Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅക്കാദമിക് മാഫിയയും...

അക്കാദമിക് മാഫിയയും പാർട്ടി സംവരണവും

text_fields
bookmark_border
അക്കാദമിക് മാഫിയയും പാർട്ടി സംവരണവും
cancel
camera_alt

എം.ബി. രാജേഷ്​, ഉമ്മർ തറമേൽ

കേരള സർവകലാശാലയായി മാറിയ തിരുവതാംകൂർ സർവകലാശാല രാജവാഴ്ചക്കാലത്ത് നിയന്ത്രിച്ചിരുന്നത് കൊട്ടാരത്തിൽനിന്നുള്ളവരായിരുന്നു. നിയമനങ്ങളുടെ ഗുണഭോക്താക്കൾ അവരുടെ ആശ്രിതരുമായിരുന്നു. മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ് തിരുവിതാംകൂർ തിരിച്ചെത്തിയ ഡോ. പൽപു പടിക്കുപുറത്തായത് യോഗ്യതക്കുറവുകൊണ്ടല്ല, രാജകൊട്ടാരത്തിെൻറ ആശ്രിതവലയത്തിനു പുറത്തായിരുന്നു എന്ന ഒറ്റക്കാരണത്താലാണ്. രാജഭരണം അവസാനിച്ചിട്ടും തിരുവിതാംകൂറിലെ രാജഭക്തിക്ക് അറുതിവന്നിരുന്നില്ല. ഒ.എൻ.വി. കുറുപ്പ് അടക്കമുള്ള മലയാളത്തിലെ എഴുത്തുകാർ തിരുവിതാംകൂർ സർവകലാശാലയുടെ അകത്തളത്തിൽ ആദ്യകാലത്ത് അകറ്റിനിർത്തപ്പെട്ടത് ഈ കൊട്ടാര നിയന്ത്രണമാണ്.

ജനാധിപത്യ വ്യവസ്ഥ നിലവിൽവന്നതോടെ തിരുവിതാംകൂറിലെ നായർ മേധാവിത്വം സർവകലാശാലകളുടെ നിയന്ത്രണം ഏറ്റെടുത്തു. അവരെല്ലാം പിന്നീട് കമ്യൂണിസ്​റ്റുകാരും പുരോഗമന സംഘടനകളുടെ നേതൃത്വത്തിലുമെത്തി. സർവകലാശാല നിയമനങ്ങളുടെ നിയന്ത്രണം പാർട്ടി ഏറ്റെടുത്തപ്പോൾ അവരെല്ലാം ഉറച്ച പാർട്ടിക്കാരായി. പാർട്ടി നിയമനങ്ങൾ മുറതെറ്റാതെ നടന്നു. ഉദ്യോഗാർഥികളുടെ ​െമറിറ്റ് എക്കാലത്തും അട്ടിമറിക്കപ്പെട്ടു. സർവകലാശാലയുടെ ഉന്നതങ്ങളിലിരുന്ന് സമൂഹത്തി​െൻറ എൻജിനീയർമാരായി തീരേണ്ട യോഗ്യരായ മലയാളികളിൽ പലരും വിദേശ സർവകലാശാലകളിലേക്ക് പറന്നു.

നമ്മുടെ സർവകലാശാലകൾ നിയന്ത്രി ക്കുന്നത് അക്കാദമിക്​ മാഫിയയും അവർ നടപ്പാക്കുന്നത് പാർട്ടി സംവരണവുമാണെന്ന വസ്തുത ഈ രംഗത്ത് അനുഭവ പരിചയമുള്ള ഒരാൾക്കും നിഷേധിക്കാനാവില്ല. സാമൂഹിക നീതി ഉറപ്പുവരുത്തുന്ന സംവരണങ്ങൾക്ക് മീതെയുള്ള പാർട്ടി സംവരണം. മുൻ എം.പിയുടെ ഭാര്യക്ക്​ കാലടി സർവകലാശാലയിൽ അസിസ്​റ്റൻറ് പ്രഫസർ തസ്തികയിൽ നിയമനം ലഭിച്ചതിനു പിന്നെ പാർട്ടി സംവരണം ആണെന്ന് ആരും പറയുന്നില്ല. സംസ്ഥാനത്ത് പതിറ്റാണ്ടുകളായി അത്തരമൊരു സംവരണ വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. രാഷ്​ട്രീയ യജമാനന്മാരുടെ കുറിപ്പടി പ്രകാരം നിയമനം നടത്താൻ താൽപര്യമില്ലാത്തവർ സർവകലാശാലകളിൽ വി.സി സ്ഥാനത്തുനിന്നും ഒഴിഞ്ഞുനിൽക്കും.

അസാധാരണ അബദ്ധം

സാധാരണഗതിയിൽ സർവകലാശാല മേലധികാരികൾക്ക് ശങ്കരാചാര്യ സർവകലാശാലയിൽ ഇപ്പോൾ സംഭവിച്ചതുപോലെയുള്ള അബദ്ധങ്ങൾ സംഭവിക്കാറില്ല. പാർട്ടി നിർദേശം വി.സിക്ക് ലഭിച്ചാൽ അതിനനുസരിച്ച് മാർക്ക് തയാറാക്കുന്ന വിഷയ വിദഗ്ധരായ പുരോഗമനക്കാരെയാണ് പങ്കെടുപ്പിക്കാറ്. അവർ രാജാവിനെക്കാൾ രാജഭക്തി പ്രകടിപ്പിക്കുന്ന സാംസ്കാരിക രംഗത്തെ പ്രതിഭകളായിരിക്കും. പാർട്ടിയുടെ തിരുവാക്കിന് എതിർവാക്കില്ലാത്തവർ. ഇത്തവണയും ഇടതുപക്ഷ സഹയാത്രികരായ വിദഗ്ധർക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. രണ്ട് ഇടതുപക്ഷ നോമിനികൾക്കിടയിലുണ്ടായ മൂപ്പിളമതർക്കങ്ങളാണ് വസ്തുതകൾ പുറത്തെത്താൻ ഇടവരുത്തിയത്.

സി.പി.എം നേതാവും മുന്‍ എം.പിയുമായ എം.ബി. രാജേഷ് ആവർത്തിച്ചു പറയുന്നത് ഭാര്യ നിനിത കണിച്ചേരിക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്​റ്റൻറ്​ പ്രഫസര്‍ തസ്തികയില്‍ നിയമനം ലഭിക്കാതിരിക്കാൻ വിഷയവിദഗ്ധരായ ഈ മൂന്നുപേർ ഉപജാപം നടത്തി എന്നാണ്. അദ്ദേഹത്തി​െൻറ ഭാര്യയെ ഇൻറർവ്യൂവിൽ പങ്കെടുക്കാതിരിക്കാനും ഗൂഢാലോചന നടത്തിയെന്നാണ് രണ്ടാമത്തെ ആരോപണം. രാജേഷി​െൻറ ഭാര്യയെ ഇൻറർവ്യൂവിൽ പങ്കെടുപ്പിക്കാതിരിക്കാൻ ആരെങ്കിലും ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ അത് സർവകലാശാലക്ക്​ അകത്തുനിന്നല്ലേ? അതാരാണെന്ന് വ്യക്തമാക്കാൻ രാജേഷിന് ബാധ്യതയുണ്ട്.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത പ്രകാരം ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടവരുടെ ഷോട്ട് ലിസ്​റ്റ്​ തയാറാക്കിയതിൽ പ്രധാനി നവോത്ഥാന പ്രഭാഷകനായ ഡോ.സുനിൽ പി. ഇളയിടമാണ്. അങ്ങനെ അട്ടിമറി സംഭവിച്ചെങ്കിൽ സുനിലിന് ഇക്കാര്യം തുറന്നുപറയാവുന്നതാണ്. അദ്ദേഹം നിശ്ശബ്​ദത പാലിക്കുന്നത് മൗനം വിദ്വാന്​ ഭൂഷണമായതുകൊണ്ടാണോ എന്നറിയില്ല. ബൗദ്ധിക സത്യസന്ധത പുലർത്തേണ്ട ബാധ്യത അദ്ദേഹത്തിനുമുണ്ട്.

കാലടി സർവകലാശാല മലയാള വിഭാഗത്തിലെ വിവാദ നിയമനത്തിൽ ഒന്നാം റാങ്ക് നൽകിയത് എസ്.എഫ്.ഐക്കാരിക്കാണെന്ന് കോഴിക്കോട് സർവകലാശാലയിലുള്ള ഏവർക്കും അറിയാം. ഒന്നാം റാങ്കിൽ എത്തേണ്ട മെറിറ്റുള്ള പയ്യനെ പിന്നിലേക്ക് തള്ളുന്നതിലും വിഷയ വിദഗ്ധർ ഗൂഢാലോചന നടത്തി. അയാൾ ഇടതുപക്ഷക്കാരനല്ല എന്നതായിരുന്നു അയോഗ്യതയുടെ ഏക കാരണം. ഇടതുപക്ഷത്തിനുള്ളിലെ ആഭ്യന്തര സംഘർഷമാണ് വിഷയം വിവാദമാക്കിയത്. യഥാർഥത്തിൽ, കേരളം പതിറ്റാണ്ടുകളായി മറച്ചുവെച്ചിരുന്ന അക്കാദമിക് രംഗത്തെ മാഫിയ പ്രവർത്തനത്തിലേക്കാണ് ഈ വിവാദം വെളിച്ചം വീശിയത്.

അട്ടിമറിയുടെ സാംസ്കാരിക നായകർ

സർവകലാശാലകളിൽ പാർട്ടി സംവരണ നടപ്പാക്കിയിരുന്നത് നിസ്സാരന്മാരല്ല. ഉദാഹരണമായി ഡൽഹിയിൽനിന്ന് കേരളത്തിലെത്തി സർവകലാശാലയുടെ വി.സിയായ ചരിത്ര പണ്ഡിതനും നിയമനങ്ങളിൽ പാർട്ടി കുറിപ്പടി ശിരസ്സാവഹിക്കുകയായിരുന്നു. അദ്ദേഹത്തിെൻറ കാലത്ത് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖത്തിന് എത്തിയ ആറു പേരിൽ ഒരാൾക്കു മാത്രമായിരുന്നു പിഎച്ച്.ഡി ഉണ്ടായിരുന്നത്. സർവകലാശാല അംഗീകരിച്ച പ്രസിദ്ധീകരണങ്ങളിൽ നിരവധി പഠനങ്ങളും ആ പിഎച്ച്.ഡിക്കാരൻേത് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, പാർട്ടിക്ക് വേണ്ടപ്പെട്ട പി.ജിയും നെറ്റും മാത്രമാണുണ്ടായിരുന്ന ഉദ്യോഗാർഥിയാണ് റാങ്ക് പട്ടികയിൽ ഒന്നാമത് എത്തിയത്. അന്വേഷിച്ചപ്പോൾ വകുപ്പ് മേധാവിക്കും പാർട്ടിക്കും വേണ്ടപ്പെട്ടവരാണ് അവർ. അഭിമുഖത്തിൽ പങ്കെടുത്തവർ എല്ലാവർക്കും അറിയാം അട്ടിമറി നടന്നുവെന്ന്. പരാതിപ്പെട്ടിട്ട് കാര്യമില്ല. കൊളോണിയൽ കാലഘട്ടത്തെ കുറിച്ച് പഠനം നടത്തിയ ചരിത്ര പണ്ഡിതൻ കൊളോണിയൽ രീതിയിൽ ഇതിനെ സമീപിച്ചിരുന്നുവെന്ന്​ പറഞ്ഞാൽ സാർഥകമാവും.

ഇപ്പോഴും കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കേരള ചരിത്രകാരൻ ഗാന്ധി സർവകലാശാലയിൽ വി.സിയായിരുന്നപ്പോൾ നടത്തിയ അട്ടിമറികൾക്ക് കണക്കില്ല. സോഷ്യൽ സയൻസിൽ ഉദ്യോഗാർഥിയായെത്തിയ ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടിയ ആളെ ഒഴിവാക്കണം. പാർട്ടി നിർദേശമനുസരിച്ച് കാര്യങ്ങൾ നടത്തണം. എന്തു മാനദണ്ഡം പ്രയോഗിച്ചാലും മെറിറ്റിൽനിന്ന് ഒഴിവാക്കാനാവുന്നില്ല. അവസാനം അറ്റകൈ പ്രയോഗം നടത്തി. അഭിമുഖത്തിന് താൽപര്യമുള്ളയാൾക്ക് 25ൽ 21 മാർക്കും ജെ.എൻ.യുവിൽനിന്ന് എത്തിയ പാവം പയ്യന് രണ്ട് മാർക്കും നൽകി. അതോടെ ആൾ പടിക്ക് പുറത്ത്. പാർട്ടിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം നടത്തിയത് പാർട്ടി സംവരണമാണ്. അതിനാൽ റിട്ടയർ ചെയ്തിട്ടും പാർട്ടി സർക്കാറിലെ ഉന്നത പദവികൾ നൽകി ആദരിക്കുന്നു.

കേരളത്തിലെ ആരോഗ്യവിദഗ്ധൻ കേരള സർവകലാശാലയിൽ വി.സിയായിരുന്ന കാലത്തെ നിയമനങ്ങൾ സോഷ്യൽ ഓഡിറ്റ് നടത്തിയാലും പാർട്ടിസംവരണങ്ങളുടെ കഥകൾ പുറത്തുവരും. നിയമനങ്ങളിൽ പാർട്ടി കേന്ദ്രത്തിൽനിന്നു വരുന്ന കുറിപ്പടികൾ വൈമനസ്യമേതുമില്ലാതെ നടപ്പാക്കുകയായിരുന്നു അദ്ദേഹവും.

സർവകലാശാലയിലെ പ്രമോഷൻ നിയന്ത്രിക്കുന്നതിലും ഇത്തരത്തിലുള്ള പുരോഹിത സംഘങ്ങളാണ്. പാർട്ടി സംവരണങ്ങളിലൂടെ അധികാരസ്ഥാനീയരാകുന്നവർ ഈ പുരോഗമന പുരോഹിത സംഘങ്ങളുടെ തുടർച്ച സർവകലാശാലകളിൽ നിലനിർത്തുന്നു. അവിരാമമായ ഈ പ്രക്രിയയിൽ ആകസ്മികമായുണ്ടായ പൊട്ടിത്തെറിയാണ് കാലടി സർവകലാശാല നിയമന വിവാദം.

അക്കാദമിക് മെറിറ്റിൽ ഒന്നാമതെത്തുന്ന, രാഷ്​​ട്രീയ കേന്ദ്രങ്ങളിൽ ഗോഡ്ഫാദറില്ലാത്ത നാളെയുടെ വാഗ്ദാനങ്ങളായ മികച്ച ഉദ്യോഗാർഥികളുടെ കഴുത്തറുക്കുന്നവരിൽ പലരും നമ്മുടെ മുന്നിൽ പുരോഗമന ബുദ്ധിജീവികളാണ്. അവരുടെ ഇരുകൈകളിലും ഷേക്സ്പിയറുടെ 'മാക്ബത്തി'നെപ്പോലെ മനുഷ്യരക്തം മണക്കുന്നുണ്ട്. ഇപ്പോൾ ധർമരാജ് അടാട്ടിൻെറ കൈകളിലുള്ള അതേ രക്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Academic MafiaParty Reservation
Next Story