കുറ്റകൃത്യമാണ് വാക്സിനേഷന്
text_fieldsപ്രതിരോധമരുന്നുകള്‍ പകര്‍ച്ചരോഗങ്ങളെ തടയുമെന്നും അവ സുരക്ഷിതമാണെന്നും ആരോഗ്യ വകുപ്പ് പറയുന്നു. എന്നാല്‍, അനവധി ഗവേഷണ ഫലങ്ങള്‍ നേരെ മറിച്ചാണ് തെളിയിക്കുന്നത്. മെഡിക്കല്‍ വ്യവസായത്തിന്‍െറ പ്രധാന കേന്ദ്രമായ അമേരിക്കയില്‍ നടന്ന നിരവധി ഗവേഷണ ഫലങ്ങള്‍ ഇത് വെളിവാക്കുന്നു. എഫ്.ഡി.എ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്), സി.ഡി.സി (സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്) തുടങ്ങിയ ഒൗദ്യോഗിക സ്ഥാപനങള് നടത്തിയ ഗവേഷണങ്ങളും മറ്റനവധി ശാസ്ത്ര ഗവേഷണങ്ങളും വാക്സിന് ദുരന്തങ്ങളെക്കുറിച്ച് ഭയാനകമായ വിവരങ്ങളാണ് നല്‍കുന്നത്. അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റ് നാഷനല്‍ ചൈല്‍ഡ്ഹുഡ് വാക്സിന് ഇഞ്ചുറി കോമ്പന്‍സേഷന്‍ ആക്ട് 1986 അനുസരിച്ച് സ്ഥാപിച്ച VARSന്‍െറ (വാക്സിന് അഡ്വേഴ്സ് റിപ്പോര്‍ട്ടിങ് സിസ്റ്റം) റിപ്പോര്‍ട്ടനുസരിച്ച് പതിനായിരക്കണക്കിന് ശിശുമരണങ്ങളും അംഗവൈകല്യങ്ങളും ഓരോ വര്‍ഷവും സംഭവിക്കുന്നു. ഹെപ്പറ്റൈറ്റിസ്-ബി വാക്സിന്‍െറ പ്രതികൂല ഫലങ്ങളുടെ റിപ്പോര്‍ട്ടില്‍ പകുതിയും അപകടകരമായ അവസ്ഥയിലുള്ളതായിരുന്നു. ഇത്തരം കേസുകളുടെ 10 ശതമാനം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.
കുട്ടികള്‍ പെട്ടെന്ന് മരിക്കുന്നതിന് (സഡന്‍ ഇന്‍ഫന്റ് ഡത്തെ് സിന്ട്രോം) കാരണം വാക്സിനേഷനാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രണ്ടു മുതല്‍ നാലു വയസ്സുവരെയുള്ള പ്രതിരോധ കുത്തിവെപ്പുകളുടെ കാലത്താണ് പതിനായിരക്കണക്കിന് കുട്ടികള്‍ പ്രതിവര്‍ഷം ഇങ്ങനെ മരിക്കുന്നത്. ഇത്തരം മരണങ്ങള് പകുതിയോളം വാക്സിന് മൂലമാണെന്നും വാക്സിന് നല്കിയ ശേഷമുള്ള നാലു ദിവസങ്ങള്ക്കകമാണെന്നും പറയുന്നു.
എഴുപതുകളില്‍ ഇംഗ്ളണ്ടില്‍ വാക്സിനേഷന് 30 ശതമാനമായി കുറഞ്ഞ സമയത്ത് ടെറ്റനസ് മരണങ്ങളുടെ നിരക്കും കുറഞ്ഞുവെന്നത് വാക്സിനേഷനെ അപ്രസക്തമാക്കുന്ന വസ്തുതയാണ്. സ്വീഡനിലെ എപ്പിഡമിയോളജിസ്റ്റായ ബി. ട്രോള്ഫോര് ഡി.പി.ടി വാക്സിനെക്കുറിച്ച് പഠനം നടത്തുകയുണ്ടായി. വ്യവസായവത്കൃത രാജ്യങ്ങളില്‍ മുണ്ടിനീര്, വില്ലന്‍ചുമ, ടൈറ്റനസ് തുടങ്ങിയ പ്രശ്നങ്ങള്‍ തീരെ കുറഞ്ഞുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇവക്ക് വാക്സിനേഷന് തീരെ നടത്താത്ത സ്ഥലത്തും കൂടുതല്‍ നടത്തിയയിടത്തുമുള്ള മരണനിരക്കില്‍ വ്യാത്യാസം കണ്ടില്ല. 80കളെ അപേക്ഷിച്ച് എഴുപതുകളില്‍ വാക്സിനേഷന് നിരക്ക് വ്യാപകമായി കൂടിപ്പോയ ഇംഗ്ളണ്ട്, വെയില്‍സ്, വെസ്റ്റ് ജര്‍മനി എന്നിവിടങ്ങളില്‍ ഡി.പി.ടി മരണങ്ങള് കൂടിയിരുന്നു.
19-20 നൂറ്റാണ്ടുകളിലെ പകര്‍ച്ചവ്യാധികള്‍ (വസൂരി ഉള്‍പ്പെടെ) മാറിയത് വാക്സിനേഷന് മൂലമാണെന്ന സിദ്ധാന്തവും ശരിയല്ല. വാക്സിനേഷന് പ്രോജക്ടുകള്‍ ഗവണ്മെന്റ് തലത്തില്‍ നടത്താത്ത പ്ളേഗ് ഉള്‍പ്പെടെ 60ല്‍പരം പകര്‍ച്ചവ്യാധികളും ഭൂമുഖത്തുനിന്ന് മറഞ്ഞു. മനുഷ്യന്‍െറ ജീവിതനിലവാരം വര്‍ധിച്ചതും ആരോഗ്യശീലങ്ങള്‍, വിശേഷിച്ചും പോഷകാഹാരത്തിലുണ്ടായ മാറ്റങ്ങളുമാണ് പകര്‍ച്ചവ്യാധികളെ ഇല്ലാതാക്കിയത്. പ്രതിരോധ പ്രയോഗങ്ങളെയും ആന്റിബോഡി സിദ്ധാന്തത്തെയും അംഗീകരിക്കാനാവില്ളെന്നു തെളിയിച്ച ഗവേഷണങ്ങള്‍ അനവധിയാണ്. വാക്സിനുകളെ അംഗീകരിക്കാത്ത മെഡിക്കല്‍ ഗവേഷകരും ഡോക്ടര്‍മാരും നിരവധിയുണ്ട്. മെഡിക്കല്‍ ഗവേഷണങ്ങളില്‍ നിര്‍ബന്ധമായും അനുവര്‍ത്തിക്കേണ്ട ഡബ്ള്‍-ബൈ്ളന്‍ഡ് പ്ളാസിബോ കണ്ട്രോള്ഡ് ഗവേഷണ രീതികള്‍ വാക്സിന് പഠനങ്ങളില്‍ നടത്തപ്പെട്ടിട്ടില്ല. പ്രതിരോധ ശേഷിക്കുറവ്, നാഡീരോഗങ്ങള്‍, ഓട്ടിസം, ഹൈപ്പര്‍ ആക്ടിവിറ്റി, അറ്റന്ഷന് ഡെഫിസിറ്റ് രോഗങ്ങള്‍, ഡിസ്ലെക്സിയ, അലര്‍ജികള്‍, കാന്‍സര്‍, അപസ്മാരം മുതലായവ വാക്സിനേഷന് മൂലമുണ്ടാകുന്നുവെന്നതിന് തെളിവുകളുമുണ്ട്.
ഇമ്യൂണോതെറപ്പിയുടെ ഉപജ്ഞാതാവും വാക്സിന് ടെക്നോളജി വിദഗ്ധനുമായ ഡോ. ബാര്‍ട്ട് ക്ളാസന് നടത്തിയ പഠനത്തില്‍ തെളിഞ്ഞത് 79 ശതമാനം ബാലപ്രമേഹത്തിനും കാരണം വാക്സിനുകളാണെന്നാണ്. വാക്സിനേഷന്‍െറ ദോഷങ്ങള്‍ വിളിച്ചറിയിക്കുന്ന ഗവേഷണങ്ങളുടെ ഒരു സാഹിത്യ പ്രപഞ്ചം തന്നെ പാശ്ചാത്യരാജ്യങ്ങളിലുണ്ട്. ഒൗദ്യോഗിക വൈദ്യം എക്കാലവും അവയെ അവഗണിക്കുന്നു. നിമ്മുടെ കുട്ടികള്‍ക്ക് ഒരു പ്രതിരോധ മരുന്നും ആവശ്യമില്ല. ഭൂമുഖത്ത് ലക്ഷോപലക്ഷം ജീവികള്‍ കരയിലും കടലിലും പ്രതിരോധ മരുന്നില്ലാതെ, രോഗങ്ങളില്ലാതെ ജീവിക്കുന്നു. അതുപോലെ പ്രതിരോധ മരുന്നുകളുടെ ദോഷം തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കി ആരോഗ്യത്തോടെ ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെ ശ്രദ്ധിക്കുക. വാക്സിനേഷന് എടുക്കാതിരിക്കാനുള്ള നിയമപരമായ അവകാശം ഓരോ പൗരനുമുണ്ട്. ഈ അവകാശത്തെപ്പോലും വാക്സിനേഷന്‍െറ മൗലികവാദികള്‍ വകവെച്ചുനല്‍കുന്നില്ല എന്നത് സങ്കടകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
