Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅവൻ സ്​നേഹനിറവ്​

അവൻ സ്​നേഹനിറവ്​

text_fields
bookmark_border
abhi
cancel

എന്നെ തിരുത്തിയ അബി
അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓർമകളിൽ നില നിൽക്കും.വ​ള​രെ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ അ​ബി എ​ന്ന ക​ലാ​കാ​ര​നെ മി​മി​ക്രി​യി​ലൂ​ടെ​യാ​ണ്​ മ​ല​യാ​ളി​ക​ൾ അ​റി​ഞ്ഞു​തു​ട​ങ്ങി​യ​ത്. അ​ദ്ദേ​ഹം വ​ലി​യ ന​ട​നാ​കു​മെ​ന്ന്​ ആ ​സ​മ​യ​ത്ത്​ ന​മ്മ​ളെ​ല്ലാ​വ​രും ക​രു​തി. ക​ഴി​വു​ണ്ടാ​യി​ട്ടും അ​ത്​ പ്ര​ക​ടി​പ്പി​ക്കാ​ൻ പ​റ്റു​ന്ന വേ​ഷ​ങ്ങ​ളൊ​ന്നും അ​ബി​ക്ക്​ കി​ട്ടി​യി​ല്ല. അ​ബി​യെ​പ്പോ​ലെ, അ​ബി​യോ​ടൊ​പ്പം മി​മി​ക്രി​യി​ൽ​നി​ന്ന്​ വ​ന്ന പ​ല​രും മ​ല​യാ​ള സി​നി​മ​യി​ൽ താ​ര​ങ്ങ​ളാ​യി മാ​റി​യ​പ്പോ​ൾ അ​ബി​ക്ക്​ എ​ന്താ​ണ്​ പ​റ്റി​യ​ത്​ എ​ന്ന്​ പ​ല​പ്പോ​ഴും ഞാ​ൻ ആ​ലോ​ചി​ക്കാ​റു​ണ്ട്.  ഇ​ന്ന​​ല്ലെ​ങ്കി​ൽ നാ​ളെ അ​ബി​യും അ​റി​യ​പ്പെ​ടു​ന്ന ന​ട​നാ​കു​മെ​ന്ന്​ ഞാ​ൻ ക​രു​തി​യി​രു​ന്നു. എ​ന്നാ​ൽ, അ​തി​നു​ള്ള സ​മ​യം ഇ​നി ഇ​ല്ല എ​ന്ന്​ പി​ന്നീ​ട്​ എ​നി​ക്ക്​ മ​ന​സ്സി​ലാ​യി.

അവൻ  സ്​നേഹനിറവ്​ 

അ​ബി അ​വ​ത​രി​പ്പി​ച്ച ആ​മി​ന​ത്താ​ത്ത എ​ന്ന ക​ഥാ​പാ​ത്ര​ത്തി​​​െൻറ നി​രീ​ക്ഷ​ണം എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നാ​ട​ൻ ശൈ​ലി​യി​ൽ സം​സാ​രി​ക്കു​ന്ന മു​സ്​​ലിം സ്​​ത്രീ​യു​ടെ വേ​ഷം  അ​ബി ഗം​ഭീ​ര​മാ​ക്കി. അ​ബി​യു​ടെ ഏ​റ്റ​വും വ​ലി​യ പെ​ർ​ഫോ​മ​ൻ​സും അ​താ​ണെ​ന്നാ​ണ്​ ഞാ​ൻ ക​രു​തു​ന്ന​ത്.

വ​ള​രെ നാ​ളു​ക​ൾ​ക്ക്​ ശേ​ഷം ക​ഴി​ഞ്ഞ​യാ​ഴ്​​ച ഖ​ത്ത​റി​ൽ​വെ​ച്ച്​ ഞാ​ൻ അ​ബി​യെ ക​ണ്ടി​രു​ന്നു. ഏ​താ​നും സി​നി​മ​ക​ളി​ൽ ഞ​ങ്ങ​ൾ ഒ​രു​മി​ച്ച്​ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പി​ന്നീ​ട്​ കു​റേ നാ​ളു​ക​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ കാ​ണു​ന്ന​ത്. ഞ​ങ്ങ​ൾ ഏ​റെ നേ​രം സം​സാ​രി​ച്ചു. ​ എ​ന്നാ​ൽ, രോ​ഗ​വി​വ​ര​ങ്ങ​ളെ​​ക്കു​റി​ച്ചൊ​ന്നും എ​ന്നോ​ട്​ കാ​ര്യ​മാ​യി പ​റ​ഞ്ഞി​ല്ല. ചി​ല അ​സു​ഖ​ങ്ങ​ളൊ​ക്കെ​യു​ണ്ട്, അ​ങ്ങ​നെ​യൊ​ക്കെ​യ​ങ്ങ്​ പോ​കു​ന്നു എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു സം​സാ​രം. ഗൗ​ര​വ​മു​ള്ള എ​ന്തെ​ങ്കി​ലും രോ​ഗ​മു​ള്ള​താ​യി ആ ​സം​സാ​ര​ത്തി​ൽ​നി​ന്ന്​ എ​നി​ക്ക്​ തോ​ന്നി​യി​ല്ല. അ​ക്കാ​ര്യം അ​ബി സ്വ​കാ​ര്യ​മാ​യി കൊ​ണ്ടു​ന​ട​ക്കു​ക​യാ​യി​രു​ന്നു. രോ​ഗ​മു​ള്ള ഒ​രാ​ൾ മ​രി​ച്ചു എ​ന്ന്​ കേ​ൾ​ക്കു​ന്ന​തു​പോ​ലു​ള്ള വി​കാ​ര​മ​ല്ല അ​ബി​യു​ടെ മ​ര​ണ​വാ​ർ​ത്ത കേ​ട്ട​പ്പോ​ൾ എ​നി​ക്ക്​ ഉ​ണ്ടാ​യ​ത്. എ​ന്നെ ശ​രി​ക്കും ഞെ​ട്ടി​ച്ചു.

ഖ​ത്ത​റി​ൽ​വെ​ച്ച്​ ക​ണ്ട​പ്പോ​ൾ മ​ക​ൻ ഷെ​യ്​​ൻ നി​ഗ​മി​നെ എ​നി​ക്ക്​ അ​ബി പ​രി​ച​യ​പ്പെ​ടു​ത്തി. അ​വ​നും ചെ​റി​യൊ​രു ക​ലാ​കാ​ര​നാ​ണെ​ന്ന്​ പ​ണ്ട്​ ​കേ​ട്ടി​ട്ടു​ണ്ട്. പി​ന്നീ​ട്​ ​അ​തേ​ക്കു​റി​ച്ച്​ വി​വ​ര​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന കാ​ര്യ​മൊ​ക്കെ അ​വി​ടെ​വെ​ച്ചാ​ണ്​  പ​റ​ഞ്ഞ​ത്. ക​ഴി​വു​ണ്ടാ​യി​ട്ടും സി​നി​മ​യി​ൽ ഒ​ന്നു​മാ​കാ​ൻ ക​ഴി​യാ​തെ പോ​യ അ​ബി​യു​ടെ സ്വ​പ്​​ന​ങ്ങ​ൾ സാ​ക്ഷാ​ത്​​ക​രി​ക്കാ​ൻ ദൈ​വം ന​ൽ​കി​യ​താ​ണ്​ ആ ​മ​ക​നെ​ന്ന്​ എ​നി​ക്ക്​ അ​പ്പോ​ൾ തോ​ന്നി. മ​ക​നെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​​ക​ളെ​ല്ലാം അ​ബി​യു​ടെ മു​ഖ​ത്ത്​ എ​നി​ക്ക്​ കാ​ണാ​ൻ ക​ഴി​ഞ്ഞു. മ​ക​നി​ലെ ക​ലാ​കാ​ര​നി​ലു​ള്ള വി​ശ്വാ​സം ആ ​വാ​ക്കു​ക​ളി​ൽ നി​ഴ​ലി​ച്ചു.  ‘ഞാ​ൻ ഇ​ന്ന​സ​​െൻറ്​’ എ​ന്ന സീ​രി​യ​ലി​ൽ അ​ബി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​​​​െൻറ പ​ല ത​മാ​ശ​ക​ളും കേ​ട്ട്​ ചി​രി​ച്ച ശേ​ഷം ‘ചേ​ട്ടാ ഗം​ഭീ​ര​മാ​യി​ട്ടു​ണ്ട്​’ എ​ന്ന്​ അ​ബി എ​​​​െൻറ​യ​ടു​ത്തു​വ​ന്ന്​ പ​റ​യു​മാ​യി​രു​ന്നു. മ​റ്റു​ള്ള​വ​രു​ടെ ക​ഴി​വു​ക​ൾ അം​ഗീ​ക​രി​ക്കാ​നു​ള്ള മ​ന​സ്സ്​​ അ​ബി​ക്കു​ണ്ടാ​യി​രു​ന്നു. പ​ല​ർ​ക്കും ഇ​ല്ലാ​തെ പോ​കു​ന്ന​തും അ​താ​ണ്. മ​ക​​​െൻറ ഉ​യ​ർ​ച്ച കാ​ണു​ന്ന​തി​നു​മു​മ്പ്​ ന​മ്മ​ളൊ​ക്കെ സ്​​നേ​ഹി​ച്ചി​രു​ന്ന, ന​മ്മു​ടെ സു​ഹൃ​ത്താ​യ അ​ബി​യെ ദൈ​വം വി​ളി​ച്ചി​രി​ക്കു​ന്നു. ന​മു​ക്ക്​ അ​ദ്ദേ​ഹ​ത്തി​ന്​ വേ​ണ്ടി പ്രാ​ർ​ഥി​ക്കാം.

Show Full Article
TAGS:Aby died Mammotty Innocent movies news malayalam news 
News Summary - Aby obituary-Movies news
Next Story