പബ്ളിക് സര്‍വിസ് കമീഷന്‍ എന്ന മഹാസ്ഥാപനത്തെക്കുറിച്ച് വെറുതെയാണെങ്കിലും പുകഴ്ത്തിയും പാടിയും നടക്കുന്ന ശീലക്കാരനാണ് ഈയുള്ളവന്‍. അതിന് കാരണവുമുണ്ട്.
ചെയര്‍മാനും അംഗങ്ങളും ആരായാലും അഥവാ ഇല്ളെങ്കിലും ഈ ഭരണഘടനാസ്ഥാപനം ഇല്ലായിരുന്നെങ്കില്‍ നിയമനങ്ങള്‍ നടത്തുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ കേരളത്തില്‍ നൂറുമടങ്ങ് തഴച്ചുവളരുമായിരുന്നു. മാത്രവുമല്ല ‘നിയമനവകുപ്പ്’ എന്നപേരില്‍ ഒരു പുത്തന്‍ വകുപ്പും അതിന് മാത്രമായി മന്ത്രിയും നമുക്ക് ഉണ്ടാകുമായിരുന്നു. ആഭ്യന്തരവകുപ്പിനേക്കാള്‍ ഈ വകുപ്പിനുവേണ്ടി പിടിത്തം നടക്കും എന്ന കാര്യത്തിലും ആര്‍ക്കും സംശയമില്ല.
നിയമനവകുപ്പിനെക്കുറിച്ച് വാര്‍ത്തകളും ചാനല്‍ചര്‍ച്ചകളും സജീവമായി നടക്കും. മാത്രമല്ല, ഈ വകുപ്പില്‍ പുന$സംഘടനയും തുടര്‍ക്കഥയാകും. അതുകൊണ്ട് പബ്ളിക് സര്‍വിസ് കമീഷന്‍ നീണാള്‍ വാഴട്ടെ. ഇതിന്‍െറ തലപ്പത്തുള്ളവര്‍ക്കും അംഗങ്ങള്‍ക്കുംവേണ്ടി ഇത്രയേറെ പണവും പത്രാസ്സും നല്‍കേണ്ട ബാധ്യതയൊന്നും ജനങ്ങള്‍ക്കില്ളെന്ന അഭിപ്രായം തുലയട്ടെ.
സര്‍ക്കാര്‍ സര്‍വിസിലെ ആയുര്‍വേദ തെറപ്പിസ്റ്റ് എന്നാല്‍ ഉഴിച്ചില്‍ വിദഗ്ധന്മാര്‍ ഒന്നുമല്ളെങ്കിലും എണ്ണയും കിഴിയും ഒരുപോലെ പെരുമാറാന്‍ കഴിയുന്ന സ്പര്‍ശനശേഷിയുള്ള ജീവനക്കാര്‍ എന്നാണ് ഈയുള്ളവന്‍െറ ബുദ്ധിയില്‍ തെളിഞ്ഞുവരുന്നത്.
അതിലേക്ക് രണ്ടോ മൂന്നോ ഒഴിവിലേക്ക് നിയമനം നടത്താന്‍ കിഴിയും പിഴിയും പോരാ, പരീക്ഷതന്നെ വേണം. അതിനാണ് പബ്ളിക് സര്‍വിസ് കമീഷന്‍ കഴിഞ്ഞദിവസം പുലര്‍കാലത്ത് പരീക്ഷ നടത്തിയത്. പതിവു സുരക്ഷയിലാണ് ചോദ്യപേപ്പര്‍ എത്തിച്ചത്. പരീക്ഷാ നടത്തിപ്പിന് വരുന്ന ചെലവ് അറിയാമല്ളോ. ചില്ലറയല്ല. പരീക്ഷയെഴുതാന്‍ എത്തുന്നവന്‍െറ ടെന്‍ഷനും ചെലവും ചില്ലറയല്ല. അതും പറയാതെവയ്യ.
ചോദ്യപേപ്പറിലൂടെ കണ്ണോടിച്ചാല്‍ ആര്‍ക്കും ഉത്തരംമുട്ടും. ഷൂ കണ്ടുപിടിച്ച സായ്പ് ആരെങ്കിലും ഉണ്ടെങ്കില്‍ ചിലപ്പോള്‍ തലചുറ്റിവീണ് പിടയും. 26,000 മുതല്‍ 40,000 വര്‍ഷം വരെ പഴക്കമുള്ളതാണ് ഷൂവിന്‍െറ ചരിത്രം. അത് കലക്കിക്കുടിച്ചവര്‍പോലും പി.എസ്.സി പരീക്ഷാഹാളില്‍ ഇരുന്ന് വിയര്‍ത്തൊലിക്കും. പിന്നെ തലക്ക് സ്ഥിരതയുള്ളവര്‍ ചിരിച്ച് പരീക്ഷ എന്ന പരീക്ഷണംതന്നെ മറക്കും.
അപ്പോള്‍ ചോദ്യങ്ങള്‍ വള്ളിപുള്ളി തെറ്റാതെ യഥാര്‍ഥ ചോദ്യപേപ്പറില്‍നിന്ന്.
ഒന്ന്: ഒരു വ്യക്തിക്ക് കൂടുതല്‍ ഉയരം തോന്നിക്കുന്നതിന് സഹായകമായ ഷൂവിന്‍െറ ഭാഗം?
രണ്ട്: ഏത് വസ്തുകൊണ്ടാണ് ഷൂവിന്‍െറ ഇന്‍ സോള്‍ നിര്‍മിച്ചിട്ടുള്ളത്?
മൂന്ന്: ഇവയില്‍ ഡാന്‍സ് ഷൂ അല്ലാത്തത് ഏത്?
നാല്: ട്രാക് സ്പൈക് ലെതര്‍ ഷൂവിന്‍െറ സോളില്‍ മെറ്റല്‍ ക്ളീറ്റ്സ് ഉറപ്പിച്ചിട്ടുള്ളത് എന്തിനുവേണ്ടി?
അഞ്ച്: ഏതു മൃഗത്തിന്‍െറ ത്വക്കാണ് ലെതര്‍ മാനുഫാക്ചറിങ്ങിന് ഉപയോഗിക്കാത്തത്?
ആറ്: വടക്കേ അമേരിക്കയിലെ പൂര്‍വികന്മാര്‍ ഉപയോഗിച്ച പാദരക്ഷയുടെ പേര്?
ഏഴ്: അമേരിക്കയില്‍ കോര്‍ട്-ഷൂവിന്‍െറ പേര് എന്ത്?
ഒമ്പത്: ഏതു തരത്തിലായാലും ഏതൊരു റണ്ണിങ് ഷൂവിന്‍െറ പ്രധാന ഭാഗം ഏത്?
പത്ത്: ഈ കാലഘട്ടത്തില്‍ ഷൂ നിര്‍മാണത്തിന് ഉപയോഗിക്കാത്ത വസ്തു?
പതിനൊന്ന്: അത്ലറ്റിക് ഷൂവില്‍ ഉള്‍പ്പെടാത്തത് ഏത്?
പന്ത്രണ്ട്: ഷൂവിന്‍െറ ഒൗട്ടര്‍ സോള്‍ നിമാണത്തില്‍ ഉള്‍പ്പെടാത്ത വസ്തു?
പതിമൂന്ന്: ഷൂവിന്‍െറ വലുപ്പം അളക്കുന്ന ഉപകരണം?
പതിനാല്: ലെതറില്‍ മുദ്രകള്‍ പതിപ്പിക്കാന്‍ ഉപയോഗിക്കുന്ന മെഷീന്‍?
പതിനഞ്ച്: ഷൂവിന്‍െറ തിളക്കം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന മെഴുക് അടങ്ങിയിട്ടുള്ള ഒരു ലേപനം?
പതിനാറ്: പരമ്പരാഗതമായി ഷൂ നിര്‍മാണത്തിന് ഉപയോഗിക്കാത്തത് ഏത്?
പതിനേഴ്: ഷൂവിന്‍െറ കീഴ്ഭാഗത്ത് ലോഹത്തിന്‍െറയോ പ്ളാസ്റ്റിക്കിന്‍െറയോ ചക്രങ്ങള്‍ ഘടിപ്പിച്ച ഷൂ ഏത്?
പതിനെട്ട്: ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന അത്ലറ്റിക്കുകള്‍ ഉപയോഗിക്കുന്ന ഷൂ ഏതു വിഭാഗത്തില്‍പെടുന്നു?
ഇങ്ങനെ കാലില്‍ മാത്രമല്ല, സകല അവയവങ്ങളിലും ഷൂ അണിഞ്ഞ ചോദ്യപേപ്പറിനു മുന്നില്‍ കുറെ നേരം കുത്തിയിരുന്ന് ചിരിക്കുകയും അതിനു മുകളില്‍ വെള്ളം കുടിക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികളില്‍ കുറെ പേര്‍ പരീക്ഷാ ഹാള്‍ വിട്ടയുടനെ ഓടിയത് വിലകുറഞ്ഞ ഷൂ കിട്ടുന്ന കടയിലേക്കാണ്.
വിലപേശി വാങ്ങി ലെയ്സില്‍ തൂക്കി അവര്‍ കറങ്ങിനടക്കുകയാണ്. ചോദ്യപേപ്പര്‍ തയാറാക്കിയ വിദഗ്ധമാരെ വന്ദിച്ച് ഷൂ കെട്ടുന്ന വള്ളികൊണ്ട് ഒരു തെറപ്പിയുണ്ട്. അതാണ് ആ ഭാവി തെറപ്പിസ്റ്റുകളുടെ മോഹം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2015 7:15 AM GMT Updated On
date_range 2015-10-02T12:45:53+05:30ഷൂ അണിഞ്ഞ് ചോദ്യപേപ്പര്‍; പമ്പരബുദ്ധിക്ക് ലെയ്സ് തെറപ്പി
text_fieldsNext Story