Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅകലുന്ന മനസ്സുകള്‍

അകലുന്ന മനസ്സുകള്‍

text_fields
bookmark_border
അകലുന്ന മനസ്സുകള്‍
cancel


മാട്ടിറച്ചി നിരോധം വേണോ വേണ്ടയോ എന്നതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുകയാണ് രാജ്യം. ഹിന്ദുക്കള്‍ ഏറെ ആദരവോടെ കാണുന്ന പശു അവരുടെ വൈകാരികതയുടെ ഭാഗമായതിനാല്‍ ഈ ചോദ്യം തന്നെ തെറ്റാണ്. ഒരാള്‍ മാട്ടിറച്ചി കഴിച്ചാല്‍ അയാളെ തല്ലിക്കൊല്ലണോ എന്നാകേണ്ടിയിരുന്നു യഥാര്‍ഥ ചോദ്യം. പക്ഷേ, ഈ ആരോപണംപോലും കിംവദന്തികളുടെ പുറത്തായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഹിന്ദുത്വ തീവ്രവാദികള്‍ തങ്ങളുടെ മതവീക്ഷണം മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പിക്കാനാണ് ശ്രമമെന്നു തോന്നുന്നു.
മാട്ടിറച്ചിയെക്കുറിച്ച വിവാദം ഏറെ നീണ്ടുപോയില്ളെന്നത് അനുഗ്രഹമാണ്. ചര്‍ച്ചകള്‍ സമൂഹത്തെ രണ്ടായി വിഭജിച്ചുതുടങ്ങിയിരുന്നു. ഇതു തിരിച്ചറിഞ്ഞാകണം, ഹിന്ദുവും മുസ്ലിമും പരസ്പരമല്ല, ദാരിദ്ര്യത്തോടാണ് പൊരുതേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഒരാഴ്ചക്കാലത്തേക്ക് ഈ വിഷയത്തില്‍ ഒന്നും മിണ്ടിയിരുന്നില്ല അദ്ദേഹം. കടുത്ത ജനകീയ സമ്മര്‍ദമില്ലായിരുന്നെങ്കില്‍ സന്ദേഹങ്ങള്‍ ബാക്കിവെച്ചുള്ള ഈ നിലപാടുപോലും സ്വീകരിക്കാനിടയില്ലായിരുന്നു. ഒടുവില്‍ മൊഴിഞ്ഞതാകട്ടെ, ചടങ്ങിനു മാത്രമുള്ള തണുപ്പന്‍ വാക്കുകളും.
തീവ്രവിഭാഗങ്ങള്‍ ഇനിയും മാട്ടിറച്ചിയില്‍ കടിച്ചുതൂങ്ങിയാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അപായത്തില്‍ ചാടുമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്) നേതൃത്വത്തിന് തോന്നിത്തുടങ്ങിയിരുന്നു. മുസ്ലിംകള്‍ കൂടുതല്‍ അരക്ഷിതരായി മാറുകയും ചെയ്യും. ഇതോടെ ആര്‍.എസ്.എസ് പിന്‍വലിയുകയായിരുന്നു. ഏറെ മുമ്പൊന്നുമല്ല സംഘ് അതികായരിലൊരാളായ എല്‍.കെ. അദ്വാനി പറഞ്ഞുവെച്ചത്- രാജ്യത്ത് ഹിന്ദു വോട്ടുകള്‍ മാത്രമുപയോഗിച്ച് ലോക്സഭയില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാനാകുമെന്നും പക്ഷേ, സുഗമ ഭരണത്തിന് മുസ്ലിം സഹകരണമില്ലാതെ കഴിയില്ളെന്നും. ഇതുവരെ ഇത് കടലാസില്‍ത്തന്നെ കിടക്കുകയായിരുന്നു.
മുസ്ലിം പിന്തുണകൂടി വേണമെന്ന് സംഘ്പരിവാറിന് തോന്നുന്നുണ്ടെങ്കില്‍ അവരുടെ പങ്കാളിത്തത്തിന് ആവശ്യമായ നടപടി സ്വീകരിക്കുകയാണ് വേണ്ടിയിരുന്നത്. സത്യത്തില്‍, രാജ്യവിഷയങ്ങളില്‍ മുസ്ലിംകള്‍ പരിഗണനയര്‍ഹിക്കുന്നില്ളെന്നാണ് അവരുടെ കാഴ്ചപ്പാട്.  ഉദാഹരണമായി, കേന്ദ്രസര്‍ക്കാറിലെ പ്രാതിനിധ്യം മാത്രം പരിഗണിച്ചാല്‍ മതി. ഒരു സീറ്റ് മാത്രമാണ് മുസ്ലിംകള്‍ക്ക് നല്‍കിയത്. അതും നാമമാത്ര പ്രാധാന്യമുള്ള വകുപ്പ്.
അതിലേറെ ഭീതിദമാണ് ഇരു സമുദായങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന അകല്‍ച്ച. പലയിടത്തും പരസ്പരം ആശയവിനിമയം പോലും കാണാക്കാഴ്ചയായിരിക്കുന്നു. ഓരോ വിഭാഗവും സ്വന്തം തുരുത്തിലേക്ക് ചുരുങ്ങിക്കഴിഞ്ഞു. സംഘ്പരിവാര്‍ ബോധപൂര്‍വം വളര്‍ത്തിക്കൊണ്ടുവരുന്ന വര്‍ഗീയ ധ്രുവീകരണമാണ് അടിസ്ഥാന കാരണം.
ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ സഹോദരിപുത്രി നയന്‍താര സെഗാള്‍ ഉള്‍പ്പെടെ പ്രമുഖ സാഹിത്യനായകര്‍ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കി വിഷയം പൊതുജന മധ്യത്തിലത്തെിക്കുന്നതില്‍ ഒരളവോളം വിജയിച്ചിരിക്കുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തിനുള്ള ഇടം അനുദിനം കുടുസ്സായിവരുകയാണെന്ന് അവര്‍ അയച്ച കത്തില്‍ പറയുന്നു. സത്യത്തില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്നതാണ് രാജ്യത്തിന്‍െറ തനത് മൂല്യങ്ങള്‍. ബഹുസ്വരതയുടെയും ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍െറയും മൂല്യങ്ങളിലുറച്ച ഒരു സമൂഹത്തിന് ബി.ജെ.പി മുന്നോട്ടുവെക്കുന്ന കാവിവത്കരണം ആശാസ്യമാകില്ല. ഈ അടിസ്ഥാന സത്യം ഇനിയും മനസ്സിലാക്കാന്‍ ആര്‍.എസ്.എസിനോ ബി.ജെ.പിക്കോ ആയില്ളെന്നത് നിര്‍ഭാഗ്യകരമാണ്.
ഒരിക്കല്‍, ആര്‍.എസ്.എസ് പ്രചാരക് ആയിരുന്ന മോദി ഡല്‍ഹിക്കടുത്ത് ദാദ്രിയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളണം. മാട്ടിറച്ചി കഴിച്ചെന്ന അഭ്യൂഹത്തിനു പുറത്താണ്  ഒരു മുസ്ലിമിനെ നാട്ടുകൂട്ടം തല്ലിക്കൊന്നത്. അങ്ങനെ അയാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പോലും അത് നിരോധിക്കുന്ന നിയമമൊന്നുമില്ല രാജ്യത്ത്. കുറെ സംസ്ഥാനങ്ങള്‍ ഗോവധം വിലക്കിയപ്പോഴും ഒരെണ്ണം പോലും മാട്ടിറച്ചിക്ക് വിലക്ക് പ്രഖ്യാപിച്ചിട്ടില്ല.
മോദി ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കണം. സമൂഹത്തിന്‍െറ ജീവവായുവാണ് ബഹുസ്വരത. സംഘ്പരിവാരത്തിലെ ചില തീവ്രവിഭാഗങ്ങള്‍ക്ക് അഹിതമാണെങ്കിലും രാജ്യത്ത് മഹാഭൂരിപക്ഷവും ഇന്ത്യയെന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണ്. അതായത് ജനാധിപത്യം, മതനിരപേക്ഷത, സമത്വദര്‍ശനം എന്നിവയില്‍. ഭൂരിപക്ഷത്തിന് എന്തും പറയാനും ചെയ്യാനുമാകുന്ന ചിലയിടങ്ങള്‍ രാജ്യത്തുണ്ടെന്നത് നേരാണ്. മൊത്തം രാജ്യം അങ്ങനെയാവില്ല. ന്യൂനപക്ഷത്തില്‍ രാഷ്ട്രത്തിന് പൂര്‍ണ വിശ്വാസമുണ്ട്.
ടെലിവിഷന്‍ സ്ക്രീനില്‍ നിറഞ്ഞ് തങ്ങളും മാട്ടിറച്ചി കഴിക്കുന്നുവെന്ന പ്രഖ്യാപനം നടത്തുന്നവര്‍ നിര്‍വഹിക്കുന്നത് യഥാര്‍ഥ ദൗത്യമല്ല. സ്വന്തം മതേതര മുഖം എഴുന്നള്ളിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഉപകാരത്തെക്കാള്‍ ഉപദ്രവമാണ് അവര്‍ ചെയ്യുന്നത്. മാട്ടിറച്ചി കഴിച്ചെന്ന കിംവദന്തി പ്രചരിപ്പിച്ച് വീട്ടില്‍നിന്നിറക്കിക്കൊണ്ടുവന്ന് മുഹമ്മദ് അഖ്ലാഖ് എന്നയാളെ അടിച്ചുകൊന്നതിനെ കുറിച്ചാകേണ്ടിയിരുന്നു  രാജ്യത്തെ ചര്‍ച്ചകളുടെ മൗലിക ബിന്ദു. നേരത്തേ സൂചിപ്പിച്ചപോലെ, ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഗോവധം നിലവിലുണ്ട്. ഭരണഘടനയുടെ നിര്‍ദേശക തത്ത്വങ്ങളില്‍ പറയുന്നു: ‘കൃഷിയും കന്നുകാലി വളര്‍ത്തലും ആധുനിക ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയാകാന്‍ സര്‍ക്കാര്‍ ശ്രമംനടത്തണം. മാത്രമല്ല, പശുവും കിടാവുമുള്‍പ്പെടെ വിഭാഗങ്ങളുടെ അറവ് നിരോധിച്ച് സംരക്ഷണത്തിനും മെച്ചപ്പെട്ട പരിചരണത്തിനും നടപടി സ്വീകരിക്കുകയും വേണം.’
മാട്ടിറച്ചി വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണിപ്പോള്‍. മാട്ടിറച്ചി കഴിക്കണോ വേണ്ടയോ എന്നത് വ്യക്തിഗത വിഷയമാണെന്നും ചെയ്താല്‍ കുറ്റകരമാകില്ളെന്നും അടുത്തിടെ സുപ്രീംകോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്‍നിര്‍ത്തി സമൂഹത്തെ ഭിന്നിപ്പിക്കുകയെന്ന തീവ്ര ഹിന്ദുത്വ വിഭാഗങ്ങളുടെ താല്‍പര്യം മാത്രമാണ് ഇതിനുപിന്നില്‍. സമാനമായി, മഹാരാഷ്ട്രയില്‍ മാത്രമുള്ള ശിവസേനയും രാജ്യത്തിന് നാണക്കേടുണ്ടാക്കിയവരാണ്. രാജ്യത്തിന്‍െറ ജനാധിപത്യ സംവിധാനത്തിനുണ്ടായിരുന്ന സല്‍പേര് കളങ്കപ്പെടുത്തിയെന്നു മാത്രമല്ല, അവരതിനെ കരിപുരട്ടുകകൂടി ചെയ്തിരിക്കുന്നു. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ പോലും ഹിംസയുടെ നിരര്‍ഥകത ബോധ്യപ്പെട്ട് ഒടുവില്‍ അതിനെ നൃശംസിച്ചിരുന്നു. സത്യത്തില്‍, അതാണ് ശിവസേനക്ക് കൂടുതല്‍ അംഗീകാരം നേടിക്കൊടുത്തതും അത് ശിപാര്‍ശ ചെയ്തയാള്‍ മുഖ്യമന്ത്രിപദത്തില്‍ അവരോധിതനാകുന്നതും.
പക്ഷേ, ബി.ജെ.പി അനുകൂലിയായിട്ടും മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സുരീന്ദര്‍ കുല്‍കര്‍ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നതാണിപ്പോള്‍ ശിവസേനയുടെ വഴി. ഇതേച്ചൊല്ലിയുള്ള പ്രക്ഷോഭങ്ങള്‍ രാജ്യത്തിന്‍െറ മതേതരമുഖം സംഘ്പരിവാറിനെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍.

Show Full Article
TAGS:
Next Story