Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഊന്നല്‍...

ഊന്നല്‍ ജനാഭിലാഷങ്ങള്‍ക്ക്

text_fields
bookmark_border
ഊന്നല്‍ ജനാഭിലാഷങ്ങള്‍ക്ക്
cancel

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിന് മുമ്പുള്ള അവസാന മന്ത്രിസഭായോഗത്തില്‍ 822 തീരുമാനങ്ങളെടുത്തെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കടുംവെട്ട് നടത്തിയാണ് മന്ത്രിസഭ ഇറങ്ങിപ്പോകുന്നതെന്ന് പ്രതിപക്ഷനേതാവ്. രണ്ടും തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍. മാര്‍ച്ച് നാലിനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. അതിനുമുമ്പ് മാര്‍ച്ച് ഒന്നിനും രണ്ടിനുമാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. പിന്നീട് മാര്‍ച്ച് ഒമ്പതിനും. മാര്‍ച്ച് ഒന്നിന് 35ഉം മാര്‍ച്ച് രണ്ടിന് 75ഉം തീരുമാനങ്ങളെടുത്തു. മാര്‍ച്ച് ഒന്നിന് 105 പേര്‍ക്ക് ചികിത്സാധനസഹായവും അനുവദിച്ചു. രണ്ടിന് വരള്‍ച്ചാ പരിഹാരനടപടികളും വിശദമായി ചര്‍ച്ചചെയ്തിരുന്നു. ഇതല്ലാതെ മറ്റൊരു തീരുമാനവുമെടുത്തിട്ടില്ല. പ്രതിപക്ഷത്തിന് ഈ കണക്ക് എവിടന്നുകിട്ടിയെന്ന് അവര്‍ വെളിപ്പെടുത്തണം.

പോബ്സ് കരുണ എസ്റ്റേറ്റ്

ഹൈകോടതി നിര്‍ദേശപ്രകാരം നടത്തിയ സര്‍വേയില്‍ നെല്ലിയാമ്പതിയിലെ പോബ്സ് ഗ്രൂപ്പിന്‍െറ കരുണ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഭൂമിയില്ളെന്നു കണ്ടത്തെിയതിനത്തെുടര്‍ന്ന് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കരം സ്വീകരിക്കാനാണ് സര്‍ക്കാര്‍ അനുമതിനല്‍കിയത്. കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാറിനില്ളേ? കരം സ്വീകരിക്കുന്നതിനു മുമ്പ് പോബ്സ് എസ്റ്റേറ്റിന്‍െറ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന അസ്സല്‍രേഖകള്‍ പരിശോധിച്ച് അവയുടെ നിജസ്ഥിതി ഉറപ്പുവരുത്തുക, ഭൂമിയുടെ കുടിക്കട സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുക, ഇതെല്ലാം പരിശോധിച്ചശേഷം വില്ളേജ് ഓഫിസര്‍ കരം സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അതു കോടതിവിധിക്കു വിധേയമായിരിക്കും എന്നിവയായിരുന്നു വ്യവസ്ഥകള്‍. ഇതു വിവാദമായതോടെ, ഹൈകോടതിയിലുള്ള കേസിന്‍െറ അന്തിമവിധിക്കുശേഷം മാത്രം മേല്‍പറഞ്ഞ വ്യവസ്ഥകളോടെ കരം സ്വീകരിക്കാവൂ എന്നാണു സര്‍ക്കാറിന്‍െറ പുതിയ തീരുമാനം. വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയെന്നു വ്യക്തം.

നെല്ലിയാമ്പതിയിലെ തര്‍ക്കഭൂമി സംബന്ധിച്ച് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി അന്വേഷണം നടത്തി 2014 ആഗസ്റ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മുഴുവന്‍ ഭൂമിയും സര്‍വേ നടത്തുന്നതിന് ഉത്തരവായി. ഇതിനെതിരെ പോബ്സ് ഹൈകോടതിയെ സമീപിച്ചെങ്കിലും സര്‍വേ നടത്താന്‍ കോടതി അനുമതിനല്‍കി. സര്‍വേയില്‍ പോബ്സ് എസ്റ്റേറ്റ് അവകാശപ്പെടുന്ന 833 ഏക്കറില്‍ സര്‍ക്കാര്‍ ഭൂമിയില്ളെന്നും ഇവരുടെ കൈവശം 15 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയുണ്ടെന്നും കണ്ടത്തെി. തുടര്‍ന്ന് 833 ഏക്കറില്‍ കരം സ്വീകരിക്കുന്നതിനു തടസ്സമില്ളെന്നു ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും റവന്യൂ വകുപ്പ് ഇതുസംബന്ധിച്ച് നിയമവകുപ്പിന്‍െറ ഉപദേശം തേടുകയും ചെയ്തു. സര്‍ക്കാറിന്‍േറതല്ളെന്നു കണ്ടത്തെിയ ഭൂമിയില്‍ കരം ഒടുക്കുന്നതിനു അനുമതിനല്‍കാവുന്നതാണെന്നും കരം ഒടുക്കിയതുകൊണ്ടു മാത്രം വസ്തുവില്‍ ഉടമസ്ഥാവകാശം ലഭിക്കുകയില്ളെന്നും നിയമവകുപ്പ് ചൂണ്ടിക്കാട്ടി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കരം ഒടുക്കാന്‍ അനുമതിനല്‍കിയത്.

കുമരകം ഇക്കോ ടൂറിസം വില്ളേജ്

കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ 2010ല്‍ ഇറക്കിയ ഉത്തരവിലുള്‍പ്പെടുത്തിയ പദ്ധതിയാണ് കുമരകം ഇക്കോ ടൂറിസം വില്ളേജ്. വ്യവസായവകുപ്പില്‍നിന്ന് അന്ന് രണ്ടു പദ്ധതികള്‍ നടപ്പാക്കാനാണു നിര്‍ദേശിച്ചത്. ആറന്മുള വിമാനത്താവളവും ഇതും. സര്‍ക്കാറിന്‍െറ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതികള്‍ പല വകുപ്പുകള്‍ ഉള്‍പ്പെട്ടതായതിനാല്‍ അന്നത്തെ മുഖ്യമന്ത്രിയാണ് ഉത്തരവിറക്കിയത്.
2009ല്‍ ഇവര്‍ കുമരകം ടൂറിസ്റ്റ് റിസോര്‍ട്ട് വില്ളേജ് പദ്ധതിയെന്ന പേരില്‍ പദ്ധതി സമര്‍പ്പിക്കുകയും ഇടതുസര്‍ക്കാറിന്‍െറ കാലത്ത് 2010 ജൂലൈ 17ന് ഇതനുവദിച്ച് വ്യവസായവകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. പിന്നീട് ഫാം, ടൂറിസം തുടങ്ങിയ ആശയങ്ങളുള്‍പ്പെടുത്തിയാണ് കുമരകം ഇക്കോ ടൂറിസം വില്ളേജ് പദ്ധതി സമര്‍പ്പിച്ചത്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം 2008, പരിസ്ഥിതിഅനുമതി എന്നിവക്കുവിധേയമായി മാത്രം നടപ്പാക്കുന്നതിന് തത്ത്വത്തില്‍മാത്രമാണ് യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 2200 കോടി രൂപ നിക്ഷേപം വരുന്നതും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ പദ്ധതി പരിഗണിക്കാവുന്നതാണെന്നു കോട്ടയം ജില്ലാ കലക്ടര്‍ ശിപാര്‍ശ ചെയ്തിരുന്നു. 2007 മുതല്‍ ഇവിടെ കൃഷി ചെയ്യുന്നില്ല. കുമരകം ഇക്കോ ടൂറിസം വില്ളേജ് പദ്ധതിക്ക് ഒരിഞ്ചു ഭൂമിപോലും നികത്താന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുമതിനല്‍കിയില്ല. എന്നാല്‍, വന്‍തോതില്‍ നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന മട്ടില്‍ പ്രചാരണം നടക്കുകയും തുടര്‍ന്ന് സര്‍ക്കാര്‍ ഇതു റദ്ദാക്കുകയും ചെയ്തു.

ഹൈടെക്/ഐ.ടി പാര്‍ക്ക്

സ്വകാര്യമേഖലയില്‍ ഹൈടെക്/ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ പുത്തന്‍വേലിക്കര വില്ളേജിലും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മടത്തുംപടി വില്ളേജിലുമുള്‍പ്പെട്ട 127.85 ഏക്കറില്‍ കൃഷിപ്രോപ്പര്‍ട്ടി ഡെവലപ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് അപേക്ഷനല്‍കിയിരുന്നു. 1600 കോടി രൂപയുടെ നിക്ഷേപവും 20,000 മുതല്‍ 30,000 വരെ ആളുകള്‍ക്ക് ജോലിയും നല്‍കുന്ന പദ്ധതിയാണിതെന്നു കമ്പനി അവകാശപ്പെട്ടു. പദ്ധതി നടപ്പാക്കാന്‍ ഭൂപരിധി നിയമത്തില്‍ ഇളവനുവദിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. കര്‍ശനമായ വ്യവസ്ഥകളോടെയാണ് സര്‍ക്കാര്‍ അത് പരിഗണിച്ചത്. ഹൈടെക്/ ഐ.ടി ഇതര ആവശ്യത്തിന് ഭൂമിയുപയോഗിച്ചാല്‍ ഇളവില്ലാതാകുമെന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, നെല്‍വയല്‍ തണ്ണീര്‍ത്തടം നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതിനുമുമ്പ് ആവശ്യമായ കിയറന്‍സ് നേടിയെന്നു ജില്ലാ കലക്ടര്‍ ഉറപ്പാക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, ഭൂമി സംബന്ധിച്ച കേസ് ഹൈകോടതിയില്‍ നിലനില്‍ക്കുന്നതും ഭൂപരിധി ഇളവിന് നേരത്തേ സര്‍ക്കാറില്‍ നല്‍കിയ അപേക്ഷ റവന്യൂവകുപ്പ് നിരസിച്ചിരുന്നതും വ്യവസായവകുപ്പിനു നല്‍കിയ അപേക്ഷയില്‍ കമ്പനി മറച്ചുവെച്ചിരുന്നു. ഇതു പിന്നീട് സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുകയും ഉത്തരവ് റദ്ദാക്കുകയുമാണുണ്ടായത്.

ഹോപ് പ്ളാന്‍േറഷന്‍

പീരുമേട് ഹോപ് പ്ളാന്‍േറഷന്‍ ഭൂപരിധി നിയമത്തില്‍ ഇളവാവശ്യപ്പെട്ട് 40 വര്‍ഷമായി നിയമപോരാട്ടം നടത്തിവരുകയാണ്. അവരുടെ കൈവശമുള്ള 4266 ഏക്കര്‍ തോട്ടത്തില്‍, 3984 ഏക്കര്‍ ഭൂമിക്ക് ഇളവുതേടി 1974ല്‍ സര്‍ക്കാറിന് അപേക്ഷനല്‍കിയിരുന്നു. ഇതില്‍ 2945 ഏക്കറിന് 1976ല്‍ പീരുമേട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഇളവനുവദിച്ച് ഉത്തരവുനല്‍കി. ഇത് നിയമപോരാട്ടത്തിനു തുടക്കമിട്ടു. കമ്പനിയും സര്‍ക്കാറും ഹൈകോടതിയിലും സുപ്രീംകോടതിയിലും പോരാടി. ഏറ്റവുമൊടുവില്‍ ഹൈകോടതി നിര്‍ദേശ പ്രകാരം 2016 ജനുവരിയില്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി കക്ഷികളെ നേരിട്ടു കേള്‍ക്കുകയും ഭൂപരിധി നിയമത്തില്‍ ഇളവനുവദിക്കുന്നതിനുള്ള അപേക്ഷ പുന$പരിശോധിക്കുകയും ചെയ്തു. 10,000ത്തോളം പേര്‍ക്ക് ജീവിതമാര്‍ഗം നല്‍കുന്ന ഈ എസ്റ്റേറ്റില്‍നിന്ന് ഒറ്റയടിക്ക് ഭൂമിയേ റ്റെടുക്കുന്നത് പ്ളാന്‍േറഷന്‍െറ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും എന്നാല്‍, 302.76 ഏക്കര്‍ ഭൂമിയേറ്റെടുക്കാമെന്നും കണ്ടത്തെി. ഇതില്‍നിന്ന് 151 ഏക്കര്‍ ഭൂമി പൊതുആവശ്യത്തിന് ഏറ്റെടുക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച് ഹൈകോടതിയില്‍ കേസ് വരുകയും ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയുമാണ്.

കടമക്കുടി മെഡിക്കല്‍ ടൂറിസം പദ്ധതി

സംസ്ഥാനത്ത് മെഡിക്കല്‍ ടൂറിസം പ്രചരിപ്പിക്കുന്നതിന്‍െറ ഭാഗമായി മള്‍ട്ടി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനാണ് എറണാകുളം ജില്ലയിലെ കടമക്കുടി ഗ്രാമത്തില്‍ 47 ഏക്കറില്‍ അനുമതിനല്‍കിയത്. 1000 കോടി രൂപയുടെ നിക്ഷേപവും 7000ത്തോളം പേര്‍ക്ക് നേരിട്ടു തൊഴിലും ലഭിക്കുന്ന പദ്ധതിയായിരുന്നു ഇത്. പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ക്കു വിധേയമായും ബന്ധപ്പെട്ട സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലുമാണ് 47 ഏക്കറില്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിന് അനുമതിനല്‍കിയത്.

പരിസ്ഥിതിയും വികസനവുമെല്ലാം സമഞ്ജസമായി മുന്നോട്ടുകൊണ്ടുപോകുമ്പോഴാണ് നാടിന് മുന്നേറാന്‍ കഴിയുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ അത്തരമൊരു വികസന പരിപ്രേക്ഷ്യത്തോടെയാണ് തീരുമാനങ്ങളെടുക്കുന്നത്. എന്നാല്‍, ചില വിവാദങ്ങള്‍ വന്നപ്പോള്‍, തുറന്ന മനസ്സോടെ തീരുമാനങ്ങള്‍ പുന$പരിശോധിക്കുകയും ചിലത് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇടതുസര്‍ക്കാറിന്‍െറ കാലത്തു നടന്ന ഇടപാടുകള്‍ അത്ര പെട്ടെന്നു വിസ്മരിക്കാന്‍ വയ്യ. അന്ന് യു.ഡി.എഫ് പ്രതിപക്ഷത്തിരുന്ന് ഇഞ്ചോടിഞ്ച് പോരാടിയാണ് ജനവിരുദ്ധ തീരുമാനങ്ങള്‍ തിരുത്തിച്ചത്.

മെര്‍ക്കിസ്റ്റണ്‍, ചക്കിട്ടപാറ

ഓര്‍മയുണ്ടോ അഞ്ചുവര്‍ഷം മുമ്പത്തെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഇടപാട്? പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ നിക്ഷിപ്തമാക്കല്‍ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത മെര്‍ക്കിസ്റ്റണ്‍ തോട്ടം ഡീ നോട്ടിഫൈ ചെയ്ത് 707 ഏക്കര്‍ ഭൂമി സ്വകാര്യവ്യക്തിക്കു കൈമാറിയത് വെറും 27 ദിവസത്തിനുള്ളില്‍. ഒരു ചീഫ് സെക്രട്ടറിപോലും രാജിവെച്ച ഇടപാടാണിത്. ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം നിരാകരിച്ച് ഏതാനും ഉദ്യോഗസ്ഥരെ ബലിയാടാക്കി മന്ത്രിയെയും മന്ത്രിസഭയെയും രക്ഷിച്ചെടുത്തു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ, മാവൂര്‍, കാക്കൂര്‍ എന്നിവിടങ്ങളിലെ 1004 ഏക്കര്‍ ഭൂമിയാണ് ഇരുമ്പയിര് ഖനനത്തിനാണെന്നു പറഞ്ഞ് ഇതരസംസ്ഥാന കമ്പനിക്കു നല്‍കിയത്. വനംവകുപ്പിന്‍െറ ശക്തമായ എതിര്‍പ്പിനെ മറികടന്നായിരുന്നു തീരുമാനം. യു.ഡി.എഫ് സര്‍ക്കാറാണ് ഇതു പിന്നീട് റദ്ദാക്കിയത്. ചക്കിട്ടപാറ ഇടപാടില്‍ കോടികളുടെ കോഴ നടന്നതായി മന്ത്രിയുടെ ബന്ധുതന്നെ വെളിപ്പെടുത്തി.

മൂന്നാറില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിച്ച് ഭൂമി കൈയേറി. അവരുടെ പാര്‍ട്ടി ഓഫിസുകള്‍പോലും സ്ഥിതിചെയ്യുന്നത് കൈയേറ്റ ഭൂമികളിലാണ്. കണ്ണന്‍ ദേവന്‍ ഹില്‍ വില്ളേജിലും ചിന്നക്കനാലില്‍ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ലിമിറ്റഡിലും പാര്‍ട്ടിക്കാര്‍ ഭൂമി കൈയേറി. ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ബഹുരാഷ്ട്ര കമ്പനികള്‍ക്കും ഭൂമാഫിയക്കും കൈമാറുകയും കര്‍ഷകത്തൊഴിലാളികളെയും ആദിവാസികളെയും വരെ പറ്റിച്ച് അവരുടെ ഭൂമി കൈക്കലാക്കുകയും ചെയ്തിട്ട് ഇപ്പോള്‍ പ്രതിപക്ഷം ഭൂരഹിതരെയോര്‍ത്തു വിലപിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ഭൂരഹിത കേരളം എന്നൊരു പദ്ധതിതന്നെ ഉണ്ടാക്കി 58,392 പേര്‍ക്കാണ് മൂന്നു സെന്‍റു വീതം സ്ഥലം നല്‍കിയത്. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകള്‍ ഭൂരഹിതരില്ലാത്ത ജില്ലകളുമായി. മുഴുവന്‍ ജില്ലകളും ഇങ്ങനെയാക്കാന്‍ യു.ഡി.എഫിനു സാധിക്കും. ഇതൊക്കെ എല്‍.ഡി.എഫിന് സ്വപ്നം കാണാനേ കഴിയൂ. ഇതാണ് യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വ്യത്യാസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
Next Story