Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്വയം...

സ്വയം ശുദ്ധീകരണത്തി​െൻറ കാലം

text_fields
bookmark_border
സ്വയം ശുദ്ധീകരണത്തി​െൻറ കാലം
cancel

കുറെ ദിവസങ്ങളായി ഫോൺചെയ്​താൽ ആദ്യം കേൾക്കുന്നത്​ കോവിഡിനെക്കുറിച്ചാണ്​. അതേക്കുറിച്ച്​ പറഞ്ഞുപറഞ ്ഞ്​ വല്ലാത്തൊരു ഭീതി മനുഷ്യ​​​െൻറ മനസ്സിൽ നിറയുന്നുണ്ട്. പക്ഷേ, ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാനാവാത് തതാണെന്ന്​ ആദ്യം മനസ്സിലാക്കണം. ലോകം മുഴുവൻ നടക്കുന്ന കാര്യങ്ങളെക്കുറിച്ച്​ തിരിച്ചറിവും ഈ വിഷയത്തിൽ പ്രാഗ ല്​ഭ്യവുമുള്ളവരാണ്​ പറയുന്നത്​. അനുസരിക്കുകയല്ലാതെ വഴിയില്ല. അടങ്ങിയിരിക്കാത്ത ഒന്നാണ്​ മനസ്സ്​​. പക്ഷേ, ഇതല ്ലാതെ മറ്റ്​ വഴിയില്ലെന്ന്​ ആയിരം വട്ടം മനസ്സിനെ പറഞ്ഞ്​ പഠിപ്പിക്കുകയാണ്​ ആദ്യം വേണ്ടത്​.

വീട്ടിലിരുന് നാൽ സമയം ചെലവഴിക്കാൻ എനിക്കൊക്കെ വഴികൾ പലതാണ്​. വായിക്കാൻ പുസ്​തകങ്ങളുണ്ട്​. പാട്ട്​ കേൾക്കാം. പണ്ട്​ പഠിച്ചതൊക്കെ വാദ്യോപകരണങ്ങളിൽ പ്രയോഗിച്ചു​ നോക്കാം. അകത്തിരുന്ന്​ മുഷിഞ്ഞാൽ ഇറങ്ങി നടക്കാൻ ഇത്തിരി സ്​ഥലവുമുണ്ട്​. പക്ഷേ, ഇത്തരം വഴികളൊന്നുമില്ലാത്തവരാണ്​ അധികം പേരും. പ്രായമായവരും കുട്ടികളുമുള്ള കൊച്ചുകൊച്ചു വീടുകൾ. ഒരു മുറിയും അടുക്കളയും മാത്രമുള്ള തകരം മേഞ്ഞ കൂരകൾ. ഈ ചൂടുകാലത്ത്​ അതിനുള്ളിൽ അടങ്ങിയിരിക്കുക എന്നത്​ അവർക്ക്​ സങ്കൽപിക്കാൻപോലുമാകില്ല. മാനസികമായിത്തന്നെ മനുഷ്യൻ വ​ല്ലാത്തൊരു അവസ്​ഥയിലെത്തും. വീർപ്പുമുട്ടലുണ്ടാകും. സ്വാഭാവികമാണ്​. പക്ഷേ, നല്ലൊരു കാലം സ്വപ്​നം കണ്ടാണ്​ നമ്മൾ ഇപ്പോൾ ത്യാഗം ചെയ്യുന്നത്​ എന്ന്​ മറക്കരുത്​.

നമുക്ക്​ സമാധാനമുണ്ടാകണമെങ്കിൽ ലോകം മുഴുവൻ സമാധാനംവേണം എന്ന അവസ്​ഥയിലേക്ക്​ കാര്യങ്ങൾ എത്തി. ‘ലോകാ സമസ്​താ സുഖിനോ ഭവന്തു’ എന്ന്​ നമ്മുടെ പൂർവികർ എ​പ്പോഴും ജപിക്കുമായിരുന്നു​. നമ്മളും കേട്ടിട്ടുണ്ട്​. അത്​ ഒരു​ ചെവിയിലൂടെ കേട്ട്​ മറുചെവിയിലൂടെ പോകും​. ആ മന്ത്രം ആത്മാർഥമായി മനസ്സി​​​െൻറ ഉൾത്തട്ടിൽനിന്ന്​ ഉരുവിടേണ്ട സമയമായിരിക്കുന്നു. എനിക്ക്​ സമാധാനം വേണമെങ്കിൽ ലോകത്തി​​​െൻറ നാനാഭാഗത്തുള്ള എ​​​െൻറ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മറ്റ്​ വേണ്ടപ്പെട്ടവർക്കുമെല്ലാം സമാധാനമുണ്ടാകണം. ലോകം മുഴുവൻ ഒന്നാണെന്ന തോന്നലിലേക്ക്​ കാര്യങ്ങൾ വരുകയാണ്​.

മഹാമാരിയുടെ ഈ കാലത്ത്​ ഒരുപാട്​ പുതിയ പാഠങ്ങൾ പഠിക്കാനുണ്ട്​. ജാതിക്കും മതത്തിനും രാഷ്​ട്രീയത്തിനും അതീതമായി ഒന്നിക്കാൻ ഈ അരക്ഷിതാവസ്​ഥ മനുഷ്യനെ പ്രേരിപ്പിക്കും. അന്ധവിശ്വാസങ്ങളോടുള്ള അവ​​​െൻറ ആഭിമുഖ്യം കുറയും. കുറച്ചുകൂടി തിരിച്ചറിവുണ്ടാകും. ഈ ഘട്ടം എങ്ങനെയും തരണം ചെയ്​തേ പറ്റൂ. കുറച്ച്​ ദിവസങ്ങൾ ഒട്ടും ഭീതിയില്ലാതെ, മനസ്സിന്​ ഭാരമില്ലാതെ എങ്ങനെ തള്ളിനീക്കാമെന്ന്​ ചിന്തിക്കണം. പുറത്തുചാടാൻ വഴക്കുണ്ടാക്കുന്ന മനസ്സിനെ അടക്കിയിരുത്താൻ, നല്ല ചിന്തകളിലേക്ക്​ കൊണ്ടുപോകാൻ പുതിയ വഴികൾ തേടണം. വീട്ടുകാർ തമ്മിൽ അടുപ്പമുണ്ടാക്കിയെടുക്കാം. സ്വന്തമായുള്ള മണ്ണിൽ അൽപം കൃഷിചെയ്യാം. ചെടികൾ വളർത്താം. എഴുതാൻ താൽപര്യമുള്ളവർക്ക്​ അങ്ങനെയുമാകാം. യാഥാർഥ്യം തിരിച്ചറിഞ്ഞ്​ മനസ്സിനെ പാകപ്പെടുത്തിയെടുക്കാനാണ്​ ശ്രമിക്കേണ്ടത്​.

മനോരാജ്യം എന്നൊരു രാജ്യം സ്വന്തമായുള്ളതിനാൽ വീട്ടിലിരുപ്പ്​ എന്നെ മുഷിപ്പിക്കില്ല. ഒാർമയുടെ നൂലു പിടിച്ചുപിടിച്ച്​ ഞാൻ നെടുമുടിയിലെ പഴയ വീട്ടിലെത്തും. ഓർമവെച്ച നാളിലെ ആദ്യവഴികളിലൂടെ നടക്കും. അവിടെ കണ്ടുമുട്ടിയ പഴയ മുഖങ്ങൾ ഓർത്തെടുക്കും. മറക്കാൻ ആഗ്രഹിക്കുന്ന അനുഭവങ്ങളെ കളകൾപോലെ പറിച്ചുകളയും. ബാക്കിയുള്ളത്​ സ്വരുക്കൂട്ടിയെടുക്കും. അത്​ രസകരമായൊരു യാത്രയാണ്​.
ഓർക്കേണ്ട ഒരുപാട്​ മുഖങ്ങളുണ്ട്​. വർഷങ്ങളായി മിണ്ടാൻ കഴിയാതെ പോയവർ. അടർന്നുപോയ സൗഹൃദങ്ങൾ. അവരെയൊക്കെ ഈ സമയത്ത്​ ഓർക്കുകയും ​ഫോണിൽ വിളിക്കുകയും ചെയ്യുന്നു. അസൂയ, കുശുമ്പ്, സ്​പർധ, സ്വാർഥത, അതിമോഹം എന്നിങ്ങനെ നമ്മെ ഭരിക്കുന്ന ദുഷിച്ച വികാരങ്ങളെ തൂത്തുകളഞ്ഞ്​ വീട്​ വൃത്തിയാക്കുന്നതുപോലെ മനസ്സിനെയും വൃത്തിയാക്കാം​. അങ്ങനെ ഇത്​ സ്വയം ശുദ്ധീകരണത്തി​​​െൻറ കാലമാക​ട്ടെ. പിന്നാലെ പുതിയൊരു സാമൂഹികജീവിതം നമുക്ക്​ പ്രത്യാശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nedumudi venumalayalam articlescovid 19
News Summary - Actor Nedumudi Venu About Covid 19 times -Malayalam articles
Next Story