കൗമാരക്കാരും കുട്ടികളും ജീവനൊടുക്കുമ്പോള്‍
text_fieldsപരീക്ഷാഫലങ്ങള്‍ക്കും റാങ്ക് ജേതാക്കളുടെ ഫോട്ടോകള്‍ക്കും പിറകെ അടുത്തകാലത്തായി പത്രമാധ്യമങ്ങള്‍ക്ക് നല്കേണ്ടിവരുന്ന വാര്‍ത്ത ആത്മഹത്യകളുടേത് കൂടിയാണ്. പരാജയം എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനാവാത്ത ചില വിദ്യാര്‍ഥികളെങ്കിലും സ്വയം ജീവനൊടുക്കി ഈ ലോകത്തുനിന്ന് ഒളിച്ചോടാന്‍ തീരുമാനിക്കുന്നു. മാതാപിതാക്കള്‍ വഴക്കുപറഞ്ഞു എന്ന കാരണം പറഞ്ഞും ബൈക്ക് വാങ്ങിക്കൊടുക്കാത്തതിലുള്ള വിഷമം മൂലവും ആത്മഹത്യയുടെ വഴിതേടുന്ന കൗമാരക്കാരുടെ വാര്‍ത്തകള്‍ അടുത്തകാലത്തായി അപൂര്‍വമല്ലാതായിട്ടുണ്ട്. പൊതുവെ കൗമാരപ്രായക്കാരിലും കുട്ടികളിലും ആത്മഹത്യ കുറവാണ്. അതേസമയം, വളരെ അപൂര്‍വമാണെങ്കിലും 10നും 15നും ഇടക്ക് പ്രായമുള്ള കുട്ടികളിലെ ആത്മഹത്യകള്‍ കൂടിവരുന്നതായി അമേരിക്കയില്‍നിന്നും നോര്‍വേയില്‍നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കണക്കുകളുടെ പിന്‍ബലമില്ളെങ്കിലും നമ്മുടെ നാട്ടിലും കൗമാരക്കാരില്‍ ആത്മഹത്യ പ്രവണത നേരിയതോതിലെങ്കിലും കൂടിവരുന്നതായി സൂചനകളുണ്ട്.
15-45 വയസ്സിനിടയിലാണ് മിക്കവരും ആത്മഹത്യ ചെയ്യുന്നത് എന്നുകാണാം. വിവാഹമോചനം, മരണം, ബന്ധുക്കളുടെ വേര്‍പിരിയല്‍, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് വ്യക്തികള്‍ സ്വയം ജീവനൊടുക്കുന്നതിനു പിന്നിലെ പ്രധാന പ്രശ്നങ്ങളെന്നും കാണാം. എന്നാല്‍, ഇവയൊന്നും കാര്യമായി ബാധിക്കാത്തതിനാലായിരിക്കാം ഇത്രയും കാലം കുട്ടികളില്‍ ആത്മഹത്യകള്‍ കുറഞ്ഞിരുന്നത്.
അതേസമയം, ആധുനിക സമൂഹത്തില്‍ കൗമാരക്കാരിലടക്കം എല്ലാവിഭാഗം വ്യക്തികളിലും ആത്മഹത്യക്ക് ഒരു പ്രധാന കാരണമായേക്കാവുന്ന വിഷാദരോഗം കണ്ടുവരുന്നുണ്ട്. ഇന്ന് കൗമാര ആത്മഹത്യകള്‍ കൂടിയതിന് ഒരു കാരണം ഇതാവാം. ഇതിനു പുറമെയാണ് കൗമാര കാലത്തെ ഹോര്‍മോണ്‍ മാറ്റങ്ങളും തലച്ചോര്‍ വികാസവും ചിന്താരീതികളുമൊക്കെ. ഇവയും ആത്മഹത്യകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. ജീവശാസ്ത്രപരവും മന$ശാസ്ത്രപരവുമായ മാറ്റങ്ങള്‍ കൗമാരത്തിന്‍െറ മധ്യഘട്ടത്തിലത്തെിയവരില് ആത്മഹത്യ പ്രവണത കൂടുതലാക്കുന്നതായി പഠനങ്ങള്‍ പറയുന്നുണ്ട്. ഈ ഘട്ടത്തില്‍ വ്യക്തിത്വം അംഗീകരിച്ചുകിട്ടാനായി അവര്‍ മാതാപിതാക്കളോടും അധ്യാപകരോടും നിയമത്തോടും ഏറ്റുമുട്ടുന്നു. അവരിലെ വൈകാരിക മാറ്റങ്ങളാണ് ഇതിന് കാരണം.
ലൈംഗിക വിചാരങ്ങള്‍പോലും കൗമാരക്കാരില്‍ സമ്മര്‍ദമുണ്ടാക്കുന്നു. മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമപ്പെടാന്‍ സാധ്യത കൂടുതലുള്ള ഈ ഘട്ടത്തില്‍ മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകളും മറ്റും അവരെ ഗൗരവമായി ബാധിക്കും. സഹായിക്കാന്‍ ആരുമില്ളെന്ന ബോധം അവരെ ഒറ്റപ്പെടലിലേക്കും നയിക്കുന്നു. ചുരുക്കത്തില്‍ അച്ചടക്ക പ്രതിസന്ധിയാണ് കുട്ടികളിലെയും കൗമാരക്കാരിലെയും ആത്മഹത്യകള്‍ക്ക് കാരണം.
നിരന്തരം ആത്മഹത്യ പ്രവണത കാണിക്കുന്ന കൗമാരക്കാരില്‍ നാലു ശതമാനം പേരാണ് പിന്നീട് ജീവനൊടുക്കുന്നത്. പക, കുറ്റവാസന, വിഷാദം, ഉത്കണ്ഠ, മാനസികാസ്വാസ്ഥ്യം തുടങ്ങിയവയാണ് കൗമാരക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍. കൗമാര ആത്മഹത്യകള്‍ തടയുന്നതിനുള്ള പ്രതിരോധ നടപടികളെ രണ്ടായി തിരിക്കാം. പൊതുജന ബോധവത്കരണം, വിഷാദരോഗികളെയും മറ്റും കണ്ടത്തെിയുള്ള ചികിത്സ എന്നിവയാണവ. ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ കേന്ദ്രങ്ങള്‍ 1992 ലാണ് എട്ടുതരം ആത്മഹത്യ പ്രതിരോധ പരിപാടികള്‍ക്ക് രൂപംനല്കിയത്.
1. സ്കൂള്‍ ഗേറ്റ് കീപ്പര്‍ ട്രെയ്നിങ്: ആത്മഹത്യ പ്രവണതയുള്ള കുട്ടികളെ തിരിച്ചറിയാനും സഹായിക്കാനും അധ്യാപകര്‍ക്കും മറ്റും നല്കുന്ന പരിശീലനം. 2. കമ്യൂണിറ്റി ഗേറ്റ് കീപ്പേര്‍സ് ട്രെയ്നിങ്: ആത്മഹത്യ പ്രവണതയുള്ളവരെ കണ്ടത്തെി സഹായിക്കാന്‍ സമൂഹത്തിലെ കുറച്ചുപേര്‍ക്ക് നല്കുന്ന പരിശീലനം.
3. ആത്മഹത്യ ബോധവത്കരണ പരിപാടികള്‍. 4. കൗണ്‍സലിങ് കേന്ദ്രങ്ങളും ഹെല്‍പ്ലൈനുകളും സ്ഥാപിക്കല്‍. 5. പ്രായം, ചിന്താഗതി എന്നിവയില്‍ സമാനത പുലര്‍ത്തുന്നവരുടെ സഹായം തേടല്‍. 6. ആത്മഹത്യകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും കാണിക്കുകയും ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ പിന്തിരിപ്പിക്കുന്ന സ്ക്രീനിങ് ആന്‍ഡ് റഫറല്‍ പ്രോഗ്രാമുകള്‍. 7. അപകട മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് തടയല്‍. 8. ഒരു വ്യക്തിയുടെ ആത്മഹത്യക്കുശേഷം കുടുംബാംഗങ്ങളുമായുള്ള ഇടപെടല്‍ എന്നിവയാണവ.
ഇവയില്‍ ഒന്ന്, അഞ്ച്, ഏഴ് പദ്ധതികള്‍ കൗമാരക്കാരിലെയും കുട്ടികളിലെയും ആത്മഹത്യകള്‍ തടയുന്നതില്‍ പ്രധാനമാണ്. ആത്മഹത്യ വാര്‍ത്തകള്‍ മറയില്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്നതുമൂലം സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരെ ബോധവത്കരിക്കലാണ് മറ്റൊരു പ്രധാന കര്‍മപരിപാടി. കേരളത്തിലെ കുടുംബ ആത്മഹത്യകളില്‍ അധികവും ചെറിയകുട്ടികളുള്ള വീടുകളിലാണ് നടക്കുന്നത്.പൊതുവിദ്യാഭ്യാസത്തിലൂടെയും മാധ്യമങ്ങളിലൂടെയും അത്തരം കുടുംബങ്ങളെ ബോധവത്കരിക്കാനുള്ള പ്രവൃത്തിയും നല്ളൊരു പ്രതിരോധ മാര്‍ഗമാണ്.
പത്താം ക്ളാസിലെ പരാജയവും പ്രതീക്ഷിച്ചതിലും കുറഞ്ഞ മാര്‍ക്കും മറ്റും കുട്ടികളെ ആശങ്കപ്പെടുത്താറുണ്ട്. മാതാപിതാക്കളുടെ ഉഗ്രകോപം ഭയന്നും അവര്‍ ആത്മഹത്യക്ക് ശ്രമിക്കും. പരീക്ഷാസമയത്തും ഫലപ്രഖ്യാപന വേളയിലും കുട്ടികളെ ഫോണ്‍ വഴി സാന്ത്വനിപ്പിക്കുന്നതും അവരുടെ മാനസിക സംഘര്‍ഷങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും.
(കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ മനോരോഗ വിഭാഗം പ്രഫസറാണ് ലേഖകന്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
