മിനായിലെ ജബലുര്‍റഹ്മ ആശുപത്രിയിലേക്ക് റെഡ് ക്രെസന്റിന്േറയും സൗദി ആരോഗ്യമന്ത്രാലയത്തിന്െറയും നിരവധി ആംബുലന്‍സുകള്‍ ശരവേഗത്തില്‍ പാഞ്ഞത്തെുന്നതു കണ്ടപ്പോഴേ ഉറപ്പിച്ചു, കാര്യമായെന്തോ അപകടം സംഭവിച്ചിരിക്കുന്നുവെന്ന്. (പ്രാദേശിക) സമയം അപ്പോള്‍ ഒമ്പതര കഴിഞ്ഞിരിക്കും. ആശുപത്രിയില്‍ അന്വേഷിച്ചപ്പോഴാണ് മിനായില്‍ വന്‍ദുരന്തം നടന്നതായി അറിഞ്ഞത്. അപകടം നടന്ന 204ാം നമ്പര്‍ സ്ട്രീറ്റില്‍ ഏതാനും സമയം മുമ്പുവരെ ഞാനുമുണ്ടായിരുന്നു. ആ സമയത്ത് ഹാജിമാരുടെ ഒഴുക്ക് നിയന്ത്രണ വിധേയമായിരുന്നു. ജംറ സമുച്ചയത്തിലേക്കുള്ള അവരുടെ പ്രവേശവും പുറത്തുകടക്കലുമെല്ലാം ഒരു പ്രശ്നവുമില്ലാതത്തെന്നെയാണ് നടന്നത്. പിന്നീടെപ്പോഴോ സുഗമമായ ആ ഒഴുക്കിന് ഭംഗം വന്നു.
അതി ദയനീയമായിരുന്നു 204ാം നമ്പര്‍ സ്ട്രീറ്റിലെ കാഴ്ച. സൂഖുല്‍ അറബ് റോഡിനും കിങ് ഫഹദ് റോഡിനും മധ്യേയാണ് ഇത്. ജംറ സമുച്ചയം ലക്ഷ്യമാക്കി രണ്ട് വഴികളിലൂടെയത്തെുന്ന തീര്‍ഥാടകര്‍ സംഗമിക്കുന്ന ഇടമാണിത്. തിരക്ക് സ്വാഭാവികമായും കൂടാന്‍ സാധ്യതയുണ്ട് ഇവിടെ. എങ്കിലും ഈ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഇവിടെ ഒരുക്കിയിരുന്നു. പക്ഷേ, അതുകൊണ്ടൊന്നും വരാനിരുന്ന ആ ദുരന്തത്തെ തടുക്കാന്‍ കഴിഞ്ഞില്ല. നിരവധി മൃതദേഹങ്ങള്‍ മണിക്കൂറുകളോളം റോഡില്‍തന്നെ കിടന്നു. തൊട്ടടുത്ത ടെന്റുകളില്‍ വിശ്രമിക്കുകയായിരുന്ന ഹാജിമാര്‍ വരെ മരണത്തിനു കീഴടങ്ങിയെന്നറിയുമ്പോഴാണ് ആ ദുരന്തത്തിന്‍െറ ആഴം വ്യക്തമാവുന്നത്. പേടിച്ച് ചിതറിയോടിയ ആളുകള്‍ ടെന്റുകളിലും മറ്റും വീഴുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ഒരുമിച്ചുകൂടുന്നിടത്ത് സ്വാഭാവികമായും ചെറിയ അപകടംപോലും ഭീതി സൃഷ്ടിക്കും. ഒരര്‍ഥത്തില്‍ അതുതന്നെയാണ് മിനായിലും സംഭവിച്ചത്.
ഏതാനും ദിവസങ്ങളായി മക്കയില്‍ കനത്ത ചൂടാണ്. 45 ഡിഗ്രിക്കും മുകളിലാണ് ഇവിടത്തെ താപനില. ഇക്കാര്യം മുന്‍കൂട്ടിക്കണ്ട് പലതരത്തിലുള്ള ശീതീകരണികള്‍ സജ്ജമാക്കിയിട്ടുണ്ടായിരുന്നു. മുസ്ദലിഫയില്‍നിന്നുള്ള വഴിയിലുടനീളം മലയാളികളുള്‍പ്പെടെയുള്ള വളന്റിയര്‍മാര്‍ അവര്‍ക്ക് കുടിവെള്ളം നല്‍കാനായി നില്ക്കുന്നുണ്ടായിരുന്നു. പക്ഷേ, ജംറ ലക്ഷ്യമാക്കി നീങ്ങിയ പ്രായാധിക്യമുള്ളവരും സ്ത്രീകളുമെല്ലാം വഴിയില്‍ തളര്‍ന്നിരുന്നു. ഒരു നിമിഷം അവിടെയിരുന്നശേഷം നടത്തം തുടരാം എന്ന ഉദ്ദേശ്യത്തോടെയായിരിക്കും ഈ ഇരുത്തം. പക്ഷേ, കടുത്ത ക്ഷീണം കാരണം പിന്നെ അവര്‍ക്ക് അവിടെനിന്ന് എഴുന്നേല്ക്കാന് കഴിഞ്ഞില്ല. വഴിയില്‍ ഇത്തരം ‘തടസ്സം’ സൃഷ്ടിക്കരുതെന്ന് പൊലീസ് നിരന്തരമായി മൈക്കിലൂടെ നിര്‍ദേശം നല്‍കിയെങ്കിലും ആ സമയത്ത് അതൊന്നും അവിടെ പാലിക്കപ്പെട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.
കഴിഞ്ഞ 37 വര്‍ഷമായി ഈ ലേഖകന്‍ മക്കയിലുണ്ട്. ഇക്കാലത്തിനിടയിലുള്ള എല്ലാ ഹജ്ജ് വേളയിലും ഹജ്ജ് വളന്റിയറായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍െറ അഭിപ്രായത്തില്‍ ഇക്കാലത്തിനിടെയുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് വ്യാഴാഴ്ച മിനായിലുണ്ടായത്. 1990ലെ ഹജ്ജ് വേളയില്‍ മിനാ-അറഫ നടപ്പാതയിലെ തുരങ്കത്തില്‍ അകപ്പെട്ട് ശ്വാസംമുട്ടി വലിയൊരു ദുരന്തം സംഭവിച്ചിരുന്നു. അന്ന് 1426 പേരാണ് മരിച്ചത്. അന്ന് മിനായില്‍ ഉള്‍ക്കൊള്ളാവുന്നതിലും പതിന്മടങ്ങ് ആളുകള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനുള്ള സൗകര്യം ഇന്നുണ്ട്. വിപുലമായ രീതിയിലാണ് ഹറം കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
1979ല്‍ ഹറമിലുണ്ടായ സംഘര്‍ഷത്തിനുശേഷം സൗദി ഭരണകൂടം ഓരോ ഹജ്ജ് വേളയിലും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കാറുള്ളത്. ഈ ലേഖകന്‍ ഹജ്ജ് വളന്റിയറായി പ്രവര്‍ത്തിച്ച ആദ്യ ഹജ്ജ്കൂടിയായിരുന്നു അത്. സായുധരായ ഒരു സംഘം ആളുകള്‍ സുരക്ഷാവലയം ഭേദിച്ച് നിരവധി തീര്‍ഥാടകരെ ബന്ദികളാക്കുകയായിരുന്നു. പൊലീസിന്‍െറ അവസരോചിതമായ ഇടപെടല്‍ അന്ന് വന്‍ ദുരന്തം ഒഴിവാക്കി. 2006ല്‍, ജംറകളില്‍ കല്ളേറിനിടെയുണ്ടായ അപകടത്തില്‍ 350ലധികം ആളുകള്‍ മരിച്ച സംഭവത്തിനുശേഷം, ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇവിടെയൊക്കെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹാജിമാര്‍ പൊലീസിന്‍െറയും വളന്റിയര്‍മാരുടെയും നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തതാണ് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നത്. എന്‍െറ അനുഭവത്തില്‍ പല ദുരന്തങ്ങളും അങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്.
മിനായില്‍ എത്രപേര്‍ മരിച്ചുവെന്ന് ഇപ്പോഴും നമുക്ക് കൃത്യമായി പറയാന്‍ കഴിയില്ല. ഒൗദ്യോഗിക വിവരങ്ങളെ ആശ്രയിക്കുക മാത്രമാണ് താല്‍ക്കാലിക പോംവഴി. മലയാളികളുള്‍പ്പെടെ നിരവധി ആളുകളെ കാണാതായിട്ടുണ്ടെന്ന് അറിയുന്നു. മിനായിലും പരിസരത്തുമുള്ള ആശുപത്രികളില്‍ കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്‍െറയും കെ.എം.സി.സിയുടെയും ‘തനിമ’യുടെയുമെല്ലാം നിരവധി മലയാളി വളന്റിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം 2000ത്തോളം മലയാളി വളന്റിയര്‍മാരുണ്ട്. മിനായിലെ രണ്ട് തമ്പുകള്‍ കേന്ദ്രീകരിച്ച് ഞങ്ങള്‍ ഇന്ത്യന്‍ ഹാജിമാര്‍ക്കായി ഭക്ഷണവും വെള്ളവുമെല്ലാം വിതരണംചെയ്യുന്നുണ്ട്. അതിനിടയിലാണ് പലരെയും കാണാനില്ളെന്ന വിവരം ലഭിച്ചത്. ഹാജിമാരെ ‘കാണാതാകല്‍’ എല്ലാ ഹജ്ജ് വേളകളിലും സംഭവിക്കാറുള്ളതാണ്. മിനാ-അറഫ പ്രയാണത്തിനിടെ പലരും വഴിതെറ്റിപ്പോകാറുണ്ട്. അവരെ പിന്നെ ഏതെങ്കിലും വളന്റിയര്‍മാര്‍ കണ്ടത്തെി ബന്ധപ്പെട്ടവരെ ഏല്പിക്കുകയാണ് പതിവ്. വഴിയില്‍ തളര്‍ന്നുവീഴുകയോ മറ്റെന്തെങ്കിലും അപകടത്തില്‍പെടുകയോ ചെയ്ത ഹാജിമാരെ രണ്ടോ മൂന്നോ ദിവസത്തിനുശേഷം ആശുപത്രിയില്‍നിന്ന് കണ്ടത്തെിയ സംഭവങ്ങളും ധാരാളം. ഇപ്പോള്‍ കേള്‍ക്കുന്ന കാണാതാകല്‍ റിപ്പോര്‍ട്ടുകളില്‍ ഭൂരിഭാഗവും അതൊക്കത്തെന്നെയാകാനാണ് സാധ്യത. ഇനി ആരെങ്കിലും അപകടത്തില്പെട്ടോ എന്ന കാര്യവും അന്വേഷിച്ചുവരുകയാണ്.
(കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറം മുന്‍ ചെയര്‍മാനാണ് ലേഖകന്‍)
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2015 7:25 AM GMT Updated On
date_range 2015-09-26T12:55:11+05:30204ാം നമ്പര്‍ സ്ട്രീറ്റിലെ കണ്ണീര്‍ക്കാഴ്ചകള്‍
text_fieldsNext Story