Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസി.എ.എ: പൗരത്വവും...

സി.എ.എ: പൗരത്വവും അമിതാധികാര ഭരണവർഗവും

text_fields
bookmark_border
Abhijit-Banerjee--Esther-Duflo
cancel
camera_alt?????????? ??????, ?????? ???????

വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് 2019ലെ സാമ്പത്തിക നൊബേൽ പുരസ്​കാര ജേതാക്കളായ അഭിജിത്ത്​ ബാനർജിയു ം എസ്​തർ ഡഫ്​ലോയും എഴുതുന്നു...

2014ൽ പ്രധാനമന്ത്രി സ്​ഥാനാർഥിയായിരുന്ന നരേന്ദ്ര മോദി ഉയർത്തിയ ​"പരമാവധ ി ഭരണം, ചുരുങ്ങിയ ഭരണകൂടം" മുദ്രാവാക്യം പല വോട്ടർമാർക്കും ആകർഷകമായിതോന്നി. ജനങ്ങൾക്കായി നന്നേ കുറച്ച്​ മാത് രം ചെലവഴിക്കുന്ന ഭരണകൂടങ്ങൾ, തങ്ങളുടെ ജീവിതത്തെ കൂടിയ അളവിൽ ഗ്രസിക്കുന്നുണ്ടെന്ന ധാരണ സൃഷ്​ടിച്ചിരുന്നു​. ജന ങ്ങൾക്കുമേൽ അമിതഭാരമാവാതെ സ്​റ്റേറ്റിന് ഫലപ്രദമായി​ ചെയ്യാനാവുന്ന വിഷയങ്ങളിൽ ​ശ്രദ്ധയൂന്നു​​​േമ്പാഴാണ്​ ചെറിയ ഭരണകൂടം, കൂടുതൽ ഭരണം എന്നതിലെ പ്രത്യക്ഷത്തിലുള്ള വിരോധഭാസം പരിഹരിക്കാനാവുക.

ഈയൊരു കാഴ്​ചപ്പാടിൽ പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്​റ്ററിനെയും ചൊല്ലിയുള്ള നിലവിലെ സംവാദങ്ങളെ ആലോചനക്ക് വിധേയമാ ക്കുന്നതിൽ​ വകയുണ്ട്​. സർവേ വിവരങ്ങൾ ശേഖരിക്കുന്നതിൽ ജീവിതം ചെലവഴിച്ചവരാണ്​ ഞങ്ങൾ. പാസ്​പോർട്ടും അതുപോലുള ്ള സംഗതികളും ശീലമാക്കിയ നമ്മെ പോലുള്ളവർക്ക്​,​ വളരെ സ്വാഭാവികമെന്ന് തോന്നുന്ന ചില ചോദ്യങ്ങൾക്ക്​ നേരാംവണ ്ണം ഉത്തരംനൽകാൻ കഴിയുന്നവരെ കണ്ടെത്തുക എത്രമാത്രം പ്രയാസകരമാണെന്ന്​ ഞങ്ങൾക്ക്​ നല്ല ബോധ്യമുണ്ട്​.

ഒരു സർവേക്കിടെ, പശ്ചിമ ബംഗാളിലെ സൗത്​ 24 പർഗനാസ്​ ജില്ലയിലെ 20ലേറെ വയസുള്ള ഒരു സ്​ത്രീയോട്​ അവരുടെ ജനനസ്​ഥലം ചോദിച ്ചത്​ ഓർക്കുന്നു. അവർ പറഞ്ഞു: "ഈ ഗ്രാമത്തിലല്ല. ഇവിടുന്ന്​ ഒന്നോ രണ്ടോ മണിക്കൂർ നടന്നാൽ എത്താവുന്ന ആ ഗ്രാമത്തിൽ," തെക്കോ​ട്ടോ കിഴക്കോ​ട്ടോ എന്നില്ലാതെ കൈചൂണ്ടി അവർ പറഞ്ഞു.

നിങ്ങളെങ്ങനെ ഇവിടെയെത്തി​?
"എ​​​െൻറ അമ്മ തൊട്ടടുത്ത ​ഗ്രാമത്തിലുള്ളതാണ്​. പക്ഷേ അമ്മയെ കല്യാണം കഴിച്ച്​ കൊണ്ടു പോയ ഗ്രാമത്തിലാണ്​ ഞാൻ ജനിച്ചത്​. എന്നാൽ ഞങ്ങളുടെ അച്​ഛൻ മറ്റൊരു വിവാഹം ചെയ്​ത്​ ഞങ്ങളെ അവിടെനിന്നും തിരിച്ചയച്ചു. അന്നെനിക്ക്​ ആറോ എ​ട്ടോ വയസ്​ കാണും. ഞങ്ങളുടെ ഗ്രാമത്തിലേക്കാണ്​ തിരിച്ചുപോയത്​. പക്ഷേ, ഞങ്ങളെ സ്വീകരിക്കാൻ അമ്മാവൻ തയാറായില്ല. ഒടുക്കം ഈ ഗ്രാമത്തിലെ ഒരു സ്​ത്രീ ഞങ്ങൾക്ക്​ താമസിക്കാനിടം തന്നു.

ആ​ ഗ്രാമത്തി​​​െൻറ പേര്​ പറയ​ാമോ?
"എ​​​െൻറ അമ്മക്ക്​ അറിയാമായിരുന്നു. പക്ഷേ, അവർ മരിച്ചു." ജനനസ്​ഥലം എന്നതിന്​ അന്ന്​ ഞങ്ങൾ "അറിവില്ല" എന്ന്​ കോഡ്​ ഭാഷയിൽ എഴുതി (9999 എന്നാണ്​ രേഖപ്പെടുത്തിയത്​ എന്നോർക്കുന്നു).
ഈ സ്​ത്രീക്ക്​ ത​​​െൻറ പൗരത്വം സംബന്ധിച്ച്​ മതിയായ വിവരങ്ങൾ നൽകാനാവുമെന്നാണ്​ എൻആർസി കണക്കാക്കുന്നത്​. ഇനിയവർക്ക്​ അതിനായില്ലെങ്കിൽ സിഎഎയുണ്ട്​. കുടിയേറ്റക്കാരായ ഹിന്ദുക്കൾ, സിഖ്​, ക്രിസ്​ത്യൻ, ജൈനർ എന്നിവർക്ക്​. ​പക്ഷേ മുസ്​ലിംകൾക്കില്ല.

പൗരത്വം ​തെളിയിക്കാനാവർക്കായില്ലെങ്കിൽ അവരെ കുറ്റവാളികളായി കണക്കാക്കും. വിശേിയാണെന്ന കുറ്റത്തിന്​. അങ്ങനെ രാജ്യമില്ലാത്തവനെന്ന നിലയിലേക്കവരെ തള്ളും. അല്ലെങ്കിൽ, ഏതെങ്കിലും ഉദ്യോഗസ്​ഥരുടെ ഔദാര്യത്തിന്​ വിധേയരാക്കും. ഏതുതരം പദവിയാണ്​ അവർ അർഹിക്കുന്നതെന്ന്​ ഉദ്യോഗസ്​ഥർ തീരുമാനിക്കും. ഞങ്ങളെ ഫീൽഡ്​ വർക്കിൽനിന്നും മനസിലാക്കിയത്​ പ്രകാരം, ഇത്​ വളരെ അപകടംപിടിച്ച ചൂതാട്ടമാവാനാണ്​ സാധ്യത.

ഇത്​ ചുരുങ്ങിയ സർക്കാരും പരമാവധി ഭരണവുമല്ല. പൗരത്വം പോലെ തന്നെ പ്രധാനമായ മറ്റൊരു ചോദ്യത്തിന്​ മുന്നിലേക്ക്​​ അമിതാധികാര ഭരണവർഗ്ഗത്തെ കൊണ്ടുനിർത്തുകയാണ്​​​. ജീവിതം മുഴുവനും ചെലവഴിച്ച ഒരു രാജ്യത്തെ പൗരനല്ല നിങ്ങളെങ്കിൽ, നിങ്ങളെയാർക്കും വേണ്ടെങ്കിൽ, നിങ്ങളാരാണ്​? ഇതാണ്​ ഒരുപാട്​ യുവജനങ്ങളെ അമർഷത്തിലേക്ക്​ നയിക്കുന്നത്​.

എന്നാൽ, സർക്കാർ ഭയപ്പെടേണ്ട മറ്റൊരുകാര്യമുണ്ടിവിടെ. പൗരത്വത്തെ സംബന്ധിച്ച എല്ലാ സംവാദങ്ങളും, കുടിയേറ്റക്കാർ എന്നാൽ പ്രശ്​നമാണെന്ന്​ മുൻകൂറായി അംഗീകരിച്ചത്​ പോലെയാണ്​. അസമിൽ ഈ ആശയം യുക്​തിപരമായ ഒരു തീർപ്പിലെത്തി. മതഭേദമന്യേ, എല്ലാ കുടിയേറ്റക്കാരും പ്രശ്​നമാണ്​. അതുകൊണ്ടാണ്​ അവിടെ സി.എ.എ എതിർക്കപ്പെടുന്നതും, മതിയായ എണ്ണം കുടിയേറ്റക്കാരെ കണ്ടെത്താനായില്ലെന്നപേരിൽ എൻ.ആർ.സിക്ക്​ കുപ്രസിദ്ധി കൽപിക്കപ്പെട്ടതും. അടുത്തിടെ ഇറങ്ങിയ, ഗുഡ്​ ഇക്കണോമിക്​സ്​ ഫോർ ഹാർഡ്​ ടൈംസ്​ എന്ന ഞങ്ങളുടെ പുസ്​തകത്തിൽ, അവിദഗ്​ദ്ധ തൊഴിലാളികളായ കുടിയേറ്റക്കാർ സാമ്പത്തിക വെല്ലുവിളി ഉയർത്തുന്നവരല്ലെന്ന്​ സ്​ഥാപിക്കുന്നുണ്ട്​.

അവിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എത്രതന്നെ ശക്​തമാണെങ്കിലും ശരി, അത്​ മറ്റുള്ള തദ്ദേശീയരായ അവിദഗ്​ദ്ധ തൊഴിലാളികളെ ബാധിക്കുന്നതല്ല. തദ്ദേശീയർക്ക്​ താൽപര്യമില്ലാത്ത ചെറിയ തൊഴിലുകൾ ചെയ്യാൻ, കിട്ടുന്ന അവസരം പ്രയോജനപ്പെടുത്താനാഗ്രഹിക്കുന്ന, കുടിയേറ്റക്കാരായ തൊഴിലാളികൾ തയാറാവും. അധ്വാനം മാത്രമല്ല കുടിയേറ്റക്കാർ ആ നാടിന്​ നൽകുന്നത്​. അവർ അവിടെനിന്നും ഭക്ഷണം വാങ്ങിക്കുകയും മുടിമുറിക്കുകയും, തങ്ങളുടെ വരുമാനം ഉപയോഗിച്ച്​ മറ്റുപലതും ചെയ്യുന്നുമുണ്ട്​.

ശരിയായ സാമ്പത്തികവെല്ലുവിളി നേരിടുന്നത്​ മധ്യവർഗമാണ്​. തങ്ങൾ ഇത്രയുംനാൾ കുത്തകയാക്കിയിരുന്ന ഏറെ വിലമതിക്കുന്ന കാര്യങ്ങൾ, പരമപ്രധാനം നാട്ടിലെ സർക്കാർ ജോലിയാണ്​, പുതുതായി എത്തിയ ആളുകൾ ഭാവിയിലൊരു ഘട്ടത്തിൽ കൈവശപ്പെടുത്തുമോ എന്നതാണ് ആ വെല്ലുവിളി​. എന്നാൽ സർക്കാർവക തൊഴിലവസരങ്ങൾ കുറയുന്നത്​ കാണിക്കുന്നത്​ നമ്മുടെ ഭരണത്തി​​​െൻറ ശോചനീയാവസ്​ഥയാണ്​. റെയിൽവേയിലെ ഏറ്റവും താഴ്​ന്ന നിലയിലുള്ള 63,000 ഒഴിവുകളിലേക്ക്​ 19 ദശലക്ഷം പേർ അപേക്ഷ അയച്ചുവെന്നതിൽ നിന്നും മനസിലാക്കേണ്ടത്​ പലകാര്യങ്ങളും നമുക്ക്​ വളരെയധികം പിഴച്ചിട്ടുണ്ടെന്നാണ്​.

എന്നാൽ അതിലുപരി, സ്വന്തം നാട്ടുകാരോടുള്ള സാമ്പത്തിക നീതി സംബന്ധിച്ച ചോദ്യങ്ങൾ ഇപ്പോൾ നേരിടുന്നില്ലെങ്കിൽ, കൂടുതൽ ശക്​തമായ രീതിയിൽ രാജ്യത്തെല്ലായിടത്തും അടുത്തുതന്നെ നേരിടും (ഇപ്പോൾ തന്നെ പലയിടത്തും അത്തരം ചോദ്യങ്ങൾ ഉയർന്നുകഴിഞ്ഞു). ചെന്നൈയി​ൽ കഴിയുന്ന ബംഗാളി ഹിന്ദു കുടിയേറ്റക്കാരുടെ തമിഴ്​ സംസാരിക്കുന്ന കുട്ടികൾ സംസ്​ഥാന സർക്കാരിന്​ കീഴിലെ ജോലിക്ക്​ യോഗ്യരാണോ? ബിഹാറിൽ നിന്നും കുടിയേറി മഹാരാഷ്​ട്രയിൽ കഴിയുന്ന മറാത്തി സംസാരിക്കുന്ന കുട്ടികളുടെ കാര്യമെന്താണ്​? ഇനി അതേകുറിച്ചാണ്​ നിങ്ങൾ ആശങ്കപ്പെടുന്നതെങ്കിൽ, സ്വകാര്യമേഖലയിലെ നല്ല ജോലിയെ കുറിച്ച്​ എന്ത്​ പറയുന്നു? എന്തുകൊണ്ടാണ്​ എല്ലാം സംസ്​ഥാനങ്ങളുടെ അതിർത്തിയിൽ തടയുന്നത്​? മുംബൈ നഗരത്തിലെ ജോലികൾ മുംബൈക്കാർക്ക്​ മാത്രമായി പരിമിതപ്പെടുത്തണോ?

കുടിയേറ്റത്തെ സംബന്ധിച്ചുള്ള ഭീതി ഒരു ഭൂതമാണ്​; അതിനെ എത്രയും പെ​ട്ടെന്ന്​ തിരിച്ച്​ കുപ്പിയിലാക്കണം. ഈ ഭീതിയിൽ നിന്നും മുന്നോട്ടുപോവാനുള്ള ഏറ്റവും നല്ല വഴി നാഗരികതകളുടെ വിളനിലമാണ്​ ഇന്ത്യയെന്ന ആശയത്തെ പുൽകലാണ്​. ജനാധിപത്യം, സുതാര്യത, സഹിഷ്​ണുത, ഉൾക്കൊള്ളൽ എന്നിവയിലേക്ക്​ മുന്നേറുന്ന ഒരു രാജ്യത്തി​​​െൻറ ദൗത്യം അംഗീകരിക്കുന്നവർ ആരായാലും, അവർക്കായി എന്തുകൊണ്ട്​ നമ്മുടെ വാതിലുകൾ തുറന്നുകൂടാ? പാകിസ്​താനിലെ അഹ്​മദിയാക്കൾ അല്ലെങ്കിൽ ശ്രീലങ്കയിലെ തമിഴർ​ എന്നിവരായാലെന്ത്​? നാം 130 കോടിയുണ്ട്​. അതിലേക്ക്​ ഏതാനും ദശലക്ഷങ്ങൾ ചേർന്നാൽ അവർ ഞൊടിയിടയിൽ അതിൽ​ ലയിക്കും. അങ്ങനെ തീർച്ചയായും ലോകത്തിനു തന്നെ നാമൊരു ധ്രുവനക്ഷത്രമാവും.

കടപ്പാട്​: ദ ഇന്ത്യൻ എക്​സ്​പ്രസ്​

Show Full Article
TAGS:Abhijit Banerjee CAA NRC Esther Duflo 
News Summary - Abhijit Banerjee and Esther Duflo react to CAA -Malayalam Article
Next Story