Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിദ്യാഭ്യാസമേഖലയിലെ...

വിദ്യാഭ്യാസമേഖലയിലെ പ്രതിവിപ്ലവം

text_fields
bookmark_border
വിദ്യാഭ്യാസമേഖലയിലെ പ്രതിവിപ്ലവം
cancel

ഈ അടുത്ത ദിവസമാണ് പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരംചെയ്യുന്ന വിദ്യാര്‍ഥികളുടെ ചില പ്രതിനിധികളുമായി നേരിട്ടുള്ള ആശയവിനിമയത്തിനു സാഹചര്യം ലഭിച്ചത്. അവര്‍ക്ക്  പറയാനുണ്ടായിരുന്ന കാര്യങ്ങള്‍ ആ സ്ഥാപനത്തിലെ പ്രശ്നങ്ങളെക്കുറിച്ചായിരുന്നെങ്കിലും അവ എനിക്ക് ഒറ്റപ്പെട്ട വിചാരങ്ങളായി തോന്നിയില്ല. ഭരണകൂടങ്ങളുടെ തന്നെ ചില പൊതു സ്വഭാവത്തിലേക്കും ഫാഷിസ്റ്റ് ഗവണ്‍മെന്‍റുകളുടെ സവിശേഷമായ ഇടപെടലുകളെക്കുറിച്ചും കൂടുതല്‍ ചിന്തിക്കേണ്ട കാലമാണിത് എന്ന് അവരുമായുള്ള ആശയവിനിമയം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.

അവരുടെ പരാതികള്‍ കൃത്യമായിരുന്നു. സ്ഥാപനത്തിന്‍െറ തലവനായുള്ള ഗജേന്ദ്ര ചൗഹാന്‍െറ നിയമനത്തെ മാത്രമല്ല അവര്‍ എതിര്‍ക്കുന്നത്. അദ്ദേഹത്തോടൊപ്പം അക്കാദമിക് കൗണ്‍സിലിലേക്കും മറ്റും നിര്‍ദേശിക്കപ്പെട്ട എല്ലാവരെയും അവര്‍ എതിര്‍ക്കുന്നുമില്ല. എതിര്‍ക്കപ്പെടുന്ന ചിലര്‍ അടുത്ത ബി.ജെ.പി – ആര്‍.എസ്.എസ് ബന്ധമുള്ളവരാണ് എന്നതുപോലെ, അവര്‍ എതിര്‍ക്കാത്തവരില്‍ ചിലര്‍ക്കും  ആര്‍. എസ്. എസ്. ബന്ധമുണ്ട്. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള ഒരു സ്ഥാപനത്തില്‍ അതിന്‍െറ നേതൃത്വനിരയില്‍ പരിഗണിക്കപ്പെടേണ്ട യോഗ്യതകള്‍ ഉള്ളവരാണോ നിയമിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് അവര്‍ ഉയര്‍ത്തു ന്ന പ്രധാന ചോദ്യം. ഞാന്‍ ഈ കുറിപ്പ് എഴുതുന്ന സമയത്തും ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടായിട്ടില്ല. അവിടെ ക്ളാസുകള്‍ നടക്കുന്നില്ല. സമരം രണ്ടു മാസം പിന്നിട്ടിരിക്കുന്നു.

സര്‍ക്കാര്‍ തുടക്കം മുതല്‍തന്നെ സമരക്കാരുമായി ചര്‍ച്ചയില്ല എന്ന നിലപാടിലായിരുന്നു. അതില്‍ അവര്‍ ആഴ്ചകളോളം ഉറച്ചുനിന്നു. ഒടുവില്‍ എഴുനൂറോളം പേര്‍ പങ്കെടുത്തു ഡല്‍ഹിയില്‍ ഒരു ഐക്യദാര്‍ഢ്യ പ്രക്ഷോഭം ഉണ്ടായപ്പോഴാണ് വിദ്യാര്‍ഥി നേതാക്കളെ കാണാന്‍ മന്ത്രിയും മറ്റും തയാറായത്. പക്ഷേ, ചര്‍ച്ച  എങ്ങുമത്തൊതെ പിരിഞ്ഞു. കാരണം ഇപ്പോഴത്തെ നിയമനം പുന$പരിശോധിക്കാന്‍ ഒരു  സാഹചര്യത്തിലും തയാറല്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ചര്‍ച്ചക്ക് പ്രസക്തി ഇല്ലാതായി. സമരത്തിന്‍െറ ഏറ്റവും മുഖ്യമായ ആവശ്യം ചര്‍ച്ചയില്‍ ഉയര്‍ത്തു കപോലും ചെയ്യുന്നതിനോട് അവര്‍ക്ക് അസഹിഷ്ണുതയായിരുന്നു.

ഗജേന്ദ്ര ചൗഹാന്‍െറയും മറ്റു ചിലരുടെയും നിയമനങ്ങള്‍ റദ്ദുചെയ്യുന്നതൊഴികെ എന്ത് കാര്യം വേണമെങ്കിലും സംസാരിക്കാം എന്നായിരുന്നു സര്‍ക്കാര്‍ സമീപനം. വരുംകാലങ്ങളില്‍ ഇത്തരം നിയമനങ്ങള്‍ മറ്റു മാനദണ്ഡങ്ങള്‍കൂടി പാലിച്ചു നടത്താം എന്നൊരു വാഗ്ദാനവും നല്‍കാന്‍ സര്‍ക്കാര്‍ തയാറായിരുന്നു. കൂടാതെ സ്ഥാപനത്തിന്‍െറ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ട എല്ലാ സഹായവും ചെയ്യാമെന്നും വാഗ്ദാനമുണ്ടായി. പക്ഷേ, ഇപ്പോള്‍ നടത്തിയിട്ടുള്ള നിയമനങ്ങള്‍ പുന$പരിശോധിക്കില്ല.

വിദ്യാഭ്യാസ മേഖലയില്‍ ജനാധിപത്യ രാജ്യത്ത് ഒരു സ്ഥാപനത്തിന്‍െറ ഭരണസമിതിയേയും സ്ഥാപനമേധാവിയേയും ഒക്കെ തിരഞ്ഞെടുക്കുന്നതിനു പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിരിക്കേണ്ടതിന്‍െറ ആവശ്യകതയിലേക്ക് ഈ പ്രശ്നം വിരല്‍ ചൂണ്ടുന്നുണ്ട്. രാഷ്ട്രീയമായ ചായ്വുകള്‍ പലപ്പോഴും ഇത്തരം നിയമനങ്ങളെ സ്വാധീനിക്കുന്നു. ഇത് തീര്‍ത്തും ഒഴിവാക്കാന്‍ ആവില്ല. ഒരു ബഹുസ്വര ജനാധിപത്യസമൂഹത്തില്‍ രാഷ്ട്രീയമായ നിയമനങ്ങള്‍ ഒഴിവാക്കാനാവില്ല. കേരളത്തില്‍തന്നെ രണ്ടു മുന്നണികളും മാറിമാറി അധികാരത്തില്‍ എത്തുമ്പോള്‍ അവരോടു അടുത്ത ബന്ധമുള്ളവരോ അതിലെ നേതാക്കന്മാരെ പ്രീണിപ്പിച്ചു പിന്നാലെ നടക്കുന്നവരോ ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കപ്പെടാറുണ്ട്. എന്നാല്‍, അപൂര്‍വമായി മാത്രമേ അതാതു സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അടിസ്ഥാന  യോഗ്യതകള്‍പോലും ഇല്ലാത്തവരെ  നിയമിച്ചു കണ്ടിട്ടുള്ളു. കേന്ദ്രത്തില്‍ കോണ്‍ഗ്രസും ജനതാപാര്‍ട്ടിയും ഒക്കെ ഭരിച്ചപ്പോഴും അമിതമായ രാഷ്ട്രീയ സ്വാധീനം കൊണ്ടുമാത്രം അനര്‍ഹരായവര്‍ ഉത്തരവാദപ്പെട്ട സാങ്കേതികസ്ഥാനങ്ങളില്‍ എത്തിപ്പെടുന്നത് സാധാരണമായിരുന്നില്ല. ഇതിനുള്ള ഒരു കാരണം, ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും  സഖ്യങ്ങള്‍ക്കും  ഗവേര്‍ണനന്‍സ് എന്ന പ്രക്രിയയോട് കുറച്ചെങ്കിലും പ്രതിബദ്ധതയുണ്ട് എന്നതാണ്.

അവര്‍ നിയമിച്ചിരുന്നവര്‍ ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ചവര്‍ ആയിരുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ തീര്‍ത്തും അനര്‍ഹര്‍ ആയിരുന്നവരെയല്ല അവര്‍ നിയമിച്ചിരുന്നത് എന്ന് നിസ്സംശയം പറയാന്‍ കഴിയും. അപവാദങ്ങള്‍ ചിലപ്പോള്‍ ഉണ്ടാവാമെങ്കിലും. മുന്നണികള്‍ ഭരണം മാറുമ്പോള്‍ ഇവരില്‍ ചിലര്‍ സ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്നത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നതും വാസ്തവമാണ്. പക്ഷേ, പൊതുവില്‍ തീര്‍ത്തും  നിരുത്തരവാദപരമായി അക്കാദമിക് മേഖലയെ സമീപിക്കാന്‍ ഇതിനു മുമ്പുള്ള സര്‍ക്കാറുകള്‍ തയാറായിട്ടില്ല എന്നതാണ് പരമാര്‍ഥം.

എന്നാല്‍, പുതിയ ആര്‍.എസ്.എസ് ^ ബി.ജെ.പി ഭരണം അധികാരത്തില്‍ എത്തിയതിനുശേഷം ഇത്തരത്തിലുള്ള എല്ലാ അക്കാദമിക് മാനദണ്ഡങ്ങളും കാറ്റില്‍പറത്തിക്കൊണ്ട്, ഹിന്ദുത്വത്തിന്‍െറ അജണ്ടയില്‍ കവിഞ്ഞ ഒരു നിലപാട് ഒരു കാര്യത്തിലും ആവശ്യമില്ല എന്ന നിലപാടോടെ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ സര്‍ക്കാറുകള്‍ പിന്തുടര്‍ന്നു വന്ന എല്ലാ അച്ചടക്കങ്ങളും സംയമനങ്ങളും ഉപേക്ഷിച്ചുകൊണ്ട്, അക്കാദമിക് മേഖലയിലെ നിയമനങ്ങളെ നിയതമായ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളോടെ നിസ്സാരവത്കരിക്കുകയാണ്. സ്ഥാപനങ്ങളുടെ ഭരണസമിതികളിലും തലപ്പത്തും മറ്റും നിയമിക്കുന്നത് അതതു മേഖലകളില്‍ ഏതെങ്കിലും തരത്തില്‍ കഴിവു തെളിയിച്ചവരെ അല്ല, മറിച്ചു തികച്ചും അപ്രഗല്ഭരും അതാത് മേഖലകളില്‍ നാമമാത്രമായ പ്രാധാന്യമുള്ളവരും എന്നാല്‍, അതേസമയം ആര്‍.എസ്.എസ്^ബി.ജെ.പി ഹിന്ദുത്വ ശക്തികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും ആയവരെ മാത്രമാണ്. ഈ സ്ഥാപനങ്ങളുടെ സാമൂഹിക/അക്കാദമിക് പ്രാധാന്യത്തെക്കുറിച്ചോ, അവയുടെ ഭരണസംസ്കാരത്തെക്കുറിച്ചോ ഒരു വിചിന്തനവും ഇല്ലാതെ, ‘ചിലമ്പിനത്തേു ചന്ത്രക്കാരന്‍ ഭരിച്ചാല്‍ തിരുവിതാംകോട് ഭരുമൊന്നൊന്നുനോക്കികളയാം’ എന്ന ആ പഴയ സി.വി കഥാപാത്രത്തിന്‍െറ  ഹാസ്യജനകമായ  ആത്മവിശ്വാസം മാത്രമുള്ള   വ്യക്തിത്വങ്ങളെയാണ് സര്‍ക്കാര്‍ വലിയ സ്ഥാപനങ്ങള്‍ ഭരിക്കാന്‍ ഏല്‍പ്പിച്ചു കൊടുക്കുന്നത്. ഐ.സി.എച്ച്. ആര്‍ മേധാവിയായി യെല്ലപ്രഗദ സുദര്‍ശന്‍ റാവുവിനെ നിയമിച്ചത് മുതല്‍ തുടങ്ങിയ ഈ സമീപനം ഇപ്പോഴും തുടരുകയാണ്.

ആരും ശ്രദ്ധിക്കുന്നില്ളെങ്കിലും വിദ്യാഭ്യാസമേഖല ഉടച്ചുവാര്‍ക്കാനുള്ള തീരുമാനത്തിലാണ് പുതിയ സര്‍ക്കാര്‍. കോണ്‍ഗ്രസിന്‍െറ ദേശീയസമര പാരമ്പര്യത്തില്‍നിന്ന് ഉണ്ടായിട്ടുള്ള ജനാധിപത്യധാരകളെ പൂര്‍ണമായും ഉപേക്ഷിച്ചു ഇന്ത്യയില്‍ ആര്‍.എസ്.എസിന്‍െറ പ്രത്യയശാസ്ത്രം പൊതുചിന്താധാര ആക്കാനുള്ള സമയമായിരിക്കുന്നു എന്ന് പ്രസംഗിച്ചിട്ടുള്ള വ്യക്തിയാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ദശാബ്ദങ്ങളായി സമൂഹത്തിലും രാഷ്ട്രീയത്തിലും ആധിപത്യം ചെലുത്തുന്നത് കോണ്‍ഗ്രസ് ചിന്താഗതി ആണെന്നും ഇത് പാടേമാറ്റി ഹിന്ദുത്വ ചിന്താഗതി രാജ്യംമുഴുവന്‍ പ്രചരിപ്പിക്കാനുള്ള സമയം എത്തിക്കഴിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പരസ്യമായി പറഞ്ഞുകഴിഞ്ഞു. ഇത് നടപ്പിലാക്കാന്‍ ദേശീയ പ്രസ്ഥാനത്തിന്‍െറ ധാരണകള്‍ക്ക് പകരമായി ജനങ്ങളുടെ മുമ്പില്‍ ദീനദയാല്‍ ഉപാധ്യയയുടെ ആശയങ്ങളും പ്രത്യയശാസ്ത്രവും അവതരിപ്പിക്കണം എന്നും അമിത് ഷാ ആവശ്യപ്പെട്ടത് ബി. ജെ. പി. ദേശീയ നിര്‍വാഹകസമിതിയില്‍ ആയിരുന്നു. വിദ്യാഭ്യാസമേഖലയെ ഈ അമിത് ഷാ പദ്ധതിയുടെ പരീക്ഷണ ഉപകരണമായാണ് ഭരണകൂടം കാണുന്നത്.

ഇതിന്‍െറ ഭാഗമായി വിദ്യാഭ്യാസമേഖലയില്‍ സമൂലമായ പരിവര്‍ത്തനം ലക്ഷ്യംവെച്ച് ഒരു പുതിയ വിദ്യാഭ്യാസനയത്തിന് രൂപംനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. നിശ്ശബ്ദമായ ഒരു പ്രതിവിപ്ളവം അണിയറയില്‍ ഒരുങ്ങുകയാണ്. അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഒരു ചോദ്യാവലി തയാറാക്കി ഗ്രാമസഭകളിലും മറ്റും ചര്‍ച്ചചെയ്യാനുള്ള സമയബന്ധിതമായ ചട്ടക്കൂടും ഉണ്ടാക്കിയിട്ടുണ്ട്. ഇതനുസരിച്ച് എവിടെയൊക്കെ എന്തൊക്കെയാണ് നടക്കുന്നതു എന്നതിനെക്കുറിച്ച് ഒരു രൂപവുമില്ല. ഈ ചര്‍ച്ച കളുടെ അടിസ്ഥാനത്തില്‍ ആയിരിക്കുമത്രേ പുതിയ നയരൂപവത്കരണം. ആര്‍.എസ്.എസ്^ ബി.ജെ.പി ഭരണകൂടം വിദ്യാഭ്യാസമേഖലയില്‍ നടത്തുന്ന ഈ കടന്നുകയറ്റത്തോട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നുംതന്നെ ഇതുവരെ ശക്തമായി പ്രതികരിച്ചിട്ടില്ല.  ഇപ്പോള്‍ നടക്കുന്ന പ്രഹസനത്തോട് യോജിപ്പാണോ വിയോജിപ്പാണോ എന്നെങ്കിലും ഈ പാര്‍ട്ടികളോ അവരുമായി ചേര്‍ന്നുനില്‍ക്കുന്ന വിദ്യാര്‍ഥി സംഘടനകളോ അസന്ദിഗ്ധമായി വ്യക്തമാക്കേണ്ടതാണ്.

Show Full Article
TAGS:
Next Story