പത്ത് ദിവസം മുമ്പാണ്ദേശീയ ന്യായാധിപ നിയമന കമീഷന് (എന്‍.ജെ.എ.സി) നിയമവും അതിന് വഴിയൊരുക്കിയുള്ള 99ാം ഭരണഘടനാഭേദഗതിയും അസാധുവായി സുപ്രീംകോടതി പ്രഖ്യാപിച്ചത്. ഇതോടെ, ന്യായാധിപ നിയമനത്തിനായി ഭേദഗതിക്ക് മുമ്പുണ്ടായിരുന്ന കൊളീജിയം സംവിധാനം തിരിച്ചുവന്നിരിക്കുന്നു.
ദേശീയ ന്യായാധിപ നിയമന കമീഷന് രൂപവത്കരണവുമായി ബന്ധപ്പെട്ട് കോടതി പിഴവ് കണ്ടത്തെിയിരിക്കുന്നത് അതിന്‍െറ ഘടനയിലാണ്. കമീഷനിലെ ഏതെങ്കിലും ഒരാളെ ഉള്‍പ്പെടുത്തിയത് ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടത്തെിയാല്‍ 124 എ വകുപ്പ് പൂര്‍ണമായി നിരര്‍ഥകമായി മാറുന്നതാണ് വ്യവസ്ഥ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, എക്സ് ഓഫിസ് ചെയര്പേഴ്സന് എന്നിവരുടെ അംഗത്വവും 124 എ വകുപ്പിലെ എ, ബി ഉപവകുപ്പുകളും എന്‍.ജെ.എ.സിയില്‍ ജുഡീഷ്യറിക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്നില്ളെന്നും ഉന്നത നീതിപീഠത്തില്‍ ജഡ്ജിമാരുടെ തെരഞ്ഞെടുപ്പ്, നിയമനം എന്നീ വിഷയങ്ങളില്‍ ജുഡീഷ്യറിയുടെ പ്രാമാണ്യം സംരക്ഷിക്കപ്പെടുന്നില്ളെന്നും കോടതി പറയുന്നു.
124 എ (1) ലെ സി അനുച്ഛേദമനുസരിച്ച് എന്‍.ജെ.എ.സി എക്സ്. ഒഫിഷ്യോ അംഗമായി കേന്ദ്ര നീത്യന്യായ മന്ത്രിയെ ഉള്‍പ്പെടുത്തിയതും അംഗങ്ങളായി രണ്ടു മുതിര്‍ന്ന വ്യക്തിത്വങ്ങളെ ചേര്‍ത്തതും ഭരണഘടനാ ചട്ടങ്ങളെ മറികടക്കുന്നതാണെന്നും കോടതി അഭിപ്രായപ്പെടുന്നു.
മുമ്പുനടന്ന തെറ്റായ നിയമനങ്ങള്‍ക്ക് ജുഡീഷ്യറിക്ക് ന്യായീകരണങ്ങള്‍ ഏറെയുണ്ടാകാം. എന്നാല്‍, 1950കളില്‍ ഹൈകോടതികളിലേക്ക് 211 പേരെ നിയമിച്ചതില്‍ ഒരാളുടെതൊഴികെ എല്ലാം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍െറ ഉപദേശമാരായാതെയായിരുന്നുവെന്ന് 1959ല്‍ ആഭ്യന്തരമന്ത്രി നല്കിയ വിവരം മുന്‍നിര്‍ത്തി വായിക്കുമ്പോള്‍ ഈ ന്യായങ്ങള്‍ക്ക് നിലനില്പുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നുമാത്രമല്ല, സര്‍ക്കാര്‍ അംഗീകാരം നല്കിയ 211ല്‍ 196 പേരുടെ കാര്യത്തിലും ബന്ധപ്പെട്ട സമിതിയിലെ എല്ലാ അംഗങ്ങളുടെയും പിന്തുണയും ഉണ്ടായിരുന്നില്ല. സുപ്രീംകോടതി വിധിന്യായവും കൊളീജിയം സംവിധാനം കുറ്റമറ്റതാണെന്ന് പറയുന്നില്ല. പക്ഷേ, ഈ ഭരണഘടനാഭേദഗതി ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടനയെതന്നെ മാറ്റിമറിക്കുന്നതാണെന്ന അഭിപ്രായമുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍െറ തീരുമാനം കമീഷനിലെ രണ്ട് അംഗങ്ങളുടെ അഭിപ്രായത്തെ ആശ്രയിച്ചാകേണ്ടിവരുന്നത് അംഗീകരിക്കാനാവില്ളെന്നാണ് കോടതിയുടെ പക്ഷം. ഭരണഘടനയുടെ 124 എ (1) (ഡി) വ്യവസ്ഥകള്‍ പ്രകാരം നാമനിര്‍ദേശം ചെയ്യപ്പെടുന്ന രണ്ടു പ്രമുഖ വ്യക്തിത്വങ്ങളാകാം ഇവര്‍. എന്‍.ജെ.എ.സി ആക്ട് അഞ്ചാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് ഓരോ അംഗത്തിനും നിരുപാധിക വീറ്റോ അധികാരം നല്‍കുന്നുണ്ട്. കമീഷന് ഒരു ജഡ്ജിയെ നാമനിര്‍ദേശം ചെയ്താല്‍ ഈ വ്യക്തികള്‍ക്ക് അതിനെ തടസ്സപ്പെടുത്താനാകുമെന്ന് ചുരുക്കം. എന്നും എപ്പോഴും ഇത് ഉണ്ടാകുമെന്നൊന്നുമില്ല.
പക്ഷേ, അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്നത് അസ്വാസ്ഥ്യജനകമാണ്. ഈ വകുപ്പുപ്രകാരം ഒരു ജഡ്ജിയുടെ നിയമന ഉത്തരവാദിത്തം രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ഉത്തരവാദിത്തമാകുന്നതിനു പകരം കമീഷനിലെ രണ്ടംഗങ്ങള്‍ക്ക് നല്കിയ നിരുപാധിക വീറ്റോ അധികാരത്തിന്‍െറ പേരില്‍ എന്‍.ജെ.എ.സിക്കായി മാറുന്നു. രാഷ്ട്രപതിക്ക് ഈ വിഷയത്തില്‍ പിന്നീട് ഒരാളുടെ അഭിപ്രായമാരായുന്നതുപോലും അസാധ്യമാകുന്നുവെന്നത് പ്രശ്നം ഗുരുതരമാക്കുന്നു. 99ാം ഭേദഗതിക്ക് മുമ്പുള്ള 124 (2) വകുപ്പ് ഇത് അനുശാസിച്ചിരുന്നു.
ചീഫ് ജസ്റ്റിസിന്‍െറ പങ്കുതന്നെ തീരെ ശുഷ്കമായി പോവുകയാണിവിടെ. കാരണം, ഒരു ജഡ്ജിയുടെ നിയമനം ഭൂരിപക്ഷ അംഗങ്ങള്‍ക്കും സ്വീകാര്യമാകുമ്പോഴും എന്‍.ജെ.എ.സി ആക്ട് അഞ്ചു പ്രകാരം അതിലെ രണ്ട് അംഗങ്ങള്‍ വേണ്ടെന്നുവെച്ചാല്‍ തള്ളപ്പെടുന്നു. ഇത് ചിലപ്പോള്‍ നീതിന്യായമന്ത്രിയും (അദ്ദേഹമാണ് രാഷ്ട്രപതിയെ പ്രതിനിധാനം ചെയ്യുന്നത്) ഒരു പ്രശസ്ത വ്യക്തിത്വവുമാകാം അതല്ല, രാഷ്ട്രപതിയെ പ്രതിനിധാനം ചെയ്യാത്ത രണ്ടു പ്രശസ്ത വ്യക്തികളുമാകാം-ഭേദഗതിക്കുമുമ്പ് രാഷ്ട്രപതിയായിരുന്നു നിയമനത്തില്‍ അഭിപ്രായമുണ്ടായിരുന്ന പ്രമുഖ വ്യക്തി.
99ാം ഭേദഗതിക്കുമുമ്പ് ചീഫ് ജസ്റ്റിസിന്‍െറ അഭിപ്രായത്തിനായിരുന്നു നിയമനകാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം. എന്നാല്‍, 99ാം ഭരണഘടനാഭേദഗതിയോടെ, പുതിയ എന്‍.ജെ.എ.സി നിയമത്തോടെ പരമോന്നത കോടതി ചീഫ് ജസ്റ്റിസ് വോട്ടിങ്ങിലെ ഒരു അക്കം മാത്രമാണ്. കമീഷനംഗമായി അദ്ദേഹത്തെ വെച്ചതുമാത്രം ആശ്വാസമാകുന്നില്ല, ജുഡീഷ്യറിയുടെ തലവനെ ചെറുതായിക്കാണുന്നതിന് പ്രതിവിധിയുമാകുന്നില്ല.
കമീഷനില്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്ന രണ്ടു പ്രമുഖ വ്യക്തികളുടെ യോഗ്യത സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ വെക്കാത്തത് അനര്‍ഹരെ തിരുകിക്കയറ്റാനും രാഷ്ട്രീയപ്രേരിതമാകാനുമുള്ള ചില വിദഗ്ധരുടെ ആശങ്കയും കോടതി പങ്കുവെക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ജുഡീഷ്യറി ഒരു വിശുദ്ധ പശുവാണെന്നും അഭിഭാഷകരും ജഡ്ജിമാരും മാത്രമേ ഇവരുടെ കാര്യത്തില്‍ എന്തെങ്കിലും പറയാവൂ എന്നുമുള്ള അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. ചില സാധാരണക്കാരുടെ സാന്നിധ്യം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തലാകുമെന്ന ഭയവും അസ്ഥാനത്താണ്. ന്യൂസൗത് വെയില്‍സ് (അയര്‍ലന്‍ഡ്) ജുഡീഷ്യല്‍ കമീഷന് വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു: ‘ജഡ്ജിമാര്‍ക്കും മജിസ്ട്രേറ്റുമാര്‍ക്കും മാത്രമായി വെച്ചുനീട്ടിയ വ്യവസായിക പ്രയോജനമുള്ള കാര്യമൊന്നുമല്ല ജുഡീഷ്യല്‍ സ്വാതന്ത്ര്യം. നമ്മുടെ സമൂഹത്തിന്‍െറ ഭരണഘടനാ വ്യവസ്ഥകളിലെ മൗലിക ഘടകമാണത്’.
നിലവിലെ വിധിയുടെ സ്വാഭാവിക തുടര്‍ച്ചയായി, ‘ദ്വിതീയ ന്യായാധിപന്മാരാലും ത്രിതീയ ന്യായാധിപന്മാരാ’ലും നിര്‍ദേശിക്കപ്പെടുന്ന കൊളീജിയം സംവിധാനം വീണ്ടും പ്രാബല്യത്തില്‍ വരാന്‍ കോടതി നിര്‍ദേശം നല്കിയിരിക്കുന്നു. അതേസമയം, ന്യായാധിപന്മാരുടെ നിയമനത്തിനുള്ള പഴയ നടപടിക്രമങ്ങളില്‍ മാറ്റം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കുന്നു. കൊളീജിയം സംവിധാനത്തില്‍ ആവശ്യമായ പരിഷ്കരണം ആലോചിക്കാന്‍ കേസ് നവംബര്‍ മൂന്നിന് വീണ്ടും പരിഗണനക്ക് വരുകയാണ്. രണ്ടു നിര്‍ദേശങ്ങളാണ് പരിഗണനക്കായി എനിക്ക് മുന്നോട്ടുവെക്കാനുള്ളത്. ജുഡീഷ്യറിയുടെ സ്വയം വരുത്തിവെച്ച മുറിവായി പറയാറുള്ള ഹൈകോടതി ചീഫ് ജസ്റ്റിസുമാരെ മാതൃകോടതിയുടെ പുറത്ത് നിയമിക്കലാണ് അതിലൊന്ന്. അഭിഭാഷകരുടെയും സാധാരണക്കാരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരാഞ്ഞ് പുതുതായി നിയമനമുദ്ദേശിക്കുന്നവരുടെ പേരുവിവരം ഒൗദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയാണ് മറ്റൊന്ന്. ബന്ധപ്പെട്ട ഹൈകോടതി ചീഫ് ജസ്റ്റിസുമാര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ അനുബന്ധ ബാര്‍ അസോസിയേഷനുകളുടെ അഭിപ്രായംതേടല്‍ അത്യാവശ്യമാണ്. ജുഡീഷ്യറിക്കെതിരെ കുരിശുയുദ്ധത്തിനിറങ്ങാതെ പാര്‍ലമെന്റും നിയമനിര്‍മാണസഭയും ഇക്കാര്യത്തില്‍ സമചിത്തത പാലിക്കുമെന്നാണ് എന്‍െറ പ്രതീക്ഷ.