്ങൾ എന്നു തിരിച്ചറിഞ്ഞതി​െൻറ ഫലമായിട്ടാണ്​ രാജ്യത്ത്​ അഗ്രികൾചർ പ്രൊഡ്യൂസ്​ മാർക്കറ്റ്​ കമ്മിറ്റി ആക്​ട്​ (എ.പി.എം.സി​ ആക്​ട്) നിലവിൽ വന്നത്​.

ഈ നിയമത്തി​െൻറ ബലത്തിലാണ്​ ചെറിയ കച്ചവടക്കാരുമായി, ഇടനിലക്കാരുമായി കർഷകർ ഇതുവരെ പിടിച്ചുനിന്നത്​. അവിടെതന്നെ കർഷകർ ഒ​ട്ടേറെ പ്രശ്​നങ്ങൾ നേരിടുന്നുണ്ട്. എന്നാലിപ്പോൾ ഈ നിയമംതന്നെ വേണ്ടെന്നുവെച്ച്​ കർഷകരെ 'സ്വതന്ത്രരാക്കി' വിടുകയാണെന്ന്​ ​കേന്ദ്രസർക്കാർ പറയുന്നു​. ഇന്ത്യയിലെ കർഷകർക്ക്​ തങ്ങളുടെ ഉൽപന്നങ്ങൾ രാജ്യത്തിനകത്ത്​ എവിടെ വേണമെങ്കിലും കൊണ്ടുപോയി വിൽക്കാം എന്നാണ്​ പ്രധാനമന്ത്രി ആവർത്തിച്ചു​ പറയുന്നത്​.

എന്നാൽ, സത്യമെന്താണ്​? ​​നേരത്തെയും കർഷകർക്ക്​ ഈ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ്​ യാഥാർഥ്യം. എ.പി.എം.സി നിയമം അത്​ തടഞ്ഞിരുന്നില്ല. മാത്രവുമല്ല, ഈ നിയമമനുസരിച്ച്​ രൂപവത്​കരിച്ച നിയന്ത്രിത മാർക്കറ്റുകളിൽ കാർഷിക ഉൽപന്നങ്ങളുടെ ആകെ 35 ശതമാനം മാത്രമേ കച്ചവടം ചെയ്​തിരുന്നുള്ളൂ. ബാക്കിയെല്ലാം കർഷകർ സ്വതന്ത്രമായിതന്നെ വിൽക്കുകയാണ്​.

നിയന്ത്രിത മാർക്കറ്റിൽ ഇടനിലക്കാരുമായി വിലപേശാൻ കർഷകന്​ കഴിഞ്ഞിരുന്നു. ഇവിടെ നിലനിൽക്കുന്ന പ്രശ്​നങ്ങൾ പരിഹരിക്കുന്നതിനു​ പകരം നിയന്ത്രിത മാർക്കറ്റുകളേ വേണ്ടെന്നു ​െവച്ചാൽ ചെറുകിട-ഇടത്തരം കർഷകരുടെ അവസ്ഥ എന്താകും? പ്രശ്​നങ്ങൾ ഉണ്ടാകു​േമ്പാൾ കുറച്ചെങ്കിലും കർഷകർക്ക്​ സമീപിക്കാവുന്നത്​ സംസ്ഥാന സർക്കാറുകളെയാണ്​.

അവർക്ക്​ ഇത്തരം നിയന്ത്രിതമാർക്കറ്റുകളിൽ ഇടപെടാനും കർഷകരെ സഹായിക്കാനും കഴിഞ്ഞിരുന്നു. എ.പി.എം.സി ആക്​ട്​ വേ​ണ്ടെന്നുവെക്കുന്നതോടെ സംസ്ഥാന സർക്കാറുകൾക്കുള്ള നിയന്ത്രണം ഇല്ലാതാവുകയും കർഷകർ പ്രശ്​ന പരിഹാരത്തിനായി കേന്ദ്ര സർക്കാറിനെ നോക്കിയിരിക്കേണ്ട അവസ്ഥ വരികയും ചെയ്യും. ഇത്​ എത്രത്തോളം അപ്രായോഗികമാണെന്ന്​ പറയേണ്ടതില്ലല്ലോ. ബിഹാറിൽ ഇതു സംഭവിച്ചുകഴിഞ്ഞു​. എ.പി.എം.സി ആക്​ട്​ അവിടെ ​വേണ്ടെന്നുവെച്ച ശേഷം കർഷകർക്ക്​ അവരുടെ ഉൽപന്നങ്ങളുടെ മേൽ ഒരു വിലനിയന്ത്രണവും ഇല്ലാതായിരിക്കുകയാണ്​.

ഇതോടൊപ്പംതന്നെ Essential Commodities Act (Amendment) Bill 2020 കൂടി ചേർത്തുവെക്കു​േമ്പാഴാണ്​ കൃത്യമായ ചിത്രം പുറത്തുവരുക. രാജ്യത്തി​െൻറ ​ഭക്ഷ്യസുരക്ഷക്കും കർഷകസുരക്ഷക്കും വേണ്ടി കൊണ്ടുവന്ന ഈ നിയമം നമുക്കെത്രമാത്രം ഉപകരിച്ചുവെന്നത്​ തിരിച്ചറിയേണ്ടതുണ്ട്​. ഭക്ഷ്യവസ്​തുക്കൾ ഉൽപാദിപ്പിക്കുന്ന സമയത്ത്​ ചുരുങ്ങിയ വിലക്ക്​ അതു​വാങ്ങി സംഭരിച്ച്​ മാർക്കറ്റിൽ ക്ഷാമം സൃഷ്​ടിക്കാൻ കച്ചവടക്കാർക്ക്​ കഴിയാത്തത്​ ഈ നിയമം നിലവിലുള്ളതുകൊണ്ടാണ്​.

എന്നാൽ, പുതിയ ബിൽ എല്ലാ ഭക്ഷ്യവസ്​തുക്കളെയും നിയമത്തി​െൻറ പരിധിയിൽനിന്ന്​ എടുത്തുമാറ്റാനാണ്​ നിർദേശിച്ചിട്ടുള്ളത്​. 'അസാധാരണമായ സാഹചര്യങ്ങളിലൊഴിച്ച്​' ബാക്കി എല്ലാ സമയത്തും. നേരത്തെയുള്ള നിയമമനുസരിച്ച്​ അഗ്രിബിസിനസ്​ കമ്പനികൾക്കും കച്ചവടക്കാർക്കും ഭക്ഷ്യവസ്​തുക്കൾ ശേഖരിച്ചുവെക്കുന്നതിന്​ നിയ​ന്ത്രണങ്ങളുണ്ടായിരുന്നു.

കർഷകർക്കും കർഷക ഉൽപാദനകമ്പനികൾക്കും നിയന്ത്രണം ഉണ്ടായിരുന്നില്ല. പുതിയ നിർദേശം സ്വീകരിക്കപ്പെട്ടാൽ വൻകിട കമ്പനികൾക്ക്​ ഭക്ഷ്യവസ്​തുക്കൾ ശേഖരിച്ച്​ സൂക്ഷിക്കാനുള്ള പൂർണസ്വാതന്ത്ര്യം ലഭിക്കും. കർഷകസംഘടനകളും പല വിദഗ്​ധരുംതന്നെ അതിനാൽ ഈ ബില്ലിനെ 'Food Hoarding (Freedom for Corporates) Bill എന്നാണ്​ വിളിക്കുന്നത്​. അദാനി-വിൽമാർ, റിലയൻസ്​ തുടങ്ങിയ കമ്പനികൾക്ക്​ എത്ര ഭക്ഷ്യോൽപന്നങ്ങളും ശേഖരിച്ചു​െവക്കാൻ ഈ നിയമമാറ്റത്തിലൂടെ കഴിയും.

അവർക്ക്​ അത്​ ചെയ്യാനുള്ള സംഭരണശാലകൾ നിർമിക്കാനും മാർക്കറ്റിനെ മൊത്തത്തിൽ നിയന്ത്രിക്കാനും സാധിക്കും. കർഷകർക്ക്​ ഇവരുമായി തർക്കിച്ച്​ വില നിയന്ത്രിക്ക​ാനൊന്നും സാധിക്കുകയില്ല. വിലനിയന്ത്രണത്തിനുള്ള ഒരു നിർദേശവും ഈ ബില്ലിലില്ല. കർഷകരെ സ്വതന്ത്രമാക്കുന്നു എന്നൊരു പുകമറ സൃഷ്​ടിച്ചുകൊണ്ട്​ വാസ്​തവത്തിൽ കർഷകരെ നിരായുധരാക്കുകയാണ്​ ഈ ബില്ലുകൾ ഇതേപടി നടപ്പാക്കാൻ തീരുമാനിച്ചാൽ സംഭവിക്കുക. കർഷക സംഘടനകൾ പറയുന്നത്​ ഇങ്ങനെയൊരു ബിൽ/ഓർഡിനൻസ്​ സർക്കാർ നടപ്പാക്കാൻ തീരുമാനിക്കുകയാണെങ്കിൽ അടിസ്ഥാന താങ്ങുവില (Minimum Support Price) എന്നത്​ കർഷക​െൻറ അവകാശമായി പ്രഖ്യാപിക്കണമെന്നാണ്​. ബി.ജെ.പി അനുകൂല കർഷക സംഘടനകൾപോലും ഈ ആവശ്യം മു​ന്നോട്ടുവെക്കുന്നുണ്ട്​.

തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനിയുടെ സി.ഇ.ഒയും കർഷകനും അലയൻസ്​ ഫോർ സസ്​റ്റയ്​നബിൾ ആൻഡ്​ ഹോളിസ്​റ്റിക്​ അഗ്രികൾചർ (ASHA) എന്ന ദേശീയ കർഷക കൂട്ടായ്​മയുടെ സ്​റ്റിയറിങ്​ കമ്മിറ്റി മെംബറുമായ രാജേഷ്​ കൃഷ്​ണൻ പറയുന്നത്​ ഇത്​ തീർത്തും കർഷകവിരുദ്ധമായ ഒരു നീക്കമാണെന്നാണ്​. കോടിക്കണക്കിന്​ രൂപ അഗ്രി പ്രൊഡ്യൂസർ കമ്പനികൾ തുടങ്ങാനായി കേന്ദ്ര സർക്കാർ മാറ്റിവെച്ചിട്ടുണ്ട്​.

എന്നാൽ, ഈ കമ്പനികൾ ഭാവിയിൽ വേണമെങ്കിൽ അദാനി പോലുള്ള വൻകിട കമ്പനികൾക്കുള്ള കാർഷികോൽപന്ന ഏജൻസികൾ മാത്രമായി ചുരുങ്ങാം എന്നും രാജേഷ്​ സൂചിപ്പിക്കുന്നു. സംസ്ഥാന സർക്കാറുകൾക്ക്​ ഒന്നും ​ചെയ്യാൻ കഴിയാതെയും വരാം. മറ്റൊരു ഭയപ്പെടുത്തുന്ന കാര്യം ഈ വൻകിട കമ്പനികൾക്ക്​ പയർവർഗങ്ങൾ, എണ്ണകൾ എന്നിവ വില കുറച്ച്​ കൂടുതൽ അളവിൽ ഇറക്കുമതി ചെയ്​ത്​ സൂക്ഷിക്കാനും ആഭ്യന്തര മാർക്കറ്റിനെ സ്വാധീനിക്കാനും കഴിയും എന്നതാണ്​.

ഇതെല്ലാം രാജ്യത്തെ കർഷകരുടെ വരുമാനത്തെയും നിലനിൽപ്പിനെയും ബാധിക്കാനിടയുണ്ട്​. വികസിത രാജ്യങ്ങളിൽ നടപ്പാക്കിയ ഇത്തരം വികല നയങ്ങൾ അവിടുത്തെ കർഷകരെയാണോ കുത്തക കമ്പനികളെയാണോ സഹായിച്ചതെന്ന്​ അന്വേഷിച്ചാൽ മനസ്സിലാകും.

ആ രാജ്യങ്ങളിലെ കർഷക​െര സാമ്പത്തികമായി ഇപ്പോഴും അവിടുത്തെ സർക്കാറുകൾക്ക്​ സഹായിക്കേണ്ടി വരുന്നു എന്നത്​ നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. 70 ശതമാനത്തോളം ചെറുകിട കർഷകരുടെ ദാരിദ്ര്യം മാറ്റാൻ ഇതുവരെയും കഴിയാത്ത സർക്കാറുകൾക്ക്​ എങ്ങനെയാണ്​ ഭാവിയിൽ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനാവുക? ആയിരവും രണ്ടായിരവും നക്കാപ്പിച്ച കൊടുത്ത്​ എത്രകാലം കർഷകരുടെ പ്രശ്​നങ്ങളെ നേരിടാൻ കഴിയും?

മൂന്നാമതൊരു ഓർഡിനൻസ്​/ബിൽ മുന്നോട്ടു​വെച്ചിട്ടുള്ളത്​ കോൺട്രാക്​ട്​ ഫാമിങ്ങിനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ്​. ഇന്ത്യയിൽ ഇപ്പോൾതന്നെ നിയമവിധേയമല്ലാതെതന്നെ കോൺട്രാക്​ട്​ ഫാമിങ്​ നടക്കുന്നുണ്ട്. അതാണ്​ ഇരുകൂട്ടർക്കും സൗകര്യമെന്ന്​ സ്വകാര്യമായി ഇതിൽ ഏർപ്പെട്ടിട്ടുള്ള കമ്പനികൾ പറയുന്നു. അതിനൊരു കാരണം ഇവി​ടുത്തെ ചെറുകിട കൃഷിയിടങ്ങളും കർഷകരും നിലനിൽക്കുന്ന സാഹചര്യംതന്നെയാണ്​.

എല്ലാ കർഷക സംഘടനകളും ഇതിനെതിരാണ്​. കാരണം വൻകിട കമ്പനികളുമായി മൽപിടുത്തത്തിലേർപ്പെട്ട്​ ജയിക്കാൻ കഴിയില്ലെന്ന്​ അവർക്കറിയാം. മറ്റു പല രാജ്യങ്ങളിലെയും അനുഭവം നമ്മുടെ മുന്നിലുണ്ട്​. കേരളം പോലുള്ള സംസ്ഥാനങ്ങൾ നേരത്തെതന്നെ കോൺട്രാക്​ട്​ ഫാമിങ്ങിനെതിരാണ്​.

കഴിഞ്ഞ മൂന്നു ദശകങ്ങളായി നടപ്പാക്കിയ ആഗോളവത്​കരണ അജണ്ടകൾ കർഷക​െൻറ ജീവിതത്തെ ഏറെ അനിശ്ചിതാവസ്ഥയിലാക്കിയിട്ടുണ്ട്​. നാലു ലക്ഷത്തോളം കർഷകർ ആത്മഹത്യ ചെയ്​ത രാജ്യമാണ്​ ഇന്ത്യ. ലക്ഷക്കണക്കിന്​ കർഷകർ കുടിയേറ്റ തൊഴിലാളികളായി മാറിയത്​ കാർഷിക മേഖലയുടെ ശോച്യാവസ്ഥയാണ്​ കാണിക്കുന്നത്​.

മോദി സർക്കാർ കുറച്ചുകാലമായി പറയുന്ന ഒരു കാര്യമാണ്​ കർഷക​െൻറ വരുമാനം ഇരട്ടിപ്പിക്കും എന്ന്​. എന്നാൽ, ഒരു ഭാവനയുമില്ലാത്ത നയമാറ്റങ്ങളിലൂടെ, കർഷകരുമായും സംസ്ഥാനങ്ങളുമായും ചർച്ച ചെയ്യാതെ വൻകിട കമ്പനികളെ സഹായിക്കുന്ന ഓർഡിനൻസുകളാണ്​ ഈ കൊറോണ പരിഭ്രാന്തിക്കിടയിലും കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചത്​. ഇത്​ ഏറെ നിർ​ഭാഗ്യകരമാണ്​.

പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തർപ്രദേശിലെയും മറ്റു സംസ്ഥാനങ്ങളിലെയും കർഷകർ ഒരു മാസത്തിലേറെയായി സമരത്തിലാണ്​. കൊറോണ ഉണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാൻ ജനങ്ങളും സംസ്ഥാന സർക്കാറുകളും ബുദ്ധിമുട്ടുന്ന സമയത്തുതന്നെ രാജ്യത്തി​െൻറ ഭാവിയെ, കർഷകരുടെ ജീവിതത്തെ, നമ്മുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന ഈ മൂന്ന്​ ഓർഡിനൻസുകൾ ഇത്ര തിരക്കിട്ട്​ പാസാക്കിയെടുക്കാൻ ശ്രമിക്കുന്നതുതന്നെ അങ്ങേയറ്റം മോ​ശമെന്നേ പറയാനാകൂ.

കാർഷിക മേഖലയുടെ പ്രാധാന്യം പൂർവാധികം തിരിച്ചറിഞ്ഞ കുറച്ചു​ മാസങ്ങളിലൂടെയാണ്​ രാജ്യം കടന്നുപോകുന്നത്​. കേരളം പോലുള്ള ചെറിയൊരു സംസ്ഥാനം പോലും ഭക്ഷ്യസുരക്ഷയെക്കുറിച്ച്​ ഏറെ ചിന്തിക്കുന്നു. കർഷകരെ എങ്ങനെ നിലനിർത്താമെന്നും യുവാക്കൾക്കും കാർഷിക മേഖലയിൽ തൊഴിൽ കൊടുക്കാമെന്നും ആലോചിക്കുന്നു.

ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ കർഷകരുടെ ക്ഷേമത്തിനായി സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. പട്ടിണി മാറ്റാൻ, ദാരിദ്ര്യം അകറ്റാൻ ഇതേവഴിയുള്ളൂ എന്ന്​ പൊതുവിൽ ഒരു തിരിച്ചറിവുണ്ടായിരിക്കുന്നു. വിത്തു മുതൽ മാർക്കറ്റ്​ വരെ കർഷകരുടെ നിയന്ത്രണത്തിൽ വന്നാൽ മാത്രമേ കാർഷിക ഗ്രാമങ്ങളിലെ ദാരിദ്ര്യം ഇല്ലാതാവുകയുള്ളൂ.

അതിന്​ കടകവിരുദ്ധമായി കുത്തക കമ്പനികളെ സഹായിക്കുന്ന ഒരു ഓർഡിനൻസും നമുക്ക്​ സ്വീകാര്യമല്ല എന്നു​ പറഞ്ഞുകൊണ്ട്​ സെപ്​റ്റംബർ 25ന്​ ദേശവ്യാപകമായി സമരത്തിന്​ ആഹ്വാനം ചെയ്​തിരിക്കുകയാണ്​ കർഷക സംഘടനകളുടെ ദേശീയ കൂട്ടായ്​മയായ ഓൾ ഇന്ത്യ കിസാൻ സംഘർഷ്​ കോ-ഓഡിനേഷൻ കമ്മിറ്റി.


Latest Video:

:
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:apmc actEssential Commodities ActAgricultural Ordinance
Next Story